അധ്യാപിക പുഴയിൽ മരിച്ചനിലയിൽ
1583373
Tuesday, August 12, 2025 11:29 PM IST
അതിരപ്പിള്ളി: അധ്യാപികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചക്കുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് പ്ലാന്റേഷൻ ഭാഗത്ത് കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകീട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടുന്നത് നാട്ടുകാർ കണ്ട് പോലീസിൽ അറിയിച്ചിരുന്നു. പോലിസ് പരിശോധനയിൽ പുഴയുടെ തീരത്ത് നിന്ന് യുവതിയുടേതെന്ന് കരുതുന്ന സ്കൂട്ടർ കണ്ടെത്തിയിരുന്നു.
തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിലാണ് ഇന്നലെ പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. അഷ്ടമിച്ചിറ മാരേക്കാട് അസാദ് മെമ്മോറിയൽ എൽപി സ്കൂളിലെ അധ്യാപികയാണ് ലിപ്സി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.