കൈക്കൂലി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Saturday, December 2, 2023 1:09 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഡോക്ടറിൽ നിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വിജിലൻസ് സംഘം മധുരയിലെ ഇഡി ഓഫീസിൽ പരിശോധന നടത്തി.