ക്ഷീരസംഗമവും അനുമോദനവും സംഘടിപ്പിച്ചു
1583212
Tuesday, August 12, 2025 2:03 AM IST
വേലൂർ: ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീരസംഗമവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. പുലിയന്നൂര്‍ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷതവഹിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആര്. ഷോബി, രേഖ സുനില്‍, രേഷ്മ രതീഷ്, മിനി ജയന്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.വി. വല്ലഭന്, ജലീല്‍ ആദൂര്‍, ജനപ്രതിനിധികളായ കെ.ജി. പ്രമോദ്, എന്‍.കെ. ഹരിദാസ്, കര്‍മല ജോണ്സന് തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച ക്ഷീരകര്‍ഷകരേയും എസ്എസ്എല്‍സി, പ്ലസ് ടു വിജയികളേയും അനുമോദിച്ചു.