ഉൾനാടൻ മത്സ്യകർഷകർക്കു ചെറുവള്ളം നൽകി കൊരട്ടി ഗ്രാമപഞ്ചായത്ത്
1583745
Thursday, August 14, 2025 1:28 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഉൾനാടൻ മേഖലകളിൽ ഉപജീവനാർഥം മത്സ്യബന്ധനം നടത്തിവരുന്ന മത്സ്യകർഷകർക്ക് ഫൈബർ ചെറുവള്ളങ്ങൾ വാങ്ങി നൽകി കൊരട്ടി ഗ്രാമപഞ്ചായത്ത്. മത്സ്യകർഷകരായ ടി.ഡി. ജോർജ്, ബേബി മുക്രാപ്പിള്ളി, ബൈജു പുളിക്കൻ, ജിമ്മി കരേടൻ, വർഗീസ് പാറേക്കാടൻ എന്നിവർക്കാണ് ഫൈബർ വള്ളങ്ങൾ കൈമാറിയത്.
ഫൈബർ വള്ളങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.