റോഡില്‍ കാര്‍ പാര്‍ക്കുചെയ്ത വൈരാഗ്യത്താല്‍ ആക്രമണം: സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
1583447
Wednesday, August 13, 2025 1:29 AM IST
കാട്ടൂര്‍: റോഡില്‍ കാര്‍ പാര്‍ക്കുചെയ്ത വൈരാഗ്യത്താലുള്ള ആക്രമണത്തില്‍ സ്റ്റേഷന് റൗഡിയും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. സ്റ്റേഷന് റൗഡി താണിശേരി സ്വദേശി താണിയത്തുവീട്ടില് ഹിമേഷ്(31), താണിശേരി സ്വദേശികളായ കറപ്പംവീട്ടില്‍ അജ്നാസ്(22), മരനയില്വീട്ടില് സനില്‍(35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ താണിശേരിയിലുള്ള സുഹൃത്തിന്റെ വീടിനുമുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക്ചെയ്ത താണിശേരി സ്വദേശി വന്‍പറമ്പില്‍ വീട്ടില്‍ സോജിയെയാണ് അസഭ്യംപറയുകയും ആക്രമിച്ച് പരിക്കേല്പ്പിക്കുകയുംചെയ്തത്.
ഇയാളുടെ കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കുകയും ഡോർ കേടുപാടുകള്‍ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഹിമേഷ് ഏഴ് ക്രിമിനല്‍കേസുകളിലെ പ്രതിയാണ്. അജ്നാസ് മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള രണ്ട് കേസുകളില്‍ പ്രതിയാണ്. കാട്ടൂര്‍ സിഐ ഇ.എസ്. ബൈജു, എഎസ്ഐ മനോജ്, എസ്സിപിഒ സി.ജി. ധനേഷ്, സിപിഒമാരായ വിപിന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.