കോൾമേഖലയിലെ പ്രശ്നങ്ങൾ: മന്ത്രിതല ചർച്ച നടത്തി
1583738
Thursday, August 14, 2025 1:28 AM IST
തൃശൂർ: കോൾമേഖലയിലെ നെൽകർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും അടിയന്തരമായി പരിഹരിക്കാൻ മന്ത്രിതലചർച്ച നടത്തി. കോൾകർഷകസംഘം പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ, സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ്, കെ.കെ. രാജേന്ദ്രബാബു, പി.ആർ. വർഗീസ്, ഗോപിനാഥൻ കൊളങ്ങാട്ട്, എൻ.എസ്. അയൂബ്, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
നെല്ലിന്റെ സംഭരണവില വർധിപ്പിക്കുക, സംഭരിച്ച നെല്ലിന്റെ വില, വിള ഇൻഷ്വറൻസ്, കാലാവസ്ഥാവ്യതിയാന ഇൻഷ്വറൻസ് എന്നിവ ഉടൻ വിതരണംചെയ്യുക, കനാലുകളിലെ നീരൊഴുക്കിനു തടസമാകുന്ന ചണ്ടികളും മറ്റും നീക്കംചെയ്യുക, പന്പിംഗ് സബ്സിഡി വിതരണംചെയ്യുക, കൃഷിയിറക്കുന്നതിനുമുന്പ് കുമ്മായം വിതരണം ചെയ്യുക, റെഗുലേറ്ററുകളുടെ പുനർനിർമാണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണുന്നയിച്ചത്.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ, കൃഷി- ഇറിഗേഷൻ- കെ എസ്ഇബി- കെഎൽഡിസി വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.