മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി
ജോസ് കുമ്പിളുവേലില്‍
Thursday, July 24, 2025 4:04 AM IST
മ്യൂണിക്ക്: മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്സി) മ്യൂണിക്കിന്‍റെ ആഭിമുഖ്യത്തില്‍ മലയാളി യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 സംഘടിപ്പിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്‍റിൽ 24 ടീമുകള്‍ പങ്കെടുത്തു. ജര്‍മനിയിലെയും യൂറോപ്പിലെയും മലയാളി ഫുട്ബോള്‍ ക്ലബുകൾ പങ്കെടുത്ത ടൂര്‍ണമെന്‍റ് മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ അമീര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ഫൈനലില്‍ ജര്‍മനിയില്‍ നിന്നുള്ള ഓട്ടോ എഫ്സി മാഗ്ഡെബുര്‍ഗിനെ തോല്‍പ്പിച്ച് ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ടീം അഡ്ലേഴ്സ് ലംബാര്‍ഡ് എഫ്സി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫിയും 1000 യൂറോയും സമ്മാനിച്ചു.