സുദീപ്
ബംഗളൂരു: പദ്മനാഭനഗറിലെ വാടക അപ്പാർട്ട്മെന്‍റിൽ യുവാവിനെ അമ്മയുടെ പങ്കാളി ചുറ്റികകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തി. സേഹം ദാസ് (18) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സേഹമിന്‍റ മാതാവ് സീമാ ദാസിനെ പ്രതി സുദീപ് നാല് ദിവസത്തോളം മുറിക്കുള്ളിൽ പൂട്ടിയിടുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
നവംബർ 16-ന് രാത്രി രാഘവേന്ദ്ര ലേഔട്ടിലെ എസ്ആർആർകെ തുളസി അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. ഇവർ തമ്മിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നവംബർ 16-ന് രാത്രി അപ്പാർട്ട്മെന്‍റിൽ തർക്കമുണ്ടായതായി വീട്ടുടമസ്ഥന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് സെക്യൂരിറ്റി ഗാർഡ് പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചു.
തുടർന്ന് നവംബർ 19-ന് വീട്ടുടമസ്ഥൻ എത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് സീമയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി 11ഓടെ പൊലിസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് രക്തക്കറകളും പൂട്ടിയ മുറിയിൽ നിന്ന് സീമയുടെ നിലവിളിയും ശ്രദ്ധയിൽപ്പെട്ടത്.
സീമയെ രക്ഷപ്പെടുത്തിയ പൊലിസ്, സുദീപിനെതിരെ ബനാശങ്കരി സ്റ്റേഷനിൽ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.
Tags : Crime Arrested Murdering Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash