വാക്സിൻ നയത്തിൽ മാറ്റം വേണം
ജീ​​​​വ​​​​നു വി​​​​ല​​​​പേ​​​​ശി കൊ​​​​ള്ള​​​​ലാ​​​​ഭ​​​​മെ​​​​ടു​​​​ക്കു​​​​ന്ന മ​​രു​​ന്നു കു​​​​ത്ത​​​​ക​​​​ക​​​​ളെ നി​​​​ല​​​​യ്ക്കു​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ആ​​​​ർ​​​​ജ​​​​വം സ​​​​ർ​​​​ക്കാ​​​​ർ കാ​​ട്ടാ​​ത്ത​​തെ​​ന്താ​​ണ്?

കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി ഒ​​​​രു ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യി മാ​​​​റു​​​​ന്പോ​​​​ൾ മൂ​​​​ക​​​​സാ​​​​ക്ഷി​​​​യാ​​​​യി ഇ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു രാ​​​​ജ്യ​​​​ത്തെ ഉ​​​​ന്ന​​​​ത നീ​​​​തി​​​​പീ​​​​ഠം കേ​​​​ന്ദ്ര​​ സ​​​​ർ​​​​ക്കാ​​​​രി​​​​നു വീ​​​​ണ്ടും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തീ​​​​വ രോ​​​​ഗ​​​​വ്യാ​​​​പ​​​​നം ഇ​​ന്ത്യ​​യി​​ൽ ഗു​​​​രു​​​​ത​​​​ര​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷം സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടും ഒ​​​​രു ദേ​​​​ശീ​​​​യ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ന​​​​യം സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ലു​​​​ള്ള അ​​​​തൃ​​​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്ത​​ലാ​​യും സു​​പ്രീം​​കോ​​ട​​തി ന​​ട​​പ​​ടി​​യെ കാ​​​​ണാം. മെ​​ഡി​​ക്ക​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ, വാ​​​​ക്സി​​​​ൻ, മ​​​​രു​​​​ന്നു​​​​ക​​​​ള​​​​ട​​​​ക്ക​​മു​​ള്ള അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ എ​​ന്നി​​വ​​യു​​ടെ വി​​​​ത​​​​ര​​​​ണ​​​​വും കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി കൈ​​​​കാ​​​​ര്യം ​​ചെ​​യ്യ​​ലും സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു “ദേ​​​​ശീ​​​​യ പ​​​​ദ്ധ​​​​തി’’ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​ഞ്ചു​​ദി​​വ​​സം ക​​ഴി​​ഞ്ഞു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ഴും ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​ദ്ധ​​​​തി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​യും പ്ര​​തി​​ബ​​ദ്ധ​​ത​​യും എ​​ത്ര​​യു​​ണ്ടെ​​ന്ന് ഇ​​തി​​ൽ​​നി​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വാ​​യി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ടാ​​വാം. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി നേ​​രി​​ട്ടു കൈ​​​​കാ​​​​ര്യം​​ ചെ​​​​യ്യു​​​​ന്ന​​​​തു​​ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളാ​​ണ്. കോ​​വി​​ഡു​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​ലു​​ള്ള വ്യ​​വ​​ഹാ​​ര​​ങ്ങ​​​​ൾ ത​​​​ട​​​​യി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​യ​​തു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു ഗു​​ണ​​ക​​ര​​മാ​​യി വ​​രാം.

വാ​​​​ക്സി​​​​ൻ വി​​​​ല​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​ ഇ​​​​ട​​​​പെ​​ട്ട​​തും ജ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യി​​ത്തീ​​രു​​മെ​ന്നു കരുതണം. സംസ്ഥാനങ്ങൾ വാങ്ങുന്ന കോവിഷീൽഡിന്‍റെ വില ഇന്നലെ 100 രൂപ കുറയ്ക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് തയാറായി. രാ​​​​ജ്യ​​​​ത്തു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന ര​​​​ണ്ടു സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ളും വാ​​​​ക്സി​​​​ന് അ​​മി​​​​ത​​​​വി​​​​ല ഈ​​​​ടാ​​​​ക്കി കൊ​​​​ള്ള​​​​ലാ​​​​ഭ​​​​മെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​മി​​ക്കു​​ന്നുവെന്ന വി​​​​മ​​​​ർ​​​​ശ​​​​നം ശ​​ക്ത​​മാ​​ണ്. കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന് നി​​ർ​​മാ​​താ​​ക്ക​​ൾ വ്യ​​​​ത്യ​​​​സ്ത വി​​​​ല ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​യ സുപ്രീം കോ​​​​ട​​​​തി ഇ​​​​പ്പോ​​​​ൾ ഇ​​​​ട​​​​പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നെ എ​​​​പ്പോ​​​​ഴാ​​​​ണ് ഡ്ര​​​​ഗ്സ് ക​​​​ൺ​​​​ട്രോ​​​​ൾ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യെ​​​​ന്നു ചോദിച്ചിരുന്നു. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കോടതിയിൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​യ​​തു​​പോ​​ലെ സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യു​​ടെ 73 വ​​​​ർ​​​​ഷ​​​​വും വി​​വി​​ധ വാ​​​​ക്സി​​​​നു​​ക​​ൾ​​ക്കു കേ​​​​ന്ദ്ര​​​​ത്തി​​​​നും സം​​​​സ്ഥാ​​​​ന​​ങ്ങ​​ൾ​​ക്കും ഒരേ വി​​​​ല ആ​​​​യി​​​​രു​​​​ന്നു​​. ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കു​​ക​​യും ചെ​​യ്തു. മ​​ഹാ​​മാ​​രി വ​​ന്ന​​പ്പോ​​ൾ ആ ​​ന​​യം മാ​​റി.

സ്വ​​​​കാ​​​​ര്യ മ​​​​രു​​​​ന്നു​​​​ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് വാ​​​​ക്സി​​​​ൻ വി​​​​ല നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​വി​​​​ലു​​​​ള്ള ന​​​​യം. കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് വാ​​​​ക്സി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ സി​​​​റം ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് 150 രൂ​​​​പ​​​​യ്ക്കു വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ന്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 400 രൂ​​​​പ​​​​യ്ക്കും (അതിപ്പോൾ 300 രൂപയാക്കി) സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്ക് 600 രൂ​​​​പ​​​​യ്ക്കും വി​​​​ൽ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്കി​​​​ന്‍റെ കോ​​​​വാ​​​​ക്സി​​​​ൻ വി​​​​ൽ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 600 രൂ​​​​പ​​​​യ്ക്കും സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്ക് 1200 രൂ​​​​പ​​​​യ്ക്കും. ഓ​​​​ക്സ്ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത അ​​​​സ്ട്രാ​​​​സെ​​​​ന​​​​ക്ക വാ​​​​ക്സി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി കി​​ട്ടു​​ന്ന​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് സി​​​​റം ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​ട്ട് കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഒ​​രു ഡോ​​സ് കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ​​150 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യെ ചെ​​​​ല​​​​വു​​വ​​​​രൂ. ഇ​​​​ന്ത്യ​​​​യി​​​​ലെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നെക്കാ​​​​ൾ കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ഈ ​​വാ​​ക്സി​​ൻ പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ക​​​​യ​​​​റ്റി​​അ​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന് 2.15 മു​​ത​​ൽ 3.5 വ​​രെ ഡോ​​ള​​റി​​നും (ഏ​​ക​​ദേ​​ശം 160 മു​​ത​​ൽ 260 വ​​രെ രൂ​​പ) ബ്രി​​ട്ട​​നു മൂ​​ന്നു ഡോ​​ള​​റി​​നും (224 രൂ​​പ) ബ്ര​​സീ​​ലി​​നു 3.15 ഡോ​​ള​​റി​​നും (235 രൂ​​പ) അ​​മേ​​രി​​ക്ക​​യ്ക്കു നാ​​ലു ഡോ​​ള​​റി​​നും (298 രൂ​​പ) ആ​​ണ് ഇ​​ന്ത്യ വാ​​ക്സി​​ൻ വി​​ൽ​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​ർ അ​​തി​​ലും കൂ​​ടി​​യ വി​​ല ന​​ൽ​​ക​​ണം. ജീ​​​​വ​​​​നു വി​​​​ല​​​​പേ​​​​ശി കൊ​​​​ള്ള​​​​ലാ​​​​ഭ​​​​മെ​​​​ടു​​​​ക്കു​​​​ന്ന മ​​രു​​ന്നു കു​​​​ത്ത​​​​ക​​​​ക​​​​ളെ നി​​​​ല​​​​യ്ക്കു​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ആ​​​​ർ​​​​ജ​​​​വം സ​​​​ർ​​​​ക്കാ​​​​ർ കാ​​ട്ടാ​​ത്ത​​തെ​​ന്താ​​ണ്?

ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡി​​​​ന്‍റെ അ​​​​തി​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന​​ ക​​ടു​​ത്ത ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കുന്നു. ദ​​​​രി​​​​ദ്ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച കോ​​​​വാ​​​​ക്സ് പ​​​​ദ്ധ​​​​തി​​യും ഇതോടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി.

സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന 92 രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു വാ​​​​ക്സി​​​​ൻ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണു കോ​​​​വാ​​​​ക്സ് പദ്ധതി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ക്സി​​​​ൻ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു​​​​മൂ​​​​ലം ഒ​​​​ന്പ​​​​തു​​​​കോ​​​​ടി ഡോ​​​​സി​​ന്‍റെ കു​​​​റ​​വു​​​​വരും. സി​​​​റം ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്, ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക് എ​​​​ന്നീ ര​​​​ണ്ടു സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വാ​​​​ക്സി​​​​നെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കുമെന്നാണ് നിഗമനം. ഇ​​റ​​ക്കു​​മ​​തി വാ​​ക്സി​​ൻ കൊ​​ണ്ട് ആ കു​​റ​​വു നി​​ക​​ത്താ​​ൻ ക​​ഴി​​യി​​ല്ല. കൂ​​​​ടു​​​​ത​​​​ൽ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​വു​​ക​​യാ​​ണു വേ​​ണ്ട​​ത്. സ്വ​​ന്ത​​മാ​​യി വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കേ​​​​ര​​​​ള​​​​വും തേ​​​​ടു​​​​ന്നു​​​​ണ്ട്. കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഡ്ര​​​​ഗ്സ് ആ​​​​ൻ​​ഡ് ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​ൽ വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നാ​​​​ണു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തു കൂ​​​​ടു​​​​ത​​​​ൽ വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​യാ​​ൽ വാ​​​​ക്സി​​​​ൻ ക്ഷാ​​​​മ​​​​ത്തിനു പരിഹാരമാകും. വി​​​​ല​​​​യും കു​​​​റ​​​​യും. സ്വ​​​​കാ​​​​ര്യ കു​​​​ത്ത​​​​ക ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ കൊ​​​​ള്ള​​​​ലാ​​​​ഭേ​​​​ച്ഛ​​​​യ്ക്കു കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്ക​​ണോ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ശ്വാ​​സ​​മേ​​ക​​ണോ എ​​ന്നു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​തു കേ​​ന്ദ്ര സ​​ർ​​ക്കാ​​രാ​​ണ്.