മാർക്കറ്റ് റോഡിലെ കുഴി അപകടഭീഷണിയായി
1584747
Tuesday, August 19, 2025 1:18 AM IST
ചാലക്കുടി: മാർക്കറ്റ് റോഡിൽ എൽഐസി ഓഫീസിനു സമീപം റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ കുഴിയായി മാറി. എന്നാൽ ഇവിടെ യാതൊരു അപകട മുന്നറിയിപ്പും നൽകിയിട്ടില്ല. പകൽ സമയങ്ങളിൽ വാഹനങ്ങൾ കുഴി ഒഴിവാക്കിയാണ് കടന്നു പോകുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ അപകടങ്ങൾ പതിവായി.
ഇവിടെ വെളിച്ചമില്ലാത്തതിനാൽ കുഴി കാണാൻ കഴിയില്ല. ഒരോ ദിവസം കഴിയുംതോറും കുഴി വലുതായി കൊണ്ടിരിക്കയാണ്. എന്നാൽ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.