അറിവുമാത്രം പോരാ, തിരിച്ചറിവും വേണം: മാർ ആൻഡ്രൂസ് താഴത്ത്
1583452
Wednesday, August 13, 2025 1:29 AM IST
തൃശൂർ: അറിവുമാത്രം പോരാ, തിരിച്ചറിവും വേണമെന്നും മൂല്യങ്ങൾ മുറുകെപ്പിടിച്ചാകണം കലാലയത്തിൽനിന്നു പുറത്തിറങ്ങേണ്ടതെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
ഓട്ടോണമസ് പദവി ലഭിച്ച ജ്യോ തി എൻജിനീയറിംഗ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ജോസ് കോനിക്കര, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിസ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ഡോ. സോജൻലാൽ, രജിസ്ട്രാർ വി.എം. സേവിയർ, ഡീൻ പ്രഫ.പി. രത്തനൻ, പ്രഫ. രെഞ്ചു ഫ്രാൻസിസ്, വിവിധ വകുപ്പുമേധാവികൾ എന്നിവർ പ്രസംഗിച്ചു. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനു റോബോട്ടിക് കുടകൾ നിർമിച്ച അധ്യാപകരെയും വിദ്യാർഥികളെയും മാർ ആൻഡ്രൂസ് താഴത്ത് ആദരിച്ചു.