പാമ്പുകടിയേറ്റ് യുവതി മരിച്ചു
1583649
Wednesday, August 13, 2025 11:14 PM IST
കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വടക്കെനടയിലെ നാസ് കളക്ഷൻസ് ഉടമ ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊല്ലിയിൽ നിസാറിന്റെ ഭാര്യ ജസ്ന (42)യാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന ജസ്നയെ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റ ഉടനെ അടുത്തുള്ള എ.ആർ ആശുപത്രിയിൽ കൊണ്ടുവന്നവെങ്കിലും ഇതിനിടയിൽ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് ജസ്നയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. മക്കൾ: നസിം, നഹ് ല ,ജെന.