ലോറിയും സ്വകാര്യബസും കാനയിലേക്ക് താഴ്ന്നു
1583435
Wednesday, August 13, 2025 1:29 AM IST
മുണ്ടൂർ: വരടിയം-കോളങ്ങാട്ടുകര റോഡിൽ സ്വകാര്യബസും മിക്സർ ലോറിയും ഇരു ഭാഗങ്ങളിലും കാനയിൽ താഴ്ന്നതുമൂലം ഇന്നലെ രാവിലെ ഗതാഗതം പൂർണമായി നിലച്ചു. കൊട്ടേക്കാട് റോഡിൽ വരടിയത്തു കട്ടവിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതതടസമാണ്.
ഇതുമൂലം വരടിയത്തുനിന്ന് വാഹനങ്ങൾ കോളങ്ങാട്ടുകരയിലേക്ക് കയറാൻ തിരിച്ചുവിട്ടിരുന്ന വഴിയിൽ ഇന്നലെ രാവിലെ പത്തോടെ എതിർദിശകളിൽ സഞ്ചരിച്ചിരുന്ന ഒരു മിക്സർ ലോറിയും സ്വകാര്യബസും കാനയിൽ താഴുകയും ചെറുവാഹനങ്ങൾക്കുപോലും പോകാൻ സാധിക്കാത്ത രീതിയിൽ ഗതാഗതസ്തംഭനം ഉണ്ടാകുകയും ചെയ്തു.
തൃശൂരിലേക്കു പോകുന്ന ചെറുവാഹനങ്ങൾ എല്ലാം മുതുവറ, പുഴയ്ക്കൽ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ വഴിയിലൂടെയാണ് കടന്നുപോയിരുന്നത്.