മുഹമ്മദ് അബ്ദുറഹ്മാൻ
റിയാദ്: കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗം മുഹമ്മദ് അബ്ദുറഹ്മാൻ (61) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റംല ബീവിയുടെയും മകനാണ്. കഴിഞ്ഞ 30 വർഷമായി റിയാദിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ജോലിസ്ഥലത്ത് വച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് റെഡ് ക്രസന്റ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ നബീസത്ത് ബീവി. മക്കൾ സുധീന, സുധീർ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Tags : passes away Deepika DeepikaNewspaper BreakingNews Keli activist in Riyadh