ദേശീയപാത മീഡിയനിലേക്ക് ഇടിച്ചുകയറി കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
1583444
Wednesday, August 13, 2025 1:29 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി പെരുമ്പിയിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു യാത്രികരും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11.20 മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽനിന്നു ചാലക്കുടി ഭാഗത്തേക്കുപോകുകയായിരുന്ന കാറിൽ തൊട്ടുപിന്നിലുള്ള ലോറി ഇടിച്ചതിനെതുടർന്നാണ് നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്.
പെരുമ്പിയിലെ ഈ അപകടവളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും പരിഹാരനടപടികൾ സ്വീകരിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി തയാറായിട്ടില്ലെന്ന് വ്യാപക പരാതികളുണ്ട്.