ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം തേക്കിൻകാട് മൈതാനിയിൽ
1583970
Friday, August 15, 2025 1:17 AM IST
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു ദേശീയപതാക ഉയർത്തും. രാവിലെ 8.30നു പരേഡോടെ തുടക്കമാകും.
ആംഡ് റിസർവ് പോലീസ്, സിറ്റി ലോക്കൽ മെൻ, റൂറൽ ലോക്കൽ മെൻ, സിറ്റി റൂറൽ ലോക്കൽ വുമൺ, എക്സൈസ്, ഫോറസ്റ്റ്, ഫോറസ്റ്റ് സിവിൽ ഡിഫൻസ്, 23 കെഎൻസിസി, 24 കെഎൻസിസി, 7 കെഎൻസിസി, എസ്പിസി സിറ്റി ബോയ്സ്, എസ്പിസി റൂറൽ ബോയ്സ്, എസ്പിസി സിറ്റി ഗേൾസ്, എസ്പിസി റൂറൽ ഗേൾസ് വിഭാഗങ്ങളുടെ പരേഡ് നടക്കും.
പരേഡ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി.