തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കണം: ആർ. ചന്ദ്രശേഖരൻ
1583968
Friday, August 15, 2025 1:17 AM IST
തൃശൂർ: ചുമട്ടുതൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയ്ക്കും വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള കാലതാമസത്തിനും പരിഹാരം കാണണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസി ജില്ലാ ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ കൗൺസിൽ യോഗവും എം. മാധവൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, ടി.എം. കൃഷ്ണൻ, സോമൻ മുത്രത്തിക്കര, വി.എ. ഷംസുദീൻ, എ.ടി. ജോസ്, കെ.എൻ. നാരായണൻ, സുരേഷ് മമ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.