പോലീസ് നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്തിയ പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു നടത്തിയ മാർച്ച് തടഞ്ഞു പോലീസ് ഗുസ്തി താരങ്ങളെ കൈകാര്യം ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടെയാണു രഹുൽ ട്വീറ്റ് ചെയ്തത്.
“പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവിൽ അടിച്ചമർത്തുന്നു’’ എന്ന അടിക്കുറിപ്പോടെയാണു ട്വീറ്റ്. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തെ കിരീടധാരണമായാണു കണക്കാക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങുകളെ വിമർശിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.