കൊന്നക്കുഴി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ 15ന്
1583217
Tuesday, August 12, 2025 2:03 AM IST
ചാലക്കുടി: കൊന്നക്കുഴി പാദുവാഗിരി ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ വിശുദ്ധന്റെ തിരുശേഷിപ്പ് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കും. ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള തിരുശേഷിപ്പും കല്ലറയിൽവച്ച് ആശീർവദിച്ച തിരുസ്വരൂപവും വിശുദ്ധന്റെ 831 -ാം ജന്മദിനമായ ഒാഗസ്റ്റ് 15 ന് ദേവാലയത്തിൽ പ്രതിഷ്ഠിക്കും.
15 ന് 3.30 ന് പൂവത്തിങ്കൽ ജംഗ്ഷനിൽനിന്നും വാഹനങ്ങളുടെ അകമ്പടിയോടെ തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. നാലിന് ചക്രപാണി വളവിൽനിന്നും പ്രദക്ഷിണം ആരംഭിക്കും. 4.30 ന് ഒഎഫ്എം പ്രൊവിഷ്യൽ സുപ്പീരിയർ ഫാ. മൈക്കിൾ ഈരാളി തിരുശേഷിപ്പ് പ്രതിഷ്ഠയ്ക്കു കാർമികത്വം വഹിക്കും. കുർബാന, ലദീഞ്ഞ്, നോവേന എന്നിവയുണ്ടാകും. ഫാ. ജെയ്സൻ കാളൻ സന്ദേശം നൽകും. 14 ന് 5.30 ന് തിരുനാളിന് വികാരി ഫാ. ജോസഫ് ചെറുവത്തൂർ കൊടി ഉയർത്തും. തുടർന്ന് ആഘോഷമായ ദിവ്യബലി.
16 മുതൽ വൈകീട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. 24 ന് ഊട്ടുതിരുനാൾ. 10 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ്സൻ കോരേത്ത് കാർമികത്വം വഹിക്കും. ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ സന്ദേശം നൽകും. പ്രദിക്ഷണം, ഊട്ടുനേർച്ച. ഏഴിന് മഴനിലാവ്.
വികാരി ഫാ. ജോസഫ് ചെറുവത്തൂർ, ജനറൽ കൺവീനർ പോളി വെളങ്ങനാടൻ, കൈക്കാരന്മാരായ ജോയ് മേക്കാട്ടുപറമ്പൻ, വിത്സൻ പുതുശേരി, പബ്ലിസിറ്റി കൺവീനർ സണ്ണി കാരക്ക എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.