കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം നാളെ
Saturday, February 27, 2021 1:50 AM IST
കൊച്ചി: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്
(കെഎന്‍ഇഎഫ്) സംസ്ഥാന സമ്മേളനം നാളെ എറണാകുളത്ത് നടക്കും. രാവിലെ പത്തിന് അധ്യാപകഭവനില്‍ ആരംഭിക്കുന്ന സമ്മേളനം മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂണിയന് നേതാവ് അഡ്വ. തമ്പാന് തോമസ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് പദ്ധതിയില്‍ ഒട്ടേറേ പോരായ്മകളുണ്ട്. സമയബന്ധിതമായി അംഗത്വം നല്‍കുന്നതിനും പെന്ഷന് അനുവദിക്കാനും ക്രമീകരണം ചെയ്യണമെന്നും പെന്ഷന് പദ്ധതിയുടെ നിയമാവലി കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കെഎന്‍ഇഎഫ് പ്രസിഡന്റ് എം.സി. ശിവകുമാര്‍, ജനറല്‍ സെക്രട്ടറി സി. മോഹനന്, എ. അജിത്കുമാര്‍, എം.ടി. വിനോദ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.