ദേവാലയങ്ങളിൽ തിരുനാൾ
1583979
Friday, August 15, 2025 1:17 AM IST
വേലൂപ്പാടം
ഊട്ടുതിരുനാളിനു
തുടക്കമായി
വേലൂപ്പാടം: വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാളിനു തുടക്കമായി. രാവിലെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. സെന്‍ജോ നടുവില്‍പീടിക സഹകാര്‍മികനായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കൂടുതുറക്കല്, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍ എന്നിവ നടന്നു.
ഇന്നാണു പ്രസിദ്ധമായ ഊട്ടുതിരുനാള്. വികാരി ഫാ. ഡേവിസ് ചെറയത്ത്, സഹവികാരി ഫാ. ഷെബിന്‍ പനക്കല്‍, കൈക്കാരന്മാരായ പോള്‍ മഞ്ഞളി, മനോജ് കോഴിക്കുന്നേല്‍, രാജു മൊയലന്, റോബി കൊച്ചുപുരക്കല്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ ജെയിംസ് കുഴിയാനിമറ്റത്തില്‍, ഷിജോ ഞെരിഞ്ഞാമ്പിള്ളി, പിആര്‍ഒ ബൈജു വാഴക്കാല, ജേക്കബ് നടുവില്‍പീടിക തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചിറയ്ക്കൽ
സെന്റ് ആന്റണീസ്
പള്ളിയിൽ
ചിറയ്ക്കൽ: സെന്റ് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ കൊടിയേറ്റം വികാരി ഫാ. ജിന്റോ പെരേപ്പാടൻ നിർവഹിച്ചു. ഇന്നു രാവിലെ പത്തി ന് ആഘോഷമായ വിശുദ്ധകുർബാന, ലദീഞ്ഞ്, തുടർന്ന് ഊട്ടുനേർച്ച എന്നിവയുണ്ടാകും.