ചേലൂര്‍ പള്ളിയിൽ തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്ന്
1583974
Friday, August 15, 2025 1:17 AM IST
ചേലൂര്‍: ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്ന് നടക്കും. വികാരി ഫാ. അഡ്വ. തോമസ് പുതുശേരി തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. തിരുനാള്‍ദിനമായ ഇന്ന് രാവിലെ 6.30 നുള്ള ദിവ്യബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടാകും. 9.30 ന് നേര്‍ച്ച ഊട്ട് വെഞ്ചരിപ്പ്. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷൈജു പെരുമ്പെട്ടിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു കോക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഫാ. സീമോന്‍ കാഞ്ഞിത്തറ സഹകാര്‍മികത്വം വഹിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. അഡ്വ. തോമസ് പുതുശേരി, കണ്‍വീനര്‍ സിബിന് മണാത്ത്, കൈക്കാരന്മാരായ ജോണി കൊടലിപറമ്പില്‍, വര്‍ഗീസ് കുറ്റിക്കാടന്‍, അലക്സ് ചെറുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.