Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മേയ്ദിനം തൊഴിലെടുക്കുന്നവരുടേതാണ്
Monday, May 1, 2023 2:44 AM IST
തൊഴിലെടുക്കുന്നവരുടേതാണ് മേയ്ദിനം. അവരുടെ ചെയ്തികളാലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. കൂലി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവരുടെ അവകാശങ്ങളിൽനിന്നു മനുഷ്യാവകാശത്തെ വേർതിരിക്കാനാവില്ല.
മേയ്ദിനം എന്ന തൊഴിലാളി ദിനമാണിന്ന്. അധ്വാനത്തിന് അനുസൃതമായി, നീതിപൂർവകമായ വേതനത്തിനും തൊഴിൽ സാഹചര്യത്തിനും ആത്മാഭിമാനത്തിനും തനിക്ക് അവകാശമുണ്ടെന്ന് തിരിച്ചറിയുകയും അതിനായി പൊരുതുകയും ചെയ്ത തൊഴിലാളികളാണ് ഈ ദിവസത്തിന്റെ നിർമാതാക്കൾ. മനുഷ്യന്റെ ഉത്തരവാദിത്വപൂർവമുള്ള അധ്വാനത്തിനു പകരം വയ്ക്കാൻ നിർമിതബുദ്ധിക്ക് ആകുമോയെന്ന ചോദ്യം ഇന്നത്തെ മേയ്ദിന റാലികൾക്കു മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്. തൊഴിലവസരങ്ങൾ കുറച്ചേക്കാമെങ്കിലും, നിർമിതബുദ്ധി മറ്റേതൊരു മനുഷ്യനും പകരമാകാത്തിടത്തോളം കാലം തൊഴിലാളിക്കും പകരമാവില്ലെന്നാണ് ഉത്തരം. അത്തരം കാര്യങ്ങളിൽ തൊഴിലാളിക്കു മാത്രമായൊരു സമസ്യയില്ല.
അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ 1886 മേയ് ഒന്നിനു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ ഓർമയ്ക്കായാണ് മേയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രെയ്ഡ് ആന്റ് ലേബർ യൂണിയനുകളുടെ പണിമുടക്കാഹ്വാനം. സമരസ്ഥലത്ത് മേയ് മൂന്നിനു പോലീസ് നടത്തിയ വെടിവയ്പിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മേയ് നാലിന് ഹേ മാർക്കറ്റിൽ തൊഴിലാളി നേതാക്കൾ വലിയൊരു സമ്മേളനത്തിന് ആഹ്വാനം ചെയ്തു. സമാധാനപരമായിരുന്ന സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ പോയതിനു പിന്നാലെ ഏതോ അജ്ഞാതൻ ബോംബെറിയുകയും തുടർന്നു പോലീസ് വെടിവയ്പു നടത്തുകയും ചെയ്തു.
ഏഴു പോലീസുകാരും എട്ടു തൊഴിലാളികളും സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ചുമത്തി ഓഗസ്റ്റ് സ്പൈസ് ഉൾപ്പെടെ എട്ടു തൊഴിലാളി നേതാക്കളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റം തെളിയിക്കാനായില്ലെങ്കിലും സ്പൈസ് ഉൾപ്പെടെ നാലു പേരെ തൂക്കിക്കൊന്നു. ഒരാൾ തൂക്കിക്കൊല്ലുന്നതിന്റെ തലേന്നു ജീവനൊടുക്കി. മറ്റു മൂന്നുപേരെ 1893ൽ മാപ്പു നൽകി വിട്ടയച്ചപ്പോൾ ഇല്ലിനോയി ഗവർണർ പറഞ്ഞത്, “തൂക്കിലേറ്റപ്പെട്ട രക്തസാക്ഷികളെപ്പോലെ ഇവരും കുറ്റവാളികളല്ല’’ എന്നാണ്. 1890 മുതൽ മേയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങി.
ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923ൽ മദ്രാസിലെ (ചെന്നൈ) മറീന ബീച്ചിൽ മേയ്ദിനം ആഘോഷിച്ചതോടെയാണ് ഇന്ത്യയിൽ തൊഴിലാളിദിനത്തിനു തുടക്കമിട്ടത്. കേരളത്തിൽ 1936ൽ തൃശൂരിലായിരുന്നു ആദ്യ മേയ്ദിനാചരണം. ‘ലേബേഴ്സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ.കെ. വാര്യര്‍, എം.എ. കാക്കു, കെ.പി. പോള്‍, കടവില്‍ വറീത്, കൊമ്പൻ പോള്‍, ഒ.കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് മേയ്ദിന റാലി സംഘടിപ്പിച്ചത്.
പകലന്തിയോളം പണിയെടുത്താലും ആവശ്യത്തിനു കൂലിയോ വിശ്രമമോ ഇല്ലാതിരുന്ന അടിമസാഹചര്യം ഇന്ത്യയിൽ ഏറെ മാറിയെങ്കിലും പരമാവധി എട്ടുമണിക്കൂർ ജോലിസമയമെന്നത് ഇന്നും പലയിടത്തും നടപ്പായിട്ടില്ല. അസംഘടിത തൊഴിലാളികൾ ഇന്നും ദുരിതാവസ്ഥയിലാണ് കഴിയുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും ഇതൊന്നും ചോദ്യം ചെയ്യാൻപോലും നിവൃത്തിയില്ല. ബംഗാളിലെയും യുപിയിലെയും ആസാമിലെയുമൊക്കെ തൊഴിലാളികൾ കേരളത്തിലേക്കു തീവണ്ടി കയറുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്ന് അവിടങ്ങളിലെ തൊഴിലവസരമില്ലായ്മയും കൂലിക്കുറവുമാണ്. തൊഴിലില്ലായ്മയിലും പട്ടിണിയിലും സാന്പത്തിക അസമത്വങ്ങളിലുമൊക്കെ ഇന്ത്യ പിന്നിലാണെന്ന ആഗോള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് തൊഴിലാളികളുടെ ദുരിതങ്ങളെയാണ്.
കേരളത്തിലെ മേയ്ദിനാഘോഷത്തിൽ ഏറ്റവും മുന്നിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വലിയ ശന്പളവും ജോലി ചെയ്യാനുള്ള വിമുഖതയും മറ്റു തൊഴിലാളികളിൽനിന്നു വിഭിന്നമായതും സമാന്തരവുമായൊരു സംസ്കാരത്തിനു കാരണമായിട്ടുണ്ട്. സർക്കാർ ജീവനക്കാർ യഥാസമയം ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻപോലും മാറിമാറി വരുന്ന സർക്കാരുകൾക്കു കഴിഞ്ഞിട്ടില്ല. ആക്സസ് കണ്ട്രോള് സിസ്റ്റം, സെക്രട്ടേറിയറ്റിലെ ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ പല തവണ മരവിപ്പിച്ചു.
ഈവിധം പൊതുമുതൽ ധൂർത്തടിക്കാൻ, അടിക്കടി നികുതികൂട്ടി സാധാരണക്കാരുടെ കുത്തിനു പിടിക്കുന്ന സർക്കാരിനു മടിയൊന്നുമില്ല. അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാത്ത തൊഴിലാളികളിലെ ഈ വരേണ്യവർഗം മേയ്ദിനാഘോഷത്തിനിറങ്ങുന്പോൾ പഴകിത്തേഞ്ഞ മുദ്രാവാക്യങ്ങൾ അപഹാസ്യമാകുകയാണ്.
അമേരിക്കൻ പ്രസിഡന്റായിരുന്ന യുലിസസ് എസ്. ഗ്രാന്റിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. “തൊഴിൽ ഒരു വ്യക്തിക്കും അവമതിപ്പുണ്ടാക്കുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ, ചിലർ തൊഴിലിന് അവമതിപ്പുണ്ടാക്കുകയാണ്.’’ കേരളത്തിലും ഇത്തരക്കാരെ ചവിട്ടിപ്പുറത്താക്കാനോ ചൂഷകരുടെ പട്ടികയിലേക്കു മാറ്റി പ്രതിഷ്ഠിക്കാനോ വൈകുന്തോറും തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങൾക്കും പരാജയസാധ്യതയേറും. തൊഴിലെടുക്കുന്നവരുടേതാണ് മേയ്ദിനം. അവരുടെ ചെയ്തികളാലാണ് ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. കൂലി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവരുടെ അവകാശങ്ങളിൽനിന്നു മനുഷ്യാവകാശത്തെ വേർതിരിക്കാനാവില്ല.
നെൽകൃഷിയുടെ അന്ത്യനാളുകളോ?
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
നെൽകൃഷിയുടെ അന്ത്യനാളുകളോ?
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
Latest News
വ്യാജ രേഖ ചമച്ചതിന്റെ പൂർണ ഉത്തരവാദി വിദ്യതന്നെ: മന്ത്രി ഡോ. ആർ ബിന്ദു
സിറാജിന് നാല് വിക്കറ്റ്; ഓസീസ് 469ന് പുറത്ത്
അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് വെബ്സൈറ്റ്
പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ ജീവനൊടുക്കി
ക്ലാസ് മുറികൾ മോർച്ചറിയായി; സ്കൂളിലേയ്ക്കെത്താൻ ഭയന്ന് ബഹനാഗയിലെ വിദ്യാർഥികൾ
Latest News
വ്യാജ രേഖ ചമച്ചതിന്റെ പൂർണ ഉത്തരവാദി വിദ്യതന്നെ: മന്ത്രി ഡോ. ആർ ബിന്ദു
സിറാജിന് നാല് വിക്കറ്റ്; ഓസീസ് 469ന് പുറത്ത്
അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് വെബ്സൈറ്റ്
പ്രണയബന്ധം വീട്ടുകാർ എതിർത്തു; സഹോദരിമാർ ജീവനൊടുക്കി
ക്ലാസ് മുറികൾ മോർച്ചറിയായി; സ്കൂളിലേയ്ക്കെത്താൻ ഭയന്ന് ബഹനാഗയിലെ വിദ്യാർഥികൾ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top