ഡോ. തിയഡോർ മസ്കരാനസ് ഡാൾട്ടൻഗഞ്ച് ബിഷപ്
Saturday, December 2, 2023 2:03 AM IST
ബംഗളൂരു: റാഞ്ചി സഹായമെത്രാൻ ഡോ. തിയഡോർ മസ്കരാനസിനെ ജാർഖണ്ഡിലെ ഡാൾട്ടൻഗഞ്ച് രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ജാർഖണ്ഡിലെതന്നെ ഗുംല രൂപതയുടെ പുതിയ ബിഷപ്പായി മോൺ. പിൻഗൽ എക്കയെയും മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ പുതിയ മെത്രാനായി പൂനെ രൂപതാംഗമായ മോൺ. മാൽക്കം സെക്യൂറയെയും മാർപാപ്പ നിയമിച്ചിട്ടുണ്ട്. ഡോ. തിയഡോർ മസ്കരാനസ് ഗോവ സ്വദേശിയും മോൺ. പിൻഗൽ എക്ക ജാർഖണ്ഡിലെ ചിൻപുർ സ്വദേശിയുമാണ്.