ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
അപ്പച്ചൻ കണ്ണഞ്ചിറ
Monday, July 14, 2025 5:46 PM IST
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
വാട്ഫോർഡിലെ കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സൂജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ജൂലൈ18ന് വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിൽ വച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ), പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബീജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും പുണ്യാത്മാവായി മാനിക്കുകയും ചെയ്യുന്ന ജനനായകന്റെ ചരമവാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ പാവനസ്മാരണയ്ക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
വിലാസം: Holywell Community Centre, Tropits Lane, Watford, WD18 9QD.