Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA World Cup

19 വ​ർ​ഷ​ത്തി​ന് ശേ​ഷം മെ​സി​യും 'കു​ഞ്ഞ്' ല​മി​ൻ യ​മാ​ലും വീ​ണ്ടും: ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര സ​മാ​ഗ​മം

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ലോ​ക​ത്തെ വി​ശ്വ​സി​ക്കാ​നാ​വാ​ത്ത ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 19 വ​ർ​ഷം മു​ൻ​പ് ഒ​രു ചാ​രി​റ്റി ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ ല​യ​ണ​ൽ മെ​സി കു​ളി​പ്പി​ച്ച കു​ഞ്ഞ്, ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ മെ​സി​ക്കെ​തി​രെ പ​ന്ത് ത​ട്ടാ​ൻ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 20-ന് ​ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് 2026 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ, അ​ത് മെ​സി​യും സ്പെ​യി​നി​ന്‍റെ യു​വ​താ​രം ല​മി​ൻ യ​മാ​ലും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പോ​രാ​ട്ടം കൂ​ടി​യാ​യി​രി​ക്കും.

2007-ൽ ​ബാ​ഴ്‌​സ​ലോ​ണ​യി​ൽ ന​ട​ന്ന ഒ​രു ചാ​രി​റ്റി ക​ല​ണ്ട​ർ ഫോ​ട്ടോ ഷൂ​ട്ടി​നി​ടെ​യാ​ണ് അ​ന്ന് 20 വ​യ​സു​ള്ള മെ​സി, അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ല​മി​ൻ യ​മാ​ലി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കു​ളി​പ്പി​ച്ച​ത്. അ​ന്ന് ആ​ർ​ക്കും അ​റി​യാ​ത്ത ഒ​രു സാ​ധാ​ര​ണ ഫോ​ട്ടോ ഷൂ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും, കാ​ലം മാ​റി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര നി​മി​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ൽ വ​ള​ർ​ന്നു​വ​ന്ന യ​മാ​ൽ, ഇ​ന്ന് മെ​സി​യു​ടെ പി​ൻ​ഗാ​മി​യാ​യി ഫു​ട്ബോ​ൾ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന താ​ര​മാ​ണ്. മെ​സി​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​ണി​ഞ്ഞു ക​ളി​ക്കു​ന്ന യ​മാ​ലി​നെ, ത​ന്‍റെ ത​ല​മു​റ​യി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യാ​ണ് മെ​സി ത​ന്നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ത​ങ്ങ​ൾ പ​ണ്ട് പ​ക​ർ​ത്തി​യ ചി​ത്രം പി​ന്നീ​ട് ഇ​ത്ര​യും പ്ര​ശ​സ്ത​മാ​കു​മെ​ന്ന് അ​ന്ന​ത്തെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​വാ​ൻ മോ​ൺ​ഫോ​ർ​ട്ട് പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. ഒ​രു ഭാ​ഗ​ത്ത് ഇ​തി​ഹാ​സ​താ​രം മെ​സി​യും മ​റു​വ​ശ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന താ​രം യ​മാ​ലും ത​മ്മി​ലു​ള്ള ഈ ​പോ​രാ​ട്ടം, ഫു​ട്ബോ​ൾ ലോ​ക​ത്തി​ന് ഒ​രു 'കോ​സ്മി​ക് ബാ​പ്റ്റി​സം' അ​ഥ​വാ നി​യോ​ഗം പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

 

Sports

കിരീടമില്ലാതെ റൊണാൾഡോ, പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.

കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്‍റെ ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ.

പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്‍റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി.

ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.

Sports

ബ്ര​സീ​ല്‍ പു​റ​ത്ത്

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ സു​ന്ദ​ര​ ടീ​മാ​യ ബ്ര​സീ​ല്‍ 2026 എ​ഡി​ഷ​നി​ല്‍​നി​ന്നു പു​റ​ത്ത്. വൈ​ക്കിം​ഗ് റോ​വു​കാ​രാ​യ നോ​ര്‍​വെ​യ്ക്കു മു​ന്നി​ല്‍ ബ്ര​സീ​ലി​ന്‍റെ യാ​ത്ര അ​വ​സാ​നി​ച്ചു. 2026 ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ 2-1ന് ​ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി. സൂ​പ്പ​ര്‍​താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു നോ​ര്‍​വെ​യു​ടെ ജ​യം. 79, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഗോ​ളു​ക​ള്‍.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നെ​ത്തി​യ നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ 90+10-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ബ്ര​സീ​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി. ബ്ര​സീ​ല്‍ പു​റ​ത്താ​യ​തിനു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് നെ​യ്മ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ർ ആയാ​ണ് നെ​യ്മ​ര്‍ പ​ടി​യി​റ​ങ്ങി​യ​ത് (130 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 80 ഗോ​ള്‍).

മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ര്‍​ണ​യി​ച്ച​ത്, 14-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി മു​ത​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​താ​യി​രു​ന്നെ​ന്നു വി​ല​യി​രു​ത്താം. ബ്രൂ​ണോ ഗി​മാ​റാ​ഷ് എ​ടു​ത്ത ബ​ല​ഹീ​ന​മാ​യ പെ​നാ​ല്‍​റ്റി നോ​ര്‍​വീ​ജി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു.

സ​ഹ ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ ഹൈ ​ആ​ള്‍​ട്ടി​റ്റി​യൂ​ഡ് സ്റ്റേ​ഡി​യ​മാ​യ അ​സ്‌​ടെ​ക്ക​യി​ലെ പോ​രാ​ട്ട​ത്തി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ​യു​ടെ എ​തി​രാ​ളി​ക​ള്‍. 54-ാം മി​നി​റ്റ് മു​ത​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യി​രു​ന്നു.

പ്ര​തി​രോ​ധ​താ​രം ജാ​രെ​ല്‍ ക്വാ​ന്‍​സ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് പ​ത്തു പേ​രാ​യ​ത്. എ​ന്നാ​ല്‍, ആ​ദ്യപ​കു​തി​യി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഇ​ര​ട്ട​ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് ലീ​ഡ് നേ​ടി​യി​രു​ന്നു.

36, 38 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ല്ലി​ങ്ഗ​മി​ന്‍റെ അ​ടുപ്പി​ച്ചു​ള്ള ര​ണ്ട് ഗോ​ളു​ക​ള്‍. 60-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നും ഇം​ഗ്ല​ണ്ടി​നാ​യി വ​ല​കു​ലു​ക്കി. ഹൂ​ലി​യ​ന്‍ ക്വി​നോ​നെ​സ്, റൗ​ള്‍ ഹി​മെ​റെ​സ് എ​ന്നി​വ​രാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യു​ടെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ അ​സ്‌​ടെ​ക്ക​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.

ഇ​ന്നു ന​ട​ക്കു​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഈ​ജി​പ്തും ഏ​റ്റു​മു​ട്ടും. ല​യ​ണ​ല്‍ മെ​സി​യും മു​ഹ​മ്മ​ദ് സ​ല​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നാ​ണ് കി​ക്കോ​ഫ്. നാ​ളെ പു​ല​ര്‍​ച്ചെ 1.30ന് ​ന​ട​ക്കു​ന്ന സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് x കൊ​ളം​ബി​യ പോ​രാ​ട്ട​ത്തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ റൗ​ണ്ട് പൂ​ര്‍​ത്തി​യാ​കും.

Sports

കാ​ന​റി തോ​റ്റ​തി​വി​ടെ...

നോ​ര്‍​വെ​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ നോ​ര്‍​വെ​യു​ടെ പാ​ട്രി​ക് ബെ​ര്‍​ഗി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ്. ബ്ര​സീ​ല്‍ ഗോ​ള്‍​വ​ല​യു​ടെ വ​ല​ത് മേ​ല്‍​ത്ത​ട്ടി​ല്‍ പ​ന്ത് തു​ള്ളി​ക്ക​ളി​ച്ചെ​ങ്കി​ലും റ​ഫ​റി​യു​ടെ ഓ​ഫ് സൈ​ഡ് ഫ്‌​ളാ​ഗ് ഉ​യ​ര്‍​ന്നി​രു​ന്നു. നോ​ര്‍​വെ​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്താ​യി​രു​ന്നു ഓ​ഫ് സൈ​ഡി​ല്‍ കു​രു​ങ്ങി​യ​ത്.

എ​ട്ടാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന്‍റെ റൈ​ഡ് നോ​ര്‍​വെ ഗോ​ള്‍ മു​ഖ​ത്തേ​ക്ക്. ബ്രൂ​ണോ ഗി​മാ​റാ​ഷും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും ചേ​ര്‍​ന്നു ന​യി​ച്ച ആ​ക്ര​മ​ണം മ​ത്തേ​വൂ​സ് കു​ന്‍​യ​യി​ലൂ​ടെ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍. എ​ന്നാ​ല്‍, കു​ന്‍​യ​യെ നോ​ര്‍​വെ ഡി​ഫെ​ന്‍​ഡ​ര്‍ ക്രി​സ്റ്റ​ഫ​ര്‍ അ​ജ​ര്‍ വീ​ഴ്ത്തി. റ​ഫ​റി വി​എ​ആ​ര്‍ പ​രി​ശോ​ധി​ച്ചു. ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി സ്‌​പോ​ട്ട് കി​ക്ക്.

ലീ​ഡ് നേ​ടാ​ന്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച സു​വ​ര്‍​ണാ​വ​സ​രം. എ​ന്നാ​ല്‍, കി​ക്കെ​ടു​ത്ത ബ്രൂ​ണോ ഗി​മാ​റാ​ഷി​നു പി​ഴ​ച്ചു. ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ ബ​ല​ഹീ​ന കി​ക്ക്, നോ​ര്‍​വെ ഗോ​ള്‍​കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു... 80,663 കാ​ണി​ക​ള്‍ നി​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ലെ ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ശ്വാ​സം നി​ല​ച്ച നി​മി​ഷം.

അ​തേ​സ​മ​യം, നോ​ര്‍​വീ​ജി​യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദ​ത്തി​മി​ര്‍​പ്പ്... ആ​ദ്യ 15 മി​നി​റ്റി​ല്‍ 70 ശ​ത​മാ​ന​വും പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം നോ​ര്‍​വെ​യു​ടെ പ​ക്ക​ലാ​യി​രു​ന്നു എ​ന്ന​തും ഈ ​പെ​നാ​ല്‍​റ്റി ന​ഷ്ട​ത്തോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഗി​മാ​റാ​ഷ് പെ​നാ​ല്‍​റ്റി കി​ക്ക് എ​ടു​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. എ​ന്നാ​ല്‍, മ​ത്സ​ര​ശേ​ഷം മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “നെ​യ്മ​ര്‍, റാ​ഫീ​ഞ്ഞ എ​ന്നി​വ​ര്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പെ​നാ​ല്‍​റ്റി എ​ടു​ക്കാ​നു​ള്ള മൂ​ന്നാ​മ​ത്തെ ചോ​യി​സാ​യി​രു​ന്ന ഗി​മാ​റാ​ഷ് സ്‌​പോ​ട്ട് കി​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു”.

International

ഗോ​ള്‍​ഡ​ന്‍ ബൂ​ട്ടി​നു​ള്ള പോ​രാ​ട്ടം ക​ടു​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ടോ​പ് സ്‌​കോ​റ​റി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ടി​നു​ള്ള പോ​രാ​ട്ടം ക​ടു​ക്കു​ന്നു.

അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി, ഫ്രാ​ന്‍​സി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ നോ​ര്‍​വെ​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടും ഏ​ഴ് ഗോ​ളു​മാ​യി പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്തെ​ത്തി. എം​ബ​പ്പെ, ഹാ​ല​ണ്ട് എ​ന്നി​വ​രു​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​രം ക​ഴി​ഞ്ഞ​താ​ണ്.

മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല. ര​ണ്ട് ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടാ​ണ് ടോ​പ് സ്‌​കോ​റ​ര്‍ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു എ​ഡി​ഷ​നി​ല്‍ മൂ​ന്നു താ​ര​ങ്ങ​ള്‍ ഏ​ഴ് ഗോ​ള്‍ വീ​തം നേ​ടു​ന്ന​ത്. പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഇം​ഗ്ല​ണ്ടി​ന്‍റെ ഹാ​രി കെ​യ്ന്‍ ആ​റ് ഗോ​ളു​മാ​യി എം​ബ​പ്പെ, മെ​സി, ഹാ​ല​ണ്ട് എ​ന്നി​വ​ര്‍​ക്കു പി​ന്നി​ലു​ണ്ട്.

Sports

ഒ​ര​ടി​യി​ല്‍ ലെ ​ബ്ലൂ​സ്

പെ​ന്‍​സി​ല്‍​വാ​നി​യ: 76 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്ര​ണം. 15 ഷോ​ട്ടി​ല്‍ അ​ഞ്ച് എ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ്. പൂ​ര്‍​ത്തി​യാ​ക്കി​യ പാ​സ് 553. പാ​സ് കൃ​ത്യ​ത 90 ശ​ത​മാ​നം. എ​ന്നി​ട്ടും ഫി​ഫ ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഫ്രാ​ന്‍​സി​ന്, പ​രാ​ഗ്വെ​യ്ക്ക് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഒ​രു ഫീ​ല്‍​ഡ് ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം, സ​മ​നി​ല​യി​ലൂ​ടെ മ​ത്സ​രം നീ​ട്ടി ഷൂ​ട്ടൗ​ട്ട്‌​വ​രെ എ​ത്തി​ക്കാ​മെ​ന്ന പ​രാ​ഗ്വെ​ന്‍ മോ​ഹം നി​ശ്ചി​ത സ​മ​യ​ത്തെ ഒ​രൊ​റ്റ പെ​നാ​ല്‍​റ്റി​യി​ല്‍ അ​വ​സാ​നി​ച്ചു. 2026 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ 1-0നു ​പ​രാ​ഗ്വെ​യെ കീ​ഴ​ട​ക്കി ഫ്രാ​ന്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍. 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ വി​ധി​നി​ര്‍​ണ​യി​ച്ച, കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പെ​നാ​ല്‍​റ്റി ഗോ​ള്‍ പി​റ​ന്ന​ത്.

പൊ​ള്ളി​ക്കു​ന്ന ചൂ​ടേ​റ്റ്

അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 38 ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ എ​ത്തി​നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഫ്രാ​ന്‍​സ് x പ​രാ​ഗ്വെ പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്. പൊ​ള്ളി​ക്കു​ന്ന ചൂ​ടേ​റ്റ് താ​ര​ങ്ങ​ള്‍ വി​യ​ര്‍​ത്തു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​തു​പോ​ലെ ക​ള​ത്തി​ലും പോ​രാ​ട്ട​ച്ചൂ​ട് വ​ര്‍​ധി​ച്ചു. ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​ക്കോ​ള, കി​ലി​യ​ന്‍ എം​ബ​പ്പെ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന ഫ്രാ​ന്‍​സി​ന്‍റെ പേ​രു​കേ​ട്ട ആ​ക്ര​മ​ണ​നി​ര​യെ പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​വും ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍റൊ ഗി​ല്ലും ത​ട​ഞ്ഞു​നി​ര്‍​ത്തി.

ഫ്രാ​ന്‍​സി​ന്‍റെ ആ​ദ്യ ആ​ക്ര​മ​ണം ഏ​ഴാം മി​നി​റ്റി​ല്‍ കോ​ര്‍​ണ​ര്‍ വ​ഴ​ങ്ങി പ​രാ​ഗ്വെ ത​ട​ഞ്ഞു. എ​ന്നാ​ല്‍, പെ​രു​വെ​ള്ള​പാ​ച്ചി​ല്‍ പോ​ലാ​യി​രു​ന്നു ഫ്രാ​ന്‍​സ്. ആ​ദ്യ 10 മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​ഗ്വെ​യു​ടെ ഫൈ​ന​ല്‍ തേ​ര്‍​ഡി​ല്‍ ഫ്രാ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി​യത് 56 പാ​സു​ക​ള്‍. പ​രാ​ഗ്വെ​യ്ക്ക് ഒ​രി​ക്ക​ല്‍​പോ​ലും ഫ്രാ​ന്‍​സി​ന്‍റെ ഫൈ​ന​ല്‍ തേ​ര്‍​ഡി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​തു​മി​ല്ല.

16-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ബ​ര്‍​കോ​ള ന​ട​ത്തി​യ ക്രോ​സ് പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​റി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്രം. 31-ാം മി​നി​റ്റി​ല്‍ എം​ബ​പ്പെ ഗോ​ളി​ന്‍റെ വ​ക്കി​ല്‍​വ​രെ എ​ത്തി. ഡെം​ബെ​ലെ​യു​ടെ ക്രോ​സി​ല്‍ ത​ല​വ​ച്ച എം​ബ​പ്പെ​യ്ക്കു ല​ക്ഷ്യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. പ​ന്ത് പു​റ​ത്തേ​ക്ക്. 38-ാം മി​നി​റ്റി​ല്‍ ഡെം​ബെ​ലെ-​എം​ബപ്പെ മു​ന്നേ​റ്റം. എം​ബ​പ്പെ ന​ല്‍​കി​യ പാ​സി​ല്‍ ഡെം​ബെ​ലെ തൊ​ടു​ത്ത ഷോ​ട്ട് പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​താ​ര​മാ​യ ജൂ​നി​യ​ര്‍ അ​ലോ​ണ്‍​സോ ക്ലി​യ​ര്‍ ചെ​യ്തു.

എംബപ്പെ പെനാൽറ്റി 

55-ാം മി​നി​റ്റി​ല്‍ ബ​ര്‍​കോ​ള​യു​ടെ മി​ന്നും ലോം​ഗ് റേ​ഞ്ച്. പ​ന്ത് പ​രാ​ഗ്വെ​യു​ടെ ഗോ​ള്‍​പോ​സ്റ്റി​ന്‍റെ മേ​ല്‍​ത്ത​ട്ടി​ല്‍ വി​ശ്ര​മി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചു. എ​ന്നാ​ല്‍, ഉ​ജ്വ​ല സേ​വു​മാ​യി ഒ​ര്‍​ലാ​ന്‍റൊ ഗി​ല്‍ ര​ക്ഷ​ക​നാ​യി. 61-ാം മി​നി​റ്റി​ല്‍ ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള​യെ പി​ന്‍​വ​ലി​ച്ച് ഫ്ര​ഞ്ച് കോ​ച്ച് ദി​ദി​യെ ദേ​ഷാം​പ്, ഡെ​സി​റെ ഡൂ​വേ​യെ ഇ​റ​ക്കി.

65-ാം മി​നി​റ്റി​ല്‍ ഡൂ​വേ പ​രാ​ഗ്വെ​ന്‍ ഗോ​ള്‍ പോ​സ്റ്റി​ല്‍ വീ​ണു. പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ക്കാ​രെ മ​റി​ക​ട​ന്ന് മു​ന്നേ​റി​യ ഡൂ​വേ​യെ പ​രാ​ഗ്വെ​യു​ടെ ഗു​സ്താ​വൊ ഗോ​മ​സ് വീ​ഴ്ത്തി​യ​താ​യി വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞു. അ​തോ​ടെ റ​ഫ​റി പെ​നാ​ല്‍​റ്റി സ്‌​പോ​ട്ടി​ലേ​ക്ക് ചൂ​ണ്ടി വി​സി​ല്‍ ഊ​തി. 70-ാം മിനിറ്റിൽ കി​ക്കെ​ടു​ത്ത സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു പി​ഴ​ച്ചി​ല്ല. നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ടി​ലൂ​ടെ എം​ബ​പ്പെ​യു​ടെ ക്ലി​നി​ക്ക​ല്‍ പെ​നാ​ല്‍​റ്റി. 1-0നു ​ഫ്രാ​ന്‍​സ് മു​ന്നി​ല്‍.

പി​ന്നീ​ടും പ​രാ​ഗ്വെ ഗോ​ള്‍​മു​ഖം വി​റ​പ്പി​ക്കാ​ന്‍ ഫ്രാ​ന്‍​സി​നു സാ​ധി​ച്ചെ​ങ്കി​ലും വ​ല​കു​ലു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. 90+6-ാം മി​നി​റ്റി​ല്‍ എം​ബ​പ്പെ​യു​ടെ ഇ​ര​ട്ട​ഷോ​ട്ട് പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍റൊ ഗി​ല്‍ അ​ദ്ഭു​ത​ക​ര​മാ​യി ത​ട​ഞ്ഞു. അ​തോ​ടെ 1-0ന്‍റെ ​ജ​യ​വു​മാ​യി ഫ്രാ​ന്‍​സ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക്. ക്വാ​ര്‍​ട്ട​റി​ല്‍ മൊ​റോ​ക്കോ​യാ​ണ് ഫ്രാ​ന്‍​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് മൊ​റോ​ക്കോ​യു​ടെ ക്വാ​ര്‍​ട്ട​ര്‍ പ്ര​വേ​ശം.

01

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മൂ​ന്ന് എ​ഡി​ഷ​നി​ല്‍ മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം ഫ്രാ​ന്‍​സി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു സ്വ​ന്തം. 2018, 2022, 2026 ലോ​ക​ക​പ്പു​ക​ളി​ലാ​ണ് എം​ബ​പ്പെ​യു​ടെ ഈ ​നേ​ട്ടം. ബ്ര​സീ​ലി​ന്‍റെ റൊ​ണാ​ള്‍​ഡോ ന​സാ​രി​യൊ, വാ​വ, ഇം​ഗ്ല​ണ്ടി​ന്‍റെ ഗാ​രി ലി​നേ​ക്ക​ര്‍ എ​ന്നി​വ​ര്‍ ര​ണ്ട് എ​ഡി​ഷ​നി​ല്‍ 3+ ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

 

 

Sports

CR7 x യ​മാ​ല്‍

ടെ​ക്‌​സ​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഇ​ന്നു ഗ്ലാ​മ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യും സ്‌​പെ​യി​നി​ന്‍റെ കൗ​മാ​ര സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു.

ഇ​ന്ത്യ​ന്‍ സ​മ​യം ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30നാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ x സ്‌​പെ​യി​ന്‍ മ​ഹാ​പോ​രാ​ട്ടം.

റൗ​ണ്ട് ഓ​ഫ് 32ല്‍ ​ക്രൊ​യേ​ഷ്യ​യെ തോ​ല്‍​പ്പി​ച്ചാ​ണ് (2-1) പോ​ര്‍​ച്ചു​ഗ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഓ​സ്ട്രി​യ​യെ കീ​ഴ​ട​ക്കി (3-0) സ്‌​പെ​യി​നും അ​വ​സാ​ന 16ലേ​ക്കു കു​തി​ച്ചെ​ത്തി.

2018 ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണ് ഇ​രു​ടീ​മും ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ അ​വ​സാ​ന​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് റൊ​ണാ​ള്‍​ഡോ​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ 3-3ന്‍റെ ​സ​മ​നി​ല നേ​ടി​.

Sports

മ​ഞ്ഞ​യി​ല്ലാ പ​രാ​ഗ്വെ..!

ഫി​ഫ 2026 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഫ്രാ​ന്‍​സി​ന് എ​തി​രേ പെ​നാ​ല്‍​റ്റി ഗോ​ളി​ല്‍ പ​രാ​ഗ്വെ 1-0നു ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന​ത് മ​ത്സ​ര​ഫ​ലം. ബോ​ക്‌​സി​നു​ള്ളി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ഡെ​സി​റെ ഡൂ​വേ​യെ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു വി​എ​ആ​റി​ലൂ​ടെ റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ച​ത്. എ​ന്നാ​ല്‍, ഒ​രു താ​ര​ത്തി​നും കാ​ര്‍​ഡ് ല​ഭി​ച്ചി​ല്ല. മ​ഞ്ഞ​ക്കാ​ര്‍​ഡ് പോ​ലും ന​ല്‍​കാ​ന്‍​മാ​ത്ര​മു​ള്ള ഫൗ​ള്‍ ന​ട​ന്നി​ല്ലെ​ന്നു ചു​രു​ക്കം. എ​ന്നി​ട്ടും പെ​നാ​ല്‍​റ്റി വി​ധി​ച്ചു.

വി​എ​ആ​റി​ലൂ​ടെ​യു​ള്ള ക​ണ്ടെ​ത്ത​ല്‍ പ​രാ​ഗ്വെ​യു​ടെ പ്ര​തി​രോ​ധ​താ​രം ഗു​സ്താ​വൊ ഗോ​മ​സ് ഡൂ​വേ​യെ വീ​ഴ്ത്തി എ​ന്ന​താ​ണ്. എ​ന്നാ​ല്‍, കാ​ര്‍​ഡ് ന​ല്‍​കാ​ന്‍ മാ​ത്ര​മു​ള്ള ഫൗ​ള്‍ ന​ന്നി​ട്ടി​ല്ല. പ​ക്ഷേ, ഡൂ​വേ ന​ന്നാ​യി അ​ഭി​ന​യി​ച്ചു. ഇ​തോ​ടെ 2026 ലോ​ക​ക​പ്പി​ലെ വി​എ​ആ​ര്‍ പി​ഴ​വു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഈ ​തീ​രു​മാ​ന​വും ചേ​ര്‍​ക്ക​പ്പെ​ട്ടു. സാ​ങ്കേ​തി​ക​മാ​യി ഏ​റ്റ​വും പു​രോ​ഗ​മി​ച്ച ലോ​ക​ക​പ്പ് എ​ന്ന വി​ശേ​ഷ​ണ​മു​ള്ള​പ്പോ​ഴും 2026ല്‍ ​റ​ഫ​റി​മാ​രു​ടെ പി​ഴ​വി​ന് അ​വ​സാ​ന​മി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഫ്രാ​ന്‍​സി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ​രാ​ഗ്വെ ഒ​രു മ​ഞ്ഞ​ക്കാ​ര്‍​ഡ് പോ​ലും ക​ണ്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, മൂ​ന്നു ഫ്ര​ഞ്ച് താ​ര​ങ്ങ​ള്‍ മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ടു.

ഒ​ര്‍​ലാ​ന്‍റൊ x എം​ബ​പ്പെ

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ത​രം​ഗ​മാ​യ ഗോ​ള്‍ കീ​പ്പ​ര്‍ കേ​പ് വെ​ര്‍​ദെ​യു​ടെ 40കാ​ര​ന്‍ വൊ​സീ​ഞ്ഞ​യാ​ണ്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍​താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ മാ​ത്രം അ​ഞ്ച് ഷോ​ട്ടാ​ണ് വൊ​സീ​ഞ്ഞ ത​ട​ഞ്ഞ​ത്.

അ​തി​നു പി​ന്നാ​ലെ അ​ര​ങ്ങേ​റി​യ ഫ്രാ​ന്‍​സ് x പ​രാ​ഗ്വെ പോ​രാ​ട്ട​ത്തി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ മൂ​ന്നു ഗോ​ള്‍ ഷോ​ട്ട് ത​ട​ഞ്ഞ് പ​രാ​ഗ്വെ​യു​ടെ ഒ​ര്‍​ലാ​ന്‍റൊ ഗി​ല്ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഫ്രാ​ന്‍​സി​ന്‍റെ ഫീ​ല്‍​ഡ് ഗോ​ള്‍ ശ്ര​മ​ങ്ങ​ളെ​ല്ലാം നി​ഷ്പ്ര​ഭ​മാ​യ​ത് ഒ​ര്‍​ലാ​ന്‍റൊ​യു​ടെ മു​ന്നി​ലാ​യി​രു​ന്നു.

55-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള​യു​ടെ ഗോ​ളെ​ന്നു​ള്ള ലോം​ഗ് റേ​ഞ്ച് കു​ത്തി​യ​ക​റ്റി​യ​തും 90+6-ാം മി​നി​റ്റി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഇ​ര​ട്ട​ഷോ​ട്ട് ത​ഞ്ഞ​തും ഒ​ര്‍​ലാ​ന്‍റൊ ഗി​ല്ലി​ന്‍റെ റേ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഡൂ​വേ​യു​ടെ പാ​സ് സ്വീ​ക​രി​ച്ച എം​ബ​പ്പെ ക്ലോ​സ് റേ​ഞ്ചി​ല്‍ ആ​ദ്യ ഷോ​ട്ട് എ​ടു​ത്തു. ഗി​ല്ലി​ന്‍റെ ബ്ലോ​ക്ക്.

റീ​ബൗ​ണ്ടാ​യെ​ത്തി​യ പ​ന്തി​ല്‍ ര​ണ്ടാ​മ​തും എം​ബ​പ്പെ​യു​ടെ ഷോ​ട്ട്. ഇ​ത്ത​വ​ണ പ​രാ​ഗ്വെ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ പ​ന്ത് സ്റ്റോ​പ്പ് ചെ​യ്തു. ഈ ​ലോ​ക​ക​പ്പി​ലെ മി​ന്നും സേ​വ് എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന നി​മി​ഷം. 2026 ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സേ​വ് ന​ട​ത്തി​യ​തും ഒ​ര്‍​ലാ​ന്‍റൊ ഗി​ല്ലാ​ണ്, 28 സേ​വു​ക​ള്‍.

Sports

ഒറ്റയടിയിൽ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഘാ​ന​യെ തകർത്ത് കൊ​ളം​ബി​യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ‌ നേ​ടി​യ​ത്.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്‍കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു.

സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.

Sports

രണ്ടടിച്ച് സ്വിസ് പട; മറുപടിയില്ലാതെ അൾജീരിയ

വാൻകൂവർ: ഫിഫ ലോകകപ്പിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ്. കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്വിസ് ജയം. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് ഗോളുകൾ നേടിയത്.

തകർപ്പൻ പോരാട്ടം ദൃശ്യമായ മത്സരത്തിന്‍റെ തുടക്കത്തിൽ അൾജീരിയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹുസെം ഔവർ അത് പാഴാക്കി. പത്താം മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ജോഹാൻ മൻസാംബിയിൽ നിന്നു ലഭിച്ച പാസ് ബ്രീൽ എംബോളോ അനായാസം വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തി. 46-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡാൻ എൻഡോയെ തൊടുത്ത തകർപ്പൻ ഷോട്ട് വലയിലേക്ക്. പിന്നാലെ ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടു ഗോളിന്‍റെ ബലത്തിൽ സ്വിസ് പട മുന്നോട്ട്. അൾജീരിയൻ പട ലോകകപ്പിനു പുറത്തേക്കും.

ജൂലൈ ഏഴിനു നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ കൊളംബിയ - ഘാന മത്സര വിജയികളെ സ്വിറ്റ്സർലൻഡ് നേരിടും.

Sports

വിറമാറാത്ത ഇംഗ്ലണ്ട്

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഹാ​രി കെ​യ്‌​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങി​യ, തോ​മ​സ് ടൂ​ഹെ​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇം​ഗ്ല​ണ്ട് ക​ള​ത്തി​ല്‍ ശ്വാ​സം​കി​ട്ടാ​തെ പി​ട​ഞ്ഞ​ത് 68 മി​നി​റ്റ്.

വ​ല​ത് വിം​ഗ് ബാ​ക്കാ​യ സ്‌​പെ​ന്‍​സി​ന്‍റെ അ​ശ്ര​ദ്ധ മു​ത​ലാ​ക്കി​യ കോം​ഗോ ഇം​ഗ്ലീ​ഷ് വ​ല​യി​ല്‍ പ​ന്ത് എ​ത്തി​ച്ചു. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ലോ​ക നാ​ലാം റാ​ങ്കു​കാ​രാ​യ ഇം​ഗ്ല​ണ്ടി​നെ 68 മി​നി​റ്റ് കോം​ഗോ 1-0നു ​പി​ന്നി​ലാ​ക്കി നി​ര്‍​ത്തി. ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ 46-ാം സ്ഥാ​ന​ക്കാ​രാ​ണ് കോം​ഗോ എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ല്‍ ഇം​ഗ്ലീ​ഷ് ഡി​ഫെ​ന്‍​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് കോം​ഗോ​യു​ടെ ബ്രി​യാ​ന്‍ സി​പെ​ങ്ക ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ലീ​ഷ് ഗോ​ള്‍​കീ​പ്പ​ര്‍ ജോ​ര്‍​ഡ​ന്‍ പി​ക്‌​ഫോ​ഡി​ന്‍റെ നീ​ട്ടി​യ ക​ര​ങ്ങ​ള്‍​ക്കും അ​പ്പു​റ​ത്തു​കൂ​ടി ആ​യി​രു​ന്നു സി​പെ​ങ്ക​യു​ടെ ഫി​നി​ഷിം​ഗ്. തു​ട​ര്‍​ന്ന് ഇം​ഗ്ലീ​ഷു​കാ​രെ വി​റ​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു കോം​ഗോ താ​ര​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ന​ട​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലി​ങ്ഗമി​ന്‍റെ​യും ഹാ​രി കെ​യ്‌​ന്‍റെ​യു​മെ​ല്ലാം ഗോ​ള്‍ എ​ന്നു​റ​ച്ച ഹെ​ഡ​റും ഷോ​ട്ടു​ക​ളും കോം​ഗോ ഗോ​ള്‍​കീ​പ്പ​ര്‍ ലി​യോ​ണ​ല്‍ എം​പാ​സി​യും പ്ര​തി​രോ​ധ​വും ചേ​ര്‍​ന്നു ത​ട​ഞ്ഞി​ട്ടു. ഗാ​ല​റി​യി​ല്‍ നി​റ​ഞ്ഞ 68,239 ആ​രാ​ധ​ക​രി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷം​വ​രു​ന്ന ഇം​ഗ്ലീ​ഷു​കാ​ര്‍ നി​ശ​ബ്ദ​മാ​യി. മി​നി​റ്റു​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​തോ​ടെ ഇം​ഗ്ല​ണ്ട് വി​റ​ച്ചു.

ആ ​വി​റ​മാ​റ്റി​യ​ത് 75-ാം മി​നി​റ്റി​ല്‍ ഹാ​രി കെ​യ്ന്‍ നേ​ടി​യ ഗോ​ളാ​യി​രു​ന്നു. കെ​യ്‌​ന്‍റെ ഹെ​ഡ​ര്‍ കോം​ഗോ വ​ല​യി​ല്‍. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ശ്വാ​സം. 86-ാം മി​നി​റ്റി​ല്‍ അസാധ്യ ആം​ഗി​ളി​ല്‍​നി​ന്നു തൊ​ടു​ത്ത ബു​ള്ള​റ്റ് ഷോ​ട്ടി​ല്‍ ഹാ​രി കെ​യ്ന്‍ ഇം​ഗ്ല​ണ്ടി​ന് ജ​യം സ​മ്മാ​നി​ച്ചു. ഗോ​ള്‍ പോ​സ്റ്റ് മ​ന​സി​ല്‍​ക​ണ്ടു​ള്ള വോ​ളി​യാ​യി​രു​ന്നു ഹാ​രി കെ​യ്ന്‍ തൊ​ടു​ത്ത​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഫോ​ണ്ടെ​യ്‌​നൊ​പ്പം കെ​യ്ന്‍

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഹാ​രി കെ​യ്‌​ന്‍റെ ഗോ​ള്‍ സ​മ്പാ​ദ്യം 13 ആ​യി. ഇ​തോ​ടെ ബ്ര​സീ​ല്‍ ഇ​തി​ഹാ​സം പെ​ലെ​യെ മ​റി​ക​ട​ന്നു. 12 ഗോ​ളാ​ണ് പെ​ലെ​യ്ക്കു​ള്ള​ത്. ഫ്രാ​ന്‍​സി​ന്‍റെ ജ​സ്റ്റ് ഫോ​ണ്ടെ​യ്‌​നൊ​പ്പ​മാ​ണ് കെ​യ്ന്‍. ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ മാ​ത്രം ഈ ​ഇം​ഗ്ലീ​ഷ് സ്‌​ട്രൈ​ക്ക​ര്‍ അ​ഞ്ച് ഗോ​ള്‍ നേ​ടി എ​ന്ന​തും ശ്ര​ദ്ധേ​യം.

ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍റെ വ​ക​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ട് ഗോ​ളി​നു​മു​ള്ള അ​സി​സ്റ്റ്. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ക​ള​ത്തി​ലെ​ത്തി​യ​ശേ​ഷം ര​ണ്ട് ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍.

 06

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ര​ണ്ട് എ​ഡി​ഷ​നി​ല്‍ അ​ഞ്ച് ഗോ​ള്‍ വീ​തം നേ​ടു​ന്ന ആ​റാ​മ​നാ​ണ് ഹാ​രി കെ​യ്ന്‍. തി​യോ​ഫി​ലൊ കു​ബി​യ​സ്, മി​റോ​സ്ലാ​വ് ക്ലോ​സെ, തോ​മ​സ് മ്യു​ള്ള​ര്‍, ല​യ​ണ​ല്‍ മെ​സി, കി​ലി​യ​ന്‍ എം​ബ​പ്പെ എ​ന്നി​വ​രാ​ണ് മു​മ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ര്‍. കോം​ഗോ​യ്ക്ക് എ​തി​രാ​യ ഇ​ര​ട്ട​ഗോ​ളോ​ടെ 2026 ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ഗോ​ള്‍ സ​മ്പാ​ദ്യം അ​ഞ്ച് ആ​യി.

Sports

ഫി​ഫ ലോ​ക​ക​പ്പ്: സെ​ന​ഗ​ലി​നെ​തി​രെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; തോ​ൽ​വി​യി​ൽ നി​ന്ന് തി​രി​ച്ചു​വ​ന്ന് ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ

സി​യാ​റ്റി​ൽ: ഫി​ഫ ലോ​ക​ക​പ്പി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. സി​യാ​റ്റ​ലി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ 3-2 എ​ന്ന സ്‌​കോ​റി​നാ​ണ് ബെ​ൽ​ജി​യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന ശേ​ഷം അ​വി​ശ്വ​സ​നീ​യ​മാം​വി​ധം തി​രി​ച്ച​ടി​ച്ചാ​ണ് ബെ​ൽ​ജി​യം വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്.

‌ഹ​ബീ​ബ് ഡ​യ​റ, ഇ​സ്മാ​യി​ല സാ​ർ എ​ന്നി​വ​രി​ലൂ​ടെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി സെ​ന​ഗ​ൽ മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു എ​ന്ന് സെ​ന​ഗ​ലി​ന്‍റെ ആ​രാ​ധ​ക​രും ക​ളി​ക്കാ​രും ക​രു​തി​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ 2018 ലോ​ക​ക​പ്പി​ൽ ജ​പ്പാ​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം 3-2ന് ​വി​ജ​യി​ച്ച ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം ബെ​ൽ​ജി​യം സെ​ന​ഗ​ലി​നെ​തി​രെ​യും ആ​വ​ർ​ത്തി​ച്ചു.

ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി ടീ​മി​ന്‍റെ വി​ജ​യ​ശി​ല്പി​യാ​യി മാ​റി​യ​ത് യൂ​റി ടെ​ലി​മാ​ൻ​സ് ആ​ണ്. എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ബെ​ൽ​ജി​യം നി​ർ​ണാ​യ​ക​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

 

Sports

ബോ​സ്നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ൽ ബോ​സ്നി​യ ഹെ​ർ​സെ​ഗോ​വി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വി​ജ​യം. അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യി​ട്ടും യു​എ​സ്എ​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ബോ​സ്നി​യ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് 45-ാം മി​നി​റ്റി​ൽ ഫോ​ളാ​രി​ൻ ബ​ലോ​ഗ​നി​ലൂ​ടെ​യാ​ണ് യു​എ​സ്എ മ​ത്സ​ര​ത്തി​ൽ ലീ​ഡ് നേ​ടി​യ​ത്.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ആ​ദ്യ ഗോ​ൾ നേ​ടി​യ ബ​ലോ​ഗ​ന് റെ​ഡ് കാ​ർ​ഡ് ല​ഭി​ച്ച് മൈ​താ​ന​ത്ത് നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നു. ഇ​തോ​ടെ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും യു​എ​സ്എ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 82-ാം മി​നി​റ്റി​ൽ മാ​ലി​ക് ടി​ൽ​മാ​ൻ യു​എ​സ്എ​യ്ക്കാ​യി ര​ണ്ടാ​മ​ത്തെ ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.

അ​മേ​രി​ക്ക​യെ സ​മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ ബോ​സ്നി​യ​യ്ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും, ഒ​രു ഗോ​ൾ പോ​ലും തി​രി​ച്ച​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ബോ​സ്നി​യ​ൻ ടീ​മി​നും ആ​രാ​ധ​ക​ർ​ക്കും ക​ന​ത്ത നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ഈ ​മി​ന്നും വി​ജ​യ​ത്തോ​ടെ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റ​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ച്ചു.

Sports

ഫി​ഫ ലോ​ക​ക​പ്പിൽ വൻ വീഴ്ചകൾ...

ഫി​ഫ 2026 ലോ​ക​ക​പ്പ് അ​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ് ആ​ൻ​ഡ് ടേ​ണി​ലേ​ക്കു ക​ട​ന്നു. റൗ​ണ്ട് ഓ​ഫ് 32ൽ ​ജ​ർ​മ​നി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ പ​രാ​ഗ്വെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ ഫു​ട്ബോ​ൾ ലോ​കം അ​ന്തം​വി​ട്ടു.

നാ​ലു ത​വ​ണ ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി​യ, കാ​യ് ഹ​വേ​ർ​ട്ട്സ്, യ​മാ​ൽ മു​സി​യാ​ല തു​ട​ങ്ങി​യ വ​ൻ​ താ​ര​ങ്ങ​ളു​ള്ള ജ​ർ​മ​നി​യെ​യാ​ണ് പ​രാ​ഗ്വെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3നു ​വീ​ഴ്ത്തി​യ​ത്. 2014ൽ ​ലോ​ക ചാ​ന്പ്യ​ന്മാ​രാ​യ​ശേ​ഷം ജ​ർ​മ​നി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന ച​രി​ത്രം ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​കസ​മ​യ​ത്തും 1-1 സ​മ​നി​ല ആ​യ​തോ​ടെ​യാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്. പ​രാ​ഗ്വെ​യു​ടെ ഗോ​ൾ​കീ​പ്പ​ർ ഒ​ർ​ലാ​ൻ​ഡൊ ഗി​ല്ലി​ന്‍റെ ര​ണ്ട് ഉ​ജ്വ​ല സേ​വു​ക​ളാ​ണ് ഷൂ​ട്ടൗ​ട്ടി​ൽ ജ​ർ​മ​നി​യു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്ത​തെ​ന്ന​തും ശ്ര​ദ്ധേ​യം.

2022 സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മൊ​റോ​ക്കോ അ​വ​രു​ടെ ക്വാ​ളി​റ്റി ഇ​ത്ത​വ​ണ​യും വ്യ​ക്ത​മാ​ക്കി. ഓ​റ​ഞ്ചീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ത​ർ​ല​ൻ​ഡ്സി​നെ റൗ​ണ്ട് ഓ​ഫ് 32ൽ ​പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ (3-2) കീ​ഴ​ട​ക്കി​യ അ​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​കസ​മ​യ​ത്തും 1-1 സ​മ​നി​ല​യാ​യി​രു​ന്നു. ജ​പ്പാ​നെ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ 2-1നാ​ണ് ബ്ര​സീ​ൽ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലെ ബ്ര​സീ​ലി​ന്‍റെ ക​ളി അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

ക​നേ​ഡി​യ​ന്‍ ക​ന​വ്...

ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ സ​ഹ ആ​തി​ഥേ​യ​രാ​യ കാ​ന​ഡ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കാ​ന​ഡ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.

ദ ​റെ​ഡ്‌​സ് (ലെ ​റൂ​ഷ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​നേ​ഡി​യ​ന്‍ ടീം ​റൗ​ണ്ട് ഓ​ഫ് 32ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി അ​വ​സാ​ന 16ല്‍ ​ഇ​ടം​പ​ടി​ച്ചു. ഗോ​ള്‍​ര​ഹി​ത​മാ​യ 90 മി​നി​റ്റി​നു​ശേ​ഷം സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ (90+2) സ്റ്റീ​ഫ​ന്‍ യൂ​സ്റ്റാ​ക്വി​യോ​യാ​ണ് കാ​ന​ഡ​യു​ടെ ക​ന​വ് സ​ഫ​ല​മാ​ക്കി​യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു നീ​ണ്ടേ​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ച സ​മ​യ​ത്താ​യി​രു​ന്നു യൂ​സ്റ്റാ​ക്വി​യോ​യു​ടെ ഗോ​ള്‍. നെ​ത​ര്‍​ല​ന്‍​ഡ്‌​സ്/​മൊ​റോ​ക്കോ മ​ത്സ​ര ജേ​താ​ക്ക​ളാ​ണ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കാ​ന​ഡ​യു​ടെ എ​തി​രാ​ളി​ക​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 6.30നാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് x മൊ​റോ​ക്കോ റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ടം അ​ര​ങ്ങേ​റു​ന്ന​ത്.

ക​നേ​ഡി​യ​ന്‍ ഹീ​റോ​സ്

ധീ​രോ​ചി​ത പോ​രാ​ട്ട​ത്തി​നു​ശേ​ഷം ച​രി​ത്ര​നേ​ട്ട​ത്തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച ടീം ​അം​ഗ​ങ്ങ​ളെ മൈ​താ​ത്തു​വ​ച്ച് കോ​ച്ച് ജെ​സ്സെ മാ​ര്‍​ച്ച് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് ക​നേ​ഡി​യ​ന്‍ ഹീ​റോ​സ് എ​ന്നാ​യി​രു​ന്നു. ‘നി​ങ്ങ​ള്‍ ക​നേ​ഡി​യ​ന്‍ ഹീ​റോ​സ് ആ​ണ്! ക​നേ​ഡി​യ​ന്‍ ഹീ​റോ​സ്' ജെ​സ്സെ മാ​ര്‍​ച്ച് പ്ര​ഖ്യാ​പി​ച്ചു.

2026 ലോ​ക​ക​പ്പി​ല്‍ കാ​ന​ഡ​യു​ടെ ഗോ​ള്‍​നേ​ട്ടം ഒ​മ്പ​ത് ആ​യി. ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ കോ​ണ്‍​കാ​കാ​ഫ് മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ടീം ​നേ​ടു​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളാ​ണി​ത്.

1985, 2000 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ണ്‍​കാ​കാ​ഫ് ഗോ​ള്‍​ഡ് ക​പ്പ് നേ​ടി​യ​താ​ണ് കാ​ന​ഡ​യു​ടെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് സ്വ​ര്‍​ണം നേ​ടി​യി​ട്ടു​ണ്ട്.

01

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ സ്വ​ന്തം നാ​ടി​നു പു​റ​ത്ത് നോ​ക്കൗ​ട്ട് ക​ളി​ക്കു​ന്ന ആ​ദ്യ ആ​തി​ഥേ​യ ടീ​മാ​ണ് കാ​ന​ഡ. ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ​തോ​ടെ കാ​ന​ഡ​യു​ടെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​രം ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ലാ​യി. കാ​ന​ഡയും അ​മേ​രി​ക്കയും മെ​ക്‌​സി​ക്കോയും സം​യു​ക്ത​മാ​യാ​ണ് 2026 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

Sports

ഫ്രാ​ന്‍​സ്, നോ​ര്‍​വെ, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഇ​ന്നു ക​ള​ത്തി​ല്‍

ന്യൂ​യോ​ര്‍​ക്ക്/​ഫ്‌​ളോ​റി​ഡ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്നു സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ, എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, കോ​ഡി ഗാ​ക്‌​പോ, അ​ച്‌​റ​ഫ് ഹ​ക്കി​മി തു​ട​ങ്ങി​യ​വ​ര്‍ ക​ള​ത്തി​ല്‍.

റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 6.30നു ​ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ കോ​ഡി ഗാ​ക്‌​പോ​യു​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സും അ​ച്‌​റ​ഫ് ഹ​ക്കി​മി​യു​ടെ മൊ​റോ​ക്കോ​യും കൊ​മ്പു​കോ​ര്‍​ക്കും.

റൗ​ണ്ട് ഓ​ഫ് 32ലെ ​ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് x മൊ​റോ​ക്കോ പോ​രാ​ട്ട​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 2022 ഫി​ഫ ലോ​ക​ക​പ്പി​ല്‍ മൊ​റോ​ക്കോ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സും മൊ​റോ​ക്കോ​യും നേ​ര്‍​ക്കു​നേ​ര്‍​ വ​രു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 1994ല്‍ ​ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 2-1നു ​ജ​യി​ച്ചി​രു​ന്നു.
ഫ്രാ​ന്‍​സ്, നോ​ര്‍​വെ

ഇ​ന്നു രാ​ത്രി 10.30ന് ​എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ ഐ​വ​റി​കോ​സ്റ്റി​ന് എ​തി​രേ ഇ​റ​ങ്ങും. ഇ​രു​ടീ​മും ത​മ്മി​ല്‍ ആ​ദ്യ​മാ​യാ​ണ് നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്പ് ഐ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് നോ​ര്‍​വെ​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശം. ഇ ​ഗ്രൂ​പ്പ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് ഐ​വ​റി​കോ​സ്റ്റ്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 2.30ന് ​നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഫ്രാ​ന്‍​സ്, സ്വീ​ഡ​നെ നേ​രി​ടും. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ആ​ക്ര​മ​ണ​മാ​ണ് ഫ്രാ​ന്‍​സി​ന്‍റെ മു​ഖ​മു​ദ്ര. 2020 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗി​ലാ​ണ് ഇ​രു​ടീ​മും അ​വ​സാ​ന​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യ​ത്.

അ​ന്ന് ഫ്രാ​ന്‍​സ് 4-2ന്‍റെ ​ജ​യം നേ​ടി​യി​രു​ന്നു. ഇ​രു​ടീ​മും ഇ​തു​വ​രെ 23 ത​വ​ണ ഏ​റ്റു​മു​ട്ടി. ഫ്രാ​ന്‍​സ് 12 ജ​യം നേ​ടി​യ​പ്പോ​ള്‍ സ്വീ​ഡ​ന്‍ ആ​റ് ത​വ​ണ വെ​ന്നി​ക്കൊ​ടി​പാ​റി​ച്ചു. അ​ഞ്ച് മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

Sports

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി റി​യാ​ദ് മ​ഹ്‌​റ​സ്; ഓ​സ്ട്രി​യ - അ​ൾ​ജീ​രി​യ മ​ത്സ​ര​ത്തി​ൽ ത്രി​ല്ല​ർ സ​മ​നി​ല; ഇ​റാ​ൻ ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്ത് 

ലോ​സ് ആ​ഞ്ച​ല​സ്: 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ  കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച നാ​ട​കീ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ അ​ൾ​ജീ​രി​യ​യ്ക്കും ഓ​സ്ട്രി​യ​യ്ക്കും സ​മ​നി​ല. നാ​ലി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ വീ​ണ മ​ത്സ​ര​ത്തി​ൽ (അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ 3-3 എ​ന്ന സ്കോ​റി​ൽ) ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​തോ​ടെ അ​ൾ​ജീ​രി​യ​യും ഓ​സ്ട്രി​യ​യും ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഇ​തോ​ടെ ഗ്രൂ​പ്പ് ജി-​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​റാ​ന്‍റെ പ്രീ-​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ചു. മ​ത്സ​ര​ഫ​ലം പ​ല​രും പ്ര​വ​ചി​ച്ച​താ​ണെ​ങ്കി​ലും, ക​ളി​യി​ലെ അ​പ്ര​തീ​ക്ഷി​ത തി​രി​വു​ക​ളും വി​ചി​ത്ര​മാ​യ ഗോ​ളു​ക​ളു​മാ​ണ് ക​ളി ക​ടു​ത്ത ആ​വേ​ശം നി​റ​ഞ്ഞ​താ​ക്കി മാ​റ്റി​യ​ത്. 



Sports

ലോ​ക​ക​പ്പി​ൽ ച​രി​ത്ര റിക്കാ​ർ​ഡു​മാ​യി മെ​സ്സി; ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

ഡാ​ല​സ് (യു​എ​സ്എ): ഫി​ഫ ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു ത​ക​ർ​പ്പ​ൻ റിക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ൽ കു​റി​ച്ച് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി. ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ജോ​ർ​ദാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മെ​സ്സി നേ​ടി​യ ഫ്രീ ​കി​ക്ക് ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യും ഓ​സ്ട്രി​യ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം (2-2) അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ പ​കു​തി​യി​ൽ ജി​യോ​വാ​നി ലോ ​സെ​ൽ​സോ (19-ാം മി​നി​റ്റ്), ലൗ​ട്ടാ​രോ മാ​ർ​ട്ടീ​ന​സ് (31-ാം മി​നി​റ്റ് - പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ 55-ാം മി​നി​റ്റി​ൽ മൂ​സ അ​ൽ-​ത​മാ​രി​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി ജോ​ർ​ദാ​ൻ ക​ളി​യി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. തു​ട​ർ​ന്നാ​ണ് ക​ളി തി​രി​ക്കാ​ൻ മു​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ ല​യ​ണ​ൽ മെ​സ്സി മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 80-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ ​കി​ക്ക് മ​നോ​ഹ​ര​മാ​യൊ​രു ഗോ​ളാ​ക്കി മാ​റ്റി മെ​സ്സി അ​ർ​ജ​ന്‍റീ​ന​യ്ക്ക് 3-1 ന്‍റെ ലീ​ഡ് സ​മ്മാ​നി​ച്ചു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ മെ​സ്സി​യു​ടെ ആ​റാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ൽ മെ​സ്സി ഒ​ന്നാ​മ​തെ​ത്തി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന അ​തു​ല്യ​മാ​യ റെ​ക്കോ​ർ​ഡും ല​യ​ണ​ൽ മെ​സ്സി സ്വ​ന്ത​മാ​ക്കി. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ൻ​പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 



Sports

കേ​പ് വെ​ര്‍​ദെ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍; എ​തി​രാ​ളി​ക​ള്‍ അ​ര്‍​ജ​ന്‍റീ​ന

ടെ​ക്‌​സ​സ്: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ കൊ​മ്പ​ന്‍ സ്രാ​വു​ക​ളാ​യി കേ​പ് വെ​ര്‍​ദെ. നീ​ല സ്രാ​വു​ക​ള്‍ എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കേ​പ് വെ​ര്‍​ദെ, ഫി​ഫ 2026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച് ച​രി​ത്രം കു​റി​ച്ചു. ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും കു​ഞ്ഞ​ന്‍ രാ​ജ്യ​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ കു​റി​ച്ച​ത്. 5,25,000 ജ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​വി​ടു​ള്ളൂ.

ഗ്രൂ​പ്പ് എ​ച്ചി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യു​മാ​യി ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റ എ​ഡി​ഷ​നി​ല്‍​ത്ത​ന്നെ കേ​പ് വെ​ര്‍​ദെ റൗ​ണ്ട് ഓ​ഫ് 32 ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​ന്‍ 1-0ന് ​ഉ​റു​ഗ്വെ​യെ കീ​ഴ​ട​ക്കി​യ​തും കേ​പ് വെ​ര്‍​ദെ​യു​ടെ നോ​ക്കൗ​ട്ട് മു​ന്നേ​റ്റ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്നു.

ഗ്രൂ​പ്പ് എ​ച്ചി​ല്‍ സ്‌​പെ​യി​നി​നെ​യും (0-0) ഉ​റു​ഗ്വെ​യെ​യും (2-2) സ​മ​നി​ല​യി​ല്‍ ത​ള​ച്ച​തി​ന്‍റെ വ​മ്പു​മാ​യാ​ണ് സൗ​ദി​ക്ക് എ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ ഇ​റ​ങ്ങി​യ​ത്. ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല​യോ​ടെ നീ​ല സ്രാ​വു​ക​ള്‍ നോ​ക്കൗ​ട്ടി​ലേ​ക്ക് ഊ​ളി​യി​ട്ടു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​കേ​പ് വെ​ര്‍​ദെ​യു​ടെ എ​തി​രാ​ളി​ക​ള്‍.

ഉ​റു​ഗ്വെ x സ്‌​പെ​യി​ന്‍ ക​ളി​ ക​ണ്ടു

മൂ​ന്നു സ​മ​നി​ല​യി​ലൂ​ടെ ല​ഭി​ച്ച മൂ​ന്നു പോ​യി​ന്‍റു​മാ​യാ​ണ് കേ​പ് വെ​ര്‍​ദെ റൗ​ണ്ട് ഓ​ഫ് 32ല്‍ ​പ്ര​വേ​ശി​ച്ച​ത്. സ്‌​പെ​യി​നി​നോ​ട് 1-0നു ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഉ​റു​ഗ്വെ പു​റ​ത്താ​യി. ര​ണ്ടു സ​മ​നി​ല​യി​ലൂ​ടെ ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മേ, ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഉ​റു​ഗ്വെ​യ്ക്കു നേ​ടാ​ന്‍ സാ​ധി​ച്ചു​ള്ളൂ.

സൗ​ദി അ​റേ​ബ്യ​യു​മാ​യി ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ കേ​പ് വെ​ര്‍​ദെ ക​ളി​ക്കാ​ര്‍, മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്തു വ​ട്ടം​കൂ​ടി​യി​രു​ന്ന് മൊ​ബൈ​ലി​ല്‍ സ്‌​പെ​യി​ന്‍ x ഉ​റു​ഗ്വെ മ​ത്സ​രം ക​ണ്ട​തും ശ്ര​ദ്ധേ​യ​മാ​യി. ഉ​റു​ഗ്വെ സ​മ​നി​ല​യോ ജ​യ​മോ നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ കേ​പ് വെ​ര്‍​ദെ ടീ​മി​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഉ​റു​ഗ്വെ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ മൈ​താ​ന​ത്ത് ആ​ന​ന്ദ​നൃ​ത്ത​മാ​ടി.

മൂ​ന്നു സ​മ​നി​ല

1998 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​മൂ​ന്നു സ​മ​നി​ല​യോ​ടെ നോ​ക്കൗ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ന്ന് മൂ​ന്നു സ​മ​നി​ല​യോ​ടെ നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച ടീം ​ചി​ലി​യാ​യി​രു​ന്നു. ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഏ​ഴ് പോ​യി​ന്‍റ് നേ​ടി​യ സ്‌​പെ​യി​നി​നു പി​ന്നി​ല്‍ മൂ​ന്നു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് കേ​പ് വെ​ര്‍​ദെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്.

ആ​ഫ്രി​ക്ക​ന്‍ മേ​ഖ​ലാ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഗ്രൂ​പ്പ് ഡി ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് കേ​പ് വെ​ര്‍​ദെ 2026 ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. കാ​മ​റൂ​ണി​നെ പി​ന്ത​ള്ളി​യാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ ഫി​നി​ഷിം​ഗ്.

Sports

ജ​ര്‍​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ര്‍ നോ​ക്കൗ​ട്ടി​ല്‍

​ന്യൂ​ജ​ഴ്‌​സി: "പ്ലാ​ത ഒ ​പ്ലോ​മോ'; സ്പാ​നി​ഷി​ല്‍ വെ​ള്ളി അ​ല്ലെ​ങ്കി​ല്‍ ഈ​യം... കൊ​ളം​ബി​യ​ന്‍ ഡ്ര​ഗ് ലോ​ഡ് പാ​ബ്ലോ എ​സ്‌​കോ​ബാ​റി​ന്‍റെ ഭീ​ഷ​ണി​യു​ടെ സ്വ​ര​മാ​യും ‘പ്ലാ​ത ഒ ​പ്ലോ​മോ’ അ​റി​യ​പ്പെ​ടു​ന്നു. ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ത്ത​ര​മൊ​രു ലാ​റ്റി​ന​മേ​രി​ക്കൻ ഭീ​ഷ​ണി​യും വ​ധ​വും ന​ട​ന്നു.

ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ക്വ​ഡോ​ര്‍ 2-1ന് ​യൂ​റോ​പ്യ​ന്‍ ക​രു​ത്ത​രാ​യ ജ​ര്‍​മ​നി​യെ വീ​ഴ്ത്തി. സ്പാ​നി​ഷ് സം​സാ​രി​ക്കു​ന്ന ഇ​ക്വ​ഡോ​റു​കാ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പ് ജ​യ​മാ​യി മാ​റി​യ ഈ ​അ​ട്ടി​മ​റി​യി​ല്‍, ടീ​മി​ന്‍റെ വിജ​യം കു​റി​ച്ച ഗോ​ള്‍ നേ​ടി​യ​ത് പ്ലാ​ത, ഗോ​ണ്‍​സാ​ലൊ പ്ലാ​ത!

അ​തെ, മാ​നു​വ​ല്‍ നോ​യ​ര്‍ അ​ട​ക്കം അ​ണി​നി​ര​ന്ന ജ​ര്‍​മ​നി​യു​ടെ വ​മ്പി​നു മു​ന്നി​ല്‍ ഇ​ക്വ​ഡോ​റി​ന്‍റെ രാ​ജ​കീ​യ ജ​യം. ജ​ര്‍​മ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ര്‍​ത്ത​ല​ച്ച നാ​വു​ക​ളെ നി​ശ​ബ്ദ​മാ​ക്കി ഇ​ക്വ​ഡോ​ര്‍ വെ​ള്ളി​യും ഈ​യ​വും ഉ​രു​ക്കി​യൊ​ഴി​ച്ചു...

പൊ​ള്ള​ലേ​റ്റെ​ങ്കി​ലും ജ​ര്‍​മ​നി​യു​ടെ ഗ്രൂ​പ്പ് ഒ​ന്നാം സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടി​യി​ല്ല. ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 7-1നു ​കു​ഞ്ഞ​ന്മാ​രാ​യ കു​റ​സാ​വോ​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 2-1ന് ​ഐ​വ​റി​കോ​സ്റ്റി​നെ​യും കീ​ഴ​ട​ക്കി​യ ജ​ര്‍​മ​നി ഗോ​ള്‍വ്യ​ത്യാ​സ​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള ഐ​വ​റി​കോ​സ്റ്റാ​ണ് ഗ്രൂ​പ്പ് ഇ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു പോ​യി​ന്‍റു​മാ​യി ഇ​ക്വ​ഡോ​റും നോ​ക്കൗ​ട്ടി​ലേ​ക്ക് മു​ന്നേ​റി. മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രി​ല്‍ ഉ​ള്‍​പ്പെ​ട്ടാ​ണ് ഇ​ക്വ​ഡോ​റി​ന്‍റെ റൗ​ണ്ട് ഓ​ഫ് 32 പ്ര​വേ​ശം.

സൂ​പ്പ​ര്‍ ലെ​റോ​യ്

കി​ക്കോ​ഫി​നു​ശേ​ഷം ക്ലോ​ക്കി​ല്‍ ര​ണ്ടു മി​നി​റ്റ് തി​ക​യു​ന്ന​തി​നു മു​മ്പു​ത​ന്നെ ജ​ര്‍​മ​നി ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഒരു മി​നി​റ്റ് 49 സെ​ക്ക​ന്‍​ഡി​ല്‍ ലെ​റോ​യ് സ​നെ ഇ​ക്വ​ഡോ​റി​ന്‍റെ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ചു. ത്രോ​ബോ​ള്‍ ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ചു സ്വീ​ക​രി​ച്ച​ശേ​ഷം അ​ല​ക്‌​സാ​ണ്ട​ര്‍ പാ​വ്‌​ലോ​വി​ച്ച് പ​ന്ത് ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​റ്റ്‌​സി​നു മ​റി​ച്ചു. വി​ര്‍​റ്റ്‌​സ് ന​ല്‍​കി​യ പാ​സി​ല്‍ ലെ​റോ​യ് സ​നെ​യു​ടെ ഇ​ടം​കാ​ല്‍ ഷോ​ട്ട്. പ​ന്ത് വ​ല​യി​ല്‍.
ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ജ​ര്‍​മ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ഗോ​ളാ​ണി​ത്. 1934ല്‍ ​ഏ​ണ​സ്റ്റ് ലാ​ഹ് നെ​ര്‍ ആ​ദ്യമി​നി​റ്റി​ല്‍ നേ​ടി​യ​ഗോ​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ശ​ക്ത​മാ​യ മ​റു​പ​ടി

ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും ഇ​ക്വ​ഡോ​ര്‍ ത​ള​ര്‍​ന്നി​ല്ല. ഒ​മ്പ​താം മി​നി​റ്റി​ല്‍ മ​റു​പ​ടി​യെ​ത്തി. അ​താ​ക​ട്ടെ ലോ​ക​ക​പ്പി​ലെ​ത​ന്നെ ഉ​ജ്വ​ല​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഗോ​ള്‍. പെ​ദ്രൊ വി​റ്റ് ന​ല്‍​കി​യ പാ​സി​ല്‍ കൊ​ളം​ബി​യ​യു​ടെ നെ​ല്‍​സ​ണ്‍ അം​ഗൂ​ളൊ​യു​ടെ മു​ന്നേ​റ്റം. ഡി ​സ​ര്‍​ക്കി​ളി​നു പു​റ​ത്തു​വ​ച്ച്, ഓ​ടി​യെ​ത്തി​യ പാ​വ്‌​ലോ​വി​ച്ചി​ന്‍റെ കാ​ലു​ക​ള്‍​ക്ക് ഇ​ട​യി​ലൂ​ടെ അം​ഗൂ​ളോ​യു​ടെ ഷോ​ട്ട് വ​ല​കു​ലു​ക്കി; 1-1. തു​ട​ര്‍​ന്ന് ഇ​രു​ടീ​മും റൈ​ഡ് ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ജ​ര്‍​മ​ന്‍ ആ​ക്ര​മ​ണം ഇ​ക്വ​ഡോ​ര്‍ ചെ​റു​ത്തു​നി​ന്നു.

എ​ന്നാ​ല്‍, 77-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലൊ പ്ലാ​ത ഇ​ക്വ​ഡോ​റി​ന്‍റെ ച​രി​ത്ര പു​രു​ഷ​നാ​യി. കോ​ര്‍​ണ​റി​നു​ശേ​ഷം കെ​വി​ന്‍ റോ​ഡ്രി​ഗ​സ് ഫ്‌​ളി​ക്ക് ചെ​യ്ത പ​ന്ത് കൃ​ത്യ​മാ​യി ല​ഭി​ച്ച​ത് പ്ലാ​ത​യു​ടെ കാ​ലി​ലേ​ക്ക്. ജ​ര്‍​മ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​റി​നു റി​യാ​ക്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തി​നു മു​മ്പ് പ്ലാ​ത​യു​ടെ ഷോ​ട്ട് വ​ല​യി​ല്‍. പി​ന്നീ​ട് ഗോ​ള്‍ പി​റ​ക്കാ​തി​രു​ന്ന​തോ​ടെ ഇ​ക്വ​ഡോ​റി​ന് 2-1ന്‍റെ ​ജ​യം.

02

ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ ഇ​ക്വ​ഡോ​ര്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2006ല്‍ ​ആ​യി​രു​ന്നു ഇ​തി​നു മു​മ്പ് ഇ​ക്വ​ഡോ​ര്‍ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​ത്. അ​ന്ന് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഡേ​വി​ഡ് ബെ​ക്കാ​മി​ന്‍റെ ഇം​ഗ്ല​ണ്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു​ഗോ​ളി​നു പി​ന്നി​ട്ടു​ നി​ന്ന​ശേ​ഷം ഇ​ക്വ​ഡോ​ര്‍ ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ. 2014 ലോ​ക​ക​പ്പി​ല്‍ ഹോ​ണ്ടു​റാ​സി​ന് എ​തി​രേ​യാ​യി​രു​ന്നു മു​മ്പ് പി​ന്നി​ല്‍​ നി​ന്ന​ശേ​ഷം ഇ​ക്വ​ഡോ​റി​ന്‍റെ ജ​യം.

13

യൂ​റോ​പ്യ​ന്‍ ടീ​മി​നെ​തി​രേ ഇ​ക്വ​ഡോ​ര്‍ ജ​യം നേ​ടു​ന്ന​ത് 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം. 2013ല്‍ ​ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ലി​നെ (3-2) കീ​ഴ​ട​ക്കി​യ​താ​യി​രു​ന്നു ഇ​ക്വ​ഡോ​റി​ന്‍റെ ഇ​തി​നു മു​മ്പ​ത്തെ ജ​യം.

Sports

ഐ​വ​റി​കോ​സ്റ്റ് ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍

ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഐ​വ​റി​കോ​സ്റ്റ് നോ​ക്കൗ​ട്ടി​ല്‍. ഗ്രൂ​പ്പ് ഇ​യി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ക​ന്നി​ക്കാ​രാ​യ കു​റ​സാ​വൊ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ഐ​വ​റി​കോ​സ്റ്റ് 2026 ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ 2019ല്‍ 72 ​മി​ല്യ​ണ്‍ പൗ​ണ്ടി​ന് (ഏ​ക​ദേ​ശം 899 കോ​ടി രൂ​പ) സ്വ​ന്ത​മാ​ക്കി​യ നി​ക്കോ​ളാ​സ് പെ​പ്പെ​യു​ടെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു ഐ​വ​റി​കോ​സ്റ്റി​ന്‍റെ ജ​യം.

ഗ്രൂ​പ്പ് ഇ​യി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ട് ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റ് ഐ​വ​റി​കോ​സ്റ്റ് സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ജ​ര്‍​മ​നി​ക്കും ഇ​ത്ര​യും പോ​യി​ന്‍റാ​ണ്. എ​ന്നാ​ല്‍, ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ജ​ര്‍​മ​നി​ക്കാ​ണ് മു​ന്‍​തൂ​ക്കം.
ഡ​ബി​ള്‍ പെ​പ്പെ

കി​ക്കോ​ഫി​നു​ശേ​ഷം ഏ​ഴാം മി​നി​റ്റി​ല്‍ നി​ക്കോ​ളാ​സ് പെ​പ്പെ ആ​ദ്യഗോ​ള്‍ നേ​ടി. ഇ​ട​തു​വ​ശ​ത്തു​നി​ന്ന് യാ​ന്‍ ഡി​യൊ​മാ​ന്‍​ഡെ ക​ട്ട് ചെ​യ്തു ന​ല്‍​കി​യ പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു പെ​പ്പെ​യു​ടെ ഗോ​ള്‍നേ​ട്ടം. നി​ല​വി​ല്‍ സ്പാ​നി​ഷ് ക്ല​ബ് വി​യ്യാ​റ​യ​ലി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന പെ​പ്പെ, 64-ാം മി​നി​റ്റി​ല്‍ ര​ണ്ടാ​മ​തും വ​ല​ കു​ലു​ക്കി. ഇ​ബ്രാ​ഹിം സ​ന്‍​ഗ​രെ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ള്‍.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഐ​വ​റി​കോ​സ്റ്റി​നു​വേ​ണ്ടി ഇ​ര​ട്ട​ഗോ​ള്‍ നേ​ടു​ന്ന ര​ണ്ടാ​മ​തു താ​ര​മാ​ണ് നി​ക്കോ​ളാ​സ് പെ​പ്പെ. 2006ല്‍ ​സെ​ര്‍​ബി​യ ആ​ന്‍​ഡ് മോ​ണ്ടി​നെ​ഗ്രോ​യ്ക്ക് എ​തി​രേ അ​രൗ​ന ഡി​ഡാ​നെ ആ​യി​രു​ന്നു ആ​ദ്യ​മാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല, റോ​ജ​ര്‍ മി​ല്ല​യ്ക്കു​ശേ​ഷം ലോ​ക​ക​പ്പി​ല്‍ ഇ​ര​ട്ട​ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്ര​യ​മു​ള്ള ര​ണ്ടാ​മ​ത് ആ​ഫ്രി​ക്ക​ന്‍ താ​ര​മാ​ണ് 31 വ​ര്‍​ഷ​വും 27 ദി​ന​വും വ​യ​സു​ള്ള പെ​പ്പെ.

Sports

നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ല്‍

മി​സൂ​റി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ഫ് ചാ​മ്പ്യ​ന്മാ​രാ​യി നെ​ത​ര്‍​ല​ന്‍​ഡ്‌​സ്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 3-1നു ​ടു​ണീ​ഷ്യ​യെ കീ​ഴ​ട​ക്കി​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്; ഗ​ല​റി​യി​ല്‍ നി​റ​ഞ്ഞ ഓ​റ​ഞ്ചു കൂ​ട്ട​ത്തി​നു സ​ന്തോ​ഷ​ദി​നം.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ട് ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ള്‍​പ്പെ​ടെ ഏ​ഴ് പോ​യി​ന്‍റാ​ണ് ഓ​റ​ഞ്ചീ​സി​ന്. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ജ​പ്പാ​നും നാ​ല് പോ​യി​ന്‍റു​മാ​യി സ്വീ​ഡ​നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത് ഗ്രൂ​പ്പി​ല്‍​നി​ന്ന് നോ​ക്കൗ​ട്ടി​ലേ​ക്കു മു​ന്നേ​റി. നോ​ക്കൗ​ട്ടി​ല്‍ മൊ​റോ​ക്കോ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

ബ്രോ​ബി ബ്രോ

​മൂ​ന്നാം മി​നി​റ്റി​ല്‍ എ​ല്ലി​സ് ഷെ​ഹ്‌​റി​യു​ടെ സെ​ല്‍​ഫ് ഗോ​ളി​ല്‍ ടു​ണീ​ഷ്യ​ന്‍ വ​ല കു​ലു​ങ്ങി. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്. മ​ലെ​നും ഡെ​ന്‍​സി​ല്‍ ഡെം​ഫ്രി​സും ചേ​ര്‍​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ഏ​ഴാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ ബ്രോ​ബി നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ലീ​ഡ് ഉ​യ​ര്‍​ത്തി. കോ​ര്‍​ണ​ര്‍​ കി​ക്കി​നു​ശേ​ഷം ല​ഭി​ച്ച പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു ബ്രോ​ബി​യു​ടെ ഗോ​ള്‍. വി​ര്‍​ജി​ല്‍ വാ​ന്‍​ഡി​ക്കി​ന്‍റെ ഹെ​ഡ​റി​നു​ശേ​ഷം ല​ഭി​ച്ച പ​ന്ത് ബ്രോ​ബി വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ ബ്രോ​ബി​യു​ടെ ആ​ദ്യഷോ​ട്ടാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

എ​ന്നാ​ല്‍, 54-ാം മി​നി​റ്റി​ല്‍ ടു​ണീ​ഷ്യ തി​രി​ച്ച​ടി​ച്ചു. ഹ​സെം മ​സ്തൂ​റി​യാ​യി​രു​ന്നു ഗോ​ള്‍ നേ​ടി​യ​ത്. 62-ാം മി​നി​റ്റി​ല്‍ ഓ​റ​ഞ്ചീ​സി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ച് യാ​ന്‍ പോ​ള്‍ വാ​ന്‍ ഹെ​ക്കെ​യു​ടെ ഹോ​ഡ​ര്‍ ഗോ​ള്‍. ലെ​ഫ്റ്റ് വിം​ഗ് കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ 10-ാം നോ​ക്കൗ​ട്ട് പ്ര​വേ​ശ​മാ​ണ്. ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ എ​ഡി​ഷ​നി​ലും ഓ​റ​ഞ്ചീ​സ് നോ​ക്കൗ​ട്ടി​ലെ​ത്തി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 1994ല്‍ ​ആ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് അ​വ​സാ​ന​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന​ത്.

03

ബ്ര​യാ​ന്‍ ബ്രോ​ബി ഈ ​ലോ​ക​ക​പ്പി​ല്‍ എ​ടു​ത്ത ആ​ദ്യ മൂ​ന്നു ഷോ​ട്ടും ഗോ​ളാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ബ്രോ​ബി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ര്‍​വ​ത. 1982ല്‍ ​ഹം​ഗ​റി​യു​ടെ ലാ​സ്ലോ കി​സ്, 2018ല്‍ ​കൊ​ളം​ബി​യ​യു​ടെ യെ​റി മി​ന എ​ന്നി​വ​രാ​ണ് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​തി​നു മു​മ്പ് ആ​ദ്യ മൂ​ന്നു ഷോ​ട്ടും ഗോ​ളാ​ക്കി​യ​വ​ര്‍.

Sports

തു​ര്‍​ക്കി 3-2ന് ​അ​മേ​രി​ക്ക​യെ വീ​ഴ്ത്തി

ഇം​ഗ​ല്‍​വു​ഡ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ല്‍ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് തു​ര്‍​ക്കി പ​ട. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ തു​ര്‍​ക്കി 3-2ന് ​അ​മേ​രി​ക്ക​യെ വീ​ഴ്ത്തി. ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് അ​മേ​രി​ക്ക നേ​ര​ത്തേ നോ​ക്കൗ​ട്ട് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

മൂ​ന്നാം മി​നി​റ്റി​ല്‍ ആ​ന്‍റ​ണി ട്ര​സ്റ്റി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ അ​മേ​രി​ക്ക​യെ 10-ാം മി​നി​റ്റി​ല്‍ ആ​ര്‍​ദ ഗു​ല​റി​ലൂ​ടെ തു​ര്‍​ക്കി സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു. തു​ട​ര്‍​ന്ന് 31-ാം മി​നി​റ്റി​ല്‍ അ​ല്‍​പ​ര്‍ യി​ല്‍​മാ​സി​ലൂ​ടെ തു​ര്‍​ക്ക് ലീ​ഡി​ല്‍. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ അ​മേ​രി​ക്ക സ​മ​നി​ല നേ​ടി. സെ​ബാ​സ്റ്റ്യ​ന്‍ ബെ​ല്‍​ഹാ​ര്‍​ട്ട​റാ​യി​രു​ന്നു (49-ാം മി​നി​റ്റ്) അ​മേ​രി​ക്ക​യു​ടെ ര​ണ്ടാം ഗോ​ളി​നു​ട​മ.

കാ​ന്‍ അ​യ്ഹാ​നാ​യി​രു​ന്നു (90+8-ാം മി​നി​റ്റ്) തു​ര്‍​ക്കി​പ്പ​ട​യു​ടെ ജ​യം കു​റി​ച്ച ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രാ​ഗ്വെ 0-0 ഓ​സ്‌​ട്രേ​ലി​യ

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യും ഓ​സ്‌​ട്രേ​ലി​യ​യും ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​തോ​ടെ ഇ​രു​ടീ​മി​നും നാ​ല് പോ​യി​ന്‍റ് വീ​ത​മാ​യി. എ​ന്നാ​ല്‍, ഗോ​ള്‍വ്യ​ത്യാ​സ​ത്തി​ന്‍റെ മു​ന്‍​തൂ​ക്ക​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് റൗ​ണ്ട് ഓ​ഫ് 32 ടി​ക്ക​റ്റ് നേ​രി​ട്ടു സ്വ​ന്ത​മാ​ക്കി.

Sports

Aliens At FIFA World Cup | ലോ​ക​ക​പ്പ് വേ​ദി​യി​ൽ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ? ബ്ര​സീ​ലി​യ​ൻ ജ്യോ​തി​ഷി​യു​ടെ "ഭ‍​യ​ങ്ക​ര' പ്ര​വ​ച​ന​വും നെ​റ്റി​സ​ൺ​സി​ന്‍റെ ആ​റാ​ട്ടും

മി​യാ​മി: എ​ന്നാ​ലും വ​ന്നി​ല്ല​ല്ലോ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ "പ്ര​വ​ച​ന​ത്ത​ള്ള്' ന​ട​ത്തി താ​ര​മാ​യി മാ​റി​യ ബ്ര​സീ​ലി​യ​ൻ യു​വ​തി ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ളി​ലൊ​ന്ന്, ഫി​ഫ ലോ​ക​ക​പ്പ് ബ്ര​സീ​ൽ-​സ്കോ​ട്ട്‌​ല​ൻ​ഡ് മ​ത്സ​ര​ത്തി​നി​ടെ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ ഭൂ​മി​യി​ലേ​ക്കു വ​രു​മെ​ന്നാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സു​ള്ള വോ ​ബ​ഹി​യാ​ന എ​ന്ന യു​വ​തി​യാ​ണ് ഫു​ട്ബോ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച പ്ര​വ​ച​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​ക്കെ പ്ര​വ​ചി​ക്കാ​മോ എ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് ചോ​ദി​ക്കു​ന്ന​ത്. മ​ത്സ​രം ക​ഴി​ഞ്ഞു, കാ​ണി​ക​ളും പോ​യി... എ​ന്നി​ട്ടും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ വ​ന്നി​ല്ല..!

 

NRI

ഫി​ഫ ലോ​ക​ക​പ്പ്: ഡാളസ്​ സ്റ്റേ​ഡി​യ​ത്തി​ന് മു​ക​ളി​ൽ ഡ്രോ​ൺ പ​റ​ത്തി​യ​യാ​ൾ​ക്കെ​തി​രെ ഫെ​ഡ​റ​ൽ കേ​സ്

ഡാ​ളസ്: ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ന് മു​ക​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ൺ പ​റ​ത്തി​യ ഹോ​ണ്ടു​റാ​സ് സ്വ​ദേ​ശി​യാ​യ ലൂ​യി​സ് മൗ​റി​സി​യോ ഫ്ലോ​റ​സ് ഓ​ർ​ഡോ​ണ​സ് (33) എ​ന്ന​യാ​ൾ​ക്കെ​തി​രെ യു​എ​സ് ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു.

വി​ല​ക്കു​ള്ള വ്യോ​മ​മേ​ഖ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഡ്രോ​ൺ പ​റ​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഇ​യാ​ൾ​ക്ക് മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

എ​ഫ്ബിഐ​യു​ടെ ഡ്രോ​ൺ വി​രു​ദ്ധ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ മാ​ത്രം ഇ​രു​പ​തി​ല​ധി​കം അ​ന​ധി​കൃ​ത ഡ്രോ​ണു​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് മു​ത​ൽ മ​ത്സ​രം ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ക​ടു​ത്ത വി​മാ​ന​വി​ല​ക്ക് (No-Fly Zone) ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Sports

ലോകകപ്പ് ഫുട്‌ബോള്‍ റീല്‍സ് മത്സരം

ഫി​ഫ 22026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ന്‍റെ തീ​വ്ര​ത​യി​ലേ​ക്കു ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​തോ​ടെ കാ​ല്‍​പ​ന്ത് ആ​രാ​ധ​ക​രു​ടെ മു​ന്നി​ലേ​ക്ക് നെ​ക്സ്റ്റ് ലെ​വ​ല്‍ പോ​രാ​ട്ട​വു​മാ​യി ദീ​പി​ക എ​ത്തു​ന്നു. ഇ​താ​ദ്യ​മാ​യി ലോ​ക​ക​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള റീ​ല്‍​സ് മ​ത്സ​ര​ത്തി​നു വേ​ദി​യൊ​രു​ക്കു​ക​യാ​ണ് ദീ​പി​ക.

നി​ങ്ങ​ളു​ടെ ക​ണ്‍​മു​ന്നി​ലെ കാ​ല്‍​പ​ന്ത് ആ​വേ​ശം എ​ന്തു​മാ​ക​ട്ടെ, റീ​ല്‍​സാ​ക്കി ദീ​പി​ക​യി​ലേ​ക്ക് അ​യ​യ്ക്കൂ...​സ​മ്മാ​ന​ങ്ങ​ള്‍ നേ​ടൂ...

ക​ളി​മൈ​താ​ന​ങ്ങ​ളി​ലെ ആ​വേ​ശം, ത​ക​ര്‍​പ്പ​ന്‍ ഗോ​ളു​ക​ള്‍, ഡ്രി​ബ്ലിം​ഗു​ക​ള്‍, ആ​രാ​ധ​ക​രു​ടെ അ​ത്യ​പൂ​ര്‍​വ നി​മി​ഷ​ങ്ങ​ള്‍ അ​ങ്ങ​നെ എ​ന്തും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി ഞ​ങ്ങ​ള്‍​ക്ക് അ​യ​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച വീ​ഡി​യോ​ക​ള്‍ ‘ദീ​പി​ക’​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈ​ക്കു​ക​ളും വ്യൂ​സും നേ​ടു​ന്ന വീ​ഡി​യോ​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍. ഒ​ന്നാം സ​മ്മാ​നം: ലാ​പ്ടോ​പ്പ്, ര​ണ്ടാം സ​മ്മാ​നം: ടാ​ബ്, മൂ​ന്നാം സ​മ്മാ​നം: സ്മാ​ർ​ട്ട്ഫോ​ൺ. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മു‌​ണ്ടാ​കും.

മ​ത്സ​ര നി​ബ​ന്ധ​ന​ക​ള്‍:

ദൈ​ര്‍​ഘ്യം: പ​ര​മാ​വ​ധി ര​ണ്ടു മി​നി​റ്റ് (9:16 ഫോ​ര്‍​മാ​റ്റ്).

വി​ഷ​യം: നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ഫു​ട്‌​ബോ​ള്‍ ദൃ​ശ്യ​ങ്ങ​ളും ആ​കാം.

മൗ​ലി​ക​ത: വീ​ഡി​യോ​ക​ള്‍ സ്വ​ന്ത​മാ​യി ചി​ത്രീ​ക​രി​ച്ച​താ​യി​രി​ക്ക​ണം (വാ​ട്ട​ര്‍​മാ​ര്‍​ക്കു​ക​ള്‍ പാ​ടി​ല്ല).

വീ​ഡി​യോ​ക​ള്‍​ക്കൊ​പ്പം മ​ത്സ​രാ​ര്‍​ഥി​യു​ടെ പേ​ര്, സ്ഥ​ലം, വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ന​ല്‍​ക​ണം.

ദീ​പി​ക​യി​ലെ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ര​ല്ല.

വി​ധി​നി​ര്‍​ണ​യ​ത്തി​ലെ അ​ന്തി​മ​തീ​രു​മാ​നം ദീ​പി​ക മാ​നേ​ജ്‌​മെ​ന്‍റി​ന്‍റേ​താ​ണ്.
വീ​ഡി​യോ​ക​ള്‍ അ​യ​യ്ക്കേ​ണ്ട വി​ലാ​സം:

വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍: 9778076252
ഇ​മെ​യി​ല്‍: [email protected]
അ​വ​സാ​ന തീ​യ​തി: 2026 ജൂ​ലൈ 18, ശ​നി.

വ​രൂ, നി​ങ്ങ​ളു​ടെ നാ​ട്ടി​ലെ ഫു​ട്‌​ബോ​ള്‍ ആ​വേ​ശം ദീ​പി​ക​യി​ലൂ​ടെ ലോ​ക​ത്തി​നു മു​ന്നി​ല്‍ എ​ത്തി​ക്കൂ!

Sports

ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ സൂപ്പർ ജ്വരം

ഡാ​ള​സ്/​പെ​ൻ​സി​ൽ​വ​നി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ജ്വ​ര​മൂ​ർ​ച്ഛ​യി​ൽ വി​റ​ച്ചു​തു​ള്ളു​ന്പോ​ൾ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ആ​വേ​ശ​ത്തീ​മ​ഴ​യാ​യി ആ​രാ​ധ​ക​രി​ൽ പെ​യ്തി​റ​ങ്ങു​ക​യാ​ണ്.

സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യ​പ്പോ​ൾ കി​ലി​യ​ൻ എം​ബ​പ്പെ തൊ​ട്ടു​പി​റ​കി​ൽ കു​തി​ച്ചെ​ത്തു​ന്നു. സെ​ന​ഗ​ലി​നെ വീ​ഴ്ത്താ​ൻ നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ​താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ര​ണ്ടു​ത​വ​ണ ല​ക്ഷ്യം ക​ണ്ടു.

ഉ​സ്ബ​ക്കി​സ്ഥാ​ന് എ​തി​രേ പോ​ർ​ച്ചു​ഗ​ലി​നാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും വ​ല കു​ലു​ക്കി​യ​തോ​ടെ ഈ ​ലോ​ക​ക​പ്പ് സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടേ​തു​ത​ന്നെ എ​ന്നു​റ​പ്പാ​ക്കി.

ഓ​സ്ട്രി​യ​യ്ക്കെ​തി​രേ നേ​ടി​യ ര​ണ്ടു ഗോ​ളാ​ണ് അ​ർ​ജ​ന്‍റൈ​ൻ ഇ​തി​ഹാ​സം മെ​സി​യെ ഗോ​ൾ​വേ​ട്ട​ക്കാ​രു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​കെ 18 ഗോ​ൾ.

ഇ​റാ​ക്കി​നെ 3-0ന് ​കീ​ഴ​ട​ക്കി​യ ഫ്രാ​ൻ​സി​ന്‍റെ ര​ണ്ടു ഗോ​ളും എം​ബ​പ്പെ​യു​ടെ വ​ക​യാ​യി​രു​ന്നു. അ​തോ​ടെ ലോ​ക​ക​പ്പി​ൽ 16 ഗോ​ളോ​ടെ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്ക് ഒ​പ്പ​മാ​യി.

ക​പ്പ് ച​രി​ത്ര​ത്തി​ൽ അ​തി​വേ​ഗം 15 ഗോ​ൾ തി​ക​യ്ക്കു​ന്ന റി​ക്കാ​ർ​ഡും എം​ബ​പ്പെ​യ്ക്ക് സ്വ​ന്തം. 16 മ​ത്സ​ര​മേ ഫ്ര​ഞ്ച് താ​ര​ത്തി​നു വേ​ണ്ടി​വ​ന്നു​ള്ളൂ.

Sports

​മെസിക്ക് ഇന്ന് 39-ാം പിറന്നാൾ

മെ​സി... നി​ങ്ങ​ളു​ടെ സു​ന്ദ​ര​മാ​യ നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പ​ന്ത് വ​ല​യി​ല്‍ എ​ത്തു​ന്ന കാ​ഴ്ച​യ്ക്കി​ടെ എ​ങ്ങ​നെ ഇ​മ​ചി​മ്മും... ഇ​മ​ചി​മ്മു​ന്ന​തി​നി​ടെ​യാ​ണ് ഗോ​ള്‍ പി​റ​ക്കു​ന്ന​തെ​ങ്കി​ലോ..? ഇ​ല്ല, ടെ​ക്‌​സസി​ലെ 70,649 കാ​ണി​ക​ള്‍ ഇ​മ​ചി​മ്മി​യി​ല്ല; നി​ങ്ങ​ള്‍ ഗോ​ള്‍ നേ​ടു​ന്ന, പ​ന്തി​ല്‍ ട​ച്ച് ചെ​യ്യു​ന്ന ഓ​രോ മു​ഹൂ​ര്‍​ത്ത​ത്തി​നും ഗാ​ല​റി​യു​ടെ അ​ക​മ്പ​ടി​യു​ണ്ടാ​യി​രു​ന്നു, ഭൂ​ഗോ​ള​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലാ​യി സ്‌​ക്രീ​നു​ക​ള്‍​ക്കു മു​ന്നി​ലി​രി​ക്കു​ന്ന ആ​രാ​ധ​ക​രു​ടേ​യും... ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന ച​രി​ത്രം കു​റി​ച്ച മെ​സീീീ... നി​ങ്ങ​ള്‍​ക്ക് ആ​യി​ര​മാ​യി​രം ജ​ന്മ​ദി​നാ​ശം​സ​ക​ള്‍... ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ള്‍ ടൈം (​ഗോ​ട്ട്) ആ​രാ​ണെ​ന്ന​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഫി​ഫ ലോ​ക​ക​പ്പി​ല്‍ നി​ങ്ങ​ളു​ടെ ഓ​രോ മ​ത്സ​ര​വും, ഓ​രോ ഗോ​ളും... മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യ മെ​സി, ഇ​നി ഓ​രോ ത​വ​ണ​യും വ​ല ച​ലി​പ്പി​ക്കു​ന്ന​ത് റി​ക്കാ​ര്‍​ഡ് ബു​ക്കി​ന്‍റെ പു​തി​യ താ​ളു​ക​ളി​ലേ​ക്ക്...

► ആ​ധി​കാ​രി​ക പ്ര​വേ​ശം

ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ടി​ലേ​ക്ക് (റൗ​ണ്ട് ഓ​ഫ് 32) ക്യാ​പ്റ്റ​ന്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ള്‍ (38, 90+5 മി​നി​റ്റു​ക​ള്‍) ബ​ല​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന ചു​വ​ടു​വ​ച്ചു. മെ​സി മാ​ത്ര​മാ​ണ് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഈ ​ലോ​ക​ക​പ്പി​ല്‍ ഗോ​ള്‍ നേ​ടി​യ​തെ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത; അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രാ​യ 3-0 ജ​യ​ത്തി​ല്‍ ഹാ​ട്രി​ക്കും ഓ​സ്ട്രി​യ​യ്ക്ക് എ​തി​രാ​യ 2-0 ജ​യ​ത്തി​ല്‍ ഇ​ര​ട്ട​ഗോ​ളും. മെ​സി​ക്കാ​യി ഗോ​ള്‍​വ​ഴി ഒ​രു​ക്കു​ന്ന സ​ഹ​താ​ര​ങ്ങ​ളെ​യാ​ണ് ഓ​സ്ട്രി​യ​യ്ക്ക് എ​തി​രേ ക​ണ്ട​ത്.

► പെ​നാ​ല്‍​റ്റി ക​ള​ഞ്ഞെ​ങ്കി​ലും

ഗ്രൂ​പ്പ് ജെ​യി​ല്‍ ഓ​സ്ട്രി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു പെ​നാ​ല്‍​റ്റി ല​ഭി​ച്ചു. ബോ​ക്‌​സി​നു​ള്ളി​ല്‍ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സി​നെ വീ​ഴ്ത്തി​യ​തി​നു പി​ന്നീ​ട് ന​ട​ത്തി​യ വി​എ​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ച​ത്. എ​ന്നാ​ല്‍, കി​ക്കെ​ടു​ത്ത മെ​സി​ക്കു പി​ഴ​ച്ചു. പ​ന്ത് പു​റ​ത്തേ​ക്ക്. ഗാ​ല​റി നി​ശ​ബ്ദം.

എ​ന്നാ​ല്‍, പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യും മെ​സി ച​രി​ത്രം കു​റി​ച്ചെ​ന്ന​താ​ണ് വാ​സ്ത​വം. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പെ​നാ​ല്‍​റ്റി എ​ടു​ത്ത (7) ക​ളി​ക്കാ​ര​നും ന​ഷ്ട​പ്പെ​ടു​ത്തി​യ ക​ളി​ക്കാ​ര​നും (3) മെ​സി​യാ​ണ്. നാ​ല് എ​ണ്ണം ഗോ​ളാ​ക്കി മാ​റ്റി​യി​ട്ടു​മു​ണ്ട്.

► 38-ാം മി​നി​റ്റ് ഗോ​ള്‍

പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും 38-ാം മി​നി​റ്റി​ല്‍ മെ​സി ച​രി​ത്രം കു​റി​ച്ച് ഓ​സ്ട്രി​യ​ന്‍ വ​ല കു​ലു​ക്കി. ഓ​സ്ട്രി​യ​ന്‍ പ​കു​തി​യി​ല്‍​നി​ന്ന് മെ​സി തു​ട​ങ്ങി​യ​വ​ച്ച നീ​ക്കം. മെ​സി​യി​ല്‍​നി​ന്നു പ​ന്ത് ല​ഭി​ച്ച അ​ല്‍​മാ​ഡ മു​ന്നോ​ട്ട് ഓ​ടി​ക്ക​യ​റി. തു​ട​ര്‍​ന്ന് ലെ​ഫ്റ്റ് സൈ​ഡി​ലൂ​ടെ ക​യ​റി​യ ഫ​കു​ന്‍​ഡോ മെ​ഡി​ന​യ്ക്കു മ​റി​ച്ചു. മെ​ഡി​ന മു​ന്നോ​ട്ടു ക​യ​റാ​തെ ഓ​സ്ട്രി​യ​ന്‍ ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ക​ട്ട് ചെ​യ്തു ന​ല്‍​കി. ഫ​കു​ന്‍​ഡോ പ​ന്തി​നെ ലീ​വ് ചെ​യ്തു. പ​ന്ത് എ​ത്തി​യ​ത് ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ മെ​സി​യു​ടെ പാ​ക​ത്തി​ന്. ഫ​സ്റ്റ് ടൈം ​ഷോ​ട്ടി​ലൂ​ടെ മെ​സി പ​ന്ത് വ​ല​യി​ലാ​ക്കി. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​സി​യു​ടെ 17-ാം ഗോ​ള്‍. മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് പി​ന്ത​ള്ള​പ്പെ​ട്ട നി​മി​ഷം.

► 90+5-ാം മി​നി​റ്റ് ഗോ​ള്‍

ഓ​സ്ട്രി​യ​ന്‍ ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സി​ന്‍റെ കു​തി​പ്പ്. ആ​ല്‍​വ​ര​സി​ന്‍റെ ഷോ​ട്ട് ഓ​സ്ട്രി​യ​ന്‍ ഗോ​ള്‍ കീ​പ്പ​റി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു. പ​ന്ത് എ​ത്തി​യ​ത് ലി​യാ​ന്‍​ഡ്രൊ പ​രേ​ഡ​സി​നു നേ​ര്‍​ക്ക്. ബോ​ക്‌​സി​നു​ള്ളി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മെ​സി​യെ ല​ക്ഷ്യം​വ​ച്ചു​ള്ള പാ​സ്. പ​ന്തു​മാ​യി മെ​സി ഡി​ഫെ​ന്‍​ഡ​ര്‍​മാ​രെ ക​ബ​ളി​പ്പി​ക്കാ​നാ​യി ചു​വ​ടു​വ​ച്ചു. മെ​സി​ക്കൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഡി​ഫെ​ന്‍​ഡേ​ഴ്‌​സും ഗോ​ള്‍ കീ​പ്പ​റും.

മെ​സി​യു​ടെ ഷോ​ട്ടി​നൊ​പ്പം ഗോ​ളി ഡൈ​വ് ചെ​യ്‌​തെ​ങ്കി​ലും പി​ഴ​ച്ചു. എ​ന്നാ​ല്‍, പ​ന്ത് ഗോ​ള്‍​ലൈ​നി​നു മു​ന്നി​ല്‍​വ​ച്ച് ഓ​സ്ട്രി​യ​യു​ടെ നി​ക്കോ​ളാ​സ് സീ​വാ​ഡി​ന്‍റെ ശ​രീ​ര​ത്തി​ല്‍​ത​ട്ടി. തു​ട​ര്‍​ന്ന് വീ​ണ്ടും മെ​സി​യു​ടെ പാ​ക​ത്തി​ന്. ല​ഭി​ച്ച നേ​രി​യ ഇ​ട​യി​ലൂ​ടെ മെ​സി​യു​ടെ ഷോ​ട്ട്. പ​ന്ത് വ​ല​യി​ല്‍. 2-0ന്‍റെ ​ജ​യ​ത്തോ​ടെ അ​ര്‍​ജ​ന്‍റീ​ന നോ​ക്കൗ​ട്ട് ടി​ക്ക​റ്റു​മാ​യി ക​ളം​വി​ട്ടു. ആ​രാ​ധ​ക​ര്‍​ക്ക് സ​ന്തോ​ഷ​വും ആ​ത്മ​സം​തൃ​പ്തി​യും...

Sports

ഫി​ഫ ലോ​ക​ക​പ്പ് ഗോ​ള്‍​വേ​ട്ട​യി​ല്‍ മെ​സി​ Vs എം​ബ​പ്പെ​ പോരാട്ടം

നാം ജീ​വി​ക്കു​ന്ന​ത് കാ​ല്‍​പ്പ​ന്ത് ഭൂ​ഗോ​ള​പ്പോ​രി​ലെ അ​ണ്‍​സ്റ്റോ​പ്പ​ബി​ള്‍ പ്ര​തി​ഭ​ക​ളു​ടെ കാ​ല​ത്ത്... 1958, 62, 70 ലോ​ക​ക​പ്പു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ബ്ര​സീ​ല്‍ ഇ​തി​ഹാ​സം സാ​ക്ഷാ​ല്‍ പെ​ലെ ഇ​മ്മോ​ര്‍​ട്ട​ലാ​യെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടു. ആ​ദ്യ​മാ​യി മൂ​ന്നു ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ, ഇ​ന്നും ആ ​റി​ക്കാ​ര്‍​ഡി​ല്‍ മ​റ്റൊ​ര​വ​കാ​ശി​യി​ല്ലാ​ത്ത ഇ​മ്മോ​ര്‍​ട്ട​ല്‍ ബ്ര​സീ​ലി​യ​ന്‍; പെ​ലെ.

കൈ​യി​ല്‍ ഗ്ലൗ ​അ​ണി​യാ​തെ ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍ വ​ല​കാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് 1986ല്‍ ​അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ രം​ഗ​പ്ര​വേ​ശം. നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളു​മാ​യി ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ചേ​ക്കേ​റി മാ​റ​ഡോ​ണ​യും ക​ട​ന്നു​പോ​യി...

ന​യ​ന്‍റീ​സും മി​ല്ലേ​നി​യ​വും ജെ​ന്‍​സി​യും ക​ട​ന്ന് ആ​ല്‍​ഫ​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ഫി​ഫ ലോ​ക​ക​പ്പ് ഹൃ​ദ​യ​ങ്ങ​ളി​ല്‍ ല​യ​ണ​ല്‍ മെ​സി​യും കി​ലി​യ​ന്‍ എം​ബ​പ്പെ​യും മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നു... അ​തെ, അ​ണ്‍​സ്റ്റോ​പ്പ​ബി​ള്‍ മെ​സി​യും എം​ബ​പ്പെ​യും ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ റി​ക്കാ​ര്‍​ഡ് ഗോ​ള​ടി​മേ​ള​വു​മാ​യി അ​ര​ങ്ങു​ത​ക​ര്‍​ക്കു​ന്നു... പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ​മാ​യ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ നി​റം​മ​ങ്ങു​ന്ന ലോ​ക വേ​ദി.

2018 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍​സി​നെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തു മു​ത​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ, പെ​ലെ​യു​ടെ സീ​റ്റി​ലേ​ക്കു​ള്ള പ​ര​ക്കം​പാ​ച്ചി​ലിലാ​ണ്. 2022ല്‍ ​ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ ക​ളി​ച്ച​പ്പോ​ള്‍ മെ​സി​യും എം​ബ​പ്പെ​യും ത​മ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​മാ​യി അ​തു​മാ​റി. ഫൈ​ന​ലി​ല്‍ ഹാ​ട്രി​ക് നേ​ടി ച​രി​ത്രം​കു​റി​ച്ചെ​ങ്കി​ലും കി​രീ​ട​ത്തി​ല്‍ മെ​സി​യു​ടെ മു​ത്ത​മാ​യി​രു​ന്നു. നാ​ലു വ​ര്‍​ഷ​ത്തി​നി​പ്പു​റം മ​റ്റൊ​രു ലോ​ക​ക​പ്പി​ന്‍റെ ചൂ​ടി​ല്‍ ഭൂ​ഗോ​ളം തി​ള​ച്ചു​നി​ല്‍​ക്കു​മ്പോ​ള്‍ വീ​ണ്ടും ഉ​യ​രു​ന്ന​ത് മെ​സി​യു​ടെ​യും എം​ബ​പ്പെ​യു​ടെ​യും പേ​രു​ക​ള്‍... കാ​ര​ണം, ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ റി​ക്കാ​ര്‍​ഡ് ഗോ​ള​ടി​യു​മാ​യി ഇ​രു​വ​രും മു​ന്നേ​റു​ന്നു.

2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ലും മു​ന്നി​ലു​ള്ള​ത് മെ​സി​യും (അ​ഞ്ച്) എം​ബ​പ്പെ​യും (നാ​ല്). ഒ​രു ഹാ​ട്രി​ക്കും (അ​ള്‍​ജീ​രി​യ) ഒ​രു ഇ​ര​ട്ട​ഗോ​ളു​മാ​യി (ഓ​സ്ട്രി​യ) മെ​സി അ​ഞ്ച് ത​വ​ണ എ​തി​ര്‍ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ചു. എം​ബ​പ്പെ ര​ണ്ട് ഇ​ര​ട്ട​ഗോ​ള്‍ (സെ​ന​ഗ​ല്‍, ഇ​റാ​ക്ക്) നേ​ട്ട​വു​മാ​യി നാ​ലു ഗോ​ളി​ലു​മെ​ത്തി.

◄ റി​ക്കാ​ര്‍​ഡ് മെ​സി

അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന ജ​ര്‍​മ​ന്‍ മു​ന്‍​താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ (16) റി​ക്കാ​ര്‍​ഡി​നൊ​പ്പം മെ​സി എ​ത്തി​യി​രു​ന്നു. ഓ​സ്ട്രി​യ​യ്ക്ക് എ​തി​രാ​യ ഇ​ര​ട്ട​ഗോ​ളോ​ടെ ഈ ​റി​ക്കാ​ര്‍​ഡ് മെ​സി​ക്കു (18) മാ​ത്രം സ്വ​ന്തം. 28 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് മെ​സി 18 ലോ​ക​ക​പ്പ് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 24 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി​രു​ന്നു ക്ലോ​സെ​യു​ടെ 16 ഗോ​ള്‍ നേ​ട്ടം. ക്ലോ​സെ​യ്ക്ക് ഒ​പ്പം കി​ലി​യ​ന്‍ എം​ബ​പ്പെ എ​ത്തി​. ബ്ര​സീ​ലി​ന്‍റെ റൊ​ണാ​ള്‍​ഡോ ന​സാ​രി​യൊ​യാ​ണ് 15 ഗോ​ള്‍ തി​ക​ച്ച മ​റ്റൊ​രു താ​രം.

◄ അ​മ്പ​മ്പോ എം​ബ​പ്പെ

ഭൂ​ഗോ​ള​ത്തെ അ​മ്പ​രി​പ്പി​ക്കു​ന്ന ഗോ​ള​ടി​യു​മാ​യി ഫ്ര​ഞ്ച് സൂ​പ്പ​ര്‍​താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍. ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​തി​വേ​ഗം 15 ഗോ​ള്‍ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് 27കാ​ര​നാ​യ ഈ ​ഫ്ര​ഞ്ച് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ഫ ലോ​ക​ക​പ്പി​ലെ 16-ാം മ​ത്സ​ര​ത്തി​ല്‍ എം​ബ​പ്പെ 15 ഗോ​ള്‍ പി​ന്നി​ട്ടു. നി​ല​വി​ല്‍ 16 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 16 ഗോ​ള്‍, ഒ​രു മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ള്‍ എ​ന്ന അ​ദ്ഭു​താ​വ​ഹ​മാ​യ ശ​രാ​ശ​രി. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ 15 ഗോ​ള്‍ തി​ക​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​ന്‍ എ​ന്ന നേ​ട്ട​വും എം​ബ​പ്പെ​യ്ക്കു സ്വ​ന്തം.

◄ മെ​സി​യെ പി​ന്ത​ള്ളു​മോ?

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന മെ​സി​യു​ടെ റി​ക്കാ​ര്‍​ഡ്, നി​ല​വി​ലെ ഫോം ​അ​നു​സ​രി​ച്ച് കി​ലി​യ​ന്‍ എം​ബ​പ്പെ ത​ക​ര്‍​ക്കു​മെ​ന്നു​റ​പ്പ്. മെ​സി​യു​ടെ 18 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് എം​ബ​പ്പെ​യ്ക്കു​ള്ള​ത് ര​ണ്ട് എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. ഈ ​ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ഫോം ​തു​ട​ര്‍​ന്നാ​ല്‍ മെ​സി​യെ പി​ന്ത​ള്ളാ​ന്‍ എം​ബ​പ്പെ​യ്ക്കു സാ​ധി​ച്ചേ​ക്കി​ല്ല. പ​ക്ഷേ, ഇ​രു​വ​രും മ​ത്സ​രി​ച്ച് സ്‌​കോ​ര്‍ ചെ​യ്തു മു​ന്നേ​റു​ക​യാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

വി​ര​മി​ച്ചി​ല്ലെ​ങ്കി​ല്‍, മെ​സി ഇ​നി​യൊ​രു ലോ​ക​ക​പ്പ് കൂ​ടി ക​ളി​ക്കാ​ന്‍ എ​ത്തി​യാ​ല്‍ അ​ന്ന് 42 വ​യ​സ് ഉ​ണ്ടാ​കും. അ​തി​ന്‍റെ സാ​ധ്യ​ത എ​ത്ര​മാ​ത്ര​മെ​ന്നു ക​ണ്ട​റി​യ​ണം. അ​തേ​സ​മ​യം, 27കാ​ര​നാ​യ എം​ബ​പ്പെ മൂ​ന്നു ലോ​ക​ക​പ്പ്കൂ​ടി ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ മെ​സി കു​റി​ക്കു​ന്ന റി​ക്കാ​ര്‍​ഡ് എം​ബ​പ്പെ​യു​ടെ കൈ​യി​ലാ​യി​രി​ക്കും വി​ശ്ര​മി​ക്കു​ക...

Sports

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ മി​ന്നും പ്ര​ക​ട​നങ്ങ​ളു​മാ​യി ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍ ശ്ര​ദ്ധ​നേ​ടു​ന്നു

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ അ​തി​ന്‍റെ ആ​ദ്യ 12 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ത​രം​ഗം സൃ​ഷ്ടി​ച്ച​ത് കു​ഞ്ഞ​ന്മാ​രെ​ന്നു വി​ശേ​ഷ​ണ​മു​ള്ള ടീ​മു​ക​ളു​ടെ ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍. അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത് അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കേ​പ് വെ​ര്‍​ദെ​യു​ടെ​യും കു​റ​സാ​വോ​യു​ടെ​യും ഗോ​ള്‍ വൊ​സീ​ഞ്ഞ​യും എ​ല്‍​റോ​യ് റൂ​മു​മാ​ണ്. എ​ന്നാ​ല്‍, ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സേ​വു​ക​ളി​ല്‍ ഒ​ന്നു​മാ​യി ഇ​റാ​ന്‍റെ അ​ലി​റേ​സ ബെ​യ്‌​റ​ന്‍​വാ​ണ്ട് ഹീ​റോ പ​രി​വേ​ഷ​ത്തി​ലെ​ത്തി.

ഗ്രൂ​പ്പ് ജി​യി​ല്‍ ബ​ല​വാ​ന്മാ​രാ​യ ബെ​ല്‍​ജി​യ​ത്തി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 59-ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ലി​റേ​സ​യു​ടെ ച​രി​ത്ര​പ​ര​മാ​യ സേ​വിം​ഗ്. വീ​ണു കി​ട​ന്നി​ട​ത്തു​നി​ന്നു​ള്ള ഡൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ക്ലോ​സ് റേ​ഞ്ചി​ലെ സേ​വ്. ഫു​ട്‌​ബോ​ള്‍ ലോ​കം അ​ന്തം​വി​ട്ട നി​മി​ഷം.

ഇ​റാ​ന്‍റെ ഡീ​പ്പ് ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ഉ​യ​ര്‍​ന്നെ​ത്തി​യ പ​ന്ത് ബെ​ല്‍​ജി​യ​ത്തി​ന്‍റെ കെ​വി​ന്‍ ഡി​ ബ്രൂ​യി​ന്‍ കാ​ലി​ല്‍​കു​രു​ക്കി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. തു​ട​ര്‍​ന്ന് ക്ലോ​സ് റേ​ഞ്ചി​ലേ​ക്ക് ഒ​രു ക്രോ​സ്. പ​ന്ത് ല​ഭി​ച്ച​ത് ഇ​റാ​ന്‍റെ അ​ലി നെ​മാ​ത്തി​ക്ക്. എ​ന്നാ​ല്‍, നെ​മാ​ത്തി​യു​ടെ ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ ചെ​ന്നെ​ത്തി​യ​ത് മാ​ക്‌​സിം ഡി​ കൈ​പ്പ​റി​ന്‍റെ പാ​ക​ത്തി​ന്. ഡി​ കൈ​പ്പ​റി​ന്‍റെ ഉ​ജ്വ​ല​ഷോ​ട്ട്. ഡി​ ബ്രൂ​യി​ന്‍റെ ക്രോ​സ് ത​ട​യാ​നാ​യി ചാ​ടു​ന്ന​തി​നി​ടെ​ത്ത​ന്നെ അ​ലി​റേ​സ മൈ​താ​ന​ത്തു വീ​ണി​രു​ന്നു. എ​ന്നാ​ല്‍, ഡി​ കൈ​പ്പ​റി​ന്‍റെ ഷോ​ട്ട് കൃ​ത്യ​മാ​യി ജ​ഡ്ജ് ചെ​യ്ത അ​ലി​റേ​സ വീ​ണി​ട​ത്തു​നി​ന്നൊ​രു ഡൈ​വ്.
പ​ന്ത് അ​ലി​റേ​സ​യു​ടെ കൈ​യി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു. അ​വി​ശ്വ​സ​നീ​യ​മാ​യ സേ​വിം​ഗ്.
‘പ്ര​തി​മ സ്ഥാ​പി​ക്ക​ണം'

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സേ​വിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് കു​റ​സാ​വോ ഗോ​ള്‍ കീ​പ്പ​ര്‍ എ​ലോ​യ് റൂം ​സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ക്വ​ഡോ​റി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ള്‍ എ​ലോ​യ് റൂം ​ന​ട​ത്തി​യ​ത് 15 സേ​വ്. മ​ത്സ​ര​ശേ​ഷം എ​ലോ​യ് ത​മാ​ശ​യോ​ടെ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “കു​റ​സാ​വോ​യി​ല്‍ എ​ന്‍റെ ഒ​രു പ്ര​തി​മ സ്ഥാ​പി​ക്ക​ണം”. ക​ന്നി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കു​റ​സാ​വോ, ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ നേ​ടി​യ ആ​ദ്യ പോ​യി​ന്‍റാ​ണി​ത്.

1966ല്‍ ​ക​ണ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ശേ​ഷം 90 മി​നി​റ്റി​നി​ടെ ഒ​രു ഗോ​ള്‍ കീ​പ്പ​ര്‍ ന​ട​ത്തു​ന്ന റി​ക്കാ​ര്‍​ഡ് സേ​വിം​ഗി​നൊ​പ്പ​മാ​ണി​ത്.

വൊ​സീ​ഞ്ഞ, സു​സൂ​ക്കി

ഇ​തി​നോ​ട​കം ഗോ​ള്‍​വ​ല​യ്ക്കു മു​ന്നി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​നം ന​ട​ത്തി​യ മ​റ്റു​ ര​ണ്ടു താ​ര​ങ്ങ​ളാ​ണ് കേ​പ് വെ​ര്‍​ദെ​യു​ടെ 40കാ​ര​നാ​യ വൊ​സീ​ഞ്ഞ​യും ജ​പ്പാ​ന്‍റെ 23കാ​ര​നാ​യ സി​യോ​ന്‍ സു​സൂ​ക്കി​യും. ഗ്രൂ​പ്പ് എ​ഫി​ല്‍ ജ​പ്പാ​ന്‍ 2-2ന് ​നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ള്‍ സു​സൂ​ക്കി​യു​ടെ മി​ന്ന​ല്‍ സേ​വിം​ഗു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. ഗ്രൂ​പ്പ് എ​ച്ചി​ല്‍ ക​രു​ത്ത​രാ​യ സ്‌​പെ​യി​നി​നെ ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോ​ഴാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ ഗോ​ളി വൊ​സീ​ഞ്ഞ ത​രം​ഗ​മാ​യ​ത്.

ഒ​ന്നാ​മ​ന്‍ എ​ലോ​യ്

2026 ലോ​ക​ക​പ്പി​ലെ ആ​ദ്യ 11 ദി​നം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സേ​വിം​ഗ് ന​ട​ത്തി​യ ഗോ​ള്‍​കീ​പ്പ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തു​ള്ള​ത് കു​റ​സാ​വോ​യു​ടെ എ​ലോ​യ് റൂം. ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലാ​യി 17 സേ​വിം​ഗു​ക​ള്‍ എ​ലോ​യ് റൂം ​ന​ട​ത്തി. ഇ​റാ​ന്‍റെ അ​ലി​റേ​സ​യാ​ണ് ര​ണ്ടാ​മ​ത്, ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ 10 സേ​വ്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ പാ​ട്രി​ക് ബീ​ച്ച്, ഒ​ര്‍​ലാ​ന്‍റോ ഗി​ല്‍, സൗ​ദി അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ് അ​ല്‍ ഉ​വൈ​സ് എ​ന്നി​വ​ര്‍ ഒ​മ്പ​ത് സേ​വു​ക​ള്‍ വീ​തം ന​ട​ത്തി പി​ന്നാ​ലെ​യു​ണ്ട്.

Sports

യ​മാ​ല്‍ കേ​മ​ൻ, സ്‌​പെ​യി​നും

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ എ​ന്‍റെ ഇ​ഷ്ട ടീം ​സ്‌​പെ​യി​നാ​ണ്. ഇ​ക്കാ​ര്യം ലോ​ക​ക​പ്പി​നു മു​മ്പു​ത​ന്നെ ഞാ​ന്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി തു​റ​ന്നു പ​റ​ഞ്ഞ​തു​മാ​ണ്. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ടീ​മു​മാ​യാ​ണ് സ്‌​പെ​യി​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ​യോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​ത് സ്‌​പെ​യി​നി​ന്‍റെ ഞാ​ന​ട​ക്ക​മു​ള്ള ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. ലോ​ക​ക​പ്പി​ലെ ക​ന്നി​ക്കാ​രാ​യ കേ​പ് വെ​ര്‍​ദെ​യു​ടെ വീ​റു​റ്റ പോ​രാ​ട്ട​ത്തെ ത​ള്ളി​ക്ക​ള​യാ​ന്‍ സാ​ധി​ക്കി​ല്ല. ഗ്രൂ​പ്പി​ല്‍ അ​വ​ര്‍ ഉ​റു​ഗ്വെ​യെ​യും സ​മ​നി​ല​യി​ല്‍ കു​ടു​ക്കി​ക്ക​ഴി​ഞ്ഞു.

കേ​പ് വെ​ര്‍​ദ​യോ​ട് സ​മ​നി​ല​യി​ല്‍ കു​ടു​ങ്ങി​യ സ്‌​പെ​യി​ന്‍ അ​ല്ലാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ​ക്ക് എ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി അ​റ്റ്‌‌​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ലി​നെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍​ത്ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്‌​പെ​യി​ന്‍റെ വ​ര​വ്. 19 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ലാ​മി​ന്‍ യ​മാ​ലി​ന്‍റെ ക്ലാ​സ് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യി.

മാ​ച്ച് ടെ​മ്പ​ര്‍​മെ​ന്‍റു​ള്ള താ​ര​മാ​ണ് യ​മാ​ല്‍. അ​യാ​ള്‍ എ​ത്തി​യ​തോ​ടെ ടീ​മി​ന്‍റെ ക​ളി​ത​ന്നെ മാ​റി​യെ​ന്ന​താ​ണ് ശ​രി. കേ​പ് വെ​ര്‍​ദ​യോ​ട് സ​മ​നി​ല​യി​ല്‍ കു​ട​ങ്ങി​യ ടീ​മേ അ​ല്ലാ​യി​രു​ന്നു സ്‌​പെ​യി​ന്‍. 10-ാം മി​നി​റ്റി​ല്‍ യ​മാ​ലാ​യി​രു​ന്നു സ്‌​പെ​യി​നി​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്.

തു​ട​ര്‍​ന്ന് മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍ എ​ന്ന താ​ര​ത്തി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍. 21, 24 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ ഗോ​ളെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ സ്വ​ന്തം പോ​സ്റ്റി​ല്‍ ഒ​രു​ഗോ​ള്‍ നി​ക്ഷേ​പി​ച്ച​തോ​ടെ സ്‌​പെ​യി​നി​നു 4-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യം.

2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ജ​യ​ന്‍റ് കി​ല്ലേ​ഴ്‌​സാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ എ​ന്ന​തും വി​സ്മ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ 2022 ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍, ഇ​ത്ത​വ​ണ സ്‌​പെ​യി​നി​ന് എ​തി​രേ ച​ടു​ല​മാ​യി ഒ​രു നീ​ക്കം പോ​ലും ന​ട​ത്താ​ന്‍ സൗ​ദി​ക്കാ​ര്‍​ക്കു സാ​ധി​ച്ചി​ല്ല. അ​ര്‍​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച ടീ​മി​ന്‍റെ നി​ഴ​ല്‍​പോ​ലും ക​ള​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

സ്പാ​നി​ഷ് നി​ര​യി​ല്‍ യ​മാ​ലി​നൊ​പ്പം എ​ടു​ത്തു പ​റ​യേ​ണ്ട മ​റ്റൊ​രു ക​ളി​ക്കാ​ര​ന്‍ ലെ​ഫ്റ്റ് ബാ​ക്കാ​യ മാ​ര്‍​ക് കു​കു​റെ​യ്യ​യാ​ണ്. ന​ല്ല ക​രു​ത്തും സ്റ്റാ​മി​ന​യു​മു​ള്ള ക​ളി​ക്കാ​ര​ന്‍. ശ​രി​ക്കും ഒ​രു ഓ​ള്‍​റൗ​ണ്ട് താ​രം. ലാ ​ലി​ഗ​യി​ലെ വ​മ്പ​ന്‍ ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഒ​രു ക​ളി​ക്കാ​ര​ന്‍ പോ​ലു​മി​ല്ലാ​തെ​യാ​ണ് സ്‌​പെ​യി​ന്‍ ലോ​ക​ക​പ്പി​ന് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സൗദി അറേബ്യയെ തകർത്ത് സ്പെയിൻ

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മി​ന്‍റെ വ​ന്പ​ൻ ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ സ്പെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ളി​ൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യ​മാ​ഘോ​ഷി​ച്ചു.

കൗ​മാ​ര സൂ​പ്പ​ർ താ​രം ലാ​മി​ൻ യ​മാ​ലി​നെ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​ൻ കി​ക്കോ​ഫി​നെ​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ലം 10-ാം മി​നി​റ്റി​ൽ ക​ണ്ടു. മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ അ​സി​സ്റ്റി​ൽ ലാ​മി​ൻ യ​മാ​ൽ ഉ​ജ്വ​ല​മാ​യ ഫി​നി​ഷിം​ഗി​ലൂ​ടെ സ്പെ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു.

21-ാം മി​നി​റ്റി​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ ഗോ​ൾ. ലാ​പോ​ർ​ട്ടെ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി. 24-ാം മി​നി​റ്റി​ൽ വീ​ണ്ടും ഒ​യ​ർ​സ​ബാ​ൽ സൗ​ദി ഗോ​ൾ​വ​ല കു​ലു​ക്കി. ഇ​ത്ത​വ​ണ അ​സി​സ്റ്റ് ന​ൽ​കി​യ​ത് ഡാ​നി ഓ​ൾ​മോ.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ൾ സൗ​ദി​യു​ടെ ഹ​സ​ൻ തം​ബാ​ക്തി (49-ാം മി​നി​റ്റ്) സ്വ​ന്തം വ​ല​യി​ൽ പ​ന്ത് നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ഗോ​ൾ പി​റ​ന്നി​ല്ല. അ​തോ​ടെ 4-0നു ​ജ​യി​ച്ച് സ്പെ​യി​ൻ ക​ളം വി​ട്ടു.

Sports

നോ​ക്കൗ​ട്ടി​ലേ​ക്ക് അ​ടു​ത്ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​ള്‍​കൊ​ണ്ട് സെ​ഞ്ചു​റി തി​ക​ച്ച് ഓ​റ​ഞ്ചീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ത​ര്‍​ല​ന്‍​ഡ്‌​സ്. 2026 എ​ഡി​ഷ​ന്‍റെ ഗ്രൂ​പ്പ് എ​ഫി​ല്‍ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 5-1നു ​സ്വീ​ഡ​നെ ത​ക​ര്‍​ത്ത​തോ​ടെ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 100 ഗോ​ള്‍ ക​ട​ന്ന​ത്. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ 100 ഗോ​ള്‍ ക്ല​ബ്ബി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന എ​ട്ടാ​മ​ത് ടീ​മാ​ണ് ഓ​റ​ഞ്ചീ​സ്.

ഗ്രൂ​പ്പ് എ​ഫി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​നു​മാ​യി സ​മ​നി​ല വ​ഴ​ങ്ങി​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ്, സ്വീ​ഡ​ന് എ​തി​രാ​യ ജ​യ​ത്തോ​ടെ നാ​ലു പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​മാ​യി ജ​പ്പാ​ന്‍ ര​ണ്ടാ​മ​തു​ണ്ട്. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ബ്ര​യാ​ന്‍ ബ്രോ​ബി​യും കോ​ഡി ഗാ​ക്‌​പോ​യും ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഗാ​ക്‌​പോ നേ​ടി​യ ര​ണ്ടാം ഗോ​ള്‍ 2026 ലോ​ക​ക​പ്പി​ലെ 100-ാം ഗോ​ളാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

സൈ​മ​ണ്‍ സാ​റി​നെ ഓ​ര്‍​മി​ച്ചു

സ്വീ​ഡ​ന് എ​തി​രാ​യ മ​ത്സ​രം ക​ണ്ട​പ്പോ​ള്‍ 1973ല്‍ ​സ​ന്തോ​ഷ് ട്രോ​ഫി ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ സൈ​മ​ണ്‍ സാ​റി​നെ ഓ​ര്‍​ത്തു​പോ​യി. അ​ന്നു ഞ​ങ്ങ​ളെ സൈ​മ​ണ്‍ സാ​ര്‍ പ​ഠി​പ്പി​ച്ച​തു​പോ​ലെ, വിം​ഗു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ്വീ​ഡ​ന് എ​തി​രേ കാ​ഴ്ച​വ​ച്ച​ത്.

അ​ഞ്ചാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ ബ്രോ​ബി നെ​ത​ര്‍​ല​ന്‍​ഡി​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി. ഇ​ട​തു വിം​ഗി​ല്‍​നി​ന്നു കോ​ഡി ഗാ​ക്‌​പോ ന​ല്‍​കി​യ കാ​ര്‍​പ്പ​റ്റ് ഡ്രൈ​വ് ക്രോ​സി​ല്‍​നി​ന്നാ​യി​രു​ന്നു ബ്രോ​ബി​യു​ടെ ഗോ​ള്‍. 17-ാം മി​നി​റ്റി​ല്‍ ബ്രോ​ബി വീ​ണ്ടും ല​ക്ഷ്യം​ക​ണ്ടു. ഇ​ത്ത​വ​ണ ഡെ​ന്‍​സി​ല്‍ ഡെം​ഫ്രി​സ് വ​ല​തു വിം​ഗി​ല്‍​നി​ന്നു ന​ല്‍​കി​യ കാ​ര്‍​പ്പ​റ്റ് ഡ്രൈ​വ് ക്രോ​സി​ലാ​യി​രു​ന്നു ഗോ​ള്‍.

ര​ണ്ടാം പ​കു​തി​യി​ല്‍ കോ​ഡി ഗാ​ക്‌​പോ 47, 54 മി​നി​റ്റു​ക​ളി​ല്‍ ല​ക്ഷ്യം​ക​ണ്ട​തോ​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 4-0നു ​മു​ന്നി​ല്‍. എ​ന്നാ​ല്‍, 59-ാം മി​നി​റ്റി​ല്‍ സ്വീ​ഡ​ന്‍റെ ആ​ന്‍റ​ണി എ​ലാ​ഞ്ഞ ഒ​രു ഗോ​ള്‍ മ​ട​ക്കി. എ​ന്നാ​ല്‍, 89-ാം മി​നി​റ്റി​ല്‍ കി​സെ​ന്‍​സി​യോ സ​മ്മ​ര്‍​വി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ അ​ഞ്ചാം ഗോ​ള്‍ സ്വീ​ഡി​ഷ് വ​ല​യി​ലെ​ത്തി​ച്ചു.

ഓ​റ​ഞ്ച് ആ​ക്ര​മ​ണം

വിം​ഗു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ന​ട​ത്തി​യ​ത്. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത് ഇ​ട​തു വിം​ഗി​ലൂ​ടെ ആ​യി​രു​ന്നു. മ​റു​വ​ശ​ത്ത് പെ​ര്‍​ഫെ​ക്ട് പാ​സിം​ഗ് ന​ട​ത്താ​ന്‍ പോ​ലും സ്വീ​ഡ​നു സാ​ധി​ച്ചി​ല്ല. മി​ഡ്ഫീ​ല്‍​ഡേ​ഴ്‌​സ് വി​ത്ഡ്രോ ചെ​യ്തു ക​ളി​ക്കു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ടു. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഗോ​ള്‍ കീ​പ്പ​ര്‍ ബാ​ര്‍​ത് ഫെ​ര്‍​ബ്രൂ​ഹ​ന്‍റെ ഉ​ജ്വ​ല സേ​വു​ക​ളും സ്വീ​ഡി​ന്‍റെ ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ത​ട​സ​മാ​യി.

Sports

വാ​യ പൊ​ത്തി, പു​റ​ത്ത്!

ക​ലി​ഫോ​ർ​ണി​യ: മ​ത്സ​ര​ത്തി​നി​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് എ​തി​ർ​ താ​ര​ത്തോ​ട് സം​സാ​രി​ച്ച​തി​നു റെ​ഡ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ ആ​ദ്യ ഫു​ട്ബോ​ള​ർ എ​ന്ന ദുഷ്പേ​ര് പ​രാ​ഗ്വെ​യു​ടെ മി​ഗ്വ​ൽ അ​ൽ​മി​റോ​ണി​ന്.

ഫി​ഫ​യു​ടെ പു​തി​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ തു​ർ​ക്കി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു സം​ഭ​വം.

ഫൗ​ൾ ചെ​യ്ത​തി​നെ​ച്ചൊ​ല്ലി തു​ർ​ക്കി​യു​ടെ പ്ര​തി​രോ​ധ​താ​രം മെ​ർ​ട്ട് മു​ൾ​ഡ​റും അ​ൽ​മി​റോ​ണും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ടീ​മം​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്ക​മാ​യി. ഇ​തി​നി​ടെ അ​ൽ​മി​റോ​ൺ കൈ​കൊ​ണ്ട് വാ​യ​മ​റ​ച്ച് സം​സാ​രി​ച്ചു.

ഇ​തു തു​ർ​ക്കി താ​ര​ങ്ങ​ൾ റ​ഫ​റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. റ​ഫ​റി വാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ൽ​മി​റോ​ണി​ന് മാ​ച്ചിം​ഗ് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. എ​തി​ർ​ ക​ളി​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​മ്പോ​ൾ കൈ​കൊ​ണ്ടോ ജ​ഴ്സി ഉ​പ​യോ​ഗി​ച്ചോ വാ​യ​പൊ​ത്തി സം​സാ​രി​ച്ചാ​ൽ ചു​വ​പ്പുകാ​ർ​ഡ് ന​ൽ​കു​മെ​ന്ന​താ​ണ് ഫി​ഫ​യു​ടെ പു​തി​യ നി​യ​മം.

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ വി​നി​സ്യൂ​സി​നെ ബെ​ൻ​ഫി​ക്ക​യു​ടെ ജി​യാ​ൻ​ലൂ​ക്ക പ്രെ​സ്റ്റി​യാ​നി വാ​യ​പൊ​ത്തി​പ്പി​ടി​ച്ച് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഫി​ഫ പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. 2026 ഫി​ഫ ലോ​ക​ക​പ്പ് മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി.

Sports

10 പേരുമായി പരാഗ്വെ തുര്‍ക്കിയെ തോല്‍പ്പിച്ചു

ക​ലി​ഫോ​ര്‍​ണി​യ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ടം കാ​ണാ​തെ ആ​ര്‍​ദ ഗു​ല​റി​ന്‍റെ തു​ര്‍​ക്കി പു​റ​ത്ത്. ഗ്രൂ​പ്പ് ഡി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി​യോ​ടെ​യാ​ണ് തു​ര്‍​ക്കി പു​റ​ത്താ​യ​ത്.

ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​മു​ത​ല്‍ പ​രാ​ഗ്വെ​യു​ടെ അം​ഗ​ബ​ലം 10 പേ​രി​ലേ​ക്കു ചു​രു​ങ്ങി​യി​രു​ന്നു. ര​ണ്ടാം മി​നി​റ്റി​ല്‍ മ​ത്തി​യാ​സ് ഗ​ല​ര്‍​സ നേ​ടി​യ ഗോ​ളി​ലാ​ണ് പ​രാ​ഗ്വെ​യു​ടെ ജ​യം. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു​ള്ള മി​ക​ച്ചൊ​രു ലോം​ഗ് റേ​ഞ്ചി​ല്‍​നി​ന്നാ​യി​രു​ന്നു മ​ത്തി​യാ​സി​ന്‍റെ ഉ​ജ്വ​ല ഗോ​ള്‍.

തു​ർ​ക്കി​ക്കു ഗോ​ളി​ല്ലാ നാ​ണ​ക്കേ​ട്

ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടു മ​ത്സ​ര​ത്തി​ലാ​യി 62 ഗോ​ൾ ഷോ​ട്ട്. എ​ന്നാ​ൽ, ഒ​ന്നു​പോ​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. തു​ർ​ക്കി​യാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ർ. 1966നു ​ശേ​ഷം ഇ​ത്ര​യ​ധി​കം ഗോ​ൾ ഷോ​ട്ടു​ക​ളു​തി​ർ​ത്ത് ഒ​രു ഗോ​ളു​പോ​ലും നേ​ടാ​നാ​വാ​തെ​പോ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡും തു​ർ​ക്കി സ്വ​ന്ത​മാ​ക്കി.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കും പ​രാ​ഗ്വെ​യ്ക്കും എ​തി​രേ പ​രാ​ജ​യ​പ്പെ​ട്ട് തു​ർ​ക്കി നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്താ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പോ​സ്റ്റി​ലേ​ക്ക് 29 ഷോ​ട്ടു​ക​ളാ​ണ് ആ​ർ​ദ ഗു​ല​റു​ൾ​പ്പെ​ടെ​യു​ള്ള തു​ർ​ക്കി​യു​ടെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ തൊ​ടു​ത്ത​ത്.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ​യു​ടെ പോ​സ്റ്റി​ലേ​ക്ക് 33 ഷോ​ട്ടു​ക​ളും പാ​യി​ച്ചു. എ​ന്നാ​ൽ, ഒ​ന്നു​പോ​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​രോ​ട് ഗു​ല​ർ മാ​പ്പ് ചോ​ദി​ച്ചു.

"ല​ജ്ജ തോ​ന്നു​ന്നു. എ​ല്ലാ​വ​രും ലോ​കോ​ത്ത​ര ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ക്കു​ന്ന​വ​ർ. ര​ണ്ട് ക​ളി​ക​ളി​ൽ ഒ​രു ഗോ​ൾ​പോ​ലും നേ​ടാ​നാ​യി​ല്ല''- ഗു​ല​ർ പ​റ​ഞ്ഞു.

Sports

നെ​യ്മ​ര്‍ ക​ളി​ക്കും

ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് സി​യി​ല്‍ ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ ക​ള​ത്തി​ലെ​ത്തു​മെ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി.

ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 3-0നു ​ഹെ​യ്തി​യെ തോ​ല്‍​പ്പി​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് നെ​യ്മ​ര്‍ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കു​മെ​ന്ന് ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ന്‍ സ​മ​യം 25നു ​പു​ല​ര്‍​ച്ചെ 3.30ന് ​സ്‌​കോ​ട്‌‌​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഗ്രൂ​പ്പി​ല്‍ ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന മ​ത്സ​രം. നി​ല​വി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള മൊ​റോ​ക്കോ​യെ ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ പി​ന്ത​ള്ളി​യാ​ണ് കാ​ന​റി​ക​ള്‍ ത​ല​പ്പ​ത്തു​ള്ള​ത്. ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി സ്‌​കോ​ട്‌‌‌​ല​ന്‍​ഡി​ന് മൂ​ന്നു പോ​യി​ന്‍റു​ണ്ട്.

നെ​യ്മ​ര്‍ ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം പു​​നരാ​രം​ഭി​ച്ചി​രു​ന്നു. 34കാ​ര​നാ​യ നെ​യ്മ​ര്‍ കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പൂ​ര്‍​ണ​മാ​യി ക​ള​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടി​ല്ല. 2023 ഒ​ക്‌​ടോ​ബ​റി​നു​ശേ​ഷം ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​യി​ല്‍ നെ​യ്മ​ര്‍ ക​ളി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

129 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 ഗോ​ള്‍ നേ​ടി​യ നെ​യ്മ​ര്‍, ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​റാ​ണ്.

Sports

അ​മേ​രി​ക്ക ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക നോ​ക്കൗ​ട്ടി​ല്‍. ഗ്രൂ​പ്പ് ഡി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യം നേ​ടി​യാ​ണ് അ​മേ​രി​ക്ക​ന്‍ സം​ഘം റൗ​ണ്ട് ഓ​ഫ് 32 ഉ​റ​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ട് ജ​യ​ത്തോ​ടെ മ​റ്റൊ​രു ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യും റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഇ​ടം നേ​ടി​യി​രു​ന്നു. നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ര​ണ്ടു ടീ​മു​ക​ള്‍ എ​ന്ന നേ​ട്ടം ര​ണ്ട് ആ​തി​ഥേ​യ​രും സ്വ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. കാ​ന​ഡ​യും നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

ഈ ​ക​ളി പോ​രാ

ലോ​ക​ക​പ്പ് ലെ​വ​ലി​ല്‍ ഉ​ള്ള കാ​ല്‍​പ്പ​ന്ത് ക​ളി​യ​ല്ലാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടേ​ത്. എ​ങ്കി​ലും ഗ്രൂ​പ്പ് ഡി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 2-0ന് ​ഓ​സ്‌​ട്രേ​ലി​യ​യെ കീ​ഴ​ട​ക്കാ​ന്‍ യു​എ​സ്എ​യ്ക്കു സാ​ധി​ച്ചു. 11-ാം മി​നി​റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍​ താ​രം കാ​മ​റോ​ണ്‍ ബ​ര്‍​ഗ​സി​ന്‍റെ സെ​ല്‍​ഫ് ഗോ​ളി​ലൂ​ടെ അ​മേ​രി​ക്ക ലീ​ഡ് നേ​ടി. 21കാ​ര​നാ​യ റൈ​റ്റ് ബാ​ക്ക് അ​ല​ക്‌​സ് ഫ്രീ​മാ​ന്‍ 43-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലൂ​ടെ യു​എ​സ് ജ​യ​മു​റ​പ്പി​ച്ചു. റി​ഫ്‌​ള​ക്റ്റ് ചെ​യ്ത് എ​ത്തി​യ പ​ന്തി​ല്‍ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു ഫ്രീ​മാ​ന്‍റെ ഗോ​ള്‍ നേ​ട്ടം. ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക​യ്ക്കാ​യി ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത് താ​ര​മെ​ന്ന നേ​ട്ട​വും ഫ്രീ​മാ​നു സ്വ​ന്തം. 2014ല്‍ 19​കാ​ര​നാ​യ ജൂ​ലി​യ​ന്‍ ഗ്രീ​ന്‍ ഗോ​ള്‍ നേ​ടി​യ​താ​ണ് ഇ​ക്കാ​ര്യ​ത്തി​ലെ റി​ക്കാ​ര്‍​ഡ്.

ര​ണ്ടാം പ​കു​തി

ആ​ദ്യ​പ​കു​തി​യി​ല്‍ പി​റ​ന്ന ര​ണ്ടു ഗോ​ളി​ന​പ്പു​റം വ​ല കു​ലു​ങ്ങി​യി​ല്ല. മാ​ത്ര​മ​ല്ല, ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​രു​ടീ​മും പ​രു​ക്ക​ന്‍ അ​ട​വു​ക​ള്‍ പു​റ​ത്തെ​ടു​ത്ത​തോ​ടെ മ​ത്സ​രം അ​രോ​ച​ക​മാ​യി. സോ​ക്ക​റൂ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഫൗ​ളി​ന്‍റെ കു​ത്തൊ​ഴു​ക്കാ​ണ് ന​ട​ത്തി​യ​ത്.
യു​എ​സി​ന്‍റെ ഡി​ഫെ​ന്‍​സും അ​ത്ര മി​ക​ച്ച​താ​യി​രു​ന്നി​ല്ല. റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യെ​ങ്കി​ലും മൗ​റീ​ഷ്യോ പോ​ച്ചെ​റ്റീ​നോ പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക കു​റെയേ​റെ മു​ന്നോ​ട്ടു​ പോ​കാ​നു​ണ്ട്. ഗ്യാ​പ്പു​ക​ളി​ല്‍ മാ​റി പ​ന്ത് റി​സീ​വ് ചെ​യ്യു​ന്ന​തി​ല്‍ യു​എ​സ് ടീം ​പ​രാ​ജ​യ​പ്പെ​ട്ടു. ആ​തി​ഥേ​യ​ര്‍ ഒ​രു ഗു​ഡ് ഫു​ട്‌​ബോ​ളാ​ണ് ക​ളി​ച്ച​തെ​ന്നു പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ടീം ​ഇ​നി​യും മു​ന്നോ​ട്ട് പോ​ക​ണ​മെ​ങ്കി​ല്‍ ഒ​രു​പാ​ട് മാ​റേ​ണ്ടി​യി​രി​ക്കു​ന്നു.

ഗ്രൂ​പ്പ് ജേ​താ​വ്

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ അ​മേ​രി​ക്ക ഇ​തി​നു മു​മ്പ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​ത് 1930, 2010 എ​ഡി​ഷ​നു​ക​ളി​ല്‍. ഇ​ത്ത​വ​ണ​യും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​കാ​നു​ള്ള സാ​ധ്യ​ത സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക. ആ​റ് പോ​യി​ന്‍റു​ള്ള അ​മേ​രി​ക്ക​യ്ക്ക്, അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ തു​ര്‍​ക്കി​യു​മാ​യി സ​മ​നി​ല നേ​ടി​യാ​ല്‍ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​കാം. മൂ​ന്നു പോ​യി​ന്‍റ് വീ​ത​മു​ള്ള പ​രാ​ഗ്വെ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലാ​ണ് നേ​രി​ട്ട് റൗ​ണ്ട് ഓ​ഫ് 32ല്‍ ​പ്ര​വേ​ശി​ക്കാ​നു​ള്ള പോ​രാ​ട്ടം. ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാ​ണ് നേ​രി​ട്ട് റൗ​ണ്ട് ഓ​ഫ് 32ൽ ​ഇ​ടം​പി​ടി​ക്കു​ക. മി​ക​ച്ച എ​ട്ട് മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്കും 32ലേ​ക്കു ടി​ക്ക​റ്റു ല​ഭി​ക്കും.

Sports

മ​ത്സ​ര​ത്തി​നി​ടെ കാ​ന​ഡ​യു​ടെ ഇ​സ്മാ​യി​ല്‍ കോ​നെ​യു​ടെ കാ​ല്‍​ വ​ട്ടം ഒ​ടി​ഞ്ഞു

വാ​ന്‍​കൂ​വ​ര്‍: ഫി​ഫ 2026 ലോ​ക​പ്പി​ലെ ഏ​റ്റ​വും ദ​യ​നീ​യ​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ കാ​ഴ്ച; അ​താ​യി​രു​ന്നു ക​നേ​ഡി​യ​ന്‍ താ​രം ഇ​സ്മാ​യി​ല്‍ കോ​നെ. ഗ്രൂ​പ്പ് ബി​യി​ല്‍ ഖാ​ത്ത​റി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 53-ാം മി​നി​റ്റി​ല്‍ ഇ​സ്മാ​യി​ല്‍ കോ​നെ​യു​ടെ ഇ​ട​തു​കാ​ല്‍ വ​ട്ടം​ ഒ​ടി​ഞ്ഞു തൂ​ങ്ങി. കോ​നെ​യു​ടെ പ​ക്ക​ല്‍​നി​ന്ന് പ​ന്ത് പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഖ​ത്ത​റി​ന്‍റെ അ​സിം മാ​ഡി​ബൊ അ​നാ​വ​ശ്യ​മാ​യി ന​ട​ത്തി​യ ഫൗ​ളാ​ണ് വി​ല്ല​നാ​യ​ത്.

കോ​നെ​യു​ടെ പി​ന്നി​ല്‍​നി​ന്നാ​യി​രു​ന്നു അ​സിം മാ​ഡി​ബൊ​യു​ടെ ഫൗ​ള്‍. ആ ​കാ​ഴ്ച​ക​ണ്ട് ഗാ​ല​റി ഒ​ന്ന​ട​ങ്കം നെ​ഞ്ചി​ല്‍ കൈ​വ​ച്ചു, ഓ​ഹ്, ഗോ​ഡ് എ​ന്ന് അ​റി​യാ​തെ പ​റ​ഞ്ഞു​പോ​യി. വേ​ദ​ന​യാ​ൽ വാ​വി​ട്ടു​ക​ര​ഞ്ഞു പു​ള​ഞ്ഞ കോ​നെ​യെ, പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മെ​ഡി​ക്ക​ല്‍ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

റ​ഫ​റി​യു​ടെ ചു​വ​പ്പ് ക​ണ്ട് മാ​ഡി​ബൊ മൈ​താ​ന​ത്തി​നു പു​റ​ത്തേ​ക്ക്. കോ​നെ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി നാ​ഥ​ന്‍ സാ​ലി​ബ ക​ള​ത്തി​ല്‍. 64-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച ഫ്രീ​കി​ക്ക് സാ​ലി​ബ വ​ല​യി​ലെ​ത്തി​ച്ചു.

തു​ട​ര്‍​ന്നു ഗാ​ല​റി​ക്ക​ഭി​മു​ഖ​മാ​യി കോ​നെ​യു​ടെ ജ​ഴ്‌​സി ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചു, ദുഃ​ഖഛാ​യ​യു​ള്ള ഒ​രു ഗോ​ളാ​ഘോ​ഷം. കോ​നെ​യോ​ട് അ​സിം മാ​ഡി​ബൊ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​താ​യി ക​നേ​ഡി​യ​ന്‍ ടീം ​വൃ​ത്ത​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ച്ചു. കോ​നെ​യെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ സ​ന്ദ​ര്‍​ശി​ക്കു​ന്ന ചി​ത്രം സ​ഹ​താ​രം മോ​യി​സ് ബോം​ബി​റ്റൊ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചു.

എ​ട്ടി​ല്‍ റി​ക്കാ​ര്‍​ഡ് ജ​യം

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ കാ​ന​ഡ​യു​ടെ എ​ട്ടാം മ​ത്സ​ര​മാ​യി​രു​ന്നു. എ​ട്ടാം പോ​രാ​ട്ട​ത്തി​ല്‍ (6-0) ക​ന്നി​ജ​യം. ലോ​ക​ക​പ്പി​ല്‍ ജ​യ​മി​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന ഹോ​ണ്ടു​റാ​സ് (9), ഈ​ജി​പ്ത് (8), ന്യൂ​സി​ല​ന്‍​ഡ് (7) ടീ​മു​ക​ളു​ടെ ഗ​ണ​ത്തി​ല്‍​നി​ന്ന് കാ​ന​ഡ പു​റ​ത്തു​ക​ട​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

കോ​ണ്‍​കാ​കാ​ഫ് മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ഒ​രു ടീ​മി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ലോ​ക​ക​പ്പ് ജ​യ​മെ​ന്ന റി​ക്കാ​ര്‍​ഡും കാ​ന​ഡ​യ്ക്കു സ്വ​ന്തം. 1970ല്‍ ​മെ​ക്‌​സി​ക്കോ 4-0ന് ​എ​ല്‍ സാ​ല്‍​വ​ഡോ​റി​നെ കീ​ഴ​ട​ക്കി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്.

Sports

ബ്ര​സീ​ലും നെ​ത​ര്‍​ല​ന്‍​ഡ്‌​സും ഇ​ന്നു ക​ള​ത്തി​ല്‍

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ ആ​ദ്യ​ജ​യ​ത്തി​നാ​യി വ​മ്പ​ന്മാ​രാ​യ ബ്ര​സീ​ലും നെ​ത​ര്‍​ല​ന്‍​ഡ്‌​സും ഇ​ന്നു ക​ള​ത്തി​ല്‍. ഗ്രൂ​പ്പ് സി​യി​ല്‍ ഹെ​യ്തി​യാ​ണ് ബ്ര​സീ​ലി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

ഇ​ന്നു രാ​വി​ലെ ആ​റി​ന് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലാ​ണ് കി​ക്കോ​ഫ്. മൊ​റോ​ക്കോ​യു​മാ​യി 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ശേ​ഷ​മാ​ണ് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി​യു​ടെ സം​ഘം ഹെ​യ്തി​ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

അ​തേ​സ​മ​യം, ഹെ​യ്തി ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്‌​കോ​ട്‌‌​ല​ന്‍​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. ചു​രു​ക്ക​ത്തി​ല്‍ ഇ​ന്നു ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ റൗ​ണ്ട് ഓ​ഫ് 32ലേ​ക്ക് ആ​ധി​കാ​രി​ക​മാ​യി ബ്ര​സീ​ലി​നു മു​ന്നേ​റാ​ന്‍ സാ​ധി​ക്കൂ.

ഗ്രൂ​പ്പ് എ​ഫി​ല്‍ ജ​പ്പാ​നോ​ട് 2-2നു ​സ​മ​നി​ല വ​ഴ​ങ്ങി​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ദ്യ​ജ​യ​ത്തി​നാ​യി സ്വീ​ഡ​നോ​ട് ഏ​റ്റു​മു​ട്ടും. സ്വീ​ഡ​ന്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടു​ണീ​ഷ്യ​യെ 5-1നു ​തോ​ല്‍​പ്പി​ച്ചി​രു​ന്നു. രാ​ത്രി 10.30നാ​ണ് മ​ത്സ​രം.

ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 12.30ന് ​ഗ്രൂ​പ്പ് ഇ​യി​ല്‍ ജ​ര്‍​മ​നി ഐ​വ​റി​കോ​സ്റ്റി​നെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍​മ​നി 7-1നു ​കു​റ​സാ​വോ​യെ ത​ക​ര്‍​ത്തി​രു​ന്നു.

Sports

നി​ര്‍​ഭാ​ഗ്യ ഗോ​ള്‍

ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 50-ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യു​ടെ ഗോ​ള്‍. പെ​നാ​ല്‍​റ്റി ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്നൊ​രു ക്രോ​സ്.

പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യാ​നാ​യി ദ​ക്ഷി​ണ​കൊ​റി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ കിം ​സ്യൂ​ങ് ജ്യൂ ​മു​ന്നോ​ട്ട് എ​ത്തി. വാ​യു​വി​ല്‍ ഉ​യ​ര്‍​ന്നു​ചാ​ടി​യ കിം ​സ്യൂ​ങ് ജ്യൂ ​പ​ന്ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ഴ​ച്ചു.

പൂ​ര്‍​ണ​മാ​യി കൈ​ക്കു​ള്ളി​ലാ​കാ​തി​രു​ന്ന പ​ന്ത്, കിം ​സ്യൂ​ങ് ജ്യൂ​വി​ന്‍റെ കൈ​യി​ല്‍​നി​ന്നു വ​ഴു​തി. ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ നോ​ക്കി​നി​ല്‍​ക്കേ, പ​ന്ത് ല​ഭി​ച്ച ലൂ​യി​സ് റൊ​മൊ നി​മി​ഷാ​ര്‍​ധ​ത്തി​ല്‍ വ​ല കു​ലു​ക്കി. ആ ​ഒ​രു ഗോ​ള്‍ മ​തി​യാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യ്ക്ക് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​ന്‍.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യെ മെ​ക്‌​സി​ക്കോ തോ​ല്‍​പ്പി​ക്കു​ന്ന​ത് മൂ​ന്നാം ത​വ​ണ. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​യം നേ​ടി​യ എ​തി​രാ​ളി​ക​ളാ​ണ് ദ​ക്ഷി​ണ​കൊ​റി​യ.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ മെ​ക്‌​സി​ക്കോ​യു​ടെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. 2022 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ, സൗ​ദി അ​റേ​ബ്യ​യെ കീ​ഴ​ട​ക്കി​യി​രു​ന്നു.

Sports

മെ​ക്‌​സി​ക്കോ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ നോ​ക്കൗ​ട്ടി​ല്‍

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി മെ​ക്‌​സി​ക്കോ. എ​ല്‍ ട്രൈ (​ത്രി​വ​ര്‍​ണ​ക്കാ​ര്‍) എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ക്‌​സി​ക്കോ, ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32 ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 2-0നു ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി​യ മെ​ക്‌​സി​ക്കോ, ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം പോ​രാ​ട്ട​ത്തി​ല്‍ 1-0ന് ​ദ​ക്ഷി​ണ​കൊ​റി​യ​യെ തോ​ല്‍​പ്പി​ച്ചു. 50-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് റോ​മോ ആ​യി​രു​ന്നു മെ​ക്‌​സി​ക്ക​ന്‍ ജ​യം കു​റി​ച്ച ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ഗോ​ള്‍ കീ​പ്പ​റു​ടെ​യും പി​ഴ​വി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര്‍

ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി മെ​ക്‌​സി​ക്കോ ഒ​ന്നാം സ്ഥാ​ന​ത്ത്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സ​മ​നി​ല നേ​ടി​യാ​ല്‍ പോ​ലും മെ​ക്‌​സി​ക്കോ​യ്ക്ക് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു മു​ന്നേ​റാം. 25ന് ​ചെ​ക്‌​ റി​പ്പ​ബ്ലി​ക്കി​ന് എ​തി​രേ​യാ​ണ് ഗ്രൂ​പ്പി​ല്‍ മെ​ക്‌​സി​ക്കോ​യു​ടെ അ​വ​സാ​ന മ​ത്സ​രം. 24 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ മെ​ക്‌​സി​ക്കോ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ഉ​ജ്വ​ല സേ​വ്

17-ാം മി​നി​റ്റി​ല്‍ മെ​ക്‌​സി​ക്കോ​യു​ടെ വ​ല​യി​ല്‍ പ​ന്ത് എ​ത്തേ​ണ്ട​താ​യി​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ സൂ​പ്പ​ര്‍ താ​രം സ​ണ്‍ ഹ്യൂ​ങ് മി​ന്‍, മു​ന്നോ​ട്ടെ​ത്തി​യ മെ​ക്‌​സി​ക്ക​ന്‍ ഗോ​ള്‍ കീ​പ്പ​റി​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ ചി​പ്പ് ചെ​യ്ത് ഗോ​ള്‍ വ​ല ല​ക്ഷ്യ​മാ​ക്കി പ​ന്തി​നെ പ​റ​ഞ്ഞ​യ​ച്ചു. പെ​നാ​ല്‍​റ്റി ഏ​രി​യ​യ്ക്ക് തൊ​ട്ട​ടു​ത്തു​നി​ന്നാ​യി​രു​ന്നു ഇ​ത്. ചി​പ്പ് ചെ​യ്ത പ​ന്ത് അ​ല്‍​പം കൂ​ടു​ത​ല്‍ ഉ​യ​രു​ക​യും വേ​ഗം കു​റ​യു​ക​യും ചെ​യ്തു. ഗോ​ള്‍​വ​ല​യി​ലേ​ക്ക് മെ​ക്‌​സി​ക്ക​ന്‍ പ്ര​തി​രോ​ധ​ക്കാ​രാ​യ ഹൊ​ര്‍​ഹെ സാ​ഞ്ച​സും എ​ഡ്‌​സ​ണ്‍ ആ​ല്‍​വ​രെ​സും കു​തി​ച്ചു. ഗോ​ള്‍ ലൈ​ന്‍ ക​ട​ക്കു​ന്ന​തി​നു മു​മ്പ് ഓ​വ​ര്‍​ഹെ​ഡ് ക്ലി​യ​റ​ന്‍​സി​ലൂ​ടെ എ​ഡ്‌​സ​ണ്‍ ആ​ല്‍​വ​രെ​സ് പ​ന്ത് അ​ടി​ച്ച​ക​റ്റി. ഗാ​ല​റി നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ച നി​മി​ഷം.

87-ാം മി​നി​റ്റി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ഗോ​ള്‍ ശ്ര​മ​വും ലൈ​നി​ല്‍​വ​ച്ചു ത​ട​യ​പ്പെ​ട്ടു. ബോ​ക്‌​സി​നു​ള്ളി​ലെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നു​ശേ​ഷം യാ​ങ്, ചൊ ​എ​ന്നി​വ​ര്‍ പ​ന്ത് വ​ല​യി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ര​ണ്ടാം ശ്ര​മ​ത്തി​ല്‍ മെ​ക്‌​സി​ക്ക​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ റൗ​ള്‍ റാ​ഹേ​ല്‍ പ​ന്ത് കൈ​ക്കു​ള്ളി​ലാ​ക്കി.

Sports

റൗ​ണ്ട് ഓ​ഫ് 32

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 48 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് 2026 എ​ഡി​ഷ​ന്‍. നാ​ല് ടീ​മു​ക​ള്‍ വീ​ത​മു​ള്ള 12 ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് 48 ടീ​മു​ക​ള്‍ പ്രാ​ഥ​മി​ക റൗ​ണ്ട് ക​ളി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍​നി​ന്ന് 32 ടീ​മി​ലേ​ക്കു ചു​രു​ങ്ങും. അ​താ​യ​ത് 12 ഗ്രൂ​പ്പി​ലെ​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍ നേ​രി​ട്ട് റൗ​ണ്ട് ഓ​ഫ് 32 ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കും. ഇ​വ​ര്‍​ക്കൊ​പ്പം മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി എ​ട്ട് ടീ​മുക​ളും കൂ​ടി ചേ​രു​ന്ന​തോ​ടെ അ​വ​സാ​ന 32 പ​ട്ടി​ക പൂ​ര്‍​ത്തി​യാ​കും.

പ്രീ​ക്വാ​ര്‍​ട്ട​റി​നു മു​മ്പാ​യു​ള്ള നോ​ക്കൗ​ട്ടാ​ണ് റൗ​ണ്ട് ഓ​ഫ് 32. മു​ന്‍ ലോ​ക​ക​പ്പു​ക​ളി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് 32 ടീ​മു​ക​ളാ​യി​രു​ന്നു.

Sports

ഇ​നി റൗ​ണ്ട് ര​ണ്ട് ; ഗം ​ഇ​ല്ല, പോ​ർ​ച്ചു​ഗ​ൽ!

ഹൂ​സ്റ്റ​ണ്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ദ്യ​റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് അ​വ​സാ​നം. ഗ്രൂ​പ്പ് കെ​യി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​ന്‍റെ തി​ള​ക്ക​മി​ല്ലാ​ത്ത പോ​രാ​ട്ടം ഇ​ന്ന​ലെ ക​ണ്ടു.

ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്കെ​തി​രേ രാ​ത്രി 10.30ന് ​വി​സി​ൽ മു​ഴ​ങ്ങി ആ​റ് മി​നി​റ്റ് പി​ന്നി​ട​വേ പോ​ർ​ച്ചു​ഗ​ൽ ആ​ര​വം അ​ള​വ​റ്റു. ജാ​വോ നേ​വ്സ് കോം​ഗോ​യു​ടെ വ​ല കു​ലു​ക്കി.

45+5 മി​നി​റ്റി​ൽ വി​സ​യി​ലൂ​ടെ കോം​ഗോ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ റെ​ണോ​ൾ​ഡോ​യും സം​ഘ​വും കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും കോം​ഗോ വ​ല​ കു​ലു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

പോ​ർ​ച്ചു​ഗ​ൽ നാ​യ​ക​നും സം​ഘ​വും നി​രാ​ശ​യോ​ടെ അ​വ​സാ​ന വി​സി​ൽ മു​ഴ​ക്കം കേ​ട്ടു. ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം.​

Sports

ക്ലോ​സെ​ക്കൊ​പ്പം എ​ത്തി​യ​ത് ബ​ഹു​മ​തി: മെ​സി

മി​സോ​റി: അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ, ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന ജ​ര്‍​മ​ന്‍ മു​ന്‍​താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ര്‍​ഡി​നൊ​പ്പ​വും ല​യ​ണ​ല്‍ മെ​സി​യെ​ത്തി.

ലോ​ക​ക​പ്പി​ല്‍ 13 ഗോ​ളു​മാ​യി 2026 എ​ഡി​ഷ​നെ​ത്തി​യ മെ​സി, ക്ലോ​സെ​ക്കൊ​പ്പം (16 ഗോ​ള്‍) റി​ക്കാ​ര്‍​ഡ് പ​ങ്കി​ടു​ന്നു. ഈ ​അ​പൂ​ര്‍​വ നേ​ട്ട​ത്തെ​ക്കു​റി​ച്ച​ട​ക്കം മ​ത്സ​ര​ശേ​ഷം മെ​സി ന​ട​ത്തി​യ പ്ര​തി​ക​ര​ണം:

“ക്ലോ​സെ​യ്ക്കും റൊ​ണാ​ള്‍​ഡോ​യ്ക്കും (ന​സാ​രി​യൊ) ഒ​പ്പ​മെ​ത്തി​യ​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്. എ​ന്നാ​ല്‍, ഇ​തി​ല്‍ കാ​ര്യ​മി​ല്ല. കി​ലി​യ​ന്‍ എം​ബ​പ്പെ പി​ന്നാ​ലെ​യു​ണ്ട്. ഇ​ന്ന് (സെ​ന​ഗ​ലി​ന് എ​തി​രേ) അ​ദ്ദേ​ഹം ര​ണ്ട് ഗോ​ള്‍ നേ​ടി. ഇ​തെ​ല്ലാം വെ​റും ക​ണ​ക്കു​ക​ള്‍ മാ​ത്ര​മാ​ണ്. അ​തി​ല്‍​ക്ക​വി​ഞ്ഞൊ​ന്നും ഇ​ല്ല. ഇ​വ​രെ​ല്ലാ​മാ​യി മ​ത്സ​രി​ക്കു​ന്ന​ത് ബ​ഹു​മ​തി​യാ​ണ്. പ​ക്ഷേ, അ​തി​ന​ര്‍​ഥ​മി​ല്ല. ഞാ​ന്‍ ക​ണ്ടു​വ​ള​ര്‍​ന്ന മ​ഹാ​നാ​യ ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് റൊ​ണാ​ള്‍​ഡോ (ന​സാ​രി​യൊ). എ​ന്നാ​ല്‍, അ​ദ്ദേ​ഹമ​ില്ല പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്. അ​തി​നാ​ല്‍, വെ​റും സ്റ്റാ​റ്റ്‌​സ് എ​ല്ലാം”

ക​ണ്ണീ​ര​ണി​യാ​ന്‍ കാ​ര​ണം

“മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ളി​നു​ശേ​ഷം ഞാ​ന്‍ എ​ന്തി​നാ​ണ് ക​ര​ഞ്ഞ​ത്? അ​ത് ഫു​ട്‌​ബോ​ളു​മാ​യി പൂ​ര്‍​ണ​മാ​യും ബ​ന്ധ​മി​ല്ലാ​ത്ത ഒ​ന്നാ​യി​രു​ന്നു. ദു​ഷ്‌​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ലൂ​ടെ ഞാ​ന്‍ ക​ട​ന്നു​പോ​യി, പ​ക്ഷേ, ടീം ​ഒ​ന്ന​ട​ങ്കം എ​നി​ക്കൊ​പ്പം നി​ന്നു. അ​വ​ര്‍ എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ന്‍ അ​വ​രെ​ല്ലാം എ​നി​ക്കു ശ​ക്തി ന​ല്‍​കി. എ​ന്നി​ലേ​ക്ക് വ​ന്ന​ണ​യു​ന്ന എ​ല്ലാം സ്വീ​ക​രി​ച്ച് ജീ​വി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു. ഈ ​അ​ത്ഭു​ത​ക​ര​മാ​യ ടീ​മി​നോ​ട് ഞാ​ന്‍ ന​ന്ദി​യു​ള്ള​വ​നാ​ണ്”.

പ​രി​ക്കും ജ​യ​വും

“ഒ​രു ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം എ​പ്പോ​ഴും ക​ടു​പ്പ​മേ​റി​യ​താ​ണ്. ആ​രും ഒ​ന്നും വി​ട്ടു​കൊ​ടു​ക്കി​ല്ല. ഏ​റ്റ​വും മി​ക​ച്ച ദേ​ശീ​യ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് ലോ​ക​ക​പ്പ്. ഇ​ത് എ​ന്‍റെ ആ​റാ​മ​ത്തെ ലോ​ക​ക​പ്പാ​ണ്. ഭാ​ഗ്യ​വ​ശാ​ല്‍, ന​ന്നാ​യി ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ വി​ജ​യ​ത്തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്, കാ​ര​ണം ഒ​രു ലോ​ക​ക​പ്പി​ല്‍ അ​ത് ഒ​രി​ക്ക​ലും എ​ളു​പ്പ​മ​ല്ല. ക​ഠി​ന​മാ​യ ഒ​രു മ​ത്സ​രം ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു”- മെ​സി പ​റ​ഞ്ഞു.

Sports

വേ​ട്ട തു​ട​ങ്ങി ഗോ​ൾ​വേ​ട്ട​ക്കാ​ർ; സു​വ​ർ​ണ​സിം​ഹാ​സ​ന​ത്തി​ന് സൂ​പ്പ​ർ പോ​രാ​ട്ടം !

2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​മേ​ളം​തീ​ർ​ത്ത് ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും വി​സ്മ​യം തീ​ർ​ക്കു​ന്ന ല​യ​ണ​ൽ മെ​സി, ഫ്രാ​ൻ​സി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി​യ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് എ​ന്നി​വ​രെ​ല്ലാം ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ വെ​ടി​പൊ​ട്ടി​ച്ചു​ക​ഴി​ഞ്ഞു.

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബോ​ൾ', ഗോ​ള​ടി​വീ​ര​നു​ള്ള "ഗോ​ൾ​ഡ​ൻ ബൂ​ട്ട്' പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ന് പോ​ർ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ന്നി​റ​ങ്ങും.

ഇ​ന്ന​ലെ ആ​ദ്യം​ത​ട്ട​ക​ത്തി​ൽ ക​യ​റി​യ കി​ലി​യ​ൻ എം​ബാ​പ്പെ ക​രു​ത്ത​രാ​യ സെ​ന​ഗ​ലി​നെ​തി​രേ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യാ​ണു വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ക​പ്പി​ൽ സാ​ക്ഷാ​ൽ ലി​യോ മെ​സി​യെ മ​റി​ക​ട​ന്ന് 14 ഗോ​ളു​ക​ളു​മാ​യി എം​ബാ​പ്പെ ലോ​ക​ക​പ്പ് ഗോ​ളെ​ണ്ണ​ത്തി​ൽ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കും റൊ​ണാ​ൾ​ഡോ ന​സാ​രി​യോ​യ്ക്കും പി​ന്നാ​ലെ മൂ​ന്നാ​മ​തെ​ത്തി.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​സി ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക്ക് ഗോ​ളു​മാ​യാ​ണ് മു​പ്പ​ത്തി​യ​ട്ടി​ന്‍റെ ബാ​ല്യം അ​റി​യി​ച്ച​ത്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളും മു​ൻ​പ് ലോ​ക​ക​പ്പി​ലാ​കെ 13 ഗോ​ളാ​യി​രു​ന്നു മെ​സി​യു​ടെ സ​മ്പാ​ദ്യം.

അ​ൾ​ജീ​രി​യ​ക്കെ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ മെ​സി ലോ​ക​ക​പ്പ് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ജ​ർ​മ​ൻ സ്ട്രൈ​ക്ക​ർ മി​റോ​സ്ലാ​വ് ക്ലോ​സെ​യ്ക്കൊ​പ്പം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി. റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ത​നി​ച്ചു പേ​രെ​ഴു​താ​ൻ മെ​സി​ക്ക് ഇ​നി ഒ​രു ക​ളി​കൂ​ടി ധാ​രാ​ളം.

ഇ​ത്ത​വ​ണ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നു മെ​സി​ക്കും എം​ബാ​പ്പെ​യ്ക്കും വെ​ല്ലു​വി​ളി​യാ​യേ​ക്കാ​വു​ന്ന നോ​ർ​വെ​യു​ടെ ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡും ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ഒ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. ഇ​റാ​ക്കി​നെ​തി​രേ ത​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഹാ​ല​ൻ​ഡും ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ക​രു​ത്തു​റ്റ ടീ​മു​മാ​യി എ​ത്തു​ന്ന നോ​ർ​വെ ലോ​ക​ക​പ്പി​ൽ എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഹാ​ല​ൻ​ഡി​ന്‍റെ സു​വ​ർ​ണ​പാ​ദു​ക​മോ​ഹം. നാ​ലോ അ​ഞ്ചോ ക​ളി​ക​ൾ കി​ട്ടി​യാ​ൽ​പോ​ലും ഗോ​ൾ​ഡ​ൻ ബൂ​ട്ട് അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള ടാ​ല​ന്‍റ് ഹാ​ല​ൻ​ഡി​നു​ണ്ട്.

മെ​സി ട്രി​ക്കി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​രി​പ്പ​ണം

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ഹാ​ട്രി​ക് കു​റി​ച്ചു​കൊ​ണ്ട് ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു.

ഈ ​ഗോ​ളു​ക​ളോ​ടെ എ​ണ്ണ​ത്തി​ൽ 16 ഗോ​ളു​മാ​യി മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി​യ മെ​സി ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നു​മാ​യി.

വ​ഴി​മാ​റി​യ​ത് 2018-ൽ ​സ്പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ റി​ക്കാ​ർ​ഡ്.

എം​ബാ​പ്പെ​യു​ടെ റി​ക്കാ​ർ​ഡ് വേ​ട്ട​യും ഹാ​ല​ൻ​ഡി​ന്‍റെ ക​ന്നി അ​ങ്ക​വും

സെ​ന​ഗ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യം വ​രി​ച്ച​പ്പോ​ൾ ചു​ക്കാ​ൻ​പി​ടി​ച്ച​ത് കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്.

മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ എം​ബാ​പ്പെ, ഒ​ലി​വ​ർ ജി​റൂ​ഡി​നെ മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി മാ​റി.

ലോ​ക​ക​പ്പി​ൽ മാ​ത്രം എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ സമ്പാ​ദ്യം ഇ​തോ​ടെ പ​തി​നാ​ലി​ലേ​ക്ക് ഉ​യ​ർ​ന്നു. മ​റു​ഭാ​ഗ​ത്ത് ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ നോ​ർ​വെ​യ്ക്കാ​യി ഏ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് ത​ന്‍റെ ക്ലാ​സ് തെ​ളി​യി​ച്ചു.

ഇ​റാ​ഖി​നെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യാ​ണ് ഹാ​ല​ൻ​ഡ് ത​ന്‍റെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം അ​തി​ഗം​ഭീ​ര​മാ​ക്കി​യ​ത്.

കാ​ത്തി​രി​പ്പ് സി​ആ​ർ സെ​വ​ന്‍റെ ലാ​സ്റ്റ് ഡാ​ൻ​സി​നാ​യി

മെ​സി​യും എം​ബാ​പ്പെ​യും ഹാ​ല​ൻ​ഡും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ ക​ളം നി​റ​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ, ലോ​ക​മെമ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ക​രി​യ​റി​ലെ ആ​റാം ലോ​ക​ക​പ്പി​നാ​യി ബൂ​ട്ട​ണി​യു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​ന​ത്തി​നാ​ണ്.

ത​ന്‍റെ ക​രി​യ​റി​ലെ ഒ​രേ​യൊ​രു ക​ന​ക​സിം​ഹാ​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് റൊ​ണാ​ൾ​ഡോ ഇ​ന്ന് രാ​ത്രി ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്ക് എ​തി​രെ ഹൂ​സ്റ്റ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

മെ​സി​യു​ടെ ഹാ​ട്രി​ക്കും എം​ബാ​പ്പെ​യു​ടെ​യും ഹാ​ല​ൻ​ഡി​ന്‍റെ​യും ഇ​ര​ട്ട ഗോ​ളു​ക​ളും ന​ൽ​കു​ന്ന വ​ലി​യ ആ​വേ​ശം റൊ​ണാ​ൾ​ഡോ​യെ എ​ത്ര​ത്തോ​ളം പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഗോ​ൾ​ഡ​ൻ ബോ​ളി​നാ​യു​ള്ള ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു.

Sports

മെ​സി​യു​ടെ മാ​ന്ത്രി​ക ഗോ​ൾ; ലോ​ക​ക​പ്പി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മു​ന്നേ​റ്റം

കാ​ൻ​സ​സ് സി​റ്റി: 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ അ​ൾ​ജീ​രി​യ​ക്കെ​തി​രെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ തു​ട​ക്കം. ക​ളി തു​ട​ങ്ങി 16-ാം മി​നി​റ്റി​ൽ ത​ന്നെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി. റോ​ഡ്രി​ഗോ ഡി ​പോ​ളി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത മ​നോ​ഹ​ര​മാ​യ ഒ​രു ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ​യാ​ണ് മെ​സ്സി അ​ൾ​ജീ​രി​യ​ൻ വ​ല കു​ലു​ക്കി​യ​ത്.

പ​രി​ക്കി​ന്‍റെ ആ​ശ​ങ്ക​ക​ൾ മ​റി​ക​ട​ന്ന് ആ​ദ്യ ഇ​ല​വ​നി​ൽ ത​ന്നെ മെ​സി ക​ള​ത്തി​ലി​റ​ങ്ങി. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ അ​ൾ​ജീ​രി​യ​യു​ടെ ഫാ​രെ​സ് ചൈ​ബി ഒ​രു ഗോ​ൾ നേ​ടി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്‌​സൈ​ഡ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ജെ-​യി​ലെ ഈ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മെ​സ്സി​യു​ടെ ഗോ​ളി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2022-ൽ ​സൗ​ദി അ​റേ​ബ്യ​യോ​ട് ആ​ദ്യ മ​ത്സ​രം തോ​റ്റ ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ലൈ​ന​പ്പു​മാ​യി​ട്ടാ​ണ് അ​ർ​ജ​ന്‍റീ​ന ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Sports

സ​ധൈ​ര്യം ഇ​റാ​ന്‍

ഇം​ഗ​ല്‍​വു​ഡ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും സം​ഘ​ർ​ഷാ​ത്മ​ക​വും ച​ര്‍​ച്ചാ വി​ഷ​യ​വു​മാ​യ ഇ​റാ​ന്‍ x ന്യൂ​സി​ല​ന്‍​ഡ് മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍.

ക​ലി​ഫോ​ര്‍​ണി​യ, ഇം​ഗ​ല്‍​വു​ഡി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​രം യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഷ്‌ട്രീ​യ മേ​ന്പൊടി​യു​ള്ള​താ​യി​രു​ന്നു. പോ​രാ​ട്ടം ശീ​ല​മാ​ക്കി​യ ഇ​റാ​ന്‍, ന്യൂ​സി​ല​ന്‍​ഡി​നോ​ട് ര​ണ്ടു ത​വ​ണ പി​ന്നി​ലാ​യ​ശേ​ഷ​മാ​ണ് സ​മ​നി​ല സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഴാം മി​നി​റ്റി​ല്‍ ഏ​ലി​യ ജെ​സ്റ്റി​ലൂ​ടെ ന്യൂ​സി​ല​ന്‍​ഡ് ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, റാ​മി​ന്‍ റെ​സെ​യാ​ന്‍ (32) ഗോ​ള്‍ മ​ട​ക്കി. ര​ണ്ടാം പ​കു​തി​ക്ക് ഒ​മ്പ​ത് മി​നി​റ്റ് പ്രാ​യ​മാ​യ​പ്പോ​ള്‍ ഏ​ലി​യ ജെ​സ്റ്റ് വീ​ണ്ടും ഇ​റേ​നി​യ​ന്‍ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ജെ​സ്റ്റി​ന്‍റെ ര​ണ്ടാം ഗോ​ള്‍. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഈ ​ആ​ഹ്ലാ​ദ​ത്തി​നും അ​ല്‍​പാ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 64-ാം മി​നി​റ്റി​ല്‍ മു​ഹ​മ്മ​ദ് മൊ​ഹെ​ബി​യി​ലൂ​ടെ ഇ​റാ​ന്‍ ര​ണ്ടാ​മ​തും ഒ​പ്പ​മെ​ത്തി.

ഇ​റേ​നി​യ​ൻ‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും​ വ​രെ വീ​സ​യും ടി​ക്ക​റ്റും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ടീ​മി​ന്‍റെ ബേ​സ് ക്യാ​മ്പ് മെ​ക്‌​സി​ക്കോ​യി​ലാ​ണ്.

ഇ​റാ​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ന്ന് അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ക​യും മ​ത്സ​രം ക​ഴി​ഞ്ഞ് മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​റേ​നി​യ​ൻ‍ ടീ​മി​ന്‍റെ ഷെ​ഡ്യൂ​ള്‍.

Sports

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ മ​ഹാ​ദ്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യി വൊ​സീ​ഞ്ഞ...

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ച്ചി​ല്‍ സ്‌​പെ​യി​ന്‍ x കേ​പ് വെ​ര്‍​ദെ പോ​രാ​ട്ടം. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഐ​തി​ഹാ​സി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രി​ക്കും ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ര​ങ്ങേ​റു​ക​യെ​ന്ന് അ​പ്പോ​ള്‍ ആ​രും ചി​ന്തി​ച്ചി​ല്ല. ഗ്രൂ​പ്പ് ഇ​യി​ല്‍ ജ​ര്‍​മ​നി 7-1ന് ​കു​റ​സാ​വോ​യെ കീ​ഴ​ട​ക്കി​യ​തി​നു സ​മാ​ന​മാ​യ സ്‌​കോ​ര്‍ പ്ര​തീ​ക്ഷി​ച്ച് ഏ​വ​രു​മെ​ത്തി.

ഗാ​ല​റി​യി​ല്‍ 67,640 കാ​ണി​ക​ളി​ല്‍ സിം​ഹ​ഭാ​ഗ​വും സ്പാ​നി​ഷ് ജ​ഴ്‌​സി​ക്കാ​ര്‍. ഉ​ന​യ് സി​മോ​ണ്‍, എ​യ്മ​റി​ക് ലാ​പോ​ര്‍​ട്ടെ, പൗ ​ക്യു​ബാ​രി​സ്, മാ​ര്‍​ക്ക് കു​റു​ക്കെ​ല്ല, റോ​ഡ്രി, പെ​ദ്രി, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍ ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ട് പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്ന് ലാ​മി​ന്‍ യ​മാ​ല്‍, നി​ക്കോ വി​ല്യം​സ്, മൈ​ക്ക​ല്‍ മെ​റി​നോ എ​ന്നി​വ​രെ​യും സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡാ ​ലാ ഫ്യൂ​ന്‍റെ ക​ള​ത്തി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ചു. ഇ​വ​രെ​ല്ലാം ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ള്‍. മ​റു​വ​ശ​ത്ത്, കേ​പ് വെ​ര്‍​ദ​യു​ടെ ഒ​രു ക​ളി​ക്കാ​രു​ടെ പേ​രു​പോ​ലും ലോ​ക​ത്തി​നു സു​പ​രി​ചി​ത​മ​ല്ലാ​യി​രു​ന്നു.

90 മി​നി​റ്റും സ്റ്റോ​പ്പേ​ജ് ടൈ​മും പൂ​ര്‍​ത്തി​യാ​യി​ട്ടും സ്‌​പെ​യി​നി​ന്‍റെ പു​ക​ള്‍​പെറ്റ സം​ഘ​ത്തി​നു ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. റ​ഫ​റി ലോം​ഗ് വി​സി​ല്‍ മു​ഴ​ക്കി​യ​പ്പോ​ള്‍ സ്‌​പെ​യി​ന്‍ ആ​രാ​ധ​ക​ര്‍ ത​ല​താ​ഴ്ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് കേ​പ് വെ​ര്‍​ദെ​യു​ടെ ഗോ​ള്‍ കീ​പ്പ​ര്‍ വൊ​സീ​ഞ്ഞ​യു​ടെ പേ​രു​ മാ​ത്ര​മാ​യി ആ ​മ​ത്സ​ര​ത്തി​ന്‍റെ അ​ഡ്ര​സ്; മ​ഹാ​ദ്ഭു​തം!

ഐ​തി​ഹാ​സി​ക പോ​രാ​ട്ടം

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഐ​തി​ഹാ​സി​ക വ്യ​ക്തി​ഗ​ത പോ​രാ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് വൊ​സീ​ഞ്ഞ​യു​ടെ പ്ര​ക​ട​ന​വും ചേ​ര്‍​ക്ക​പ്പെ​ട്ടു.

1986ല്‍ ​ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ല്‍ മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ ദൈ​വ​ത്തി​ന്‍റെ കൈ ​ഗോ​ളും നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളും നേ​ടി​യ അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ പ്ര​ക​ട​നമാ​ണ് ഐ​തി​ഹാ​സി​ക വ്യ​ക്തി​ഗത പ്ര​ക​ട​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​ത്. 1958ല്‍ 17-ാം ​വ​യ​സി​ല്‍ ബ്ര​സീ​ലി​ന്‍റെ പെ​ലെ ഫൈ​ന​ലി​ലും സെ​മി​യി​ലും ന​ട​ത്തി​യ​ത് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

1998ല്‍ ​ബ്ര​സീ​ലി​നെ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി ഫ്രാ​ന്‍​സി​നെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച സി​ന​ദാ​ന്‍ സി​ദ്ദാ​ന്‍റെ പ്ര​ക​ട​ന​വും പ​ട്ടി​ക​യി​ലു​ണ്ട്. ഈ ​പ​ട്ടി​ക​യി​ലേ​ക്കാ​ണ് വൊ​സീ​ഞ്ഞ എ​ന്ന 40കാ​ര​ന്‍റെ എ​ന്‍​ട്രി.

40ല്‍ ​റി​ക്കാ​ര്‍​ഡ്

സ്‌​പെ​യി​ന്‍ x കേ​പ് വെ​ര്‍​ദെ മ​ത്സ​ര​ത്തി​നു​ശേ​ഷം ഇ​ന്‍റ​ര്‍‌നെ​റ്റ് സെ​ര്‍​ച്ച് എ​ന്‍​ജി​നു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തെ​ര​യ​പ്പെ​ട്ട പേ​ര് വൊ​സീ​ഞ്ഞ എ​ന്ന​താ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കേ​പ് വെ​ര്‍​ദെ​യി​ലെ, മി​ന്‍​ഡെ​ലോ സ്വ​ദേ​ശി​യാ​ണ് വൊ​സീ​ഞ്ഞ. കേ​പ് വെ​ര്‍​ദെ​യി​ലെ 5.30 ല​ക്ഷം ജ​ന​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തോ​ളം ഇ​വി​ടെ​യാ​ണ്.

സ്പാ​നി​ഷ് ആ​ക്ര​മ​ണം ചെ​റു​ത്ത്, കേ​പ് വെ​ര്‍​ദെ​യു​ടെ ഗോ​ള്‍വ​ല കാ​ത്ത​ത് വൊ​സീ​ഞ്ഞ ആ​യി​രു​ന്നു. ഏ​ഴ് വേ​സു​ക​ളാ​ണ് ബോ​ക്‌​സി​നു​ള്ളി​ല്‍ വൊ​സീ​ഞ്ഞ ന​ട​ത്തി​യ​ത്. ആ​കെ നേ​രി​ട്ട​ത് 27 ഷോ​ട്ട്. ബോ​ക്‌​സി​നു പു​റ​ത്ത് ഒ​രു സേ​വും ന​ട​ത്തി. 1.46 ആ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ ക​ണ​ക്ക്.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ 40-ാം വ​യ​സി​ല്‍ അ​ര​ങ്ങേ​റി, ക്ലീ​ന്‍ ഷീ​റ്റു​മാ​യി ക​ളം​വി​ട്ട വൊ​സീ​ഞ്ഞ റി​ക്കാ​ര്‍​ഡ് ബു​ക്കി​ലും ഇ​ടം​പി​ടി​ച്ചു. ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റി, ക്ലീ​ന്‍ ഷീ​റ്റു​മാ​യി ക​ളം​വി​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് വൊ​സീ​ഞ്ഞ സ്വ​ന്ത​മാ​ക്കി​യ​ത്.

റോ​ക്ക​റ്റ് വൊ​സീ​ഞ്ഞ

സ്‌​പെ​യി​നി​നെതി​രാ​യ ഉ​ജ്വ​ല പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ വൊ​സീ​ഞ്ഞ​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ റോ​ക്ക​റ്റ് വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. വെ​റും 50,000ത്തി​ല്‍​നി​ന്ന് 60 ലക്ഷം ഫോ​ളോവേ​ഴ്‌​സി​ലേ​ക്ക് വൊ​സീ​ഞ്ഞ കു​തി​ച്ചു​പാ​ഞ്ഞു. 21-ാം വ​യ​സി​ലാ​ണ് വൊ​സീ​ഞ്ഞ പ്ര​ഫ​ഷ​ണ​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്, 2012ല്‍ 26-ാം ​വ​യ​സി​ല്‍ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റ​വും.

Sports

പോ​ര്‍​ച്ചു​ഗ​ല്‍, ഇം​ഗ്ല​ണ്ട് ക​ള​ത്തി​ല്‍

ടെ​ക്‌​സ​സ്: 2022 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ട്രെ​ന്‍​ഡിം​ഗ് ആ​യ​ത് മെ​സി​ക്കൊ​രു ക​പ്പ് എ​ന്നാ​യി​രു​ന്നെ​ങ്കി​ല്‍, 2026ല്‍ ​അ​തി​നു ചെ​റി​യൊ​രു മാ​റ്റം; സി​ആ​ര്‍7​ന് ഒ​രു ലോ​ക​ക​പ്പ്.

ഫു​ട്‌​ബോ​ള്‍ ലോ​കം ക​ണ്ട, ഏ​റ്റ​വും അ​ധ്വാ​ന​ശീ​ല​വും അ​ച്ച​ട​ക്ക​വു​മു​ള്ള ഇ​തി​ഹാ​സ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്നു ക​ള​ത്തി​ല്‍. 2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് കെ​യി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ കോം​ഗോ​യ്ക്ക് എ​തി​രേ​യാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​ത്രി 10.30നാ​ണ് കി​ക്കോ​ഫ്. സി​ആ​ര്‍7​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ഫി​ഫ ലോ​ക​ക​പ്പ്.

റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​നെ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന പോ​ര്‍​ച്ചു​ഗ​ല്‍, 2026 ലോ​ക​ക​പ്പി​ലെ കി​രീ​ടസാ​ധ്യ​ത​യി​ൽ ഹോ​ട്ട് ഫേ​വ​റി​റ്റ് സീ​റ്റി​ലു​ള്ള ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ്. 2022 ലോ​ക​ക​പ്പി​ല്‍ റൊ​ണാ​ള്‍​ഡോ​യെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യ കാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍​ക്ക് ഇ​ന്നും വേ​ദ​നാ​ജ​ന​കം.

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് വി​ട​പ​റ​ഞ്ഞ​തും സൗ​ദി പ്രൊ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യി​ല്‍ ചേ​ക്കേ​റി​യ​തും. അ​ല്‍ ന​സ​റി​ല്‍ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ ലീ​ഗ് നേ​ടി​യാ​ണ് സി​ആ​ര്‍7 ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍, പ്ര​ഫ​ഷ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ തു​ട​ങ്ങി​യ റി​ക്കാ​ര്‍​ഡു​കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഒ​രു ലോ​ക​ക​പ്പ് നേ​ട്ടം പ​റ​യാ​നി​ല്ലെ​ങ്കി​ല്‍ കാ​വ്യ​നീ​തി​യി​ലെ വി​ശ്വാ​സം ഇ​ല്ലാ​താ​കും...

Sports

ഇ​ത്, കു​ഞ്ഞ​ന്മാ​രു​ടെ​യും ലോ​കം...

ബ​ല​ഹീ​ന​രെ ബ​ല​വാ​ന്മാ​ര്‍ ഞെ​രി​ച്ച​മ​ര്‍​ത്തും... പ​ക്ഷേ, ഒ​ന്നോ​ര്‍​ക്കു​ക, ആ ​ബ​ല​ഹീ​ന​രു​ടെ​യും ലോ​ക​മാ​ണ് നി​ങ്ങ​ള്‍​ക്കു ബ​ലം ന​ല്‍​കു​ന്ന​ത്, അ​ല്ലെ​ങ്കി​ല്‍ ന​ല്‍​കി​യ​ത്.

അ​വ​ര്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ, നി​ങ്ങ​ള്‍​ക്ക് ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. അ​വ​രെ നി​ഷ്പ്ര​ഭ​മാ​ക്കി​യു​ള്ള ആ​ഹ്ലാ​ദ​ങ്ങ​ളും ആ​ര​വ​ങ്ങ​ളും ഗാ​ല​റി​യെ ഇ​ള​ക്കി​മ​റി​ച്ചേ​ക്കും... പ​ക്ഷേ, ഒ​ന്നോ​ര്‍​ക്കു​ക ബ​ല​ഹീ​ന​രു​ടെ​യും അ​ല്ലെ​ങ്കി​ല്‍ കു​ഞ്ഞ​ന്മാ​രു​ടെ​യും ലോ​ക​മാ​ണി​ത്...

നെ​ത​ര്‍​ല​ന്‍​ഡ്‌​സ് എ​ന്ന ക​രു​ത്ത​നു മു​ന്നി​ല്‍ ജ​പ്പാ​ന്‍, സ്പാ​നി​ഷ് അ​ര്‍​മ​ഡ​യ്ക്കു മു​ന്നി​ല്‍ കേ​പ് വെ​ര്‍​ദെ, ബ്ര​സീ​ലി​നു മു​ന്നി​ല്‍ മൊ​റോ​ക്കോ... 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ എ​തി​രാ​ളി​യു​ടെ ത​ല​പ്പൊ​ക്ക​ത്തി​ല്‍ പ​ത​റാ​തി​രു​ന്ന​വ​ര്‍. ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ​തി​രേ ജ​പ്പാ​ന്‍റെ​യും സ്‌​പെ​യി​നി​ന് എ​തി​രേ കേ​പ് വെ​ര്‍​ദെ​യു​ടെ​യും ഗോ​ളി​മാ​ര്‍ ന​ട​ത്തി​യ മി​ന്നും പ്ര​ക​ട​ന​ങ്ങ​ളാ​ണ്. ഒ​രു ഗോ​ള്‍ കീ​പ്പ​ര്‍ എ​ന്ന നി​ല​യി​ല്‍ ജാ​പ്പ​നീ​സ് ഗോ​ളി സീ​യോ​ന്‍ സു​സുക്കി​യു​ടെ​യും കേ​പ് വെ​ര്‍​ദെ ഗോ​ളി വൊ​സീ​ഞ്ഞ​യു​ടെ​യും സേ​വു​ക​ള്‍ എ​നി​ക്കു രോ​മാ​ഞ്ച​ജന​ക​മാ​ണ്.

നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് എ​തി​രേ സീ​യോ​ന്‍ സു​സുക്കി നാ​ല് സേ​വു​ക​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍, ജ​പ്പാ​ന്‍ 2-2 സ​മ​നി​ല സ്വ​ന്ത​മാ​ക്കി. ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഹീ​റോ​യി​സ​മാ​യി​രു​ന്നു സ്‌​പെ​യി​നി​ന് എ​തി​രേ വൊ​സീ​ഞ്ഞ​യു​ടേ​ത്. ഏ​ഴ് സേ​വു​ക​ള്‍ സ്‌​പെ​യി​നി​ന് എ​തി​രേ ഈ ​കേ​പ് വെ​ര്‍​ദെ ഗോ​ള്‍ കീ​പ്പ​ര്‍ ന​ട​ത്തി.

കു​ഞ്ഞ​ന്മാ​ര്‍, ബ​ല​ഹീ​ന​ര്‍ എ​ന്നെ​ല്ലാ​ം വി​ശേ​ഷ​ണ​ങ്ങ​ളു​ള്ള കേ​പ് വെ​ര്‍​ദെ​യും കു​റ​സാ​വോ​യും ത​ങ്ങ​ളു​ടേ​താ​യ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ജ​ര്‍​മ​നി​പോ​ലു​ള്ള ഒ​രു വ​മ്പ​ന്‍റെ വ​ല ര​ണ്ടു ത​വ​ണ (ഒ​രു ത​വ​ണ ഓ​ഫ് സൈ​ഡ്) കു​റ​സാ​വോ താ​ര​ങ്ങ​ള്‍ കു​ലു​ക്കി എ​ന്ന​താ​ണ് ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ സൗ​ന്ദ​ര്യം...

Sports

ഗ​ൺ​ഫ​യ​ർ ആ​ഘോ​ഷം; മു​ഹ​മ്മ​ദ് മൊ​ഹെ​ബി​യു‌​ടെ ആ​ഘോ​ഷം വി​വാ​ദ​ത്തി​ൽ

ലൊ​സാ​ഞ്ച​ല​സ്: ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഗോ​ൾ നേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​റാ​ൻ മ​ധ്യ​നി​ര താ​രം മു​ഹ​മ്മ​ദ് മൊ​ഹൈ​ബി ന​ട​ത്തി​യ ആ​ഘോ​ഷ​പ്ര​ക​ട​നം വി​വാ​ദ​ത്തി​ൽ. മ​ത്സ​ര​ത്തി​ന്‍റെ 64-ാം മി​നി​റ്റി​ൽ ഇ​റാ​നാ​യി ര​ണ്ടാം ഗോ​ൾ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പെ​രു​മാ​റ്റം.

ഗോ​ൾ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ കൈ​ക​ൾ കൊ​ണ്ട് തോ​ക്കു​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ക്കു​ന്ന രീ​തി​യി​ൽ താ​രം ആം​ഗ്യം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. കാ​യി​ക​രം​ഗ​ത്തെ ധാ​ർ​മ്മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത രീ​തി​യി​ലു​ള്ള മൊ​ഹെ​ബി​യു​ടെ ഈ ​ഗ​ൺ​ഫ​യ​ർ പ്ര​ക​ട​നം വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വി​വാ​ദ ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ഹെ​ബി​യെ ലോ​ക​ക​പ്പി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഫി​ഫ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Sports

യു​റു​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സൗ​ദി അ​റേ​ബ്യ; ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​രു​ടീ​മും പോ​യി​ന്‍റ് പ​ങ്കു​വെ​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​മ്പ​ന്മാ​രാ​യ യു​റു​ഗ്വേ​യെ 1-1 എ​ന്ന സ്കോ​റി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച് സൗ​ദി അ​റേ​ബ്യ. ആ​ദ്യ പ​കു​തി​യി​ൽ യു​റു​ഗ്വേ തി​ക​ഞ്ഞ മേ​ധാ​വി​ത്വം പു​ല​ർ​ത്തി​യെ​ങ്കി​ലും, ക​ളി​യു​ടെ ഗ​തി​ക്ക് വി​പ​രീ​ത​മാ​യി മ​ത്സ​ര​ത്തി​ൽ 41-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി സൗ​ദി അ​റേ​ബ്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്.

സെ​റ്റ് പീ​സി​ൽ നി​ന്ന് അ​ബ്ദു​ല്ലെ​ലാ അ​ൽ അ​മ്രി നേ​ടി​യ ഗോ​ളി​ൽ ഒ​ന്നാം പ​കു​തി​യി​ൽ സൗ​ദി ലീ​ഡ് നി​ല​നി​ർ​ത്തി. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ യു​റു​ഗ്വേ മ​റു​പ​ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത സ​മ്മ​ർ​ദ ഘ​ട്ട​ത്തി​ലും യു​റു​ഗ്വേ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ അ​റ​ബ് ക​രു​ത്ത​ർ​ക്ക് സാ​ധി​ച്ചു.

 

Sports

ലു​കാ​കു ഇ​ഫ​ക്ട്; ഈ​ജി​പ്തി​ന്‍റെ ച​രി​ത്ര വി​ജ​യ മോ​ഹ​ങ്ങ​ൾ ത​ല്ലി​ക്കെ​ടു​ത്തി ബെ​ൽ​ജി​യം; ലോ​ക​ക​പ്പ് പോ​രാ​ട്ടം സ​മ​നി​ല​യി​ൽ!

സീ​റ്റി​ൽ: പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം മാ​ന്ത്രി​ക സ്പ​ർ​ശ​വു​മാ​യി റോ​മേ​ലു ലു​കാ​കു തി​ള​ങ്ങി​യ​പ്പോ​ൾ, ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ജി ​പോ​രാ​ട്ട​ത്തി​ൽ ഈ​ജി​പ്തി​നെ 1-1 ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ച് ബെ​ൽ​ജി​യം. ആ​ദ്യ പ​കു​തി​യി​ൽ ത​ക​ർ​പ്പ​ൻ ഗോ​ളു​മാ​യി മു​ന്നി​ലെ​ത്തി​യ ഈ​ജി​പ്തി​ന്, ര​ണ്ടാം പ​കു​തി​യി​ൽ വ​ഴ​ങ്ങേ​ണ്ടി വ​ന്ന സെ​ൽ​ഫ് ഗോ​ളാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ വി​ജ​യ​മെ​ന്ന ഈ​ജി​പ്തി​ന്റെ കാ​ത്തി​രി​പ്പ് വീ​ണ്ടും നീ​ളും.

സീ​റ്റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ​യു​ടെ അ​സി​സ്റ്റി​ൽ നി​ന്ന് ഇ​മാം അ​ഷോ​റാ​ണ് ഈ​ജി​പ്തി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് അ​ഷൂ​ർ തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച​ർ ബെ​ൽ​ജി​യം ഗോ​ളി തി​ബോ കോ​ർ​ട്ടോ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ഈ​ജി​പ്ഷ്യ​ൻ പ്ര​തി​രോ​ധ​ത്തി​ന് മു​ന്നി​ൽ കെ​വി​ൻ ഡി ​ബ്രൂ​യ്‌​നെ ന​യി​ച്ച ബെ​ൽ​ജി​യം നി​ര​യ്ക്ക് കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ക​ളി മാ​റി. 65-ാം മി​നി​റ്റി​ൽ ചാ​ൾ​സ് ഡി ​കെ​റ്റെ​ലെ​യ​റി​ന് പ​ക​രം കോ​ച്ച് റോ​മേ​ലു ലു​കാ​കു​വി​നെ മൈ​താ​ന​ത്തി​റ​ക്കി. താ​രം ക​ള​ത്തി​ൽ ഇ​റ​ങ്ങി വെ​റും 22 സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം ബെ​ൽ​ജി​യം സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. തോ​മ​സ് മ്യൂ​നി​യ​ർ ബോ​ക്സി​ലേ​ക്ക് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ ക്രോ​സ് സ്വീ​ക​രി​ക്കാ​ൻ ലു​കാ​കു ന​ട​ത്തി​യ മു​ന്നേ​റ്റം ഈ​ജി​പ്ത് പ്ര​തി​രോ​ധ​ത്തെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. ലു​കാ​കു​വി​നെ ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഈ​ജി​പ്ഷ്യ​ൻ ഡി​ഫെ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ഹാ​നി​യു​ടെ കാ​ലി​ൽ ത​ട്ടി പ​ന്ത് സ്വ​ന്തം വ​ല​യി​ലേ​ക്ക് ത​ന്നെ ക​യ​റു​ക​യാ​യി​രു​ന്നു. ‌

അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും വി​ജ​യ​ഗോ​ൾ നേ​ടാ​ൻ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളി​മാ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം സ്കോ​ർ ബോ​ർ​ഡ് 1-1 ൽ ​ഒ​തു​ക്കി.

 

 

Sports

ഒ​രു രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്‌​നം!

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​ക, ഗോ​ള്‍ നേ​ടു​ക, ജ​യി​ക്കു​ക... ഏ​തൊ​രു രാ​ജ്യ​ത്തി​നും ആ​രാ​ധ​ക​ര്‍​ക്കും ഈ ​സ്വ​പ്‌​ന​ങ്ങ​ളു​ണ്ട്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ബ​ല​മു​ള്ള ഇ​ന്ത്യ ഇ​ന്നും ആ​സ്വ​പ്‌​ന​ത്തി​ല്‍​നി​ന്ന് ഏ​റെ അ​ക​ലെ.

1973ല്‍ ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ജ​യി​ച്ച​പ്പോ​ള്‍, ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്ന എ​നി​ക്കു​ണ്ടാ​യ ആ​ഹ്ലാ​ദ​ത്തി​ന് അ​തി​രി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ, ഏ​റ്റ​വും കു​ഞ്ഞ​ന്‍ രാ​ജ്യ​മാ​യ കു​റ​സാ​വോ​യു​ടെ ടീ​മി​നും ആ​രാ​ധ​ക​ര്‍​ക്കും ആ ​രാ​ജ്യ​ത്തി​ന്‍റെ ക​ന്നി​ഗോ​ള്‍ നേ​ടി​യ ലി​വാ​നോ കൊ​മെ​നെ​ന്‍​സി​യ​യ്ക്കും എ​ത്ര​മാ​ത്രം സ​ന്തോ​ഷ​ത്തി​ലും സം​തൃ​പ്തി​യി​ലു​മാ​യി​രി​ക്കും.

കാ​ര​ണം, അ​വ​ര്‍ ഫി​ഫ 2026 ലോ​ക​ക​പ്പി​ലൂ​ടെ ലോ​ക കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി. നാ​ലു ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍​മ​നി​യെ, മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ട് ഘ​ട്ട​ത്തി​ലാ​യി 17 മി​നി​റ്റ് സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തി. ആ​ദ്യ അ​ഞ്ച് മി​നി​റ്റും തു​ട​ര്‍​ന്ന് 22 മു​ത​ല്‍ 38വ​രെ​യും. 38-ാം മി​നി​റ്റി​ലാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ര​ണ്ടാം ഗോ​ൾ.

ഗ്രൂ​പ്പ് ഇ​യി​ല്‍ ജ​ര്‍​മ​നി​യോ​ട് 7-1ന്‍റെ ​ദ​യ​നീ​യ തോ​ല്‍​വി കു​റ​സാ​വോ വ​ഴ​ങ്ങി. ആ​റാം മി​നി​റ്റി​ൽ ജ​ര്‍​മ​നി​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി. 21-ാം മി​നി​റ്റി​ല്‍ ലി​വാ​നോ കൊ​മെ​നെ​ന്‍​സി​യ​യി​ലൂ​ടെ കു​റ​സാ​വോ സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി; കു​റ​സാ​വോ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ലോ​ക​ക​പ്പ് ഗോ​ള്‍ എ​ന്ന ച​രി​ത്ര​മു​ഹൂ​ര്‍​ത്തം 22കാ​ര​നാ​യ ലി​വാ​നോ​യെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പ​റ​യാം. ഏ​തൊ​രു ക​ളി​ക്കാ​ര​നും സ്വ​പ്‌​നം കാ​ണു​ന്ന മു​ഹൂ​ര്‍​ത്തം. മ​ത്സ​ര​ത്തി​ല്‍ പി​ന്നീ​ട് കു​റ​സാ​വോ ര​ണ്ടാ​മ​തും ജ​ർ​മ​ൻ വ​ല കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ് സൈ​ഡ് വി​ളി​ച്ചു.

വെ​റും 1.5 ല​ക്ഷം ആ​ളു​ക​ള്‍ മാ​ത്ര​മു​ള്ള രാ​ജ്യ​മാ​ണ് കു​റ​സാ​വോ. എ​ന്നി​ട്ടും അ​വ​ര്‍ ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്താ​ളി​ല്‍ ത​ങ്ങ​ളു​ടേ​താ​യ കൈ​യൊ​പ്പ് പ​തി​പ്പി​ച്ചു. ഫി​ഫ ലോ​ക​ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മെ​ന്ന നേ​ട്ട​വും, കേ​ര​ള​ത്തി​ലെ കു​ഞ്ഞ​ന്‍ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യു​ടെ മൂ​ന്നി​ല്‍ ഒ​ന്നു വ​ലു​പ്പ​മു​ള്ള കു​റ​സാ​വോ​യ്ക്കു സ്വ​ന്തം.

Sports

ന​ട​യ​ടി! ശേ​ഷം സ്‌​നേ​ഹം മാ​ത്രം...

ഫി​ഫ ലോ​ക​ക​പ്പി​ലേ​ക്ക് ആ​ദ്യ​മാ​യി എ​ത്തി​യ കു​റ​സാ​വോ​യെ 'ന​ട​യ​ടി ന​ല്‍​കി' ജ​ര്‍​മ​നി സ്വീ​ക​രി​ച്ചു.

കു​റ​സാ​വോ​യു​ടെ ഫി​ഫ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ദ​യ​യി​ല്ലാ​തെ ഗോ​ള്‍ അ​ടി​ച്ചു​ക​യ​റ്റി, ജ​ര്‍​മ​നി 7-1ന്‍റെ ​ജ​യം നേ​ടി. മ​ത്സ​ര​ശേ​ഷം ഇ​രു​ടീ​മം​ഗ​ങ്ങ​ളും ആ​ശ്ലേ​ഷി​ച്ചു.

എ​ന്നാ​ല്‍, കു​റ​സാ​വോ ക​ളി​ക്കാ​ര്‍ മൈ​താ​ന​മ​ധ്യ​ത്തി​ല്‍ വൃ​ത്താ​കൃ​തി​യി​ല്‍ ഒ​ത്തു​കൂ​ടി​യ​പ്പോ​ള്‍ ജ​ര്‍​മ​നി​യു​ടെ ജോ​നാ​ഥ​ന്‍ താ​ഹ്, ഫി​ലി​ക്‌​സ് മെ​ച്ച എ​ന്നി​വ​ര്‍ അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്.

ക​ളി​ക്ക​ള​ത്തി​ല്‍ എ​തി​രാ​ളി​ക​ളാ​യി​രി​ക്കാം എ​ന്നാ​ല്‍, അ​തി​നു​ശേ​ഷം ന​മ്മ​ളെ​ല്ലാം സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു മെ​ച്ച പി​ന്നീ​ടു ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

Sports

സൂ​പ്പ​ര്‍ സു​സു​ക്കി 

ഗോ​ള്‍ വ​ല​യ്ക്കു മു​ന്നി​ല്‍ സീ​യോ​ന്‍ സു​സു​ക്കി​യു​ടെ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ 2-2 സ​മ​നി​ല​യി​ല്‍ ത​ള​യ്ക്കാ​ന്‍ ജ​പ്പാ​നെ സ​ഹാ​യി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ അ​ത്യു​ജ്വ​ല നാ​ല് സേ​വു​ക​ള്‍ സു​സു​ക്കി ന​ട​ത്തി.

ഡ​ച്ച് സം​ഘ​ത്തി​ന്‍റെ നി​ര​ന്ത​ര ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ച്ച സു​സു​ക്കി, ഡോ​ണേ​ല്‍ മാ​ലെ​ന്‍, കോ​ഡി ഗാ​ക്‌​പോ, യാ​ന്‍ പോ​ള്‍ വാ​ന്‍ ഹെ​ക്കെ എ​ന്നി​വ​രു​ടെ ഉ​റ​ച്ച ഗോ​ള്‍ ശ്ര​മ​ങ്ങ​ള്‍ നി​ര്‍​ജീ​വ​മാ​ക്കി.

51-ാം മി​നി​റ്റി​ലാ​ണ് മ​ത്സ​ര​ത്തി​ല്‍ സു​സു​ക്കി ആ​ദ്യ ഗോ​ള്‍ വ​ഴ​ങ്ങി​യ​ത്. സു​സു​ക്കി​യു​ടെ പാ​സിം​ഗ് കൃ​ത്യ​ത 75 ശ​ത​മാ​ന​മാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

സു​സു​ക്കി​യു​ടെ മി​ന്നും ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ നെ​ത​ര്‍​ല​ന്‍​ഡി​നെ സ​മ​നി​ല​യി​ല്‍ പൂ​ട്ടി. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ര​ണ്ട് ത​വ​ണ ലീ​ഡ് നേ​ടി​യ​ശേ​ഷം നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത് ആ​ദ്യം.

Sports

ബെ​ൽ​ജി​യ​ത്തെ ഞെ​ട്ടി​ച്ച് ഇ​മാം അ​ഷോ​ർ; ഈ​ജി​പ്റ്റ് ഒ​രു ഗോ​ളി​ന് മു​ന്നി​ൽ

സീ​റ്റി​ൽ: ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ ഗ്രൂ​പ്പ് ജി ​മ​ത്സ​ര​ത്തി​ൽ യൂ​റോ​പ്യ​ൻ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തെ ഞെ​ട്ടി​ച്ച് ഈ​ജി​പ്റ്റ് മു​ന്നി​ൽ. സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ​യു​ടെ കൃ​ത്യ​ത​യാ​ർ​ന്ന അ​സി​സ്റ്റി​ൽ നി​ന്ന് ഇ​മാം അ​ഷോ​ർ ആ​ണ് ഈ​ജി​പ്റ്റി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

സീ​റ്റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ൽ ഈ​ജി​പ്റ്റ് 1-0 ന് ​മു​ന്നി​ലാ​ണ്. ബെ​ൽ​ജി​യ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ നി​ര​യെ ഭേ​ദി​ച്ചു​കൊ​ണ്ട് മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ലീ​ഡെ​ടു​ക്കാ​ൻ ഈ​ജി​പ്റ്റി​ന് സാ​ധി​ച്ചു. സൂ​പ്പ​ർ താ​രം റോ​മേ​ലു ലു​കാ​കു നി​ല​വി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലാ​ണ്. 

Sports

'തി​രി​ച്ച​ടി'; ഡ​ച്ച് പ​ട​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജ​പ്പാ​ൻ

ഡാ​ല​സ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ഗ്രൂ​പ്പ് എ​ഫ് പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഡ​ച്ച് പ​ട​യെ 2-2 എ​ന്ന സ്കോ​റി​ന് സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് ജ​പ്പാ​ൻ ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ലാ​ണ് കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ നാ​ല് ഗോ​ളു​ക​ളും പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ 59 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സ് ത​ന്നെ​യാ​ണ് ക​ളം നി​റ​ഞ്ഞ​ത്. ഡോ​ണി​യ​ൽ മ​ല​നി​ലൂ​ടെ ഡ​ച്ച് പ​ട ര​ണ്ടു മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ജ​പ്പാ​ൻ പ്ര​തി​രോ​ധം കോ​ട്ട കാ​ത്തു.

എ​ന്നാ​ൽ 50-ാം മി​നി​റ്റി​ൽ റ​യാ​ൻ ഗ്രാ​വി​ൻ​ബെ​ർ​ച്ചി​ന്‍റെ ഫ്രീ​ക്കി​ക്കി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് ഹെ​ഡ് ചെ​യ്ത് പ്ര​തി​രോ​ധ താ​രം വി​ർ​ജി​ൽ വാ​ൻ ഡി​ക്ക് നെ​ത​ർ​ല​ൻ​ഡ്‌​സി​ന് ആ​ദ്യ ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ ആ ​ഗോ​ൾ ആ​ഘോ​ഷം നീ​ണ്ടു​നി​ന്ന​ത് ഏ​ഴു മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു.

57-ാം മി​നി​റ്റി​ൽ ടാ​കെ​ഫു​സ കു​ബോ ഡ​ച്ച് ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ പാ​സ് സ്വീ​ക​രി​ച്ച് കെ​യ്‌​റ്റോ ന​കാ​മു​റ ജ​പ്പാ​ന്‍റെ സ​മ​നി​ല ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് ക​ളി വീ​ണ്ടും മു​റു​കി​യ​തോ​ടെ 64-ാം മി​നി​റ്റി​ൽ റ​യാ​ൻ ഗ്രാ​വി​ൻ​ബെ​ർ​ച്ചി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് ഒ​രു കി​ടി​ല​ൻ ഇ​ട​തു കാ​ൽ വോ​ളി​യി​ലൂ​ടെ ക്രൈ​സ​ൻ​സി​യോ സ​മ്മ​ർ​വി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു.

ഡ​ച്ചു​കാ​ർ വി​ജ​യം ഉ​റ​പ്പി​ച്ചു എ​ന്ന് തോ​ന്നി​ച്ച നി​മി​ഷ​ത്തി​ലാ​ണ് ജ​പ്പാ​ന്‍റെ അ​ടു​ത്ത പ്ര​ഹ​ര​മെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ വെ​റും ര​ണ്ട് മി​നി​റ്റ് ശേ​ഷി​ക്കെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡൈ​ച്ചി ക​മ​ദ ജ​പ്പാ​ന്‍റെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു. ബോ​ക്സി​ലെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്ത് ക​മ​ദ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ജ​പ്പാ​ൻ അ​ർ​ഹി​ച്ച സ​മ​നി​ല​യു​മാ​യി ക​ളം​വി​ട്ടു.

Latest News

Corehub Up