കാവാലംചിറ ജനകീയ മത്സ്യകൃഷി ഉദ്ഘാടനം
1583210
Tuesday, August 12, 2025 2:03 AM IST
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് കവാലംചിറ ജനകീയ മത്സ്യകൃഷിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിപദ്ധതി ഉൾപ്പെടുത്തിയാണ് പതിയാരം കാവാലാംചിറയിൽ മത്സ്യകൃഷി ആരംഭിച്ചത്.
കാവാലംചിറ ഗ്രൂപ്പ് സ്വയംസഹായ സംഘമാണ് കൃഷിനടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ അധ്യക്ഷനായി. മെമ്പർമാരായ സുധീഷ് പറമ്പിൽ, എം.കെ. ജോസ്, മാഗി അലോഷ്യസ് എന്നിവർ പങ്കെടുത്തു.