Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifa World Cup

ഫിഫ ലോകകപ്പിന് ഇ​​നി ഏ​​ഴ് ദി​​നം...

മെ​​ക്സി​​ക്കോ: കാ​​ൽ​​പ​​ന്തു​​ക​​ളി​​യു​​ടെ വ​​സ​​ന്തം ആ​​ഘോ​​ഷി​​ക്കാ​​ൻ ഇ​​നി ഏ​​ഴ് ദി​​വ​​സ​​ത്തെ കാ​​ത്തി​​രി​​പ്പ്. അ​​മേ​​രി​​ക്ക, മെ​​ക്സി​​ക്കോ, കാ​​ന​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​ൽ 12 ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 48 ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കും.

പു​​തി​​യ ലോ​​ക ചാ​​ന്പ്യ​​ൻ സീ​​സ​​ണി​​ൽ ഉ​​ണ്ടാ​​കു​​മോ? അ​​തോ 2022ൽ ​​കി​​രീ​​ടം നേ​​ടി​​യ അ​​ർ​​ജ​​ന്‍റീ​​ന നി​​ല​​നി​​ർ​​ത്തു​​മോ എ​​ന്ന​​റി​​യാ​​ൻ ലോ​​കം ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

ദൈ​​ർ​​ഘ്യം കൂ​​ടു​​ത​​ൽ

ടീ​​മു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ലോ​​ക​​ക​​പ്പ് കൂ​​ടി​​യാ​​ണി​​ത്. 32 ടീ​​മു​​ക​​ളു​​ള്ള ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്ന് 16 എ​​ണ്ണം കൂ​​ട്ടി 48 ടീ​​മു​​ക​​ളാ​​ണ് ഇ​​ത്ത​​ണ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ആ​​ഫ്രി​​ക്ക​​യി​​ൽ നി​​ന്നു​​ള്ള പ​​ത്ത് ടീ​​മു​​ക​​ൾ. ഏ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത്.

ഒ​​രു ലോ​​ക​​ക​​പ്പ് വി​​ജ​​യി​​യെ പോ​​ലും സൃ​​ഷ്ടി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ര​​ണ്ട് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ൾ- യൂ​​റോ​​പ്പി​​ലെ 16ഉം ​​ദ​​ക്ഷി​​ണ അ​​മേ​​രി​​ക്ക​​യി​​ലെ ആ​​റ് ടീ​​മും പോ​​ർ ക​​ള​​ത്തി​​ൽ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ക്കും. 39 ദി​​വ​​സ പോ​​രാ​​ട്ട​​ത്തി​​ൽ ആ​​കെ 104 മ​​ത്സ​​ര​​ങ്ങ​​ൾ. 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഇ​​തു​​വ​​രെ​​യു​​ള്ള​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ലോ​​ക​​ക​​പ്പ് എ​​ന്ന ച​​രി​​ത്രം കു​​റി​​ക്കും.


12ന് ​​മെ​​ക്സി​​ക്കോ​​യി​​ൽ ആ​​രം​​ഭി​​ച്ച് ജൂ​​ലൈ 20ന് ​​ന്യൂ​​ജ​​ഴ്സി സ്റ്റേ​​ഡി​​യ​​ത്തി​​ൽ കി​​രീ​​ട പോ​​രാ​​ട്ട​​ത്തോ​​ടെ കാ​​ൽ പ​​ന്ത് ആ​​വേ​​ശം അ​​വ​​സാ​​നി​​ക്കും.

ഗ്രൂ​​പ്പു​​ക​​ൾ:

ഗ്രൂ​​പ്പ് എ: ​​മെ​​ക്സി​​ക്കോ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കൊ​​റി​​യ, ചെ​​ക്കി​​യ

ഗ്രൂ​​പ്പ് ബി: ​​കാ​​ന​​ഡ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ഖ​​ത്ത​​ർ, ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന

ഗ്രൂ​​പ്പ് സി: ​​ബ്ര​​സീ​​ൽ, മൊ​​റോ​​ക്കോ, സ്കോ​​ട്ട്ല​​ൻ​​ഡ്, ഹെ​​യ്തി

ഗ്രൂ​​പ്പ് ഡി: ​​യു​​എ​​സ്എ, പ​​രാ​​ഗ്വെ, ഓ​​സ്ട്രേ​​ലി​​യ, തു​​ർ​​ക്കി

ഗ്രൂ​​പ്പ് ഇ: ​​ജ​​ർ​​മ​​നി, ഇ​​ക്വ​​ഡോ​​ർ, ഐ​​വ​​റി കോ​​സ്റ്റ്, കു​​റ​​കാ​​വോ

ഗ്രൂ​​പ്പ് എ​​ഫ്: നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, ജ​​പ്പാ​​ൻ, സ്വീ​​ഡ​​ൻ, ടു​​ണീ​​ഷ്യ

ഗ്രൂ​​പ്പ് ജി: ​​ബെ​​ൽ​​ജി​​യം, ഈ​​ജി​​പ്ത്, ഇ​​റാ​​ൻ, ന്യൂ​​സി​​ലാ​​ൻ​​ഡ്

ഗ്രൂ​​പ്പ് എ​​ച്ച്: സ്പെ​​യി​​ൻ, ഉ​​റു​​ഗ്വെ, സൗ​​ദി അ​​റേ​​ബ്യ, കേ​​പ് വെ​​ർ​​ഡെ

ഗ്രൂ​​പ്പ് ഐ: ​​ഫ്രാ​​ൻ​​സ്, സെ​​ന​​ഗ​​ൽ, നോ​​ർ​​വേ, ഇ​​റാ​​ഖ്

ഗ്രൂ​​പ്പ് ജെ: ​​അ​​ർ​​ജ​​ന്‍റീ​​ന, ഓ​​സ്ട്രി​​യ, അ​​ൾ​​ജീ​​രി​​യ, ജോ​​ർ​​ദാ​​ൻ

ഗ്രൂ​​പ്പ് കെ: ​​പോ​​ർ​​ച്ചു​​ഗ​​ൽ, കൊ​​ളം​​ബി​​യ, ഡി​​ആ​​ർ കോം​​ഗോ, ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ

ഗ്രൂ​​പ്പ് എ​​ൽ: ഇം​​ഗ്ല​​ണ്ട്, ക്രൊ​​യേ​​ഷ്യ, ഘാ​​ന, പ​​നാ​​മ.

 

Sports

സു​വാ​ര​സ് പു​റ​ത്ത്:ഉ​റു​ഗ്വെ ടീം ​പ്ര​ഖ്യാ​പി​ച്ചു

ഉ​റു​ഗ്വെ​: അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഉ​റു​ഗ്വെ​. വെ​റ്റ​റ​ൻ സ്്രെ​ടെ​ക്ക​ർ ലൂ​യി​സ് സു​വാ​ര​സി​നെ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രി​ശീ​ല​ക​ൻ മാ​ഴ്സ​ലോ ബീ​ൽ​സ യു​റ​ഗ്വാ​യ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

2024 സെ​പ്റ്റം​ബ​റി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ദേ​ശീ​യ ടീം ​ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം പ​രി​ശീ​ല​ക​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങാ​ണ് ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ദേ​ശീ​യ ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു 39കാ​ര​നാ​യ സു​വാ​ര​സ്.

2010 ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പി​ൽ ടീ​മി​ലു​ൾ​പ്പെ​ട്ട താ​രം പി​ന്നീ​ട് എ​ല്ലാ ലോ​ക​ക​പ്പു​ക​ളും ടീ​മി​നാ​യി ക​ളി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് താ​ര​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത്.

യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച ന​ഹി​ത​ൻ നാ​ൻ​ഡ​സി​നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റ​യ​ൽ മ​ഡ്രി​ഡ് താ​രം ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ഡെ ടീ​മി​ലു​ണ്ട്. മാ​ഞ്ചെ​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം മാ​നു​വ​ൽ ഉ​ഗാ​ർ​ട്ട, അ​ൽ ഹി​ലാ​ലി​ന്‍റെ ഡാ​ർ​വി​ൻ നു​നെ​സ്, അത്‌ലറ്റിക്കോ മ​ഡ്രി​ഡ് താ​രം ഹൊ​സെ മ​രി​യ ഗി​മ​നെ​സ്, ബാ​ഴ്സ​ലോ​ണ​യു​ടെ റൊ​ണാ​ൾ​ഡ് അ​രൂ​ഹോ, നാ​പ്പോ​ളി​യു​ടെ മ​ത്യാ​സ് ഒ​ലി​വേ​ര തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ൾ​പ്പെ​ട്ടു.

ലോ​ക​ക​പ്പി​ൽ, ഗ്രൂ​പ്പ് എ​ച്ചി​ലാ​ണ് ടീം ​ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്പെ​യി​ൻ, സൗ​ദി അ​റേ​ബ്യ, കേ​പ് വെ​ർ​ദെ എ​ന്നി​വ​രാ​ണ് ഉ​റു​ഗ്വെ​യു​ടെ എ​തി​രാ​ളി​ക​ൾ.

Sports

ടിം ​റീം ക്യാ​പ്റ്റ​ന്‍ അ​മേ​രി​ക്ക

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ 2026 ലോ​ക​ക​പ്പി​നു​ള്ള അ​മേ​രി​ക്ക​ന്‍ ടീ​മി​നെ ടിം ​റീം ന​യി​ക്കും. യു​എ​സ്എ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ മൗ​റീ​സ്യോ പോ​ച്ചെ​റ്റീ​നോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 38കാ​ര​നാ​യ സെ​ന്‍റ​ര്‍ ബാ​ക്ക് താ​രം പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇം​ഗ്ലീ​ഷ് ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ സ​ജീ​വ​മാ​ണ്.

പോ​ച്ചെ​റ്റീ​നോ അ​മേ​രി​ക്ക​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ​ശേ​ഷം ക​ളി​ച്ച 23 മ​ത്സ​ര​ങ്ങ​ളി​ല്‍ 16ലും ​ടിം റീം ​ആ​യി​രു​ന്നു ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക​ന്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ 27കാ​ര​നാ​യ ടെ​യ്‌​ല​ര്‍ ആ​ഡം​സ് ആ​യി​രു​ന്നു.

ഗ്രൂ​പ്പ് ഡി​യി​ല്‍ പ​രാ​ഗ്വെ, ഓ​സ്‌​ട്രേ​ലി​യ, തു​ര്‍​ക്കി ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് സ​ഹ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക.

Sports

സ​ണ്‍ ഗോ​ളി​ല്‍ ദ.കൊ​റി​യ

പ്രോ​വോ (അ​മേ​രി​ക്ക): സ​ണ്‍ ഹ്യൂ​ങ് മി​ന്‍ ത​ന്‍റെ ഗോ​ള്‍ ക്ഷാ​മ​ത്തി​നു വി​രാ​മ​മി​ട്ട മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യ്ക്കു വ​മ്പ​ന്‍ ജ​യം.

ഫി​ഫ 2026 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ സ​ണ്‍ ഹ്യൂ​ങ് മി​ന്‍ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ദ​ക്ഷി​ണ​കൊ​റി​യ 5-0ന് ​ട്രി​നി​ഡാ​ഡ് ആ​ന്‍​ഡ് ടു​ബാ​ഗൊ​യെ ത​ക​ര്‍​ത്തു.

40, 43 (പെ​നാ​ല്‍​റ്റി) മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സ​ണ്‍ ഹ്യൂ​ങ് മി​ന്നി​ന്‍റെ ഗോ​ളു​ക​ള്‍. ചോ ​ഗു സ​ങ്ങും (65, 77) ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. സ​ണ്‍ ഹ്യൂ​ങ് മി​ന്നി​ന്‍റെ രാ​ജ്യാ​ന്ത​ര ഗോ​ള്‍ നേ​ട്ടം 143 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 56 ആ​യി.

അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ലോ​സ് ആ​ഞ്ച​ല​സ് എ​ഫ്‌​സി താ​ര​മാ​യ സ​ണ്‍ ഹ്യൂ​ങ് മി​ന്‍, 2026 സീ​സ​ണി​ല്‍ ഇ​തു​വ​രെ ര​ണ്ട് ഗോ​ള്‍ മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ചെ​ക് റി​പ്പ​ബ്ലി​ക്ക്, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ​ഹ ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​.

12ന് ​ചെ​ക് റി​പ്പ​ബ്ലി​ക്കി​ന് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Sports

നെ​യ്മ​ര്‍ ക​ളി​ക്കും: ആ​ന്‍​സി​ലോ​ട്ടി

റി​യൊ: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍, ഫി​ഫ 2026 ലോ​ക​ക​പ്പ് ടീ​മി​ല്‍ ക​ളി​ക്കു​മെ​ന്നു മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി.

കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ബ്ര​സീ​ല്‍ ടീം ​കോ​ച്ച് നെ​യ്മ​റി​ന് ര​ണ്ട്-​മൂ​ന്ന് ആ​ഴ്ച​ത്തെ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ടീ​മി​ന്‍റെ ജ​ഴ്‌​സി ന​മ്പ​റു​ക​ള്‍ ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​ലാ​ണ് നെ​യ്മ​റി​ന്. വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍ ഏ​ഴാം ന​മ്പ​ര്‍ അ​ണി​യും.

പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള നെ​യ്മ​റി​നെ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ ത​നി​ക്ക് ഒ​ട്ടും ഖേ​ദ​മി​ല്ലെ​ന്നും ആ​ന്‍​സി​ലോ​ട്ടി വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ നെ​യ്മ​റി​നെ ടീ​മി​ല്‍​നി​ന്നൊ​ഴി​വാ​ക്കി പു​തി​യ ക​ളി​ക്കാ​ര​നെ ഉ​ള്‍​പ്പെ​ടു​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ആ​ന്‍​സി​ലോ​ട്ടി ഇ​ങ്ങ​നെ മ​റു​പ​ടി ന​ല്‍​കി​യ​ത്.

ബ്ര​സീ​ല്‍ ക്ല​ബ് സാ​ന്‍റോ​സി​നാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ മേ​യ് 17നാ​ണ് നെ​യ്മ​റി​നു പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ട് ഇ​തു​വ​രെ താ​രം ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല.

ആ​ദ്യ മ​ത്സ​ര​ത്തി​ന് എ​ത്തും

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ നെ​യ്മ​ര്‍ ക​ളി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്ന് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി വ്യ​ക്ത​മാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​നു മു​മ്പ് പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി​ല്ലെ​ങ്കി​ല്‍, ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ തീ​ര്‍​ച്ച​യാ​യും നെ​യ്മ​ര്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​റ്റ​ലി​ക്കാ​ര​നാ​യ ആ​ന്‍​സി​ലോ​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍.

Sports

ബോയ്സ് ഓൺ...

പ​ച്ച​പ്പു വി​രി​ച്ച115 x 74 അ​ടി ദീ​ർ​ഘ​ച​തു​ര​ത്ത​ട്ടി​ൽ കാ​ൽ​പ്പ​ന്തി​ൽ കാ​ൽ​പ്പ​നി​ക​ത നി​റ​ച്ച ഇ​തി​ഹാ​സ​ങ്ങ​ൾ ച​രി​ത്ര​ത്തി​ലേ​ക്ക് പി​ൻ​വാ​ങ്ങു​ക​യാ​ണ്; അ​തും ഫു​ട്ബോ​ളി​ന്‍റെ ലോ​ക​വേ​ദി​യി​ൽ. അ​വ​ർ വി​ട്ടു​പോ​കും. ഓ​റ ഇ​നി​യേ​ത് ശി​ര​സാ​കും പേ​റു​ക. ഈ ​ഓ​റ പേ​റാ​ൻ കെ​ൽ​പ്പു​ള്ള പ്ലെ​യേ​ഴ്സ് വി​ര​ലെ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലു​ണ്ട്. അ​തി​ൽ 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ത​രം​ഗ​മാ​കാ​നെ​ത്തു​ന്ന അ​ഞ്ച് പേ​ർ ഇ​താ.

ലാ​മി​ൻ യ​മാ​ൽ (സ്പെ​യി​ൻ)

മെ​സി​യു​ടെ പ​ക​ര​ക്കാ​ര​നെ തേ​ടി​യ എ​ഫ്സി ബാ​ഴ്സ​ലോ​ണ ലാ​മി​ൻ യ​മാ​ലെ​ന്ന നാ​ട്ടു​കാ​ര​ൻ പ​യ്യ​ൻ​സി​നെ​യാ​ണ് ആ ​പ​ണി​യേ​ൽ​പ്പി​ച്ച​ത്. ഗോ​ള​ടി​പ്പി​ച്ചും അ​ടി​ച്ചും കാ​റ്റ​ല​ന്മാ​രെ അ​വ​ൻ ആ​ന​ന്ദി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ നോ​ട്ട​ബി​ൾ ബോ​യ്​സി​ൽ ആ​ദ്യ പേ​രു​കാ​ര​ൻ യ​മാ​ൽ ത​ന്നെ. പ്ര​തി​ഭ​യു​ടെ മി​ന്ന​ലാ​ട്ട​ങ്ങ​ൾ ലോ​കം പ​ല​വ​ട്ടം അ​വ​നി​ൽ തെ​ളി​ഞ്ഞു​ക​ണ്ടു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും ആ​ദ്യ ഗ്രൂ​പ്പ് ക​ളി​ക്കു​ശേ​ഷം ക​ള​ത്തി​ൽ കാ​ണാ​നാ​കു​മെ​ന്നു​റ​പ്പ്. സ്പെ​യി​ൻ ക​പ്പ​ടി​ച്ചാ​ൽ അ​ത് 18കാ​ര​ൻ യ​മാ​ലി​ന്‍റെ കാ​ൽ ബ​ല​ത്താ​ലാ​കും. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച യു​വ​താ​രം, ഗോ​ൾ​ഡ​ൻ ബോ​ൾ റേ​സി​ലും മു​ന്നി​ൽ ഈ ​ലാ റോ​ജ ബോ​യ് എ​ത്തി​യാ​ൽ അ​ദ്ഭു​ത​മി​ല്ല.

നി​ക്കോ പാ​സ് (അ​ർ​ജ​ന്‍റീ​ന)

മെ​സി​യു​ടെ പി​ൻ​ഗാ​മി​യെ​ന്ന വാ​ഴ്ത്തു​ക​ൾ ഇ​തി​ന​കം ഈ ​ചെ​ക്ക​ൻ കേ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്പെ​യി​നി​ൽ ജ​നി​ച്ച് അ​ർ​ജ​ന്‍റീ​ന​ക്കു​പ്പാ​യ​ത്തി​ൽ ക​ളി​ക്കു​ന്ന അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ​ക്ക് പ്രാ​യം 21. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് കോ​മോ​യു​ടെ താ​ര​മാ​ണ്. ബോ​ൾ ക​ൺ​ട്രോ​ളാ​ണ് മെ​യി​ൻ. ഗോ​ള​വ​സ​ര​ങ്ങ​ൾ തു​റ​ന്നെ​ടു​ക്കാ​നും സമർഥൻ.

എ​ൻ​ഡ്രി​ക് (ബ്ര​സീ​ൽ)

പ്ര​തി​ഭ​ക​ൾ​ക്ക് പ​ഞ്ഞ​മി​ല്ലാ​ത്ത ബ്ര​സീ​ലി​ന്‍റെ പു​തു​മു​റ​ക്കാ​ര​ൻ. മു​ന്നേ​റ്റ​ത്തി​ൽ എ​ൻ​ഡ്രി​ക് തി​ള​ങ്ങി​യാ​ൽ കാ​ന​റി​ക​ൾ 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ദൂ​രം താ​ണ്ടും. അ​ര​നി​മി​ഷ​ത്തി​ൽ ക​ളി​യു​ടെ ഗ​തി​ത​ന്നെ തി​രി​ക്കാ​ൻ ക​ഴി​യു​ന്ന താ​ര​മാ​ണ്. റ​യ​ലി​ന്‍റെ താ​ര​മാ​യി​രു​ന്ന എ​ൻ​ഡ്രി​ക് ലോ​കോ​ത്ത​ര​ന്മാ​രു​ടെ കൂ​ട്ടി​യി​ടി​ക്കി​ടെ ഒ​ളി​മ​ങ്ങി ഫ്രാ​ൻ​സി​ലെ ഒ​ളി​മ്പി​ക് ലി​യോ​ണി​ലേ​ക്ക് വാ​യ്പ​യി​ൽ​പോ​യി. ഇ​വി​ടെ പ​ഴ​യ​ ഫോ​മി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ എ​ൻ​ഡ്രി​ക്കി​നാ​യി​ട്ടു​ണ്ട്. റൊ​മാ​രി​യോ​യാ​ണ് 19കാ​ര​ൻ എ​ൻ​ഡ്രി​ക്കി​ൽ ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്.

ആ​ർ​ദ ഗു​ല​ർ (തു​ർ​ക്കി)

തു​ർ​ക്കി​യു​ടെ യു​വ​തു​ർ​ക്കി​യാ​ണ് ആ​ർ​ദ ഗു​ല​ർ. ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നു​ള്ള ബു​ള്ള​റ്റ് ഷോ​ട്ടു​ക​ൾ​ക്ക് പേ​രു​ കേ​ട്ട​താ​ണ് ഗു​ല​റി​ന്‍റെ ബൂ​ട്ടു​ക​ൾ. റ​യ​ലി​ന്‍റെ പ്ലേമേ​ക്ക​ർ ഏ​റ്റ​വും സാ​ങ്കേ​തി​ക​ത്തി​ക​വു​ള്ള താ​ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 2025-26 ലാ​ലി​ഗ സീ​സണി​ൽ റ​യ​ലി​നാ​യി 14 അ​സി​സ്റ്റു​ക​ൾ ന​ട​ത്തി. തു​ർ​ക്കി​യു​ടെ കു​തി​പ്പ് ഗു​ല​റി​ന്‍റെ ബൂ​ട്ടി​നെ ആ​ശ്ര​യി​ച്ചാ​ണ്. പ്രാ​യം 21.

ഡി​സി​റെ ഡു​യി (ഫ്രാ​ൻ​സ്)

ഇ​രു​പ​തു​കാ​ര​ൻ ഫ്ര​ഞ്ച് പ​യ്യ​ൻ​സ് ലോ​ക​ത്തി​ലെ മി​ക​ച്ച അ​റ്റാ​ക്കിം​ഗ് പ്ലെ​യ​റാ​ണ്. പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റ​നി​ര​യി​ൽ മി​ക​ച്ച ഫി​നി​ഷ​റാ​യി പേ​രെ​ടു​ത്തു​ക​ഴി​ഞ്ഞു. വ​ൺ ഓ​ൺ വ​ൺ സി​റ്റു​വേ​ഷ​നു​ക​ളി​ൽ പ​ത​റാ​തെ ഗോ​ളി​ലേ​ക്ക് പ​ന്തി​നെ അ​യ​യ്ക്കാ​നു​ള്ള ക​ഴി​വാ​ണ് വേ​റി​ട്ടു​ നി​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ഇ​ര​ട്ടഗോ​ൾ നേ​ടി മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​റാ​യ ഡു​യി വിം​ഗി​ലൂ​ടെ ഇ​ര​ച്ചു​ക​യ​റി​വ​രു​ന്ന​തും കാ​ണാം. ഈ ​ഫ്ര​ഞ്ച് മാ​ന്‍റെ ഡ്രി​ബ്ലിം​ഗ് മി​ക​വും വേ​ഗ​വും ഏ​തൊ​രു പ്ര​തി​രോ​ധ​നി​ര​യ്ക്കും ത​ല​വേ​ദ​ന​യാ​കും.

ഫ്രാ​ൻ​സി​ന്‍റെ വാ​റ​ൻ എം​റി, ജ​ർ​മ​ൻ താ​ര​ങ്ങ​ള​യ പാ​വ്‌​ലോ​വി​ച്ച്, യ​മാ​ൽ മു​സി​യാ​ല, നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ചാ​വി സി​മ​ൺ​സ്, അ​ർ​ജ​ന്‍റീ​ന​യു​ടെ അ​ല​ക്സാ​ന്ദ്രോ ഗ​ർ​ണാ​ച്ചോ, സ്പെ​യി​നി​ന്‍റെ പെ​ദ്രി, ഗാ​വി, പോ​ർ​ച്ചു​ഗ​ലി​ന്‍റെ ജാ​വോ നെ​വ​സ് എ​ന്നി​വ​രും ട്രി​യോ​ണ്ട​യി​ൽ ഓ​ളം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​വു​ള്ള​ യു​വ​താ​ര​ങ്ങ​ളാ​ണ്.

Sports

ലോകകപ്പ് സന്നാഹം; ഇറാനു ജയം

അ​ന്‍റാ​ലി​യ: ഫി​ഫ 2026 ലോ​ക​ക​പ്പി​നാ​യു​ള്ള മു​ന്നൊ​രു​ക്കം ഇ​റാ​ന്‍ ടീം ​ജ​യ​ത്തോ​ടെ ആ​രം​ഭി​ച്ചു.

അ​മേ​രി​ക്ക​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് പ​ങ്കാ​ളി​ത്തം ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദമ​ത്സ​ര​ത്തി​ല്‍ ഇ​റാ​ന്‍ 3-1ന് ​ഗാം​ബി​യ​യെ തോ​ല്‍​പ്പി​ച്ചു. തു​ര്‍​ക്കി​യി​ലെ അ​ന്‍റാ​ലി​യ​യി​ലാ​യി​രു​ന്നു മ​ത്സ​രം.

ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ഇ​റാ​ന്‍റെ പ​രി​ശീ​ല​നം തു​ര്‍​ക്കി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ലോ​ക​ക​പ്പി​ല്‍ ടീം ​ബേ​സ് ക്യാ​മ്പ് മെ​ക്‌​സി​ക്കോ​യി​ല്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജി​യി​ൽ ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ന്യൂ​സി​ല​ൻ​ഡ് ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​റാ​ൻ.

Sports

“2030ലും ​റൊ​ണാ​ള്‍​ഡോ ക​ളി​ക്കും”

ലി​സ്ബ​ണ്‍: ഫി​ഫ 2030 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലും ക​ളി​ക്കാ​ന്‍ പ്രാ​പ്ത​നാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ എ​ന്ന് പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​നെ​സ്.

2026 ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​ന്ന​തോ​ടെ, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫി​ഫ ലോ​ക​ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ക്കു​ന്ന (ആ​റ്) താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ക്രി​സ്റ്റ്യാ​നോ​യ്ക്കു ല​ഭി​ക്കും.

വി​ര​മി​ച്ചി​ല്ലെ​ങ്കി​ല്‍ 2030 ലോ​ക​ക​പ്പി​ലും റൊ​ണാ​ള്‍​ഡോ​യെ ത​ഴ​യാ​ന്‍ ആ​രും ത​യാ​റാ​കി​ല്ലെ​ന്നാ​യി​രു​ന്നു മാ​ര്‍​ട്ടി​നെ​സി​ന്‍റെ വാ​ക്കു​ക​ള്‍.

റൊ​ണാ​ള്‍​ഡോ​യു​ടെ പേ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ജ്യാ​ന്ത​ര മ​ത്സ​രം (226), ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ജ്യാ​ന്ത​ര ഗോ​ള്‍ (143) എ​ന്നീ റി​ക്കാ​ര്‍​ഡു​ക​ള്‍.

Sports

ഖ​ത്ത​ര്‍ ടീ​മി​ലെ മ​ല​യാ​ളി​ക​ള്‍

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യി​ല്ലെ​ങ്കി​ലും മ​ല​യാ​ളിയു​ണ്ട്. അ​താ​ക​ട്ടെ, മ​ല​യാ​ളി​ക​ള്‍ ഏ​റെ​യു​ള്ള ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ ടീ​മി​ല്‍. 2026 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള ഖ​ത്ത​റി​ന്‍റെ 28 അം​ഗ ടീ​മി​ല്‍ ഇ​ടം​നേ​ടി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ത​ഹ്‌​സി​ന്‍ മു​ഹ​മ്മ​ദ് ജം​ഷി​ദാ​ണ് ക​ള​ത്തി​ലെ സാ​ന്നി​ധ്യം.

ദേ​ശീ​യ ജ​ഴ്‌​സി​ല്‍ ഒ​രു മ​ത്സ​രം ഈ ​മി​ഡ്ഫീ​ല്‍​ഡ​ര്‍ കളിച്ചു. ​ഖ​ത്ത​ര്‍ ദേ​ശീ​യ ടീ​മി​ല്‍ ഇ​ടം​നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് 19കാ​ര​നാ​യ ത​ഹ്‌​സി​ന്‍. മാ​ത്ര​മ​ല്ല, ഖ​ത്ത​ര്‍ സ്റ്റാ​ര്‍​സ് ലീ​ഗി​ല്‍ ക​ളി​ച്ച ആ​ദ്യ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍, ഖ​ത്ത​റി​ലെ ആ​സ്പി​യ​ര്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യി​ല്‍ ക​ളി​ച്ച ആ​ദ്യ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളും ഈ ​കൗ​മാ​ര​ക്കാ​ര​നു സ്വ​ന്തം.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍

ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ ജം​ഷി​ദി​ന്‍റെ​യും വ​ള​പ​ട്ട​ണ​ത്തു​കാ​രി​യാ​യ ഷൈ​മ​യു​ടെ​യും മ​ക​നാ​ണ് ത​ഹ്‌​സി​ന്‍ മു​ഹ​മ്മ​ദ്. ജം​ഷി​ദ് ഖ​ത്ത​റി​ല്‍ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​ണ്. ത​ഹ്‌​സി​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും ഖ​ത്ത​റി​ല്‍. ആ​സ്പി​യ​ര്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​യി​രു​ന്നു ത​ഹ്‌​സി​ന്‍റെ വ​ള​ര്‍​ച്ച. ഖ​ത്ത​ര്‍ സ്റ്റാ​ര്‍​സ് ലീ​ഗി​ലെ പ്ര​മു​ഖ ക്ല​ബ്ബാ​യ അ​ല്‍ ദു​ഹൈ​ലി​നു​വേ​ണ്ടി ക​ളി​ച്ചാ​ണ് പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്.

ഖ​ത്ത​റി​ന്‍റെ അ​ണ്ട​ര്‍-16, അ​ണ്ട​ര്‍-17, അ​ണ്ട​ര്‍-19 ടീ​മു​ക​ള്‍​ക്ക് വേ​ണ്ടി​യും ത​ഹ്സി​ന്‍ ബൂ​ട്ട് കെ​ട്ടി​യി​ട്ടു​ണ്ട്. ലെ​ഫ്റ്റ് വിം​ഗ​റാ​യ ത​ഹ്സി​ന്‍റെ ഡ്രി​ബ്ലിം​ഗ് മി​ക​വ് ശ്ര​ദ്ധേ​യം. ഖ​ത്ത​റി​ന്‍റെ 26 അം​ഗ ടീ​മി​ലും ഇ​ടം​നേ​ടി​യാ​ല്‍ ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി എ​ന്ന ച​രി​ത്ര​നേ​ട്ടം ത​ഹ്‌​സി​നു സ്വ​ന്ത​മാ​കും.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി അ​സീ​സ്

ക​ര്‍​ട്ട​നു പി​ന്നി​ല്‍ മ​റ്റൊ​രു മ​ല​യാ​ളി​യും ഖ​ത്ത​ര്‍ ടീ​മി​നു ക​രു​ത്താ​യു​ണ്ട്. ടീ​മി​ന്‍റെ മാ​നേ​ജിം​ഗ് സൂ​പ്പ​ര്‍വൈ​സ​ര്‍/​കോ​ ഓ​ഡി​നേ​റ്റ​റാ​യ അ​സീ​സ് പൊ​ന്‍​തട​ത്തി​ലാ​ണ് മ​റ്റൊ​രു മ​ല​യാ​ളി സാ​ന്നി​ധ്യം. അ​സീ​സ് കോ​ഴി​ക്കോ​ട് ബ​ദ​രൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. 1992 മു​ത​ല്‍ ഖ​ത്ത​ര്‍ ടീ​മി​നൊ​പ്പ​മു​ള്ള​താ​ണ് അ​സീ​സ്. 34 വ​ര്‍​ഷ​മാ​യി ടീ​മി​ന്‍റെ നി​ഴ​ലാ​യി ഒ​പ്പം. 1988ലാ​യി​രു​ന്നു അ​സീ​സ് ഖ​ത്ത​റി​ല്‍ എ​ത്തി​യ​ത്. ഭാ​ര്യ റോ​സി​ന. മ​ക്ക​ള്‍ അ​ജ​നാ​സ്, മി​ന്‍​ഹാ​ജ് അ​സീ​സ്, ഖ​ദീ​ജ അ​ബ്‌​റാ​ര്‍.

Sports

മൊറോക്കൻ നാ​യ​ക​ന്‍ ഹ​ക്കീ​മി

റ​ബാ​ത്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള മൊ​റോ​ക്ക​ന്‍ ടീ​മി​നെ പ്ര​തി​രോ​ധ​താ​രം അ​ച്‌​റ​ഫ് ഹ​ക്കി​മി ന​യി​ക്കും.

യൂ​സ​ഫ് എ​ന്‍ നെ​സി​രി, ഹ​ക്കിം സി​യെ​ച്ച് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​താ​ണ് ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ല​യു​ടെ മി​ഡ്ഫീ​ല്‍​ഡ​റാ​യ അ​യൂ​ബ് ബൗ​ഡി​യെ 26 അം​ഗ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. 18കാ​ര​നാ​യ ബൗ​ഡി ഫ്രാ​ന്‍​സി​ലാ​ണ് ജ​നി​ച്ചു വ​ള​ര്‍​ന്ന​ത്. മൊ​റോ​ക്കോ​യ്ക്കാ​യി ക​ളി​ക്കാ​നു​ള്ള ഫി​ഫ അ​നു​മ​തി മേ​യി​ലാ​ണ് ബൗ​ഡി​ക്കു ല​ഭി​ച്ച​ത്.

ഹ​ക്കീ​മി​യു​ടെ മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പാ​ണ്. ഗ്രൂ​പ്പ് സി​യി​ല്‍ ബ്ര​സീ​ല്‍, ഹ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മൊ​റോ​ക്കോ.

Sports

ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ച് നാ​യ​ക​ന്‍

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള അ​മേ​രി​ക്ക​യു​ടെ 26 അം​ഗ അ​ന്തി​മ സം​ഘ​ത്തെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ മൗ​റീ​ഷ്യോ പോ​ചെ​റ്റീ​നോ പ്ര​ഖ്യാ​പി​ച്ചു.

ഫോ​ര്‍​വേ​ഡ് ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ചാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. ഇം​ഗ്ലീ​ഷ് ക്ല​ബ് ബേ​ണ്‍​മ​ത്തി​ന്‍റെ മി​ഡ്ഫീ​ല്‍​ഡ​ര്‍ ടെ​യ്‌​ല​ര്‍ ആ​ദം​സ്, യു​വ​ന്‍റ​സ് മി​ഡ്ഫീ​ല്‍​ഡ​ര്‍ വെ​സ്റ്റ​ണ്‍ മ​ക്കെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ ലോ​ക​ക​പ്പി​നു​ള്ള സം​ഘ​ത്തി​ല്‍ ഇ​ടം​നേ​ടി.

ഗ്രൂ​പ്പ് ഡി​യി​ല്‍ പ​രാ​ഗ്വെ, ഓ​സ്‌​ട്രേ​ലി​യ, തു​ര്‍​ക്കി ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​മേ​രി​ക്ക. ജൂ​ണ്‍ 13ന് ​പ​രാ​ഗ്വെ​യ്ക്ക് എ​തി​രേ​യാ​ണ് ആ​ദ്യ മ​ത്സ​രം. ജൂ​ണ്‍ ആ​ദ്യ​വാ​രം സെ​ന​ഗ​ല്‍, ജ​ര്‍​മ​നി ടീ​മു​ക​ള്‍​ക്ക് എ​തി​രേ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Sports

മ​ത്യാ​സ് ഡി ​ലൈ​റ്റി​നെ ഒ​ഴി​വാ​ക്കി

ആം​സ്റ്റ​ര്‍​ഡാം: ഫി​ഫ 2026 ലോ​ക​ക​പ്പി​നു​ള്ള നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ 26 അം​ഗ അ​ന്തി​മ സം​ഘ​ത്തെ കോ​ച്ച് റൊ​ണാ​ള്‍​ഡോ കൂ​മ​ന്‍ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള മ​ത്യാ​സ് ഡി ​ലൈ​റ്റി​നെ ഒ​ഴി​വാ​ക്കി.

ലി​വ​ര്‍​പൂ​ള്‍ സെ​ന്‍റ​ര്‍ ബാ​ക്കാ​യ വി​ര്‍​ജി​ല്‍ വാ​ന്‍ ഡി​ക്കാ​ണ് ക്യാ​പ്റ്റ​ന്‍. പ​രി​ക്കേ​റ്റ സാ​വി സി​മോ​ണ്‍​സും ടീ​മി​ല്‍ ഇ​ല്ല. ബ്ര​സീ​ലി​ലെ കോ​റി​ന്ത്യ​ന്‍​സ് ക്ല​ബ് താ​ര​മാ​യ മെം​ഫി​സ് ഡീ​പ്പെ നാ​ലാം ലോ​ക​ക​പ്പ് ക​ളി​ക്കും.

ഗ്രൂ​പ്പ് എ​ഫി​ല്‍ ജ​പ്പാ​ന്‍, സ്വീ​ഡ​ന്‍, ടു​ണീ​ഷ്യ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്.

Sports

മെ​സി, ആ​ശ​ങ്ക...

ന്യൂ​യോ​ര്‍​ക്ക്: അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​ക്കു പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​ര​ണം.

അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി, ഫി​ലാ​ഡ​ല്‍​ഫി​യ യൂ​ണി​യ​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 73-ാം മി​നി​റ്റി​ല്‍ സ​ബ്സ്റ്റി​റ്റ്യൂഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തു​പോ​യി​രു​ന്നു. തു​ട​യ്ക്കു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മെ​സി ക​ളം വി​ട്ട​ത്. ഗൗ​ര​വ​മു​ള്ള പ​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍, ഇ​ന്‍റ​ര്‍ മ​യാ​മി ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട പ​ത്ര​ക്കു​റി​പ്പി​ല്‍ മെ​സി​ക്കു പ​രി​ക്കേ​റ്റ​താ​യു​ള്ള സൂ​ച​ന​യു​ണ്ട്. മാ​ത്ര​മ​ല്ല, പ​രി​ശീ​ല​നത്തി​ലേ​ക്കു താ​രം എ​ന്നു തി​രി​ച്ചു​വ​രു​മെ​ന്ന​ത് ആ​രോ​ഗ്യ​സ്ഥി​തി അ​നു​സ​രി​ച്ചു മാ​ത്ര​മേ പ​റ​യാ​ന്‍ സാ​ധി​ക്കൂ എ​ന്നും ഇ​ന്‍റ​ര്‍ മ​യാ​മി പ്ര​സ്താ​വി​ച്ചു. ഇ​തോ​ടെ, 2022ല്‍ ​അ​ര്‍​ജ​ന്‍റീ​ന​യെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ഭാ​വ​ത്തി​ലാകുമോ 2026 ലോ​ക​ക​പ്പ് മാമാങ്കം എ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നു.

“മ​സി​ല്‍ പി​ടു​ത്തം മൂ​ല​മു​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് മെ​സി​ക്കു​ള്ള​തെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​ത്. പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് എ​ന്നു മ​ട​ങ്ങി​വ​രാ​മെ​ന്ന​ത് എ​ത്ര​വേ​ഗം സു​ഖം​പ്രാ​പി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും'- ഇ​ന്‍റ​ര്‍ മ​യാ​മി പ്ര​സ്താ​വി​ച്ചു.

Sports

ഇ​റാ​നു സ്വാ​ഗ​തം: മെ​ക്‌​സി​ക്കോ

ടി​ജു​വാ​ന: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നാ​യി ഇ​റാ​ന്‍ ടീ​മി​നെ മെ​ക്‌​സി​ക്കോ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ന്‍​ബോം.

യു​ദ്ധ​ത്തി​ന്‍റെ പ​ശ്ച​ത്ത​ല​ത്തി​ല്‍, അ​മേ​രി​ക്ക​യി​ല്‍ ക​ളി​ക്കാ​ന്‍ ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ അ​ധി​കൃ​ത​ര്‍ ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, വേ​ദി മാ​റ്റാ​ന്‍ ഫി​ഫ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ടീം ​ക്യാ​മ്പ് മെ​ക്‌​സി​ക്കോ​യി​ലേ​ക്കു മാ​റ്റി​യ​താ​യി ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ പ്ര​സി​ഡ​ന്‍റ് മെ​ഹ്ദി താ​ജ് അ​റി​യി​ച്ചു.

“അ​മേ​രി​ക്ക​യ്ക്ക് അ​വ​രു​ടെ മ​ണ്ണി​ല്‍ ഇ​റാ​ന്‍ ടീം ​എ​ത്തു​ന്ന​തി​നോ​ടു താ​ത്പ​ര്യ​മി​ല്ല. അ​തു​കൊ​ണ്ട് മെ​ക്‌​സി​ക്കോ​യോ​ട് അ​ന്വേ​ഷി​ച്ചു. സ്വാ​ഗ​ത​മെ​ന്ന് ഞ​ങ്ങ​ള്‍ അ​റി​യി​ച്ചു” - ക്ലോ​ഡി​യ പ​റ​ഞ്ഞു.

Sports

ഡേ​വീ​സി​നെ ക്ഷ​ണി​ച്ച് കാ​ന​ഡ

ടൊ​റൊ​ന്‍റൊ: പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു വി​ശ്ര​മ​ത്തി​ലു​ള്ള അ​ല്‍​ഫോ​ന്‍​സോ ഡേ​വീ​സി​നെ ഉ​ള്‍​പ്പെ​ടു​ത്തി ഫി​ഫ 2026 ലോ​ക​ക​പ്പി​നു​ള്ള 32 അം​ഗ ക​നേ​ഡി​യ​ന്‍ ടീ​മി​നെ ജെ​സി മാ​ര്‍​ഷ് പ്ര​ഖ്യാ​പി​ച്ചു.

കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​ല്‍ ഐ​സ്‌ല​ന്‍​ഡി​നും ടു​ണീ​ഷ്യ​ക്കും എ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ ഡേ​വീ​സ് ക​ളി​ച്ചി​രു​ന്നി​ല്ല.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്, ഖ​ത്ത​ര്‍, ബോ​സ്‌​നി​യ ആ​ന്‍​ഡ് ഹെ​ര്‍​സെ​ഗോ​വി​ന ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് കാ​ന​ഡ. ജൂ​ണ്‍ 13ന് ​ബോ​സ്‌​നി​യ​യ്ക്ക് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Sports

ലോ​കക​പ്പ് ഫു​ട്‌​ബോ​ള്‍: ഇ​റാ​ന്‍ ടീ​മി​ന്റെ പ​രി​ശീ​ല​ന ക്യാ​മ്പ് മാ​റ്റി

ടെഹ്റാൻ: ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നു​ള്ള ഇ​റാ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പ് യു​എ​സി​ലെ അ​രി​സോ​ണ​യി​ല്‍ നി​ന്ന് മാ​റ്റി. മെ​ക്‌​സി​ക്ക​ന്‍ അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ ടി​ജു​വാ​ന​യി​ലാ​യി​രി​ക്കും ടീം ​പ​രി​ശീ​ലി​ക്കു​ക​യെ​ന്ന് ഇ​റാ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ മേ​ധാ​വി മെ​ഹ്ദി താ​ജ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ല്‍ യു​ദ്ധം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ വീ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക്യാ​മ്പ് മാ​റ്റി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഇ​റാ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​സി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​റാ​ന്‍ എ​യ​റി​ല്‍ മെ​ക്‌​സി​ക്കോ​യി​ലേ​ക്ക് പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ പ​റ​ക്കാ​ന്‍ സ്‌​ക്വാ​ഡി​ന് ക​ഴി​യു​മെ​ന്നും താ​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജൂ​ണ്‍ 15 ന് ​ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യും 21 ന് ​ബെ​ല്‍​ജി​യ​ത്തി​നെ​തി​രെ​യും 26 ന് ​ഈ​ജി​പ്തി​നെ​തി​രെ​യു​മാ​ണ് ഗ്രൂ​പ്പ് ജി​യി​ൽ ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍. ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ലോ​സ് ഏ​ഞ്ച​ല്‍​സി​ലാ​ണ്.

ഈ ​വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള ആ​കാ​ശ​ദൂ​രം ഇ​പ്പോ​ള്‍ ക്യാ​മ്പ് ചെ​യ്യു​ന്ന ടി​ജു​വാ​ന​യി​ല്‍ നി​ന്നും 55 മി​നി​റ്റ് മാ​ത്ര​മാ​ണ്. യു​എ​സ്, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ ഫി​ഫ​യി​ല്‍ ഇ​റാ​ന്‍ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

Sports

ആ​ശ​ങ്ക​യാ​യി നെ​യ്മ​ര്‍

ബ്ര​സീ​ലി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള അ​ക​ലം കു​റ​യു​മ്പോ​ള്‍, ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ സ​ന്നാ​ഹമ​ത്സ​ര​ത്തി​നു മു​മ്പ് നെ​യ്മ​ര്‍ പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​യേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ലാ​യി​രിക്കും കാ​ര്‍​ലോ ആ​ഞ്ച​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ര​സീ​ല്‍ ടീം ​ഇ​റ​ങ്ങു​ക.

ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​ക്കു വേ​ണ്ടി കോ​റി​റ്റി​ബ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​റി​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​ത്. 27നാ​ണ് ബ്ര​സീ​ലി​ന്‍റെ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്കം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു മു​മ്പ് നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ടീ​മി​ല്‍ ചേ​രു​മെ​ന്ന് സാ​ന്‍റോ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ല്‍, അ​ത്ര​വേ​ഗ​ത്തി​ല്‍ നെ​യ്മ​റി​ന്‍റെ കാ​ലി​ലെ നീ​ര് മാ​റി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട്. ബ്ര​സീ​ല്‍ ടീ​മി​ന്‍റെ മെ​ഡി​ക്ക​ല്‍ സം​ഘം നെ​യ്മ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹ​യ്തി, ക്രൊ​യേ​ഷ്യ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യമ​ത്സ​രം. ജൂ​ണ്‍ ഒ​ന്നി​ന് പാ​ന​മ​യ്ക്കും ഏ​ഴി​ന് ഈ​ജി​പ്തി​നും എ​തി​രേ ബ്ര​സീ​ലി​ന് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Sports

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഇം​ഗ്ലീ​ഷ് ടീ​മി​നെ പ്രഖ്യാപിച്ചു; ഹാ​രി ക്യാ​പ്റ്റ​ന്‍

ല​ണ്ട​ന്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഇം​ഗ്ലീ​ഷ് ടീ​മി​നെ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ ന​യി​ക്കും.

ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 2026 ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ഫൈ​ന​ല്‍ ടീ​മി​നെ കോ​ച്ച് തോ​മ​സ് ടൂ​ഹെ​ല്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു.

കോ​ള്‍ പാ​ല്‍​മ​ര്‍, ഹാ​രി മ​ഗ്വെ​യ​ര്‍, ഫി​ല്‍ ഫോ​ഡ​ന്‍, ട്രെ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍​നോ​ള്‍​ഡ്, ലെ​വി​സ് ഹാ​ള്‍, ഡാ​നി വെ​ല്‍​ബെ​ക്ക് തു​ട​ങ്ങി​യ അ​പ്ര​തീ​ക്ഷി​ത ഒ​ഴി​വാ​ക്ക​ലു​ക​ളോ​ടെ​യാ​ണ് ടൂ​ഹെ​ല്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​നെ, ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​ന​മെ​ന്നാ​ണ് മ​ഗ്വെ​യ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തു​റ​ന്ന​ടി​ച്ച​ത്.

ക്രൊ​യേ​ഷ്യ, ഘാ​ന, പാ​ന​മ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പം ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. മ​ര​ണ​ഗ്രൂ​പ്പ് എ​ന്ന വി​ശേ​ഷ​ണം ഈ ​ഗ്രൂ​പ്പി​നു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യം. ജൂ​ണ്‍ 18ന് ​ക്രൊ​യേ​ഷ്യ​ക്കെ​തി​രേ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ മ​ത്സ​രം.

ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ടീം

​ഗോ​ള്‍ കീ​പ്പ​ര്‍: ജോ​ര്‍​ദാ​ന്‍ പി​ക്‌​ഫോ​ഡ്, ഡീ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍, ജ​യിം​സ് ട്രാ​ഫോ​ഡ്.

ഡി​ഫെ​ന്‍​സ്: ഡി​ജെ​ഡ് സ്‌​പെ​ന്‍​സ്, മാ​ര്‍​ക്ക് ഗു​യേ​ഹി, എ​സ്രി കോ​ന്‍​സ, റീ​സ് ജ​യിം​സ്, നി​ക്കോ ഒ​റെ​യ്‌​ലി, ടി​നോ ലി​വ്‌​റ​മെ​ന്‍റോ, ജാ​രെ​ല്‍ ക്വാ​ന്‍​സ, ജോ​ണ്‍ സ്റ്റോ​ണ്‍​സ്, ഡാ​ന്‍ ബേ​ണ്‍.

മി​ഡ്ഫീ​ല്‍​ഡ്: എ​ബെ​റെ​ച്ചി എ​സെ, ഡെ​ക്ലാ​ന്‍ റൈ​സ്, എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍, ജൂ​ഡ് ബെ​ല്ലി​ങ്ഗം, മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ്, കോ​ബി മൈ​നോ, ജോ​ര്‍​ദാ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍.

ഫോ​ര്‍​വേ​ഡ്: ഹാ​രി കെ​യ്ന്‍ (ക്യാ​പ്റ്റ​ന്‍), ബു​കാ​യൊ സാ​ക്ക, നൊ​നി മ​ഡ്യൂ​കെ, ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍, ഒ​ല്ലി വാ​ട്‌​സ​ണ്‍, ഇ​വാ​ന്‍ ടോ​ണി, മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ്.

Sports

മാനുവൽ നോ​യ​ര്‍ റി​ട്ടേ​ണ്‍​സ്..!

മ്യൂ​ണി​ക്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ജ​ര്‍​മ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച്, ഗോ​ള്‍ കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​റി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

2024 യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പോ​ടെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞ​താ​യി​രു​ന്നു നോ​യ​ര്‍. എ​ന്നാ​ല്‍, വി​ര​മി​ക്ക​ല്‍ പി​ന്‍​വ​ച്ച് നോ​യ​ര്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ ടീ​മി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി.

ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ ജ​ര്‍​മ​ന്‍ ടീ​മി​ലാ​ണ് കോ​ച്ച് ജൂ​ലി​യ​ന്‍ ന​ഗ​ല്‍​സ്മാ​ന്‍ 40കാ​ര​നാ​യ മാ​നു​വ​ല്‍ നോ​യ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ജോ​ഷ്വ കി​മ്മി​ച്ചാ​ണ് ജ​ര്‍​മ​ന്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. അ​ന്‍റോ​ണി​യോ റൂ​ഡി​ഗ​ര്‍, യ​മാ​ല്‍ മു​സ്യാ​ല, ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​റ്റ്‌​സ്, കാ​യ് ഹ​വേ​ര്‍​ട്ട്‌​സ്, ലെ​റോ​യ് സ​നെ തു​ട​ങ്ങി​യ മു​ന്‍​നി​ര​താ​ര​ങ്ങ​ളെ​ല്ലാം 26 അം​ഗ സം​ഘ​ത്തി​ലു​ണ്ട്. ഭാ​വി​താ​ര​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന 18കാ​ര​ന്‍ ലെ​നാ​ര്‍​ട്ട് കാ​ളി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

Sports

ഫി​​ഫ ലോ​​ക​​ക​​പ്പ്: ബെസ്റ്റ് ബ്രസീല്‍

സാ​​വോ​​പോ​​ളോ: ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രു​​ന്ന ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​മെ​​ത്തി. ജൂ​​ണി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഫി​​ഫ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​നു​​ള്ള 26 അം​​ഗ ബ്ര​​സീ​​ൽ ടീ​​മി​​നെ കോ​​ച്ച് കാ​​ർ​​ലോ ആ​​ഞ്ച​​ലോ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ 34കാ​​ര​​നാ​​യ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ​​ക്കും ഇ​​ടം. ഇ​​തോ​​ടെ നെ​​യ്മ​​റു​​ടെ അ​​ന്താ​​രാ​​ഷ്ട്ര ക​​രി​​യ​​റി​​നെ​​ക്കു​​റി​​ച്ചും ലോ​​ക​​ക​​പ്പ് പ​​ങ്കാ​​ളി​​ത്ത​​ത്തെ​​ക്കു​​റി​​ച്ചും മാ​​സ​​ങ്ങ​​ളാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്ക് വി​​രാ​​മ​​മാ​​യി. നെ​​യ്മ​​റി​​ന്‍റെ ഫി​​റ്റ്ന​​സി​​നെ​​ച്ചൊ​​ല്ലി നി​​രീ​​ക്ഷ​​ക​​ർ​​ക്കി​​ട​​യി​​ൽ സം​​ശ​​യ​​ങ്ങ​​ൾ നി​​ല​​നി​​ന്നി​​രു​​ന്നെ​​ങ്കി​​ലും താ​​ര​​ത്തി​​ന്‍റെ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തി​​ലും മി​​ക​​വി​​ലും കാ​​ർ​​ലോ ആ​​ഞ്ച​​ലോ​​ട്ടി വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​നീ​​ഷ്യ​​സ് ജൂ​​നി​​യ​​ർ, റ​​ഫി​​ന്യ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളും ടീ​​മി​​ലു​​ണ്ട്.

79 ഗോ​​ളു​​ക​​ളു​​മാ​​യി ബ്ര​​സീ​​ലി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഗോ​​ൾ​​വേ​​ട്ട​​ക്കാ​​ര​​നാ​​യ നെ​​യ്മ​​ർ 2023 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി ബ്ര​​സീ​​ൽ ജ​​ഴ്സി​​യി​​ൽ ക​​ളി​​ച്ച​​ത്. പ​​രി​​ക്ക് വി​​ല്ല​​നാ​​യ​​തോ​​ടെ ഒ​​ട്ടേ​​റെ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് താ​​ര​​ത്തി​​ന് ന​​ഷ്ട​​മാ​​യ​​ത്. 2025 മേ​​യി​​ൽ ടീ​​മി​​ന്‍റെ ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ത്ത ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​റ്റാ​​ലി​​യ​​ൻ കോ​​ച്ച് നെ​​യ്മ​​റെ ടീ​​മി​​ലേ​​ക്ക് വി​​ളി​​ക്കു​​ന്ന​​ത് എ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്.

ഈ ​​ലോ​​ക​​ക​​പ്പി​​ൽ നെ​​യ്മ​​ർ ടീ​​മി​​ന്‍റെ ഏ​​റ്റ​​വും നി​​ർ​​ണാ​​യ​​ക താ​​ര​​മാ​​യി​​രി​​ക്കും. ടീ​​മി​​ൽ മി​​ക​​ച്ചൊ​​രു പോ​​സി​​റ്റീ​​വ് അ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കാ​​ൻ നെ​​യ്മ​​റു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ന് സാ​​ധി​​ക്കു​​മെ​​ന്നും ആ​​ഞ്ച​​ലോ​​ട്ടി വ്യ​​ക്ത​​മാ​​ക്കി.

നെ​​യ്മ​​റു​​ടെ ക​​രി​​യ​​റി​​ലെ നാ​​ലാ​​മ​​ത്തെ ലോ​​ക​​ക​​പ്പാ​​ണി​​ത്. 2014, 2018, 2022 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ക​​ളി​​ച്ച നെ​​യ്മ​​ർ ആ​​ദ്യ ലോ​​ക​​ക​​പ്പി​​ൽ നാ​​ല് ഗോ​​ള​​ടി​​ച്ചി​​രു​​ന്നു. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ലും ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ലും ര​​ണ്ടു​​വീ​​തം ഗോ​​ള​​ടി​​ച്ചു. 2026ലും ​​വ​​ലി​​യ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് ബ്ര​​സീ​​ൽ എ​​ത്തു​​ന്ന​​ത്. നി​​ല​​വി​​ൽ 79 ഗോ​​ളു​​ക​​ളോ​​ടെ പെ​​ലെ​​യെ​​യും മ​​റി​​ക​​ട​​ന്ന് ബ്ര​​സീ​​ലി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഗോ​​ൾ​​വേ​​ട്ട​​ക്കാ​​ര​​നാ​​ണ് നെ​​യ്മ​​ർ.

നെ​​യ്മ​​റി​​നൊ​​പ്പം വി​​നീ​​ഷ്യ​​സ് ജൂ​​നി​​യ​​ർ, വ​​ണ്ട​​ർ കി​​ഡ് എ​​ൻ​​ഡ്രി​​ക്, റ​​ഫീ​​ഞ്ഞ, ഗ​​ബ്രി​​യേ​​ൽ മാ​​ർ​​ട്ടി​​നെ​​ല്ലി എ​​ന്നി​​വ​​ർ ചേ​​രു​​ന്ന​​താ​​ണ് ബ്ര​​സീ​​ലി​​ന്‍റെ ആ​​ക്ര​​മ​​ണ​​നി​​ര. മ​​ധ്യ​​നി​​ര​​യി​​ൽ പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​നാ​​യ കാ​​സി​​മി​​റോ​​യ്ക്കൊ​​പ്പം ബ്രൂ​​ണോ ഗി​​മാ​​ര​​സ്, ഫാ​​ബി​​ഞ്ഞോ, പാ​​ക്വേ​​റ്റ എ​​ന്നി​​വ​​രും പ്ര​​തി​​രോ​​ധ​​ത്തി​​ൽ മാ​​ർ​​ക്വി​​ഞ്ഞോ​​സും ഗ​​ബ്രി​​യേ​​ൽ മ​​ഗ​​ൽ​​ഹേ​​സും. യു​​വ​​താ​​ര​​ങ്ങ​​ളാ​​യ എ​​ൻ​​ഡ്രി​​ക്, റ​​യാ​​ൻ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ ക​​രി​​യ​​റി​​ലെ ആ​​ദ്യ ലോ​​ക​​ക​​പ്പി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് സി​​യി​​ലാ​​ണ് ബ്ര​​സീ​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. മൊ​​റോ​​ക്കോ, ഹെ​​യ്തി, സ്‌കോട്‌ലന്‍ഡ് എ​​ന്നി​​വ​​രാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ. ജൂ​​ണ്‍ 14ന് ​​മൊ​​റോ​​ക്കോ​​യ്ക്കെ​​തി​​രേ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ ആ​​ദ്യ പോ​​രാ​​ട്ടം. കോ​​ച്ച് കാ​​ർ​​ലോ ആ​​ഞ്ച​​ലോ​​ട്ടി​​യു​​മാ​​യു​​ള്ള ക​​രാ​​ർ 2030 വ​​രെ നീ​​ട്ടി​​യ​​താ​​യും ബ്ര​​സീ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി.

ബ്ര​​സീ​​ൽ ടീം:

​​ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: അ​​ലി​​സ​​ണ്‍, എ​​ഡേ​​ഴ്സ​​ണ്‍, വെ​​വ​​ർ​​ട്ട​​ണ്‍.

പ്ര​​തി​​രോ​​ധ​​നി​​ര: അ​​ല​​ക്സ് സാ​​ൻ​​ഡ്രോ, ഡാ​​നി​​ലോ, ലി​​യോ പെ​​രേ​​ര, ബ്രെ​​മ​​ർ, ഇ​​ബാ​​ന​​സ്, വെസ്‌ലി, മാ​​ർ​​ക്വി​​ഞ്ഞോ​​സ്, ഗ​​ബ്രി​​യേ​​ൽ മ​​ഗ​​ൽ​​ഹേ​​സ്, ഡ​​ഗ്ല​​സ് സാ​​ന്േ‍​റാ​​സ്.

മ​​ധ്യ​​നി​​ര: ബ്രൂ​​ണോ ഗി​​മാ​​ര​​സ്, കാ​​സി​​മി​​റോ, ഡാ​​നി​​ലോ സാ​​ന്േ‍​റാ​​സ്, ഫാ​​ബി​​ഞ്ഞോ, ലൂ​​ക്കാ​​സ് പ​​ക്വേ​​റ്റ.

ആ​​ക്ര​​മ​​ണ​​നി​​ര: നെ​​യ്മ​​ർ ജൂ​​നി​​യ​​ർ, വി​​നീ​​ഷ്യ​​സ് ജൂ​​നി​​യ​​ർ, എ​​ൻ​​ഡ്രി​​ക്, ഗ​​ബ്രി​​യേ​​ൽ മാ​​ർ​​ട്ടി​​നെ​​ല്ലി, ഇ​​ഗോ​​ർ തി​​യാ​​ഗോ, മാ​​ത്യൂ​​സ് കു​​ൻ​​ഹ, റ​​ഫീ​​ഞ്ഞ, ലൂ​​യി​​സ് ഹെ​​ൻ​​റി​​ക്.

Sports

നെ​യ്മ​റും വി​നീ​ഷ്യ​സും ടീ​മി​ൽ; ലോ​ക​ക​പ്പി​നു​ള്ള മ​ഞ്ഞ​പ്പ​ട റെ​ഡി

റി​യോ ഡി ​ജ​നൈ​റോ: ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ ബ്ര​സീ​ൽ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സൂ​പ്പ​ർ താ​രം നെ​യ്മ​റും വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ, റ​ഫി​ഞ്ഞ തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്. പ​രി​ക്ക് വ​ല​യ്ക്കു​ന്ന​തി​നാ​ൽ നെ​യ്മ​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

യു​വ​താ​ര​ങ്ങ​ളാ​യ എ​ൻ​ഡ്രി​ക്, രാ​യ​ൻ എ​ന്നി​വ​ർ​ക്കും കോ​ച്ച് കാ​ർ​ലോ ആ​ൻ​സ​ലോ​ട്ടി ടീ​മി​ൽ ഇ​ടം ന​ൽ​കി. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ റോ​ഡ്രി​ഗോ, എ​സ്റ്റെ​വാ​വോ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല. കോ​ച്ച് കാ​ർ​ലോ ആ​ൻ​സ​ലോ​ട്ടി​യു​മാ​യു​ള്ള ക​രാ​ർ 2030 വ​രെ നീ​ട്ടി​യ​താ​യും ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: അ​ലി​സ​ൺ, എ​ഡേ​ഴ്‌​സ​ൺ, വെ​വേ​ർ​ട്ട​ൻ. പ്ര​തി​രോ​ധ നി​ര: അ​ല​ക്‌​സ് സാ​ൻ​ഡ്രോ, ഡാ​നി​ലോ, ലി​യോ പെ​രേ​ര, ബ്രെ​മ​ർ, ഇ​ബാ​നി​സ്, വെ​സ്ലി, മാ​ർ​ക്കി​ന്യോ​സ്, ഗ​ബ്രി​യേ​ൽ മ​ഗ​ൽ​ഹാ​യ​സ്, ഡ​ഗ്ല​സ് സാ​ൻ‌​റോ​സ്.

മ​ധ്യ​നി​ര: ബ്രൂ​ണോ ഗ്വി​മാ​റെ​സ്, ക​സെ​മി​റോ, ഡാ​നി​ലോ, ഫാ​ബി​ഞ്ഞോ, ലൂ​ക്കാ​സ് പ​റ്റ. മു​ന്നേ​റ്റ നി​ര: എ​ൻ​ഡ്രി​ക്, ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി, ഇ​ഗോ​ർ തി​യാ​ഗോ, മാ​ത്യൂ​സ് കു​ഞ്ഞ, റ​ഫി​ഞ്ഞ, വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ, ലൂ​യി​സ് ഹെ​ന്‍റ​റി​ക്ക്, നെ​യ്മ‌​ർ, റ​യ​ൻ.

Sports

ഫി​​ഫ ലോ​​ക​​ക​​പ്പ്; ഫ്രാ​​ൻ​​സ്, ക്രൊ​​യേ​​ഷ്യ സെറ്റ്‌

2026 ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​രി​​കേ... പ​​ങ്കെ​​ടു​​ക്കു​​ന്ന 48 രാ​​ജ്യ​​ങ്ങ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള ടീ​​മു​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു തു​​ട​​ങ്ങി.

23നും 26​​നും ഇ​​ട​​യി​​ൽ ക​​ളി​​ക്കാ​​രു​​ടെ അ​​ന്തി​​മ സ്ക്വാ​​ഡി​​നെ പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ കു​​റ​​ഞ്ഞ​​ത് മൂ​​ന്ന് ഗോ​​ൾ കീ​​പ്പ​​ർ​​മാ​​രു​​​ണ്ടാ​​യി​​രി​​ക്ക​​ണം. ഫ്രാ​​ൻ​​സും ക്രൊ​​യേ​​ഷ്യ​​യും ത​​ങ്ങ​​ളു​​ടെ പ​​ട​​യാ​​ളി​​ക​​ളെ നി​​ശ്ച​​യി​​ച്ചു.

ടീ​​മു​​ക​​ൾ​​ക്ക് എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും അ​​വ​​രു​​ടെ സ്ക്വാ​​ഡു​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കാ​​മെ​​ങ്കി​​ലും ജൂ​​ണ്‍ ര​​ണ്ടി​​ന് ഫി​​ഫ സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​തു​​വ​​രെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല.

ഫ്രാ​​ൻ​​സ്

ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: മൈ​​ക്ക് മൈ​​ഗ്നാ​​ൻ, റോ​​ബി​​ൻ റി​​സ​​ർ, ബ്രൈ​​സ് സാം​​ബ.

ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ: ലൂ​​ക്കാ​​സ് ഡി​​ഗ്നെ, മാ​​ലോ ഗ​​സ്റ്റോ, ലൂ​​ക്കാ​​സ് ഹെ​​ർ​​ണാ​​ണ്ട​​സ്, ഇ​​ബ്രാ​​ഹി​​മ കൊ​​ണാ​​റ്റെ, ജൂ​​ൾ​​സ് കൗ​​ണ്ടെ, വി​​ല്യം സ​​ലി​​ബ, ദ​​യോ​​ത് ഉ​​പ​​മെ​​ക്കാ​​നോ, മാ​​ക്സ​​ൻ​​സ് ലാ​​ക്രോ​​യി്സ്, തി​​യോ ഹെ​​ർ​​ണാ​​ണ്ട​​സ്.

മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​ർ: എ​​ൻ​​ഗോ​​ലോ കാ​​ന്‍റെ, മ​​നു കോ​​നെ, അ​​ഡ്രി​​യ​​ൻ റാ​​ബി​​യോ​​ട്ട്, ഒൗ​​റേ​​ലി​​യ​​ൻ ചൗ​​മേ​​നി, വാ​​റ​​ൻ സെ​​യ​​ർ മ​​റി.

ഫോ​​ർ​​വേ​​ഡ്സ്: ബ്രാഡ്‌ലി ബാ​​ർ​​കോ​​ള, റ​​യാ​​ൻ ചെ​​ർ​​ക്കി, ഉസ്മാന്‍ ഡം
ബെ​​ലെ, ഡെ​​സി​​രെ ഡൗ, ​​കി​​ലി​​യ​​ൻ എം​​ബാ​​പ്പെ, മൈ​​ക്ക​​ൽ ഒ​​ലി​​സ്, ജീ​​ൻ ഫി​​ലി​​പ്പ് മ​​റ്റെ​​റ്റ, മാ​​ർ​​ക്ക​​സ് തു​​റാം, മാ​​ഗ്ന​​സ് അ​​ക്ലി​​യോ​​ഷെ.

ക്രൊ​​യേ​​ഷ്യ

ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: ഡൊ​​മി​​നി​​ക് ലി​​വ​​കോ​​വി​​ച്ച്, ഡൊ​​മി​​നി​​ക് കൊ​​ട്ടാ​​ർ​​സ്കി, ഐ​​വ​​ർ പാ​​ണ്ഡൂ​​ർ

ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ: ജോ​​സ്കോ ഗ്വാ​​ർ​​ഡി​​യോ​​ൾ, ഡു​​ജെ അ​​ലെ​​റ്റ കാ​​ർ, ജോ​​സി​​പ് സു​​ടാ​​ലോ, ജോ​​സി​​പ് സ്റ്റാ​​നി​​സി​​ച്ച്, മാ​​രി​​ൻ പോ​​ങ്ഗ്രാ​​സി​​ച്ച്, മാ​​ർ​​ട്ടി​​ൻ എ​​ർ​​ലി​​ക്, ലൂ​​ക്കാ വു​​സ്കോ​​വി​​ച്ച്

മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​ർ: ലൂ​​ക്കാ മോ​​ഡ്രി​​ച്ച്, മാ​​റ്റി​​യോ കോ​​വാ​​സി​​ച്, മ​​രി​​യോ പ​​സാ​​ലി​​ക്, നി​​ക്കോ​​ള വ്ലാ​​സി​​ച്, ലൂ​​ക്കാ സൂ​​ചി​​ച്ച്, മാ​​ർ​​ട്ടി​​ൻ ബ​​തു​​റി​​ന, ക്രി​​സ്റ്റി​​ജ​​ൻ ജാ​​ക്കി​​ച്ച്, പീ​​റ്റ​​ർ സു​​ചി​​ച്ച്, നി​​ക്കോ​​ള മോ​​റോ, ടോ​​ണി ഫ്രൂ​​ക്ക്

ഫോ​​ർ​​വേ​​ഡു​​ക​​ൾ: ഇ​​വാ​​ൻ പെ​​രി​​സി​​ച്ച്, ആ​​ന്ദ്രെ ക്രാ​​മാ​​രി​​ച്ച്, ആ​​ന്‍റെ ബു​​ഡി​​മി​​ർ, മാ​​ർ​​ക്കോ പ​​സാ​​ലി​​ച്, പീ​​റ്റ​​ർ മൂ​​സ, ഇ​​ഗോ​​ർ മാ​​റ്റ​​നോ​​വി​​ച്ച്

സ്റ്റാ​​ൻ​​ഡ്-​​ബൈ: ലോ​​വ്രോ മേ​​ജ​​ർ, ഫ്രാ​​ഞ്ചോ ഇ​​വാ​​നോ​​വി​​ച്ച്, ഡി​​യോ​​ണ്‍ ഡ്രെ​​ന ബെ​​ൽ​​ജോ, ഇ​​വാ​​ൻ സ്മോ​​ൾ​​സി​​ച്ച്, കാ​​ർ​​ലോ ലെ​​റ്റി​​ക്ക, അ​​ഡ്രി​​യാ​​ൻ സെ​​ഗെ​​ഡി​​ക്, ലൂ​​ക്കാ സ്റ്റോ​​ജ്കോ​​വി​​ച്ച്.

ബെ​​ൽ​​ജി​​യം, ദ​​ക്ഷി​​ണ കൊ​​റി​​യ, ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സെ​​ഗോ​​വി​​ന, ഹെ​​യ്റ്റി, ഐ​​വ​​റി കോ​​സ്റ്റ്, ജ​​പ്പാ​​ൻ, സ്വീ​​ഡ​​ൻ, ടു​​ണീ​​ഷ്യ, ന്യൂ​​സി​​ല​​ൻ​​ഡ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളും ത​​ങ്ങ​​ളു​​ടെ താ​​ര​​നി​​ര​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.

Sports

ഈ​സി മെ​സി

ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റേ​റ്റു​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഗ്രൂ​പ്പ് ജെ​യി​ലെ മെ​യി​ൻ. ഇ​റ്റ​ലി​ക്കും ബ്ര​സീ​ലി​നും പി​ന്നാ​ലെ ക​പ്പ് നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​കു​ക​യാ​ണ് ല​ക്ഷ്യം. 21-ാം നൂ​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നെ​ത്തു​ന്ന ഓ​സ്ട്രി​യ, ലോ​ക​വേ​ദി​യി​ലെ ക​ന്നി​ക്കാ​രാ​യ ജോ​ർ​ദാ​ൻ, ര​ണ്ട് ത​വ​ണ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ അ​ൾ​ജീ​രി​യ‌ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു​ള്ള​വ​ർ.

അ​ർ​ജ​ന്‍റീ​ന

മ​ഹാ​മാ​ന്ത്രി​ക​ൻ 105x65 മീ​റ്റ​ർ ദീ​ർ​ഘ​ച​തു​ര​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന വി​സ്മ​യം ക​ൺ​നി​റ​യെ കാ​ണാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം. എ​ല്ലാം നേ​ടി​യ​വ​ന്‍റെ വീ​രോ​ചി​ത വി​ട​വാ​ങ്ങ​ൽ. അ​ർ​ജ​ന്‍റീ​ന എ​ന്നെ​ഴു​തു​മ്പോ​ൾ എ​ഴു​താ​തെ എ​ഴു​തു​ന്ന​ത് മെ​സി എ​ന്നു​കൂ​ടി​യാ​ണ്. മെ​സി​യു​ടെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര വേ​ദി എ​ന്ന ഇ​മോ​ഷ​ണ​ൽ ക​ണക്‌​ഷ​ൻ കൂ​ടി ഈ ​ലോ​ക​ക​പ്പി​നു​ണ്ട്.

മെ​സി​യാ​ണ് ന​യി​ക്കു​ക​യെ​ങ്കി​ലും അ​യാ​ളി​ല്ലാ​തെ​യും ആ​ൽ​ബി​സെ​ല​സ്റ്റെ ജ​യി​ച്ചു​ക​യ​റു​മെ​ന്ന് അ​യാ​ളു​ടെ പേ​രി​ൽ തു​ട​ങ്ങു​ന്ന പേ​രു​കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ കോ​പ്പ​യി​ൽ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മി​ന്നും ഫോ​മി​ലു​ള്ള ജൂ​ലി​യ​ൻ അ​ൽ​വ​രെ​സ്, ചെ​ൽ​സി​യു​ടെ മി​ഡ്ഫീ​ൽ​ഡ് ജ​ന​റ​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, ക്രി​സ്റ്റ്യ​ൻ റൊ​മേ​രോ, ലി​സാ​ൻ​ഡ്ര മാ​ർ​ട്ടി​ന​സ്, അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ, ഡി ​പോ​ൾ തു​ട​ങ്ങി പ്ര​മു​ഖ​രെ​ല്ലാം ഇ​ത്ത​വ​ണ​യും ബൂ​ട്ടു​ കെ​ട്ടു​ന്നു​ണ്ട്.

ലി​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മി​ൽ ഡി ​ബാ​ല​യി​ല്ല. മ​റ്റൊ​രാ​ളെ​യാ​കും അ​ങ്ങ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും മി​സ് ചെ​യ്യു​ക, ആ​ൽ​ബി​സെ​ല​സ്റ്റെ​യു​ടെ സ​ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​ത്തേ വിം​ഗി​ലൂ​ടെ പ​റ​ന്നു​ന​ട​ന്ന മാ​ലാ​ഖ​യെ; സാ​ക്ഷാ​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യെ.

അ​ൾ​ജീ​രി​യ‌

യോ​ഗ്യ​താ റൗ​ണ്ടി​ലെ പത്തിൽ ​എ​ട്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് അ​ൾ​ജീ​രി​യ എ​ത്തു​ന്ന​ത്. അ​ഞ്ച് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. 2014ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. മ​രു​ഭൂ​മി​യി​ലെ കു​റു​ക്ക​ന്മാ​രെ​ന്ന വി​ളി​പ്പേ​രു​ള്ള ആ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ രീ​തി യൂ​റോ​പ്യ​ൻ ശൈ​ലി​യി​ൽ ആ​ക്ര​മി​ച്ചു​ ക​യ​റു​ക​യാ​ണ്. വ്ലാ​ദി​മി​ർ പെ​റ്റ്‌​കോ​വി​ച്ചാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്‌​റ്റ​ൻ റി​യാ​ദ്‌ മ​ഹ്‌​റെ​സ്‌, മു​ഹ​മ്മ​ദ്‌ അ​മോ​റ, റ​യാ​ൻ ഐ​ത്‌ നൂ​റി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഓ​സ്ട്രി​യ

റെ​ഡ് ബു​ൾ ഫു​ട്ബോ​ളി​ന്‍റെ ആ​ശാ​ന്മാ​രാ​യ ഓ​സ്ട്രി​യ എ​ട്ട് ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 1954ൽ ​മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം. 28 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് ലോ​ക​ക​പ്പി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ എ​ട്ടി​ൽ ആ​റ്‌ ക​ളി​യും ജ​യി​ച്ചു. 18 ഗോ​ള​ടി​ച്ച​പ്പോ​ൾ വ​ഴ​ങ്ങി​യ​ത്‌ നാ​ലെ​ണ്ണം മാ​ത്രം. റാ​ൾ​ഫ്‌ റാ​ഗ്‌​നി​ക്കാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് അ​ലാ​ബ, മാ​ർ​കോ അ​ർ​ണോ​ടോ​വി​ച്ച്, മാ​ർ​സ​ൽ സ​ബി​റ്റ്സ​ർ, കൊ​ൺ​റാ​ഡ്‌ ല​യ്‌​മ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ജോ​ർ​ദാ​ൻ

2018ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ്രെ​ണ്ട്‌​ലി​യി​ൽ ഇ​ന്ത്യ 1-1ന് ​സ​മ​നി​ല​യി​ൽ പി​ടി​ച്ച ടീ​മാ​ണ് ജോ​ർ​ദാ​ൻ. എ​ട്ട് വ​ർ​ഷ​ത്തി​നി​പ്പു​റം ജോ​ർ​ദാ​ൻ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. 2023 ഏ​ഷ്യ​ൻ ക​പ്പ് റ​ണ്ണേ​ഴ്സ് അ​പ്പാ​ണ്. ഫി​ഫ റാ​ങ്കിം​ഗി​ൽ 63ാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഏ​ഷ്യ​ൻ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ൽ ഒ​മാ​നെ​തി​രാ​യ 3-0 ജ​യ​ത്തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യ്ക്ക് പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​ണ് ക​ട​ന്ന​ത്. ഫ്രാ​ൻ​സി​ലെ റെ​ൻ​സി​നാ​യി ക​ളി​ക്കു​ന്ന മൂ​സ അ​ൽ ത​മാ​രി, ക്രൊ​യേ​ഷ്യ​ൻ ലീ​ഗി​ൽ ക​ളി​ക്കു​ന്ന ഇ​ബ്രാ​ഹിം സാ​ബ്ര എ​ന്നി​വ​രാ​ണ് അ​ൽ നാ​ഷാ​മ​യു​ടെ ആ​ക്ര​മ​ണം ന​യി​ക്കു​ക. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​നി​ന്നും മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യം. ജ​മാ​ൽ സെ​ലാ​മി​യാ​ണ് പ​രി​ശീ​ല​ക​ൻ.

Sports

സൂ​പ്പ​ർ സ്റ്റാർ ഗ്രൂ​പ്പ്

സൂപ്പ​ർ താ​ര​ങ്ങ​ളാ​യ കി​ലി​യ​ൻ എം​ബ​പ്പെ​യും എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡും സാ​ദി​യൊ മാ​നെ​യും നേ​ർ​ക്കു​നേ​ർ വ​രു​ന്ന​താ​ണ് ഫി​ഫ 2026 ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ​യു​ടെ ഹൈ​ലൈ​റ്റ്. അ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം ഹാ​ല​ണ്ടും എം​ബ​പ്പെയും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ വ​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഹാ​ല​ൻ​ഡി​നാ​ണ് നേ​രി​യ എ​ഡ്ജെ​ങ്കി​ലും ലോ​ക​ക​പ്പി​ൽ ക​ളി​ മാ​റും. ഫ്രാ​ൻ​സും നോ​ർ​വെ​യും ആ​ഫ്രി​ക്ക​ൻ ശ​ക്ത​രാ​യ സെ​ന​ഗ​ലും ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ഇ​റാ​ക്കും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലെ ക​ളി​ക​ളിൽ തീ​പാ​റു​മെ​ന്നു​റ​പ്പ്.

ഫ്രാ​ൻ​സ്

മെ​സി​ക്കൊ​രു ക​പ്പെ​ന്ന സ്ലോ​ഗ​നി​ൽ ഖ​ത്ത​റി​ൽ എം​ബപ്പെ​യു​ടെ ക​ണ്ണീ​രി​ന് ഇ​മോ​ഷ​ണ​ൽ വാ​ല്യു​വു​ണ്ടാ​യി​ല്ലെ​ന്ന​ത് നേ​ര്. എ​ന്നാ​ൽ, കി​ലി​യ​നും ഫ്രാ​ൻ​സും പ​ഴ​യ​തൊ​ന്നും മ​റ​ന്നി​ട്ടി​ല്ല. ക​പ്പി​ൽ​ കു​റ​ഞ്ഞ​തൊ​ന്നും ദി​ദി​യെ ദേഷാം​പ്‌​സും കു​ട്ടി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, അ​ർ​ഹി​ക്കു​ന്നി​ല്ല. ഈ ​ലോ​ക​ക​പ്പി​ലെ എ​ണ്ണം​പ​റ​ഞ്ഞ ടീ​മി​നെ​യാ​ണ് ഫ്ര​ഞ്ചു​കാ​ർ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്.

ബാ​ല​ൺ ഡി ​ഓ​ർ ജേ​താ​വ് ഉ​സ്മാ​ൻ ഡെം​ബെ​ലെ​യും എം​ബപ്പെ​യും ന​യി​ക്കു​ന്ന മു​ന്നേ​റ്റ​നി​ര ലോ​ക​ത്തി​ലെ ഏ​തൊ​രു പ്ര​തി​രോ​ധ​നി​ര​യു​ടെ​യും പേ​ടി​സ്വ​പ്ന​മാ​ണ്. ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, എ​ൻ​ഗോ​ളോ കാ​ന്‍റെ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ടീ​മി​ന്‍റെ താ​ര സ​ന്പ​ത്ത്. നി​ല​വി​ൽ ഫി​ഫ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ലേ ​ബ്ലൂ​സ് ര​ണ്ടു വ​ട്ടം (1998, 2018) കി​രീ​ടം ചൂ​ടി​യി​ട്ടു​ണ്ട്. 2006ലും 2022​ലും ഫൈ​ന​ലി​സ്റ്റു​ക​ളാ​യി.

സെ​ന​ഗ​ൽ

ആ​ഫ്രി​ക്ക​ൻ സിം​ഹ​ങ്ങ​ളാ​യ സെ​ന​ഗ​ൽ യോ​ഗ്യ​താ റൗ​ണ്ടി​ൽ തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് മു​ന്നേ​റി​യ​ത്. 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 ഗോ​ളു​ക​ൾ നേ​ടി​യ പ​പെ തി​യോ​വി​ന്‍റെ സം​ഘം മൂ​ന്നു ഗോ​ളു​ക​ൾ മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്. നാ​ല് ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 2002ൽ ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം.

ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ് നേ​ടി​യെ​ങ്കി​ലും ഫൈ​ന​ലി​ലെ കൈ​വി​ട്ട ക​ളി​ക​ളു​ടെ പേ​രി​ൽ മൊ​റോ​ക്കോ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ലോ​ക​ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രാ​ണ് സാ​ദി​യോ മാ​നെ​യു​ടെ ടീം. ​ഇ​ലി​മാ​ൻ എ​ൻ​ഡി​യെ, ജാ​ക്‌​സ​ൺ, ക്യാ​പ്റ്റ​ൻ ക​ലി​ദോ കൂ​ലി​ബാ​ലി, എ​ഡ്വാ​ർ​ഡ് മെ​ൻ​ഡി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ താ​ര​ങ്ങ​ൾ.

ഇ​റാ​ക്ക്

ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​റാ​ക്ക് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 1986 അ​ര​ങ്ങേ​റ്റ​ത്തി​ൽ ഗ്രൂ​പ്പി​ൽ ഏ​റ്റ​വും അ​വ​സാ​ന​ക്കാ​രാ​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ പ്ലേ ​ഓ​ഫ് ക​ളി​ച്ചാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്. പ്ര​തി​രോ​ധ​മാ​ണ് ഇ​റാ​ക്കി​ന്‍റെ മെ​യി​ൻ. ശാ​രീ​രി​ക ക​രു​ത്തി​ൽ എ​തി​രാ​ളി​ക​ളെ പി​ടി​ച്ചു​നി​ർ​ത്താ​നാ​വും ഗ്ര​ഹാം ആ​ർ​ണോ​ൾ​ഡി​ന്‍റെ കു​ട്ടി​ക​ൾ ശ്ര​മി​ക്കു​ക. ക്യാ​പ്‌​റ്റ​ൻ അ​യ്‌​മേ​ൻ ഹു​സൈ​ൻ, അ​ലി അ​ൽ ഹ​മാ​ദി, അ​ലി ജാ​സിം എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

നോ​ർ​വെ

കാ​ൽ​പ്പ​ന്ത് ക​ള​ത്തി​ൽ കെ​ട്ട​ഴി​ഞ്ഞ കൊ​ടു​ങ്കാ​റ്റാ​ണ് എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ്. ഈ ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​ര​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് 27 വ​ർ​ഷ​ത്തി​നു​ശേ​ഷം നോ​ർ​വെ ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. ഇ​തി​നു മു​മ്പ് മൂ​ന്ന് ത​വ​ണ ലോ​ക​വേ​ദി​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ത​വ​ണ പ്രീ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​താ​ണ് മി​ക​ച്ച നേ​ട്ടം.

ഇ​ത്ത​വ​ണ ഇ​റ്റ​ലി ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ​നി​ന്ന്‌ യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ല്ലാ​ക​ളി​യും ജ​യി​ച്ചാ​ണ്‌ വ​രു​ന്ന​ത്. ഹാ​ല​ൻ​ഡി​നെ കൂ​ടാ​തെ പ്ലേമേ​ക്ക​ർ മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡ്, അ​ന്‍റോ​ണി​യോ നു​സ, അ​ല​ക്‌​സാ​ണ്ട​ർ സോ​ർ​ലോ​ത് തു​ട​ങ്ങി​യ​വ​രും നോ​ർ​വെ സം​ഘ​ത്തി​ന്‍റെ ക​രു​ത്താ​ണ്. സ്റ്റെ​യ്‌​ൽ സോ​ൾ​ബാ​കെ​നാ​ണ് പ​രി​ശീ​ല​ക​ൻ.

Sports

കാ​മ​വിം​ഗ ഇ​ല്ലാ​തെ ഫ്രാ​ന്‍​സ്

പാ​രീ​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഫ്ര​ഞ്ച് ടീ​മി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് മി​ഡ്ഫീ​ല്‍​ഡ​ര്‍ എ​ഡ്വേ​ര്‍​ഡോ കാ​മ​വിം​ഗ​യ്ക്ക് ഇ​ട​മി​ല്ല.

ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ ലൂ​കാ​സ് ഷെ​വ​ലി​യ​ര്‍, ടോ​ട്ട​ന​ത്തി​ന്‍റെ ഫോ​ര്‍​വേ​ഡ് റാ​ന്‍​ഡ​ല്‍ കൊ​ളോ​മു​വാ​നി തു​ട​ങ്ങി​യ​വ​രെ​യും 26 അം​ഗ ടീ​മി​ല്‍ കോ​ച്ച് ദി​ദി​യെ ദേ​ഷാം​പ്‌​സ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. 2024 യൂ​റോ പോ​രാ​ട്ട​ത്തി​നു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​റാ​യ ആ​ന്‍​ത്വാ​ന്‍ ഗ്രീ​സ്മാ​നെ ടീ​മി​ലേ​ക്കു പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

ക​ള​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടീ​മി​ലേ​ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ദേ​ഷാം​പ്‌​സ് പ​റ​ഞ്ഞു. യു​വ​താ​ര​ങ്ങ​ള്‍​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കി​യു​ള്ള​താ​ണ് ഫ്ര​ഞ്ച് ടീം. ​ബ്രാ​ഡ്‌​ലി ബാ​ര്‍​കോ​ള, റ​യാ​ന്‍ ചെ​ര്‍​ക്കി, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, ഡെ​സി​രെ ഡൗ, ​കി​ലി​യ​ന്‍ എം​ബ​പ്പെ, മൈ​ക്ക​ല്‍ ഒ​ലി​സ്, മാ​ര്‍​ക്ക​സ് ടു​റാം എ​ന്നി​ങ്ങ​നെ വ​മ്പ​ന്‍ ആ​ക്ര​മ​ണ​നി​ര​യാ​ണ് ഫ്രാ​ന്‍​സി​നു​ള്ള​ത്.

എ​ന്‍​ഗോ​ളൊ കാ​ന്‍റെ, അ​ഡ്രി​ഡ​ന്‍ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ന്‍ ചൗ​മേ​നി തു​ട​ങ്ങി​യ​വ​രാ​ണ് മ​ധ്യ​നി​ര​യി​ലെ താ​ര​ങ്ങ​ള്‍. തി​യോ ഹെ​ര്‍​ണാ​ണ്ട​സ്, ദ​യോ​ത് ഉ​പ​മെ​ക്കാ​നോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​രോ​ധ​ത്തി​ലു​ണ്ട്.

മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ടം പ്ര​തീ​ക്ഷി​ക്കു​ന്ന ലേ ​ബ്ലൂ​സ്, 2026 ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റു​ക​ളു​മാ​ണ്. 2018ല്‍ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഫ്രാ​ന്‍​സ്, 2022ല്‍ ​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

ഗ്രൂ​പ്പ് ഐ​യി​ല്‍ നോ​ര്‍​വെ, സെ​ന​ഗ​ല്‍, ഇ​റാ​ക്ക് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഫ്രാ​ന്‍​സ്. സാ​ദി​യൊ മാ​നെ​യു​ടെ സെ​ന​ഗ​ലി​ന് എ​തി​രേ ജൂ​ണ്‍ 17നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Sports

ഫ്ര​ഞ്ച് പ​ട​യൊ​രു​ക്കം; ലോ​ക​ക​പ്പ് ടീ​മി​നെ എം​ബാ​പ്പെ ന​യി​ക്കും

പാ​രീ​സ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നാ​യു​ള്ള 26 അം​ഗ ടീ​മി​നെ ഫ്രാ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. കി​ലി​യ​ൻ എം​ബാ​പ്പെ​യും ഒ​സ്‌​മാ​ൻ ഡെം​ബെ​ലെ​യും ഉ​ൾ​പ്പെ‌​ടു​ന്ന ക​രു​ത്തു​റ്റ നി​ര​യെ​യാ​ണ് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്‌​സ് ക​ള​ത്തി​ലി​റ​ക്കു​ക.

പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും എം​ബാ​പ്പെ ത​ന്നെ​യാ​കും ടീ​മി​നെ ന​യി​ക്കു​ക. ബ​യേ​ൺ മ്യൂ​ണി​ക്ക് താ​രം മൈ​ക്ക​ൽ ഒ​ലീ​സ്, ഡി​സ​യ​ർ ദൂ​യി എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. റ​യ​ൻ ചെ​ർ​ക്കി, വി​ല്യം സാ​ലി​ബ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴ് പ്രീ​മി​യ​ർ ലീ​ഗ് താ​ര​ങ്ങ​ളും ടീ​മി​ലി​ടം പി​ടി​ച്ചു.

അ​തേ​സ​മ​യം റ​യ​ൽ മാ​ഡ്രി​ഡ് താ​രം എ​ഡ്വേ​ർ​ഡോ കാ​മ​വിം​ഗ, ടോ​ട്ട​ൻ​ഹാ​മി​ന്‍റെ ​റാ​ൻ​ഡ​ൽ കോ​ളോ മു​വാ​നി എ​ന്നി​വ​രെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ല്ല. ജൂ​ൺ 16ന് ​ന്യൂ​ജേ​ഴ്‌​സി​യി​ൽ സെ​ന​ഗ​ലി​നെ​തി​രെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് ഐ​യി​ൽ ഇ​റാ​ഖ്, നോ​ർ​വെ എ​ന്നി​വ​രാ​ണ് മ​റ്റ് എ​തി​രാ​ളി​ക​ൾ.

ടീം: ​പ്ര​തി​രോ​ധം: ലൂ​ക്കാ​സ് ഡീ​ഗ്നെ, മാ​ലോ ഗു​സ്റ്റോ, ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, തി​യോ ഹെ​ർ​ണാ​ണ്ട​സ്, ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ, മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സ്, ജൂ​ൾ​സ് കു​ണ്ട, വി​ല്യം സാ​ലി​ബ, ദ​യോ​ട്ട് ഉ​പ​മെ​ക്കാ​നോ.

മ​ധ്യ​നി​ര: എ​ൻ​ഗോ​ളോ കാ​ന്‍റെ, മ​നു കോ​നെ, അ​ഡ്രി​യാ​ൻ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ൻ ചൗ​മേ​നി, വാ​ര​ൻ സെ​യ​ർ എ​മ​റി.

മു​ന്നേ​റ്റ​നി​ര: മ​ഗ്ന​സ് അ​ക്ലി​യോ​ച്ചെ, ബ്രാ​ഡ്‌​ലി ബാ​ർ​ക്കോ​ള, റ​യ​ൻ ചെ​ർ​ക്കി, ഒ​സ്മ‌ാ​ൻ ഡെം​ബെ​ലെ, ഡി​സ​യ​ർ ദൂ​യി, മൈ​ക്ക​ൽ ഒ​ലീ​സ്, കി​ലി​യ​ൻ എം​ബാ​പ്പെ, ജീ​ൻ ഫി​ലി​പ്പ് മാ​റ്റേ​റ്റ, മാ​ർ​ക്ക​സ് തു​റാം.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: മൈ​ക്ക് മ​ഗ്നാ​ൻ, റോ​ബി​ൻ റി​സ​ർ, ബ്രൈ​സ് സാം​ബ.

Sports

ഇ​ത് ലാ ​റോ​ജ ഗാ​ർ​ഡ​ൻ

യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ്പെ​യി​ൻ, ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​വ​ർ​ഹൗ​സ് ഉ​റു​ഗ്വേ, ഖ​ത്ത​റി​ൽ സാ​ക്ഷാ​ൽ അ​ർ​ജ​ന്‍റീ​ന​യെ അ​ട്ടി​മ​റി​ച്ച സൗ​ദി, ക​ന്നി​ലോ​ക​ക​പ്പി​നെ​ത്തു​ന്ന കേ​പ് വെ​ർ​ഡെ അ​ങ്ങ​നെ ഏ​തു​നി​ല​യ്ക്കും റൊ​മ്പ പ്ര​മാ​ദ​മാ​ന ഗ്രൂ​പ്പാ​ണ് ഫി​ഫ ലോ​ക​ക​പ്പി​ലെ എ​ച്ച്.

നി​ല​വി​ലെ ഫോ​മി​ൽ സ്പെ​യി​ന് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യു​ണ്ടാ​വാ​നി​ട​യി​ല്ല. എ​ന്നാ​ൽ, സൗ​ദി​യും ഉ​റു​ഗ്വേ​യും അ​ട്ടി​മ​റി​ ന​ട​ത്താ​ൻ കെ​ൽ​പ്പു​ള്ള​വ​രാ​ണെ​ന്ന​ത് ഗ്രൂ​പ്പി​നെ പ്ര​വ​ച​നാ​തീ​ത​മാ​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളു​ടെ നാ​ടാ​യ കേ​പ് വെ​ർ​ഡെ​യും ബ്ലാ​സ്റ്റിം​ഗ് പെ​ർ​ഫോ​മ​ൻ​സ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ച്ചാ​ണെ​ത്തു​ന്ന​ത്.

സ്പെ​യി​ൻ

ലോ​ക​ക​പ്പി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഫേ​വ​റേ​റ്റു​ക​ളാ​ണ് ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​ൻ. നി​ക്കോ-​യ​മാ​ൽ ജോ​ഡി കാ​ള​പ്പോ​രി​ന്‍റെ നാ​ട്ടി​ലേ​ക്ക് ക​പ്പെ​ത്തി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​പ്ര​തീ​ക്ഷ. ഖ​ത്ത​റി​ൽ വ​ൻ പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു പു​റ​ത്താ​യ​ത് ക്ഷീ​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, യൂ​റോ, നേ​ഷ​ൻ​സ് ലീ​ഗ് ചാ​മ്പ​ന്മാ​രാ​യാ​ണ് ഇ​ത്ത​വ​ണ​യെ​ത്തു​ന്ന​ത്. സ്പാ​നി​ഷ് ലീ​ഗി​ലെ മി​ന്നും​താ​ര​ങ്ങ​ളാ​യ പ്ര​തി​ഭാ​ശാ​ലി​ക​ളാ​ണ് ക​രു​ത്ത്.

ലാ​മി​ൻ യ​മാ​ൽ, നി​ക്കോ വി​ല്യം​സ്, ഫെ​റാ​ൻ ടോ​റ​സ്, റോ​ഡ്രി, പെ​ദ്രി, ഡാ​നി ഓ​ൾ​മോ, എ​റി​ക് ഗാ​ർ​സ്യ, പെ​ദ്രോ പൊ​റോ, സി​മോ​ൺ തു​ട​ങ്ങി ക​ട​ലാ​സി​ൽ സ്പാ​നി​ഷ് ടീം ​പു​പ്പു​ലി​ക​ൾ. പ​രി​ക്ക് സ്പാ​നി​ഷ് ടീ​മി​നെ വ​ല​യ്ക്കു​ന്നു​ണ്ട്. റ​യ​ൽ മാ​ഡ്രി​ഡ് ക്യാ​പ്റ്റ​ൻ ഡാ​നി കാ​ർ​വ​ഹാ​ൾ ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്നു പു​റ​ത്താ​യി. അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ർ നി​ക്കോ വി​ല്യം​സും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. ലോ​ക​ക​പ്പി​ന് മു​മ്പ് നി​ക്കോ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് കോ​ച്ച് ലൂ​യി​സ് ഡി ​ലാ ഫ്യൂ​ന്‍റെ ക​രു​തു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ

ഖ​ത്ത​റി​ൽ അ​ർ​ജ​ന്‍റീ​ന​യെ അ​ട്ടി​മ​റി​ച്ച​തോ​ടെ​യാ​ണ് സൗ​ദി ശ്ര​ദ്ധേ​യ​രാ​യ​ത്. ഇ​തു​വ​രെ എ​ട്ട് ലോ​ക​ക​പ്പു​ക​ൾ​ക്ക് യോ​ഗ്യ​ത നേ​ടി. 1994ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് ഏ​റ്റ​വും മി​ക​ച്ച​പ്ര​ക​ട​നം. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ക​രിം ബെ​ൻ​സെമ, സാ​ദി​യോ മാ​നെ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​ങ്ങ​ള​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര ലീ​ഗാ​ണ് സൗ​ദി​യു​ടെ ശ​ക്തി. ദേ​ശീ​യ ടീ​മി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സൗ​ദി ലീ​ഗി​നാ​യെ​ന്നാ​ണ് ഫു​ട്ബോ​ൾ പ​ണ്ഡി​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

1994നു ​ശേ​ഷം ഇ​തു​വ​രെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​നി​ന്നും മു​ന്നേ​റാ​നാ​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ൾ ​ശേ​ഷി​ക്കേ കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​തും തി​രി​ച്ച​ടി​യാ​യി. ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ൻ ഹെ​ർ​വ് റി​നാ​ർ​ഡി​നാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്. യൂ​റി​യോ​സ് ഡോ​ണി​സാ​ണ് പു​തി​യ പ​രി​ശീ​ല​ക​ൻ. വിം​ഗ​ർ സ​ലിം അ​ൽ ദ​സാ​രി​യും സൗ​ദ് അ​ബ്ദു​ൾ​ഹ​മീ​ദു​മാ​ണ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

ഉ​റു​ഗ്വേ

ര​ണ്ട് ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വേ മൂ​ന്ന് ത​വ​ണ അ​വ​സാ​ന നാ​ലി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​താ​പ​കാ​ല​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണി​പ്പോ​ൾ. ഖ​ത്ത​റി​ൽ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ നാ​ലാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ന​വം​ബ​റി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യോ​ട് 5-1ന് ​പ​രാ​ജ​യ​പ്പെ​ട്ട​ത് ആ​ശ​ങ്ക​യാ​ണ്.

അ​വ​സാ​നം ക​ളി​ച്ച നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. റ​യ​ൽ മാ​ഡ്രി​ഡ് സെ​ൻ​ട്ര​ൽ മി​ഡ്ഫീ​ൽ​ഡ​ർ ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ഡെ, ബാ​ഴ്‌​സ​ലോ​ണ സെ​ന്‍റ​ർ ബാ​ക്ക് റൊ​ണാ​ൾ​ഡ് അ​രൗ​ജോ, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ മാ​നു​വ​ൽ ഉ​ഗാ​ർ​ട്ടെ, ഡാ​ർ​വി​ൻ നു​നെ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മാ​ർ​സെ​ലോ ബീ​ൽ​സ​യാ​ണ് പ​രി​ശീ​ല​ക​ൻ.

കേ​പ് വെ​ർ​ഡെ

ആ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ ക​ന്നി​ലോ​ക​ക​പ്പാ​ണ്. ആ​ഫ്രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലെ ഗ്രൂ​പ് ഡി​യി​ൽ ക​രു​ത്ത​രാ​യ കാ​മ​റൂ​ണി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ർ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന ജ​ന​സം​ഖ്യ​യി​ൽ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ്.

യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലെ അ​ഞ്ച് ഹോം ​മാ​ച്ചി​ലും ബ്ലൂ ​ഷാ​ർ​ക്സ് ഒ​രു ഗോ​ളു​പോ​ലും വ​ഴ​ങ്ങി​യി​ട്ടി​ല്ല. പെ​ഡ്രോ ലീ​റ്റാ​വോ ബ്രി​ട്ടോ​യാ​ണ് പ​രി​ശീ​ല​ക​ൻ. ഗോ​ൾ കീ​പ്പ​ർ ബ്രൂണോ വ​രേ​ല, പ്ര​തി​രോ​ധ​നി​ര​ക്കാ​രാ​യ ലോ​ഗാ​ൻ കോ​സ്റ്റ, റൊ​ബ​ർ​ട്ടോ ലോ​പ​സ്, മു​ന്നേ​റ്റ​ത്തി​ലെ നു​നോ ഡ ​കോ​സ്റ്റ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ താ​ര​ങ്ങ​ൾ.

Kerala

ഫിഫ ലോകകപ്പ് കാണാനാകുമോ? ആശങ്കയിൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കടുത്ത ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ. ഫിഫ ലോകകപ്പ് മത്സരത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇനിയും ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനാകുമോയെന്നതിൽ വ്യക്തതയില്ല. സംപ്രേഷണാവകാശം ഇനിയും ആരും ഏറ്റെടുക്കാൻ തയാറാകാത്തതിനാലാണ് ആശങ്ക തുടരുന്നത്.

കോടതിയിൽ

ഇതിനിടെ, ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​ ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതു മാത്രമാണ് ഏക ആശ്വാസകരമായ കാര്യം. കോടതി ഇടപെടൽ വഴി ഇന്ത്യയിൽ സംപ്രേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം ഫുട്ബോൾ ആരാധകർ.

ഹർജി സ്വീകരിച്ച ഡൽഹി ഹൈക്കോടതി കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും പ​​​​ബ്ലി​​​​ക് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്കും നോ​​​​ട്ടീ​​​​സ് അയച്ചിട്ടുണ്ട്. ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം തു​​​​ട​​​​ങ്ങാ​​​​ൻ ഒ​​​​രു മാ​​​​സം മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ഇ​​​​ന്ത്യ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​പ്രേ​​​​ഷ​​​ണാ​​​​വ​​​​കാ​​​​ശം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​യെ​​​​ത്തിയ​​​​ത്.

ദൂരദർശൻ വഴി

രാ​​​​ജ്യ​​​​ത്തു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​നി​​​​ലൂ​​​​ടെ​​​​യോ ഡി​​​​ഡി സ്പോ​​​​ർ​​​​ട്സി​​​​ലൂ​​​​ടെ​​​​യോ ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം. 2026, 2030 ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​പ്രേ​​​​ഷ​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് ഫി​​​​ഫ പ​​​​ത്തു കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​ണ് വി​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ, സം​​​​പ്രേ​​​​ഷക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ലം ഈ ​​​​വി​​​​ല 3.5 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നി​​​​ട്ടും ഒ​​​​രു ക​​​​രാ​​​​റും അ​​​​ന്തി​​​​മ​​​​മാ​​​​യി​​​​ല്ല. ഫു​​​​ട്ബോ​​​​ൾ പ്രേ​​​​മികൾ ഏറെയുള്ള ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ന് ഇ​​​​തു​​​മൂ​​​​ലം ലോ​​​​ക​​​​ക​​​​പ്പ് ന​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2007ലെ ​​​​സ്പോ​​​​ർ​​​​ട്സ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് സി​​​​ഗ്ന​​​​ൽ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ദേ​​​​ശീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള കാ​​​​യി​​​​ക ഇ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രും പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​യും ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഡി​​​​ഡി സ്പോ​​​​ർ​​​​ട്സും ഡി​​​​ഡി ഫ്രീ ​​​​ഡി​​​​ഷും വേ​​​​വ്സ് ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മു​​​​മു​​​​ള്ള പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Sports

അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​റാ​​ന്‍റെ ക​​ളി​​ക​​ൾ

ട്രം​​പി​ന്‍റെ അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​റാ​​ന്‍റെ ക​​ളി​​ക​​ൾ, അ​​താ​​ണ് ഗ്രൂ​​പ്പ് ജി​​യെ ശ്ര​​ദ്ധേ​​യ​​മാ​​ക്കു​​ന്ന​​ത്. ബെ​​ൽ​​ജി​​യ​​മാ​​ണ് ഗ്രൂ​​പ്പി​​ലെ ശ​​ക്ത​​ർ. മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഈ​​ജി​​പ്തും ന്യൂ​​സി​​ല​​ൻ​​ഡു​​മാ​​ണ് മ​​റ്റ് ടീ​​മു​​ക​​ൾ. ബെ​​ൽ​​ജി​​യ​​ത്തി​​ന് ഈ​​സി വാ​​ക്കോ​​വ​​ർ പ്ര​​തീ​​ക്ഷി​​ക്കാ​​മെ​​ങ്കി​​ലും ഇ​​റാ​​നും ഈ​​ജി​​പ്തും ചെ​​റു​​ത​​ല്ലാ​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തും. ഗ്രൂ​​പ്പി​​ലെ ടീ​​മു​​ക​​ളി​​ൽ ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ്.

ഇ​​റാ​​ൻ

ഏ​​ഷ്യ​​ൻ യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു മ​​ത്സ​​രം മാ​​ത്ര​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ഇ​​തു​​വ​​രെ ഏ​​ഴ് ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്ക് യോ​​ഗ്യ​​ത​​നേ​​ടി. 2006 മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി എ​​ഷ്യ​​ൻ പ്ര​​തീ​​ക്ഷ​​യാ​​യി ലോ​​ക​​ക​​പ്പി​​നു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​വ​​രെ ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ക്കാ​​നാ​​യി​​ട്ടി​​ല്ല.
​​ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ൽ യു​​എ​​സ്എ, മൊ​​റോ​​ക്കോ, വെ​​യി​​ൽ​​സ് തു​​ട​​ങ്ങി​​യ വ​​ന്പന്മാരെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന​​താ​​ണ് എ​​ടു​​ത്തു​​പ​​റ​​യാ​​വു​​ന്ന നേ​​ട്ടം. അ​​മി​​ർ ഖ​​ലി​​നോ​​യ്യാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. ഇ​​ന്‍റ​​ർ മി​​ലാ​​ന്‍റെ മെ​​ഹ്ദി ത​​രേ​​മി (ക്യാ​​പ്റ്റ​​ൻ), സ​​മാ​​ൻ ഗൊ​​ഡോ​​സ് എ​​ന്നി​​വ​​രാ​​ണ് പ്ര​​ധാ​​ന​​താ​​ര​​ങ്ങ​​ൾ.

ബെ​​ൽ​​ജി​​യം

ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ ടീ​​മാ​​ണെ​​ങ്കി​​ലും ചു​​വ​​ന്ന ചെ​​കു​​ത്താന്മാ​​ർ​​ക്ക് ഇ​​തു​​വ​​രെ ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഏ​​ഡ​​ൻ ഹ​​സാ​​ർ​​ഡ്, കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ, ലു​​ക്കാ​​ക്കു തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സു​​വ​​ർ​​ണ ത​​ല​​മു​​റ റ​​ഷ്യ​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​താ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം.

ഖ​​ത്ത​​റി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ പു​​റ​​ത്താ​​യ​​ത് നാ​​ണ​​ക്കേ​​ടാ​​യി. ഇ​​ത്ത​​വ​​ണ ക​​പ്പ് ത​​ന്നെ​​യാ​​ണ് പ്ര​​തീ​​ക്ഷ. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ജെ​​റ​​മി ഡോ​​ക്കു, പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രാ​​യ കെ​​വി​​ൻ ഡി​​ബ്രൂ​​യി​​ൻ, റൊമേലു ലൂ​​ക്കാ​​ക്കു എ​​ന്നി​​വ​​രി​​ലാ​​ണ് ബെ​​ൽ​​ജി​​യ​​ത്തി​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ ഭാ​​ര​​മ​​ത്ര​​യും. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കാ​​യി മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഡോ​​ക്കു കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ലു​​ക്കാ​​ക്കു പ​​രി​​ക്കി​ന്‍റെ പി​​ടി​​യി​​ലാ​​ണ്. റൂ​​ഡി ഗാ​​ർ​​സി​​യ​​യാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ.

ഈ​​ജി​​പ്ത്

മൂ​​ന്ന് ത​​വ​​ണ ലോ​​ക​​ക​​പ്പി​​ന് യോ​​ഗ്യ​​ത ​​നേ​​ടി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ ഒ​​രു മ​​ത്സ​​രം​​ പോ​​ലും ജ​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ര​​ണ്ട് ക​​ളി​​ക​​ളി​​ൽ സ​​മ​​നി​​ല നേ​​ടാ​​നാ​​യ​​താ​​ണ് പ്ര​​ധാ​​ന നേ​​ട്ടം. ക​​ഴി​​ഞ്ഞ ത​​വ​​ണ പ​​രി​​ക്കി​ന്‍റെ നി​​ഴ​​ലി​​ലാ​​യി​​രു​​ന്ന മു​​ഹ​​മ്മ​​ദ് സ​​ല ഇ​​ത്ത​​വ​​ണ പ​​ഴ​​യ ഫോ​​മി​​ന്‍റെ അ​​ടു​​ത്തെ​​ങ്ങു​​മി​​ല്ലെ​​ന്ന​​താ​​ണ് ഫ​​റ​​വോ​​സി​​ന്‍റെ ആ​​ധി. എ​​ന്നാ​​ൽ, മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ഫ്രണ്ട്‌ലിയി​​ൽ സ്പെ​​യ്നി​​നെ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​വു​​മാ​​യാ​​ണ് സ​​ല​​യും സം​​ഘ​​വും എ​​ത്തു​​ന്ന​​ത്. ഹോ​​സം ഹ​​സ​​നാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ.

ന്യൂ​​സി​​ല​​ൻ​​ഡ്

മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന​​ത്. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ​​നി​​ന്നും ഇ​​തു​​വ​​രെ മു​​ന്നേ​​റാ​​നാ​​യി​​ട്ടി​​ല്ല. ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ 85-ാം സ്ഥാ​​ന​​ത്തു​​ള്ള ഓ​​ൾ​​വൈ​​റ്റ്സ് ഇ​​ത്ത​​വ​​ണ മി​​ക​​ച്ച​​പോ​​രാ​​ട്ടം ന​​ട​​ത്താ​​നു​​റ​​ച്ചാ​​ണ്.

നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ് താ​​ര​​മാ​​യ ക്യാ​​പ്റ്റ​​ൻ ക്രി​​സ് വു​​ഡാ​​ണ് പ്ര​​ധാ​​ന​​താ​​രം. അ​​ദ്ദേ​​ഹം പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത് വെ​​ള്ള​​ക്കാ​​രെ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ഡാ​​ര​​ൻ ബേസ്‌ലിയാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ.

Sports

ഫി​ഫ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യ​ണമെന്നാവശ്യപ്പെട്ട് ഹർജി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും പ​​​​ബ്ലി​​​​ക് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്കും ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നോ​​​​ട്ടീ​​​​സ്.

ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം തു​​​​ട​​​​ങ്ങാ​​​​ൻ ഒ​​​​രു മാ​​​​സം മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ഇ​​​​ന്ത്യ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​പ്രേ​​​​ഷ​​​ണാ​​​​വ​​​​കാ​​​​ശം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​യെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​നി​​​​ലൂ​​​​ടെ​​​​യോ ഡി​​​​ഡി സ്പോ​​​​ർ​​​​ട്സി​​​​ലൂ​​​​ടെ​​​​യോ ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.
2026, 2030 ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​പ്രേ​​​​ക്ഷ​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് ഫി​​​​ഫ പ​​​​ത്തു കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​ണ് വി​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ സം​​​​പ്രേ​​​​ഷക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ലം ഈ ​​​​വി​​​​ല 3.5 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നി​​​​ട്ടും ഒ​​​​രു ക​​​​രാ​​​​റും അ​​​​ന്തി​​​​മ​​​​മാ​​​​യി​​​​ല്ല. ഫു​​​​ട്ബോ​​​​ൾ പ്രേ​​​​മികൾ ഏറെയുള്ള ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ന് ഇ​​​​തു​​​മൂ​​​​ലം ലോ​​​​ക​​​​ക​​​​പ്പ് ന​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2007ലെ ​​​​സ്പോ​​​​ർ​​​​ട്സ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് സി​​​​ഗ്ന​​​​ൽ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ദേ​​​​ശീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള കാ​​​​യി​​​​ക ഇ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രും പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​യും ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡി​​​​ഡി സ്പോ​​​​ർ​​​​ട്സും ഡി​​​​ഡി ഫ്രീ ​​​​ഡി​​​​ഷും വേ​​​​വ്സ് ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മു​​​​മു​​​​ള്ള പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Sports

ഫി​ഫ 2026 ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ലി​ന്‍റെ പ്രാ​ഥ​മി​ക ടീ​മി​ല്‍ നെ​യ്മ​ര്‍

റി​യൊ: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ബ്ര​സീ​ല്‍ പു​രു​ഷ ടീ​മി​ന്‍റെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഇടംനേടി.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്നു വ​ര്‍​ഷ​മാ​യി ദേ​ശീ​യ ടീ​മി​നു പു​റ​ത്താ​യി​രു​ന്നു 34കാ​ര​നാ​യ നെ​യ്മ​ര്‍. ബ്ര​സീ​ലി​നാ​യി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ കൂ​ടു​ത​ല്‍ ഗോ​ളി​നു​ട​മ​യാ​ണ് (79) താ​രം. 2023ല്‍ ​ആ​ണ് നെ​യ്മ​ര്‍ അ​വ​സാ​ന​മാ​യി ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങി​യ​ത്.

2026 ലോ​ക​ക​പ്പി​നു​ള്ള 55 ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് നെ​യ്മ​റി​നെ ബ്ര​സീ​ല്‍ കോ​ച്ച് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. നെ​യ്മ​റി​നൊ​പ്പം വെ​റ്റ​റ​ന്‍ ഡി​ഫെ​ന്‍​ഡ​റാ​യ തി​യാ​ഗൊ സി​ല്‍​വ​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍​സി​യു​ടെ ഫോ​ര്‍​വേ​ഡാ​യ എ​സ്റ്റേ​വൊ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​പ്രി​ല്‍ 18ന് ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 19കാ​ര​നാ​യ എ​സ്റ്റേ​വൊ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​നു​ശേ​ഷം താ​രം ഇ​തു​വ​രെ ക​ള​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

കാ​സെ​മി​റൊ, ഫാ​ബി​ഞ്ഞൊ, ഡാ​നി​ലൊ, വി​നീ​ഷ്യ​സ്, റാ​ഫീ​ഞ്ഞ, ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി, ലൂ​കാ​സ് പ​ക്വെ​റ്റ, ആ​ന്‍റ​ണി, എ​ന്‍​ഡ്രി​ക്, മാ​ര്‍​ക്കീ​ഞ്ഞോ​സ്, അ​ലി​സ​ണ്‍, ബെ​ന്‍റോ തു​ട​ങ്ങി​യ​വ​രെ​ല്ലാം പ്രാ​ഥ​മി​ക ടീം ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടു.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹെ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ആ​ദ്യ മ​ത്സ​രം.

Sports

ഡി​ബാ​ല ഇ​ല്ലാ​തെ അ​ര്‍​ജ​ന്‍റീ​ന

ബു​വേ​നോ​സ് ഐ​റി​സ്: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള അ​ര്‍​ജ​ന്‍റൈ​ന്‍ ടീ​മി​ന്‍റെ പ്രാ​ഥ​മി​ക സം​ഘ​ത്തെ കോ​ച്ച് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി പ്ര​ഖ്യാ​പി​ച്ചു.

55 അം​ഗ പ്രാ​ഥ​മി​ക ടീ​മി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ എ​എ​സ് റോ​മ​യു​ടെ താ​രം പൗ​ലൊ ഡി​ബാ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി അ​ട​ക്ക​മു​ള്ള വ​ന്‍ സം​ഘ​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു​ള്ള​ത്.

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ബ്ര​സീ​ല്‍ താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് ആ​റു മ​ത്സ​ര വി​ല​ക്ക് നേ​രി​ടു​ന്ന ജി​യാ​ന്‍​ലൂ​ക്ക പ്രെ​സ്റ്റി​യാ​നി​യെ​യും സ്‌​ക​ലോ​നി 55 അം​ഗ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ള്‍​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ര്‍​ദാ​ന്‍ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​ര്‍​ജ​ന്‍റീ​ന. ജൂ​ണ്‍ 17ന് ​അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Sports

ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ത്തി​​യി​​ല്ല

വാ​​ന്‍​കൂ​​വ​​ര്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​റാ​​ന്‍റെ പ​​ങ്കാ​​ളി​​ത്തം സം​​ബ​​ന്ധി​​ച്ച് ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മാ​​കാ​​ത്ത​​തി​​നി​​ടെ, കാ​​ന​​ഡ​​യി​​ലെ വാ​​ന്‍​കൂ​​വ​​റി​​ല്‍ ചൊ​​വ്വാ​​ഴ്ച ന​​ട​​ന്ന ഫി​​ഫ പ്ര​​ത്യേ​​ക യോ​​ഗ​​ത്തി​​ല്‍ ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തി​​ല്ല.

വീ​​സ പ്ര​​ശ്‌​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ത്താ​​തി​​രു​​ന്ന​​തെ​​ന്ന് ദ ​​അ​​ത് ല​​റ്റി​​ക് റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. വ്യാ​​ഴാ​​ഴ്ച ന​​ട​​ക്കു​​ന്ന ഫി​​ഫ കോ​​ണ്‍​ഗ്ര​​സി​​ലും ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.

അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.

Sports

മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് നിയമമാ​​റ്റം

വാ​​ന്‍​കൂ​​വ​​ര്‍: മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ക​​ണ്ട് ക​​ളി​​ക്കാ​​ര്‍​ക്കു മ​​ത്സ​​രം ന​​ഷ്ട​​പ്പെ​​ടു​​ന്ന നി​​യ​​മ​​ത്തി​​ലും ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ള​​വു​​വ​​രു​​ത്തി.

അ​​ടു​​പ്പി​​ച്ച് ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ല്‍ മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് കാ​​ണു​​ന്ന ക​​ളി​​ക്കാ​​ര്‍ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ പു​​റ​​ത്തി​​രി​​ക്ക​​ണം എ​​ന്ന​​താ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പ് വ​​രെ​​യു​​ള്ള നി​​യ​​മം.

എ​​ന്നാ​​ല്‍, ഇ​​ത്ത​​വ​​ണ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ക​​ളി​​ക്കാ​​രു​​ടെ ഒ​​രു മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് റ​​ദ്ദാ​​ക്കും. അ​​തോ​​ടെ നോ​​ക്കൗ​​ട്ട് ഘ​​ട്ട​​ത്തി​​ലേ​​ക്ക് പു​​തി​​യ തു​​ട​​ക്കം കു​​റി​​ക്കാം.

റൗ​​ണ്ട് ഓ​​ഫ് 32, പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍, ക്വാ​​ര്‍​ട്ട​​ര്‍ ഘ​​ട്ട​​ങ്ങ​​ളി​​ലും ഓ​​രോ മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് കാ​​ന്‍​സ​​ല്‍ ചെ​​യ്യും.

Sports

നെ​​യ്മ​​റി​​നു​​ണ്ട് ര​​ണ്ടു മാ​​സം

ബ്ര​​സീ​​ലി​​യ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ദേ​​ശീ​​യ ടീ​​മി​​ല്‍ ഇ​​ടം​​പി​​ടി​​ക്കാ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​റി​​നു മു​​ന്നി​​ല്‍ ര​​ണ്ടു മാ​​സം ശേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ കാ​​ര്‍​ലൊ ആ​​ന്‍​സി​​ലോ​​ട്ടി.

ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ നെ​​യ്മ​​റി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. 2023 ഒ​​ക്‌ടോ​​ബ​​റി​​ലാ​​ണ് നെ​​യ്മ​​ര്‍ അ​​വ​​സാ​​ന​​മാ​​യി ബ്ര​​സീ​​ല്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്.

ജൂ​​ണ്‍ 14ന് ​​മൊ​​റോ​​ക്കോ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ല്‍ ബ്ര​​സീ​​ലി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

ഗ​​ട്ടു​​സോ പു​​റ​​ത്തേ​​ക്ക്

മി​​ലാ​​ന്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന് ഇ​​റ്റാ​​ലി​​യ​​ന്‍ ദേ​​ശീ​​യ പു​​രു​​ഷ ടീ​​മി​​നു യോ​​ഗ്യ​​ത നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തെ​​വ​​ന്ന​​തോ​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് ജെ​​ന്നാ​​രോ ഗ​​ട്ടു​​സോ പു​​റ​​ത്തേ​​ക്കെ​​ന്നു സൂ​​ച​​ന.

യു​​വേ​​ഫ യൂ​​റോ​​പ്യ​​ന്‍ പ്ലേ ​​ഓ​​ഫ് പാ​​ത്ത് എ ​​ഫൈ​​ന​​ലി​​ല്‍ ബോ​​സ്‌​​നി​​യ ആ​​ന്‍​ഡ് ഹെ​​ര്‍​സെ​​ഗോ​​വി​​ന​​യോ​​ട് 4-1നു ​​പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​റ്റ​​ലി പു​​റ​​ത്താ​​യ​​ത്.

ഇ​​റ്റ​​ലി​​യി​​ല്ലാ​​ത്ത തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ലോ​​ക​​ക​​പ്പാ​​ണ് (2018, 2022, 2026) ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. ഫി​​ഫ ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ഒ​​രു ടീം ​​ഇ​​താ​​ദ്യ​​മാ​​യാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യി മൂ​​ന്ന് എ​​ഡി​​ഷ​​നി​​ല്‍ യോ​​ഗ്യ​​ത നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തെ പു​​റ​​ത്തി​​രി​​ക്കു​​ന്ന​​ത്. 1934, 1938, 1982, 2006 എ​​ഡി​​ഷ​​നു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​സൂ​​റി​​ക​​ളു​​ടെ ഫി​​ഫ ലോ​​ക​​ക​​പ്പ് കി​​രീ​​ട നേ​​ട്ടം.

ലോ​​ക​​ക​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം ക​​ഴി​​ഞ്ഞ എ​​ഡി​​ഷ​​നു​​ക​​ളി​​ല്‍ 32 ആ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 2026ല്‍ ​​അ​​ത് 48 ആ​​ക്കി. അ​​തോ​​ടെ വി​​വി​​ധ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​നു​​ക​​ളി​​ല്‍​നി​​ന്നു​​ള്ള പ്രാ​​തിനിധ്യം വ​​ര്‍​ധി​​ച്ചു. 13 ആ​​യി​​രു​​ന്ന യൂ​​റോ​​പ്പി​​ന്‍റെ പ്രാ​​തിനിധ്യം ഇ​​ത്ത​​വ​​ണ 16ല്‍ ​​എ​​ത്തി. എ​​ന്നി​​ട്ടും ഇ​​റ്റ​​ലി​​ക്കു യോ​​ഗ്യ​​ത നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

2025 ജൂ​​ണി​​ലാ​​ണ് ഗ​​ട്ടു​​സോ അ​​സൂ​​റി ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രാ​​യ​​ത്. ഗ​​ട്ടു​​സോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ച​​തി​​ല്‍ ആ​​റി​​ലും ഇ​​റ്റ​​ലി ജ​​യം നേ​​ടി.

Sports

ഫ്രാ​​ന്‍​സി​​നു ജ​​യം

മേ​​രി​​ലാ​​ന്‍​ഡ് (യു​​എ​​സ്എ): ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ ഫ്രാ​​ന്‍​സി​​നു തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം.

ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ലി​​നെ 1-2നു ​​കീ​​ഴ​​ട​​ക്കിയ ഫ്രാ​​ന്‍​സ്, കൊ​​ളം​​ബി​​യ​​യെ 1-3നു ​​മ​​റി​​ക​​ട​​ന്നു. ഡെ​​സി​​രെ ഡൗ​​വി​​ന്‍റെ (29, 56) ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ഫ്രാ​​ന്‍​സി​​നു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

മാ​​ര്‍​ക​​സ് ടു​​റാ​​മി​​ന്‍റെ (41) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ള്‍. ജാ​​മി​​ന്‍റ​​ണ്‍ കാ​​മ്പ​​സ് കൊ​​ളം​​ബി​​യ​​യു​​ടെ ആ​​ശ്വാ​​സ ഗോ​​ള്‍ നേ​​ടി.

ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്ന ന്യൂ​​സി​​ല​​ന്‍​ഡി​​ന് അ​​പൂ​​ര്‍​വ​​നേ​​ട്ടം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ ടീ​​മാ​​യ ചി​​ലി​​യെ 1-4ന് ​​ന്യൂ​​സി​​ല​​ന്‍​ഡ് ത​​ക​​ര്‍​ത്തു. ഒ​​രു ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ ടീ​​മി​​നെ​​തി​​രേ ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണ്.

Sports

അ​​സൂ​​റി ഉ​​ണ്ടാ​​കു​​മോ?

സെ​​നി​​ക്ക: 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​റ്റ​​ലി ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​രം ഇ​​ന്ന്.

യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ പ്ലേ ​​ഓ​​ഫ് പാ​​ത്ത് എ ​​ഫൈ​​ന​​ലി​​ല്‍ ഇ​​റ്റ​​ലി ഇ​​ന്ന് അ​​ര്‍​ധ​​രാ​​ത്രി 12.15ന് ​​ബോ​​സ്‌​​നി​​യ ആ​​ന്‍​ഡ് ഹെ​​ര്‍​സെ​​ഗോ​​വി​​ന​​യെ നേ​​രി​​ടും. ജ​​യി​​ക്കു​​ന്ന ടീ​​മി​​നു 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ല​​ഭി​​ക്കും. ക​​ഴി​​ഞ്ഞ ര​​ണ്ട് (2018, 2022) ഫി​​ഫ ലോ​​ക​​ക​​പ്പി​​ലും ഇ​​റ്റ​​ലി​​ക്കു യോ​​ഗ്യ​​ത ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.

ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​റ്റ് മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ലാ​​യി (പാ​​ത്ത് ബി, ​​സി, ഡി) ​​സ്വീ​​ഡ​​ന്‍ പോ​​ള​​ണ്ടി​​നെ​​യും കൊ​​സോ​​വൊ തു​​ര്‍​ക്കി​​യെ​​യും ചെ​​ക് റി​​പ്പ​​ബ്ലി​​ക്ക് ഡെ​​ന്മാ​​ര്‍​ക്കി​​നെ​​യും നേ​​രി​​ടും.

പ്ലേ ​​ഓ​​ഫ് ഫൈ​​ന​​ലു​​ക​​ളി​​ല്‍ ജ​​യി​​ക്കു​​ന്ന നാ​​ല് ടീ​​മി​​നും ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ല​​ഭി​​ക്കു​​ന്ന​​തോ​​ടെ യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​കും.

Sports

അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​സൂ​​റി

മി​​ലാ​​ന്‍: 2014നു​​ശേ​​ഷം ഒ​​രു ഫി​​ഫ ലോ​​ക​​ക​​പ്പ് എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ അ​​സൂ​​റി​​ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​റ്റ​​ലി ക​​ള​​ത്തി​​ല്‍.

2018, 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ യോ​​ഗ്യ​​ത നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന ഇ​​റ്റ​​ലി​​ക്ക്, 2026ലും ​​നേ​​രി​​ട്ടു ടി​​ക്ക​​റ്റ് ല​​ഭി​​ച്ചി​​ല്ല. യൂ​​റോ​​പ്യ​​ന്‍ പ്ലേ ​​ഓ​​ഫി​​ലൂ​​ടെ വേ​​ണം ഇ​​റ്റ​​ലി​​ക്ക് ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടാ​​ന്‍.

ഇ​​ന്നു രാ​​ത്രി 10.30 മു​​ത​​ല്‍ യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ പ്ലേ ​​ഓ​​ഫ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. നോ​​ര്‍​ത്തേ​​ണ്‍ അ​​യ​​ര്‍​ല​​ന്‍​ഡാ​​ണ് പ്ലേ ​​ഓ​​ഫ് സെ​​മി​​യി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

ഇ​​തി​​ല്‍ ജ​​യി​​ച്ചാ​​ല്‍ ഫൈ​​ന​​ല്‍. വെ​​യ്‌ല്‍​സ് x ബോ​​സ്‌​​നി​​യ ആ​​ന്‍​ഡ് ഹെ​​ര്‍​സെ​​ഗോ​​വി​​ന പ്ലേ ​​ഓ​​ഫ് സെ​​മി ജേ​​താ​​ക്ക​​ളു​​മാ​​യാ​​ണ് ഫൈ​​ന​​ല്‍. ഈ ​​ഫൈ​​ന​​ലി​​ല്‍ ജ​​യി​​ക്കു​​ന്ന ടീ​​മി​​നാ​​ണ് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ക.

ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന യൂ​​റോ​​പ്യ​​ന്‍ പ്ലേ ​​ഓ​​ഫ് ഘ​​ട്ട​​ത്തി​​ല്‍ നാ​​ല് പാ​​ത്തു​​ക​​ളി​​ലാ​​യി 16 ടീ​​മു​​ക​​ളാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. നാ​​ല് പാ​​ത്തി​​ലെ​​യും ഫൈ​​ന​​ല്‍ ജേ​​താ​​ക്ക​​ള്‍​ക്കാ​​ണ് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത.

ജൂ​​ണ്‍ 11 മു​​ത​​ല്‍ ജൂ​​ലൈ 19വ​​രെ അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. 48 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​ദ്യ ലോ​​ക​​ക​​പ്പാ​​ണ്. 16 ടീ​​മു​​ക​​ളാ​​ണ് യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന​​ത്. ഇ​​തി​​ല്‍ 12 ടീ​​മു​​ക​​ള്‍ ഇ​​തി​​നോ​​ട​​കം യോ​​ഗ്യ​​ത നേ​​ടി. ശേ​​ഷി​​ക്കു​​ന്ന നാ​​ല് സ്‌​​പോ​​ട്ടു​​ക​​ള്‍​ക്കാ​​യാ​​ണ് പ്ലേ ​​ഓ​​ഫ് ന​​ട​​ക്കു​​ന്ന​​ത്.

ഇ​​റ്റ​​ലി, പോ​​ള​​ണ്ട്

ഫി​​ഫ ലോ​​ക​​ക​​പ്പ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ല്‍ ജ​​ര്‍​മ​​നി​​ക്കൊ​​പ്പം ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ക​​യാ​​ണ് ഇ​​റ്റ​​ലി. ഇ​​രു​​ടീ​​മും നാ​​ലു ത​​വ​​ണ വീ​​തം ഫി​​ഫ ലോ​​ക​​ക​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യി.

1934, 1938, 1982, 2006 എ​​ഡി​​ഷ​​നു​​ക​​ളി​​ലാ​​യി​​രു​​ന്നു ഇ​​റ്റ​​ലി ലോ​​ക​​ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത്. എ​​ന്നാ​​ല്‍, 1958ല്‍ ​​ആ​​യി​​രു​​ന്നു ഇ​​റ്റ​​ലി​​ക്ക് ആ​​ദ്യ​​മാ​​യി യോ​​ഗ്യ​​ത ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി തു​​ട​​രെ ര​​ണ്ട് ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തി​​ന്‍റെ നാ​​ണ​​ക്കേ​​ടും അ​​സൂ​​റി​​ക​​ള്‍​ക്കു​​ണ്ട്.

ഇ​​റ്റ​​ലി​​ക്കൊ​​പ്പം റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി​​യു​​ടെ പോ​​ള​​ണ്ട്, അ​​ര്‍​ദ ഗു​​ല​​റി​​ന്‍റെ തു​​ര്‍​ക്കി ടീ​​മു​​ക​​ളും പ്ലേ ​​ഓ​​ഫ് സെ​​മി പോ​​രാ​​ട്ട രം​​ഗ​​ത്തു​​ണ്ട്.

Sports

ആ​​ലി​​സ​​ണ്‍ ഔ​​ട്ട്

ബ്ര​​സീ​​ലി​​യ: ഫി​​ഫ ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍​നി​​ന്ന് ഗോ​​ള്‍ കീ​​പ്പ​​ര്‍ ആ​​ലി​​സ​​ണ്‍ ബെ​​ക്ക​​ര്‍ പു​​റ​​ത്ത്.

ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍. മാ​​ര്‍​ച്ച് 27നാ​​ണ് ബ്ര​​സീ​​ല്‍ x ഫ്രാ​​ന്‍​സ് സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം.

ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് കാ​​ന​​റി​​ക​​ള്‍ ക്രൊ​​യേ​​ഷ്യ​​യെ നേ​​രി​​ടും. ഫി​​റ്റ്‌​​ന​​സ് ഇ​​ല്ലാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​റി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ബ്ര​​സീ​​ല്‍ ടീ​​മി​​നെ കോ​​ച്ച് കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നും ആ​​ലി​​സ​​ണി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ആ​​ലി​​സ​​ണി​​നു പ​​ക​​ര​​മാ​​യി കോ​​റി​​ന്ത്യ​​ന്‍​സി​​ന്‍റെ ഹ്യൂ​​ഹൊ സോ​​സ ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.

Sports

2026 ഫിഫ ലോ​​ക​​ക​​പ്പി​​ന് ബാ​​ങ്ക് അ​​വ​​ധി

എ​​ഡി​​ന്‍​ബ​​ര്‍​ഗ്: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നാ​​യി ബാ​​ങ്ക് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്.

28 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഫി​​ഫ ലോ​​ക​​ക​​പ്പ് ക​​ളി​​ക്കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷ സൂ​​ച​​ക​​മാ​​യാ​​ണ് ഈ ​​അ​​വ​​ധി പ്ര​​ഖ്യാ​​പ​​നം. യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഡെ​​ന്മാ​​ര്‍​ക്കി​​നെ 2-4നു ​​കീ​​ഴ​​ട​​ക്കി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1998 എ​​ഡി​​ഷ​​നി​​ലാ​​ണ് സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡ് ഇ​​തി​​നു മു​​മ്പ് ലോ​​ക​​ക​​പ്പ് ഫുട്ബോൾ വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്.

ഗ്രൂ​​പ്പ് സി​​യി​​ല്‍ ബ്ര​​സീ​​ല്‍, മൊ​​റോ​​ക്കൊ, ഹെ​​യ്തി ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്. ജൂ​​ണ്‍ 15ന് (​​ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 14 രാ​​വി​​ലെ 6.30) ഹെ​​യ്തി​​ക്കെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

ഫി​​ഫ ലോ​​ക​​ക​​പ്പ് ട്രോ​​ഫി ഇ​​ന്ത്യ​​യി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് 2026നു ​​ആ​​റ് മാ​​സം ശേ​​ഷി​​ക്കേ ലോ​​ക പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ട്രോ​​ഫി ഇ​​ന്ത്യ​​യി​​ലെ​​ത്തി.

മൂ​​ന്നു ദി​​വ​​സ​​ത്തെ പ​​ര്യ​​ട​​ന​​ത്തി​​ൽ ര​​ണ്ടു ദി​​വ​​സം ന്യൂ​​ഡ​​ൽ​​ഹി​​യി​​ലും അ​​വ​​സാ​​ന ദി​​വ​​സം അ​​സ​​മി​​ലെ ഗു​​വാ​​ഹ​​ത്തി​​യി​​ലും ട്രോ​​ഫി പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. 12 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഫി​​ഫ ലോ​​ക​​ക​​പ്പ് ട്രോ​​ഫി ടൂ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ന്ന​​ത്.

ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​ച്ച ട്രോ​​ഫി കാ​​യി​​ക​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ​​യും മു​​ൻ ബ്ര​​സീ​​ലി​​യ​​ൻ താ​​രം ഗി​​ൽ​​ബ​​ർ​​ട്ടോ ഡി​​സി​​ൽ​​വ​​യും ചേ​​ർ​​ന്ന് അ​​നാ​​വ​​ര​​ണം ചെ​​യ്തു. 150 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ട്രോ​​ഫി ടൂ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫി​​ഫ​​യി​​ൽ അം​​ഗ​​മാ​​യ 30 രാ​​ജ്യ​​ങ്ങ​​ളി​​ൽ ലോ​​ക​​ക​​പ്പ് പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

‌ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ൻ്റി​നോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ഗ്രൂ​പ്പ് എ​യി​ലും സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ലും അ​മേ​രി​ക്ക ഗ്രൂ​പ്പ് ഡി​യി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ലാ​ണു​ള്ള​ത്.

ബ്ര​സീ​ൽ ഗ്രൂ​പ്പ് സി​യി​ലും സ്പെ​യി​ൻ ഗ്രൂ​പ്പ് എ​ച്ചി​ലും ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഐ​യി​ലും ഇ​ടം​പി​ടി​ച്ചു. 2026 ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും കാ​ന​ഡ​യും സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂ​പ്പ് എ

​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, പ്ലേ ​ഓ​ഫ് ഡി ​വി​ജ​യി.

ഗ്രൂ​പ്പ് ബി

​കാ​ന​ഡ, പ്ലേ ​ഓ​ഫ് എ ​വി​ജ​യി, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി

​ബ്ര​സീ​ൽ, മൊ​റോ​ക്കോ, ഹെ​യ്ത്തി, സ്കോ​ട്ട്ല​ൻ​ഡ്.

ഗ്രൂ​പ്പ് ഡി

​അ​മേ​രി​ക്ക, പ​രാ​ഗ്വേ, ഓ​സ്ട്രേ​ലി​യ, പ്ലേ ​ഓ​ഫ് സി ​വി​ജ​യി.

ഗ്രൂ​പ്പ് ഇ

​ജ​ർ​മ​നി, കു​രാ​കാ​വോ, ഐ​വ​റി കോ​സ്റ്റ്, ഇ​ക്വ​ഡോ​ർ.

ഗ്രൂ​പ്പ് എ​ഫ്

നെ​ത​ർ​ല​ൻ​ഡ്സ്, ജ​പ്പാ​ൻ, പ്ലേ ​ഓ​ഫ് ബി ​വി​ജ​യി, ടു​ണീ​ഷ്യ.

ഗ്രൂ​പ്പ് ജി

​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ല​ൻ​ഡ്.

ഗ്രൂ​പ്പ് എ​ച്ച്

സ്പെ​യ്ൻ, കേ​പ് വെ​ർ​ഡെ, സൗ​ദി അ​റേ​ബ്യ, യു​റു​ഗ്വേ.

ഗ്രൂ​പ്പ് ഐ

​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വെ, പ്ലേ ​ഓ​ഫ് ര​ണ്ട് വി​ജ​യി.

ഗ്രൂ​പ്പ് ജെ

​അ​ർ​ജ​ന്‍റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദാ​ൻ.

ഗ്രൂ​പ്പ് കെ

​പോ​ർ​ച്ചു​ഗ​ൽ, പ്ലേ ​ഓ​ഫ് ഒ​ന്ന് വി​ജ​യി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കൊ​ളം​ബി​യ.

ഗ്രൂ​പ്പ് എ​ൽ

ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

Sports

പോ​​ര്‍​ച്ചു​​ഗ​​ല്‍ ലോ​​ക ചാ​​മ്പ്യ​​ന്‍

ദോ​​ഹ: ഫി​​ഫ അ​​ണ്ട​​ര്‍ 17 പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം പോ​​ര്‍​ച്ചു​​ഗ​​ലി​​ന്. ഫൈ​​ന​​ലി​​ല്‍ ഓ​​സ്ട്രി​​യ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍ കീ​​ഴ​​ട​​ക്കി​​യ​​ത്.

32-ാം മി​​നി​​റ്റി​​ല്‍ അ​​നീ​​സി​​യൊ ക​​ബ്രാ​​ലാ​​യി​​രു​​ന്നു പ​​റ​​ങ്കി​​പ്പ​​ട​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍ നേ​​ടി​​യ​​ത്.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍ ഫി​​ഫ ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ യൂ​​റോ​​പ്യ​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഡ​​ബി​​ള്‍ നേ​​ട്ട​​ത്തി​​ലു​​മെ​​ത്തി.

Sports

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്! യോഗ്യത ഇങ്ങനെ!

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്‍കിയ 70, 80, 90 കിഡ്‌സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

സമീപ ചരിത്രം

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്‌ബോള്‍ സീസണ്‍ മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്‌ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്‌ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.

 

Sports

അസൂറി അ​​പ​​ക​​ട​​ത്തി​​ല്‍

മിലാൻ: 2014നു​​ശേ​​ഷം ഇ​​തു​​വ​​രെ ഇ​​റ്റ​​ലി​​ക്കു ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2018, 2022 എ​​ഡി​​ഷ​​നു​​ക​​ളി​​ല്‍ നേ​​രി​​ട്ടും പ്ലേ ​​ഓ​​ഫി​​ലൂ​​ടെ​​യും യോ​​ഗ്യ​​ത നേ​​ടാ​​ന്‍ ഇ​​റ്റ​​ലി​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം. നാ​​ല് ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​റ്റ​​ലി തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും യോ​​ഗ്യ​​ത നേ​​ടി​​ല്ലേ എ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

യു​വേ​ഫ യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​​പ്പ് ഐ​​യി​​ല്‍ നോ​​ര്‍​വെ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത ഇ​​റ്റ​​ലി​​ക്കാ​​ര്‍ പ്ലേ ​​ഓ​​ഫ് ജ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ 2026 ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കൂ.

ഇം​​ഗ്ല​​ണ്ട്, ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ, പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് യോ​​ഗ്യ​​ത ഉ​​റ​​പ്പാ​​ക്കി​​യ​​ത്.

യോ​ഗ്യ​താ റൗ​ണ്ടി​ലെ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ​ക്കാ​ണ് നേ​രി​ട്ട് ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് പ്ലേ ​ഓ​ഫി​ലൂ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

Sports

ഇ​റ്റ​ലി​യെ ത​ക​ർ​ത്തു; ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി നോ​ർ​വെ

മി​ലാ​ൻ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി നോ​ർ​വെ. ഞാ​യ​റാ​ഴ്ച ന​ട​ന്ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

നോ​ർ​വെ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ര​ണ്ട് ഗോ​ളു​ക​ളും അ​ന്‍റോ​ണി​യോ നൂ​സ​യും യോ​ർ​ഗെ​ൻ സ്ട്രാ​ൻ​ഡ് ലാ​ർ​സ​നും ഓ​രോ വീ​ത​വും നേ​ടി. പി​യോ എ​സ്പോ​സി​റ്റോ ആ​ണ് ഇ​റ്റ​ലി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കാ​യി ഇ​റ്റ​ലി​ക്ക് പ്ലേ ​ഓ​ഫി​ൽ ക​ളി​ക്ക​ണം. ഗ്രൂ​പ്പ് ഐ​യി​ൽ 24 പോ​യി​ന്‍റു​മാ​യി നോ​ർ​വെ ഒ​ന്നാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി ഇ​റ്റ​ലി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്.

 

Sports

ലോകകപ്പ് ടി​​ക്ക​​റ്റ് ഫൈറ്റ്

ഡ​​ബ്ലി​​ന്‍/​​പാ​​രീ​​സ്/​​ല​​ണ്ട​​ന്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്. 2026 ലോ​​ക​​ക​​പ്പി​​ലേ​​ക്കു നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ന്ന ടീ​​മു​​ക​​ളു​​ടെ ചി​​ത്രം ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ന​​വം​​ബ​​ര്‍ ഫി​​ഫ രാ​​ജ്യാ​​ന്ത​​ര വി​​ന്‍​ഡോ​​യി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കും. പി​​ന്നീ​​ടു​​ള്ള​​ത് പ്ലേ ​​ഓ​​ഫ് വ​​ഴി​​യു​​ള്ള അ​​വ​​സാ​​ന ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​ത്രം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​തോ​​ടെ കാ​​ല്‍​പ്പ​​ന്ത് ആ​​രാ​​ധ​​ക​​ര്‍ ക​​ണ്ണെ​​റി​​യു​​ന്ന​​ത് യൂ​​റോ​​പ്പി​​ലേ​​ക്ക്.

യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ന്ന ടീ​​മു​​ക​​ളു​​ടെ പൂ​​ര്‍​ണ ചി​​ത്രം ഈ ​​മാ​​സം 19നു ​​പൂ​​ര്‍​ണ​​മാ​​കും. യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ഇ​​തു​​വ​​രെ ഇം​​ഗ്ല​​ണ്ട് മാ​​ത്ര​​മാ​​ണ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി 48 ടീം ​​പ​​ങ്കെ​​ടു​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് എ​​ന്ന​​ വി​​ശേ​​ഷ​​മാ​​ണ് 2026നു​​ള്ള​​ത്.

അ​​മേ​​രി​​ക്ക, മെ​​ക്‌​​സി​​ക്കോ, കാ​​ന​​ഡ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യി 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. ആ​​തി​​ഥേ​​യ​​രു​​ള്‍​പ്പെ​​ടെ ഇ​​തു​​വ​​രെ 28 ടീ​​മു​​ക​​ളാ​​ണ് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്; ശേ​​ഷി​​ക്കു​​ന്ന​​ത് 20 ടി​​ക്ക​​റ്റു​​ക​​ള്‍.

യൂ​​റോ​​പ്പി​​ല്‍ തീ​​പ്പൊ​​രി

യൂ​​റോ​​പ്പി​​ല്‍​നി​​ന്നു​​ള്ള യോ​​ഗ്യ​​ത​​യ്ക്കാ​​യി നോ​​ര്‍​വെ, പോ​​ര്‍​ച്ചു​​ഗ​​ല്‍, ഫ്രാ​​ന്‍​സ് ടീ​​മു​​ക​​ള്‍ ഇ​​ന്നി​​റ​​ങ്ങും. ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 10.30നാ​​ണ് നോ​​ര്‍​വെ​​യു​​ടെ മ​​ത്സ​​രം. എ​​സ്റ്റോ​​ണി​​യ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍. അ​​ര്‍​ധ​​രാ​​ത്രി പി​​ന്നി​​ടു​​മ്പോ​​ള്‍ (1.15 am) ഫ്രാ​​ന്‍​സ് യു​​ക്രെ​​യ്‌​​നെ​​യും പോ​​ര്‍​ച്ചു​​ഗ​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡി​​നെ​​യും നേ​​രി​​ടും. ഇ​​റ്റ​​ലി​​യാ​​ണ് യോ​​ഗ്യ​​ത​​യ്ക്കാ​​യി പോ​​രാ​​ട്ടരം​​ഗ​​ത്തു​​ള്ള മ​​റ്റൊ​​രു ടീം. ​​മോ​​ള്‍​ഡോ​​വ​​യെ നേ​​രി​​ടു​​ന്ന ഇ​​റ്റ​​ലി​​ക്ക് നേ​​രി​​ട്ട് യോ​​ഗ്യ​​ത ല​​ഭി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വി​​ര​​ള​​മാ​​ണ്. അ​​തേ​​സ​​മ​​യം, പ്ലേ ​​ഓ​​ഫ് ടി​​ക്ക​​റ്റ് ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞു.

പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ, സ്‌​​പെ​​യി​​ന്‍...

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡി​​നെ നേ​​രി​​ടും. ജ​​യി​​ച്ചാ​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യും സം​​ഘ​​വും മ​​റ്റു ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ലം കാ​​ത്തു​​നി​​ല്‍​ക്കാ​​തെ 2026 ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ക്കും. ഗ്രൂ​​പ്പ് എ​​ഫി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍. ഗ്രൂ​​പ്പി​​ലെ ഹം​​ഗ​​റി x അ​​ര്‍​മേ​​നി​​യ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചാ​​ലും പോ​​ര്‍​ച്ചു​​ഗ​​ലി​​നു യോ​​ഗ്യ​​ത ല​​ഭി​​ക്കും.

ഗ്രൂ​​പ്പ് ഐ​​യി​​ല്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ നോ​​ര്‍​വെ ഇ​​റ​​ങ്ങു​​ന്ന​​തും ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റി​​ലേ​​ക്ക് ഒ​​രു ജ​​യ​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. എ​​സ്റ്റോ​​ണി​​യ​​യെ തോ​​ല്‍​പ്പി​​ച്ചാ​​ല്‍ മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ലം ആ​​ശ്ര​​യി​​ക്കാ​​തെ നോ​​ര്‍​വെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കും. 1998നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് നോ​​ര്‍​വെ.

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ യു​​ക്രെ​​യ്‌​​നെ ഈ ​​രാ​​ത്രി​​യി​​ല്‍ നേ​​രി​​ടു​​ന്ന ഫ്രാ​​ന്‍​സി​​നും ഒ​​രു ജ​​യ​​മ​​ക​​ലെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റു​​ണ്ട്. സ്‌​​പെ​​യി​​ന്‍, സ്വി​​റ്റ്‌​​സ​​ര്‍​ല​​ന്‍​ഡ്, ബെ​​ല്‍​ജി​​യം, ഓ​​സ്ട്രി​​യ ടീ​​മു​​ക​​ള്‍​ക്കും ഒ​​രു ജ​​യ​​മ​​ക​​ലെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് കാ​​ത്തി​​രി​​ക്കു​​ന്നു.

Sports

ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ; റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്ത്

ഫി​​​​ല​​​​ഡ​​​​ൽ​​​​ഫി​​​​യ (യു​​​​എ​​​​സ്എ): അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ ഗ്രൂ​​​​പ്പ് ഇ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പ് 2025 പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​ന 18 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ റി​​​​വ​​​​ർ പ്ലേ​​​​റ്റി​​​​നെ 2-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഫ്രാ​​​​ൻ​​​​സെ​​​​സ്കോ പി​​​​യോ എ​​​​സ്പൊ​​​​സി​​​​റ്റോ (72ാം മി​​​​നി​​​​റ്റ്), അ​​​​ലെ​​​​സാ​​​​ന്ദ്രോ ബ​​​​സ്തോ​​​​നി (90+3) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്‍റ​​​​റി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. തോ​​​​ൽ​​​​വി​​​​യോടെ റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്താ​​​​യി.


ലൂ​​​​ക്കാ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ് ക്വാ​​​​ർ​​​​ട്ട പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ റി​​​​വ​​​​ർ പ​​​​ത്ത് പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. അ​​​​വ​​​​സാ​​​​ന മി​​​​നി​​​​റ്റു​​​​ക​​​​ൾ വ​​​​രെ ഗോ​​​​ൾ വ​​​​ഴ​​​​ങ്ങാ​​​​തെ പി​​​​ടി​​​​ച്ചു​​​​നിന്ന റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് വ​​​​ല ഇ​​​​തോ​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​മി​​​​യാ​​​​മി കു​​​​ലു​​​​ക്കി.


മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റോ​​​​സ് ബൗ​​​​ളി​​​​ൽ ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ 4-0ന് ​​​​ത​​​​ക​​​​ർ​​​​ത്ത് മോ​​​​ണ്ടെ​​​​റി ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി നോ​​​​ക്കൗ​​​​ട്ടി​​​​ൽ ക​​​​ട​​​​ന്നു. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ലെ എ​​​​ട്ട് മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ മൂ​​​​ന്ന് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ മോ​​​​ണ്ടെ​​​​റി ആ​​​​കെ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ത​​​​ക​​​​ർ​​​​പ്പ​​​​ൻ ജ​​​​യം കു​​​​റി​​​​ച്ച​​​​ത്.


ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ൽ​​​​സാ​​​​ൻ എ​​​​ച്ച്ഡി​​​​യെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ഒ​​​​രു ഗോ​​​​ളി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ച് ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്മു​​​​ണ്ട് ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. 36-ാം മി​​​​നി​​​​റ്റി​​​​ൽ ജോ​​​​ബ് ബെ​​​​ലി​​​​ങ്ങാ​​​​മി​​​​ന്‍റെ അ​​​​സി​​​​സ്റ്റി​​​​ൽ ഡാ​​​​നി​​​​യേ​​​​ൽ സ്വെ​​​​ൻ​​​​സ​​​​നാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രൂ​​​​പ്പ് എ​​​​ഫി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​മെ​​​​ലോ​​​​ഡി സ​​​​ണ്‍​ഡൗ​​​​ണ്‍​സു​​​​മാ​​​​യി ഗോ​​​​ൾ​​​​ര​​​​ഹി​​​​ത സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് ഫ്ലൂ​​​​മി​​​​ന​​​​ൻ​​​​സ്, ഈ ​​​​ഗ്രൂ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു.


ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് മെ​​​​ക്സി​​​​ക്ക​​​​ൻ ക്ലബ്ബായ മോ​​​​ണ്ടെ​​​​റി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി.

Latest News

Corehub Up