നിർമല ഫെര്‍ണാണ്ടസിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണില്‍
ജോസ് കുമ്പിളുവേലിൽ
Thursday, July 17, 2025 2:46 PM IST
കൊളോൺ: ജർമനിയിലെ കൊളോണിൽ കഴിഞ്ഞയാഴ്ച അന്തരിച്ച നിർമല ഫെർണാണ്ടസിന്റെ (72) സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 10.15ന് സ്യൂർത്തിലെ സെന്റ് റെമിജിയൂസ് ദേവാലയത്തിൽ കുർബാനയോടെ ആരംഭിച്ച് സ്യൂർത്ത് സെമിത്തേരിയിൽ സംസ്കരിക്കും.
ഹൃദയാഘാതം മൂലം കൊളോൺ യൂണിവേഴ്സിറ്റി ക്ലിനിക്കിൽ വച്ചാണ് നിർമല അന്തരിച്ചത്. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിർമല ഹോം കെയർ സർവീസ് ഉടമയായിരുന്നു.
50 വർഷം മുൻപ് ജർമനിയിലെത്തി ഭാഷ പഠിച്ച് ആരോഗ്യസേവനരംഗത്തും സാമൂഹികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിർമല. ഭർത്താവ് പരേതനായ ലീൻ ഫെർണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോൺ പോർസിൽ താമസിക്കുന്ന ജോർജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്ത സഹോദരിയാണ് നിർമല.
സംസ്കാരശുശ്രുഷകളുടെ ലൈവ് സ്ട്രീമിന്റെ ലിങ്ക്:
പള്ളിയിലെ കര്‍മങ്ങള്‍: https://youtube.com/live/Nyz2ri3Mwqg
സെമിത്തേരിയിലെ ചടങ്ങുകള്‍: https://youtube.com/live/JlvkkIL_itk