പ്രതിഷേധമാർച്ചുമായി സിപിഎം
1583750
Thursday, August 14, 2025 1:28 AM IST
തൃശൂർ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു ബിജെപി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് സിപിഎം കോർപറേഷൻ ഓഫീസിലേക്കു മാർച്ച് നടത്തി.
ബിജെപി നടത്തിയ മാർച്ചിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു തീപ്പന്തമെറിഞ്ഞെന്നും രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള ജനാധിപത്യധാരണ ലംഘിച്ചെന്നും ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസ് പരിസരത്തു സമാപിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. ഒല്ലൂർ ഏരിയ സെക്രട്ടറി എൻ.എൻ. ദിവാകരൻ, ജില്ലാ കമ്മിറ്റിയംഗം ഉഷ പ്രഭുകുമാർ, മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ, തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട എന്നിവർ പ്രസംഗിച്ചു.