കൃഷിയും വ്യവസായവും: സംസ്ഥാനതല കോണ്‍ക്ലേവ് സംഘടിപ്പിച്ചു
1583442
Wednesday, August 13, 2025 1:29 AM IST
മറ്റത്തൂര്‍: കൃഷിയും വ്യവസായവും ഒന്നിച്ചുവളരുന്ന കേരളം എന്ന ആശയത്തെ ആസ്പദമാക്കി മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘം അഗ്രി ഇന്‍ഡ് സിനര്‍ജി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഔഷധസസ്യബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ.ടി.കെ. ഹൃദിക് അധ്യക്ഷതവഹിച്ചു. ഔഷധി ചെയര്‍പേഴ്സണും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്. രഞ്ജിത്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി പ്രസിഡനന്റ് ടി.എ. ഉണ്ണികൃഷ്ണന്, സെക്രട്ടറി കെ.പി. പ്രശാന്ത് , വൈസ് പ്രസിഡന്റ് എ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രനാഥ്, ടി.എം. തോമസ് ഐസക്, ഓള് ഇന്ത്യ മെഡിസിനല്‍ മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ഡോ.ഡി. രാമനാഥന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഡോ. കൃഷ്ണന്മൂസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി.
മുരിയാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി , കുടുംബശ്രീ ജില്ലാ മിഷന് കോ -ഓര്‍ഡിനേറ്റര്‍ ഡോ . സലില്‍, പ്രഫ. മിനി രാജ് എന്നിവരും പ്രസംഗിച്ചു.