പരിശുദ്ധ വെളയനാട്ടമ്മയുടെ പുത്തരിത്തിരുനാളും പുതിയ ദേവാലയ ശിലാസ്ഥാപനവും നാളെ
1583747
Thursday, August 14, 2025 1:28 AM IST
വെളയനാട്: വെളയനാട് സ്വര്ഗാരോപിത മാതാവിന്റെ പള്ളിയിൽ പരിശുദ്ധ വെളയനാട്ടമ്മയുടെ പുത്തരി തിരുനാളും പുതിയ ദേവാലയ ശിലാസ്ഥാപനകര്‍മവും നാളെ നടക്കും. കല്പറമ്പ് ഫൊറോന പള്ളി വികാരി ഫാ. പോളി കണ്ണൂക്കാടന്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു.
തിരുനാള്‍ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, ഒമ്പതിന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, ഊട്ടുനേര്‍ച്ച ആരംഭം. 9.15ന് പരിശുദ്ധ വെളയനാട്ടമ്മയുടെ ദേവാലയ ശിലാസ്ഥാപനകര്‍മം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും.
പത്തിന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, സന്ദേശം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും. വൈകീട്ട് 6.30ന് പുരാതന ദേവാലയത്തില്‍ ദിവ്യബലി. 16ന് രാവിലെ 6.30ന് പരേതര്‍ക്കു വേണ്ടി പുരാതന ദേവാലയത്തില്‍ ദിവ്യബലി, പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ഷിന്റോ ജോണ്‍ വാതുക്കാടന്‍, ജനറല്‍ കണ്‍വീനർ ലിന്റോ തേക്കാനത്ത്, കൈക്കാരന്മാരായ ഡേവീസ് പന്തല്ലൂക്കാരന്‍, രാജന് കാനംകുടം, ഡേവീസ് കളപ്പറമ്പത്ത്, ബെന്‍സണ്‍ വടക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.