ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വാട്ഫോർഡിൽ സംഘടിപ്പിച്ചു
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, July 22, 2025 12:14 PM IST
വാട്ഫോർഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ സംഘടിപ്പിച്ചു. വാട്ഫോർഡിൽ നടന്ന യോഗത്തിൽ ലിബിൻ കൈതമറ്റം സ്വാഗതം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ഈ മാസം 18ന് ഹോളിവെൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. ഐഒസി ദേശീയ പ്രസിഡന്റ് സൂജു കെ. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ നേതാക്കളായ സുരാജ് കൃഷ്ണ, കെ.പി. മനോജ് കുമാർ, ജെബിറ്റി, ടിനു കുര്യാക്കോസ്, ഡേവിസ്, സിബി തോമസ്, സിബു സക്കറിയ, എൽദോ ജേക്കബ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വിമുക്തഭടൻ ബിജുമോൻ മണലേൽ ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരൻ കെ.പി. മനോജ് കുമാർ ഉമ്മൻ ചാണ്ടിയെപ്പറ്റി എഴുതിയ ഗാനം ആലപിച്ചു. മാത്യു വറുഗീസിന്റെ നന്ദി അർപ്പിച്ചു.