ബസിന്റെ ചില്ലുതകർന്ന് ഡ്രൈവർക്കും രണ്ടു സ്ത്രീകൾക്കും പരിക്ക്
1583739
Thursday, August 14, 2025 1:28 AM IST
ഗുരുവായൂർ: കോളജ് സിദ്യാർഥികൾ സ്വകാര്യ ബസ് തടഞ്ഞു. ബസിന്റെ ചില്ലുതകർന്ന് ഡ്രൈവർക്കും രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു.
തൊഴിയൂർ ഐസിഎ കോളജിന് മുമ്പിൽ ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ശുരുവായൂർ - പൊന്നാനി റൂട്ടിൽ ഓടുന്ന ഫർഹാന ബസാണ് തടഞ്ഞത്.
ബസിന്റെ ഇടതുവശത്തെ ചില്ല് തകർന്നു. ഈ ഭാഗത്തിരുന്ന യാത്രക്കാരിയുടെ മുഖത്ത് ചില്ലുതറച്ച് പരിക്കേറ്റു. മറ്റൊരു യാത്രക്കാരിക്കും ബസ് ഡ്രൈവർ ഷിജുവിനും പരിക്കേറ്റു.
സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. എന്നാൽ, സ്റ്റോപ്പിൽ നിർത്തിയ സമയത്ത് ഒരു സംഘം വിദ്യാർഥികൾ എത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്തു.