കൽപ്പണിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
1583651
Wednesday, August 13, 2025 11:14 PM IST
കയ്പമംഗലം : കൂരിക്കുഴിയിൽ കൽപ്പണിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി തോട്ടുപറമ്പിൽ ജയചന്ദ്രൻ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് സംഭവം. കൂരിക്കുഴി പഞ്ഞംപള്ളി ഭാഗത്ത് ജോലിക്ക് എത്തിയതായിരുന്നു ഇദേഹം. ജോലി കഴിഞ്ഞ ശേഷം വീട്ടിൽ പോകാനായി ബസ് സ്റ്റോപ്പിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.
ഉടൻ തന്നെ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.