ബജ്രംഗ്ദൾ പ്രവർത്തകർ ഗുണ്ടകളെപ്പോലെ പെരുമാറുന്നു: വി.ഡി. സതീശൻ
1583209
Tuesday, August 12, 2025 2:03 AM IST
പാലയ്ക്കൽ: ഒഡീഷയിൽ ആക്രമിക്കപ്പെട്ട വൈദികൻ ഫാ. ജോജോ വൈദ്യക്കാരന്റെ പാലയ്ക്കലിലെ വീട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.
കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. ബജ്രംഗ്ദൾ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. സഭാവസ്ത്രംധരിച്ച വൈദികർക്കും കന്യാസ്ത്രീകൾക്കും യാത്രചെയ്യാൻപോലും പറ്റാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജോൺ ഡാനിയൽ, കെ.കെ. കൊച്ചുമുഹമ്മദ്, സുനിൽ ലാലൂർ, സുനിൽ അന്തിക്കാട് എന്നിവരും എത്തിയിരുന്നു.