വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പി.കെ. കൃഷ്ണദാസ്
1583441
Wednesday, August 13, 2025 1:29 AM IST
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് മുൻ പിഎസി ചെയർമാൻ പി .കെ. കൃഷ്ണദാസ്. അമൃത് പദ്ധതി ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന വികസന പദ്ധതികൾ ഡിസംബറിൽ നാടിനു സമർപ്പിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
റെയിൽവേ പ്ലാറ്റ് ഫോം, മേൽക്കൂരകളുടെ നീളം വർധിപ്പിക്കൽ, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കൽ എന്നിവ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മേൽപ്പാലങ്ങളുടെ നിർമാണത്തിൽ എൽഡിഎഫ് സർക്കാർ അലംഭാവം കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ സെക്രട്ടറി നിത്യസാഗർ, മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, നേതാക്കളായ കെ.ആർ. ബിനീഷ്, എസ്. രാജു, റീന സന്തോഷ് എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു. മാരാത്തുകുന്ന്, മുള്ളൂർക്കര, പൈങ്കുളം റോഡ് എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു.