തൊഴിലാളികളോടുള്ള വഞ്ചന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണം: ഐഎൻടിയുസി
1583980
Friday, August 15, 2025 1:17 AM IST
വടക്കാഞ്ചേരി: തൊഴിലാളികളോടുള്ള വഞ്ചനാപരമായ നിലപാടുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. തൊഴിൽ നിയമനങ്ങൾ കാറ്റിൽ പറത്തി രാഷ്ട്രീയ കരാർ നിയമനങ്ങൾ മാത്രം നടത്തുകയും തൊഴിലാളികളെ മറന്നുകൊണ്ട് കോർപറേറ്റ് മാനേജ്മെന്റുകൾക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹംകൂട്ടിചേർത്തു.
ഐഎൻടിയുസി വടക്കാഞ്ചേരി റീജിയണൽ കമ്മിറ്റി നേതൃയോഗവും പുതിയ ഭാരവാഹികളുടെ അനുമോദനവും ജയശ്രീ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. സി.കെ. ഹരിദാസ്, എ.ടി. ജോസ്, എം.ആർ. രവീന്ദ്രൻ, എൻ.എ. സാബു, എസ്എഎ ആസാദ്, കെ.ടി. ജോയ്, പി.എൻ. വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, കെ.എൻ. പ്രകാശൻ, ബുഷറ റഷീദ്, സിന്ധു സുബ്രഹ്മണ്യൻ, ഐ.ആര്. മണികണ്ഠൻ, കെ. അനുമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്ത കെ. അനുമോദ്, ടി. പി. ഗിരീശൻ, വി.എ. ഷാജി, ടി.ആര്. ജില്‍സണ്‍, കെ.എച്ച്. സിദ്ദിഖ്, എൻ.എം. വിനീഷ്, എം.ആർ. ലോഹിതാക്ഷൻ എന്നിവരെ അനുമോദിച്ചു.