ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബിജൂബിലി ആഘോഷം
1584744
Tuesday, August 19, 2025 1:18 AM IST
ഇരിങ്ങാലക്കുട: സെന്റ്് തോമസ് കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സേവനമിത്ര അവാര്‍ഡ് തോംസണ്‍ ഗ്രൂപ്പ് ചെയര്മാന് പി.ടി. തോമസ്, കര്മസുരക്ഷാ അവാര്‍ഡ് ഫയര്‍ഫ്ലൈ എന്റര്‍പ്രൈസ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോബി ജോസഫ്, മിജീഷ്, മികച്ച എഡ്യുക്കേഷന്‍ പ്രൊവൈഡര്‍ എഡ്യുലോഡ് എഡ്യുക്കേഷന്‍ പ്രൊവൈഡറിന് എന്നിവര്‍ക്കു സമ്മാനിച്ചു.
അസിസ്റ്റന്റ്് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, കെസിവൈഎം രൂപത അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, കത്തീഡ്രല്‍ കെസിവൈഎം ആനിമേറ്റര്‍ ജോസ് മാമ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, കെസിവൈഎം പ്രസിഡന്റ്് ഗോഡ്സണ്‍ റോയ്, ജനറല്‍ കണ്‍വീനര്‍ യേശുദാസ്. ജെ. മാമ്പിള്ളി, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ് എന്നിവര്‍ സംസാരിച്ചു.
കെസിവൈഎം നടത്തിയ അഖില കേരള ഡാന്‍സ് മത്സരത്തില്‍ എസ്ഡി സ്കോഡ് ഒന്നാം സ്ഥാനവും ഫെന്റാസിയ സ്കോഡ് രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും നേടി.