കത്തോലിക്ക കോണ്‍ഗ്രസ് "ആദരണീയം 2025' അവാര്‍ഡ് മീറ്റ് നാളെ
1583744
Thursday, August 14, 2025 1:28 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 450 വിദ്യാര്‍ഥികള്‍ക്ക് നാളെ വൈകീട്ട് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ ആദരിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐക്ക് വിദ്യാമിത്ര അവാര്‍ഡും രൂപതയുടെ ലഹരിമുക്ത പ്രവര്‍ത്തനകേന്ദ്രമായ നവചൈതന്യയുടെ സ്ഥാപക കണ്‍സള്‍ട്ടന്റ് ആയ ഡോ. വി.ജെ. പോളിന് വൈദ്യരത്ന അവാര്‍ഡും, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ആലേങ്ങാടന്‍ കര്‍മശ്രേഷ്ഠ അവാര്‍ഡും സമ്മാനിക്കും.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, രൂപതാ ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ആന്റണി തൊമ്മാന, സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ്, പത്രോസ് വടക്കുഞ്ചേരി, റീന ഫ്രാന്‍സിസ്, സാബു കൂനന്‍, ജനറല്‍ കണ്‍വീനര്‍ റെജിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.