ചെവ്വൂർ വൈഎംസിഎയ്ക്കു ബെസ്റ്റ് വൈഎംസിഎ ട്രോഫി
1583737
Thursday, August 14, 2025 1:28 AM IST
തൃശൂർ: വൈഎംസിഎ തൃശൂർ സബ് റീജിയനിൽ റൂറൽ വിഭാഗത്തിൽനിന്നുള്ള മികച്ച വൈഎംസിഎയായി ചെവ്വൂർ വൈഎംസിഎ തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വർഷത്തെ പ്രവർത്തനമികവാണ് നേട്ടത്തിന് അർഹമാക്കിയത്. തൃശൂർ വൈഎംസിഎ ഹാളിൽ നടന്ന സബ് റീജിയൻ വാർഷിക പൊതുയോഗത്തിൽ വൈഎംസിഎ കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് ട്രോഫി സമ്മാനിച്ചു.
സബ് റീജിയൻ ചെയർമാൻ ജോണ്സൻ മാറോക്കി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എൻ.വി. എൽദോ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ വൈഎംസിഎ (ഹൈവൈ) ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചെവ്വൂർ വൈഎംസിഎയിലെ ജെസ് മരിയ ആന്റോയെ യോഗം അനുമോദിച്ചു.
ഡയാലിസിസ് സഹായപദ്ധതി സംസ്ഥാന കോഓഡിനേറ്റർ സജു ചാക്കോ, ജെസ് മരിയ ആന്റോ, സ്പോർട്സ് ആൻഡ് റിക്രിയേഷൻ നാഷണൽ കമ്മിറ്റി ചെയർമാൻ റെജി വി. മാത്യു, സബ് റീജിയൻ കണ്‍വീനർ ജോബിൻസ് പീറ്റർ, പി.ഡി. മാത്യു, സബ് റീജിയൻ വൈസ് ചെയർമാൻ ബേബി വാഴക്കാല എന്നിവർ പ്രസംഗിച്ചു.