കർഷക പുരസ്കാരങ്ങളിൽ തൃശൂരിനു മികച്ച നേട്ടം
1583754
Thursday, August 14, 2025 1:28 AM IST
തൃശൂർ: സംസ്ഥാന കർഷക പുരസ്കാരങ്ങളിൽ മിന്നിത്തിളങ്ങി തൃശൂർ. ഓരോ വർഷവും കാർഷികോത്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കാണ് അവാർഡ്.
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്/ ക്ലസ്റ്റർ വിഭാഗത്തിൽ വെറ്റിലപ്പാറ അടിച്ചിൽതൊട്ടി ഉന്നതി രണ്ടാംസ്ഥാനം നേടി. കർഷകജ്യോതി വിഭാഗത്തിൽ വെള്ളാങ്ങല്ലൂർ നടുവത്ര എൻ.എസ്. മിഥുൻ, കാർഷികഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് കാർഷിക സർവകലാശാലയിലെ കൊക്കോ ഗവേഷണകേന്ദ്രത്തിലെ പ്രഫസറും മേധാവിയുമായ ഡോ. ജെ.എസ്. മിനിമോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കുള്ള അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസി. ഡയറക്ടർ എം.കെ. സ്മിത എന്നിവർക്കു ലഭിച്ചു.
കൃഷി വകുപ്പുമായി ബന്ധമില്ലാത്ത സ്വകാര്യസ്ഥാപനത്തിനുള്ള അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സ്വന്തമാക്കി.