അയർലൻഡിൽ ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം; പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും പരാതി നൽകി ഐഒസി
Saturday, July 26, 2025 3:27 PM IST
ഡബ്ലിൻ: ടാലാഗ്റ്റിൽ വച്ച് ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര എന്നിവർക്ക് നേതാക്കൾ നിവേദനം നൽകി.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസെന്റ്, സാൻജോ മുളവരിക്കൽ, പുന്നമട ജോർജ്കുട്ടി, റോണി കുരിശിങ്കൽപ്പറമ്പിൽ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, കുരുവിള ജോർജ്, സിനു മാത്യു, ലിജു ജേക്കബ്, ലിജോ ജോസഫ്, ഡെൻസൺ കുരുവിള എന്നിവർ അറിയിച്ചു.