x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോസ്റ്റുകൾക്കെതിരേ നടപടിയെടുക്കാൻ എക്സിനോട് ഡൽഹി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 29, 2026 11:50 PM IST | Updated: July 29, 2026 11:50 PM IST

ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ​ത​ല​വ​ന്മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ്.

പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ​ത​ല​വ​ന്മാ​ർ​ക്കെ​തി​രേയുള്ള പോ​സ്റ്റു​ക​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യു​വാ​നും പോ​സ്റ്റി​ട്ട​വ​രു​ടെ പൂ​ർ​ണ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​മാ​ണ് എ​ക്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ട് യൂ​സ​റു​ടെ പൂ​ർ​ണ പേ​ര്, അ​ഡ്ര​സ്, കോ​ൺ​ടാ​ക്‌​ട് ന​മ്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളു​ൾ​പ്പെ​ടെ​യാ​ണി​ത്.

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ഡ​ൽ​ഹി പോ​ലീ​സ് വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

ഭ​ര​ണ​ഘ​ട​നാ​ത​ല​വ​ന്മാ​ർ​ക്കെ​തി​രാ​യ പോ​സ്റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഭാ​വി അ​ന്വേ​ഷ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് എ​ക്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​പ്പോ​ഴാ​ണ് ഒ​രു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യ​തെ​ന്നും ഒ​രു ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്ന് ഉ​ത്ത​ര​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്വ​വും തേ​ടാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും പൗ​ര​ർ​ക്കു​ണ്ടെ​ന്നും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​തി​ക​രി​ച്ചു.

ഓ​ൺ​ലൈ​ൻ വി​മ​ർ​ശ​ന​ങ്ങ​ളെ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​മാ​യും പൊ​തു​ക്ര​മ​ത്തി​നു ഭീ​ഷ​ണി​യാ​യും ക​ണ​ക്കാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി പൊ​തു​ജ​ന പ​രി​ശോ​ധ​ന​യ്ക്ക് അ​തീ​ത​നാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി.

Tags : DelhiPolice XAccount Action Posts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up