രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ
1583975
Friday, August 15, 2025 1:17 AM IST
ചാലക്കുടി: രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ. ടൗൺഹാളിന് മുമ്പിലുള്ള ബസ്സ്റ്റോപ്പിനുള്ളിൽ നിൽക്കുയായിരുന്ന കൊടകര ചെറുവത്തൂർചിറ കൊല്ലാട്ടിൽ വീട്ടിൽ നിതിൻ (33), പുത്തൂർ പൊന്നൂക്കര ശാസ്താംകുടം വീട്ടിൽ സുമേഷ് (40) എന്നിവരെ പരിശോധിച്ചതിലാണ് 5.170 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്.
കൊടകരയിലുള്ള നീതിന്റെ വീട്ടിൽ പരിശോധന നടത്തിയതിൽ അലമാരയിൽ സൂക്ഷിച്ച 1.145 കിലൊ കഞ്ചാവ് പിടിച്ചെടുത്തു. ഇത് സംബന്ധിച്ച് കൊടകര പോലീസ് കേസെടുത്തു.
ചാലക്കുടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി.വി. ഋഷിപ്രസാദ്, ഇ.ആർ. സിജുമോൻ. എഎസ്ഐ ജിബി ബാലൻ, എസ്സിപിഒ ആൻസൻ, സിപിഒമാരായ സന്ദീപ്, വിനോദ്, തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്ഐമാരായ സതീശൻ മഠപ്പാട്ടിൽ, പി.എം. മൂസ, എഎസ്ഐമാരായ വി.യു. സിൽജോ, എ.യു. റെജി, എം. ജെ. ബിനു, എസ്സിപിഒമാരായ ഷിജോ തോമസ്, ഇ.വി. ശ്രീജിത്ത്, കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. കെ. ദാസ്, എസ്ഐമാരായ സുരേഷ്, രാധാകൃഷ്ണൻ, എഎസ്ഐമാരായ ഷീബ, ഗോകുലൻ, ജിഎസ്സിപിഒ സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.