ലക്ഷ്യം 20 ലോക്സഭാ സീറ്റ് : സിദ്ധരാമയ്യ
Monday, May 29, 2023 1:10 AM IST
ബംഗളൂരു: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുള്ള 28 സീറ്റുകളിൽ 20 എങ്കിലും നേടിയെടുക്കണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാർക്ക് നിർദേശം നൽകി.
പാർട്ടി ഹൈക്കമാൻഡിനുള്ള സമ്മാനമായി ഈ ലക്ഷ്യം നേടിയെടുക്കുമെന്നും ഇതിനായി ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കണമെന്നും അദ്ദേഹം മന്ത്രിമാരോടും എംഎൽഎമാരോടും നിർദേശിച്ചു. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിക്കഥകൾ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.