ടൗൺ പോസ്റ്റ് ഓഫീസ് നിർത്തലാക്കുന്നതിൽ പ്രതിഷേധം
1583748
Thursday, August 14, 2025 1:28 AM IST
ചാലക്കുടി: രാജഭരണകാലം മുതൽ പാലസ് റോഡിൽ പ്രവർത്തിക്കുന്ന ടൗൺ പോസ്റ്റ്ഓഫീസ് നിർത്തലാക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.
ആർഡി കളക്ഷനിൽ ഒന്നാംസ്ഥാനവും നിരവധി സ്ഥാപനങ്ങളും പൊതുജനങ്ങളും ആശ്രയിക്കുന്ന പോസ്റ്റ് ഓഫീസാണിത്. സ്വന്തമായുള്ള 20 സെന്റ് ഭൂമിയിലെ കെട്ടിടത്തിലാണ് വർഷങ്ങൾക്കു മുൻപ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ കാലപഴക്കത്തിൽ കെട്ടിടം നശിച്ചതിനെത്തുടർന്ന് വാടകകെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടിടനിർമാണത്തിനായി പണം അനുവദിച്ചെങ്കിലും കെട്ടിടനിർമാണം ആരംഭിച്ചിട്ടില്ല. ചോല ആർട്ട് ഗാലറിയിൽ ചേർന്നയോഗം നഗരസഭ കൗൺസിലർ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ വി.ജെ.ജോജി അധ്യക്ഷത വഹിച്ചു. കൗൺസിലർ ദീപുദിനേശ്, വിൽസൻ കല്ലൻ, കെ. മുരാരി, എൻ. ഗോവിന്ദൻകുട്ടി, ശശിധരൻ പയ്യപ്പിള്ളി, ടി. സോമനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.