കാട് വെട്ടിത്തെളിക്കും, ചോർച്ച പരിഹരിക്കും
1583751
Thursday, August 14, 2025 1:28 AM IST
തൃശൂർ: കോർപറേഷൻ ജനറൽ ആശുപതിക്കെട്ടിടം കാടുകയറിയതിലും കെട്ടിടങ്ങളുടെ കോണ്ക്രീറ്റ് തകർന്നതിലും അടിയന്തരനടപടിക്കു നിർദേശം നൽകി മേയർ എം.കെ. വർഗീസ്. ദീപിക വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി.
മഴ മാറിയാൽ ഉടൻ നടപടി സ്വീകരിക്കാനാണു നിർദേശം. 'മേയറേ കാണുന്നുണ്ടോ? ജനറൽ ആശുപത്രി കാടു കയറുന്നു, കോണ്ക്രീറ്റുകൾ തകരുന്നു’ എന്ന തലക്കെട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച ദീപിക വാർത്ത
പ്രസിദ്ധീകരിച്ചിരുന്നു.
മോർച്ചറി റോഡിലെ ആശുപത്രിക്കെട്ടിടത്തിൽ വ്യാപകമായി പുല്ല് പടർന്നുപിടിച്ചതും കോണ്ക്രീറ്റുകൾ തകർന്നതും പൈപ്പുകളിലെ ചോർച്ചയെത്തുടർന്ന് മലിനജലം റോഡിലെ യാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുന്നുവെന്നുമായിരുന്നു ദീപിക വാർത്ത.
ഇതേത്തുടർന്നാണ് മേയർ നടപടി സ്വീകരിച്ചത്.