ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
റോണി കുരിശിങ്കൽപ്പറമ്പിൽ
Wednesday, July 23, 2025 12:57 PM IST
ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച് ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐഒസി അയർലണ്ട് തീരുമാനിച്ചു. അടുത്തിടെ നിരവധി ഇന്ത്യക്കാർ അയർലൻഡിൽ അക്രമത്തിനു വിധേയരാകുന്നുണ്ട്.
ഇതിനെതിരേ ആദ്യഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്കു പരാതി അയയ്ക്കുവാൻ തീരുമാനിച്ചു. ഭൂരിപക്ഷ ഐറീഷ് സമൂഹവും ഈ അക്രമങ്ങൾക്കു എതിരാണ്.
വംശവെറിക്കും വിദ്വേഷകുറ്റങ്ങൾക്കുമെതിരേ ശക്തമായി പ്രതിഷേധിക്കേണ്ട ഘട്ടമാണിത്. ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികളോട് ഈ ഘട്ടത്തിൽ ശക്തമായി ഇടപെടണമെന്നും യോഗം അഭ്യർഥിച്ചു.