മതേതരത്വം സംരക്ഷിക്കപ്പെടണം: തോമസ് ഉണ്ണിയാടന്
1583213
Tuesday, August 12, 2025 2:03 AM IST
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതേതരത്വം നമ്മുടെ രാജ്യത്ത് സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന്. ഛത്തീസ്ഗസില് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനുപിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരിപ്പാലത്തു നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോമോന് ജോണ്സന് ചേലേക്കാട്ടുപറമ്പില്‍, വിനോദ് ചേലൂക്കാരന്‍, വത്സ ആന്റു മാളിയേക്കല്‍, സിജോയിന്‍ ജോസഫ് ചക്കാലമറ്റത്ത്, ജയന് പനോക്കില്‍, സുരേഷ് പനോക്കില്‍, സുരേഷ് പാറപ്പുറത്ത്, റാഫി എരുമക്കാട്ടുപറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.